തൃശൂര്‍: തൃശൂര്‍ പൂരം ട്രോളന്മാര്ക്കു പൂരക്കാലമാണ്. പൂരം നടത്തിപ്പ് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും അവ്യക്തതകളും ട്രോളന്മാര് ആഘോഷമാക്കുമ്പോള്‍ ട്രോള്‍ തൃശൂരിന്റെ പൂരം ജോജി ട്രോള്‍ വൈറലായി. തൃശൂര്‍ പൂരത്തേയും തൃശൂര്ക്കാരേയും വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരെയാണ് ട്രോള്‍ തൃശൂര്‍ തങ്ങളുടെ ജോജി ട്രോളിലൂടെ കൈകാര്യം ചെയ്യുന്നത്. ഫഹദ് ഫാസിലിന്റെ പുതിയ സിനിമ ജോജിയിലെ ഏറ്റവും ഹിറ്റ് സീനുകളിലൊന്നായ ബാബുരാജിന്റെ കിടു ഡയലോഗാണ് ട്രോള്‍ തൃശൂര്‍ ഉപയോഗിച്ചിരിക്കുന്നത്. കിട്ടിയ ഗ്യാപ്പില്‍ തൃശൂര്‍ പൂരത്തേയും തൃശൂര്ക്കാരേയും കുറ്റം പറഞ്ഞുനടക്കുന്നവരെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട് എന്നാരംഭിക്കുന്ന ഡയലോഗാണ് ട്രോളില്‍. അവരോട് ഒന്നേ പറയാനുള്ളൂ. ഇനി അങ്ങനെ പറഞ്ഞുനടക്കുന്നവരെ ഞങ്ങള്‍ നിയമപരമായും കായികമായും നേരിടും എന്ന സിനിമാ ഡയലോഗ് അതുപോലെയും ഉപയോഗിച്ചിട്ടുണ്ട്. അതിപ്പോ ഫേസ്ബുക്കിലിരുന്നു കണകൊണ പറയുന്നവരായാലും ചാനലില്‍ ഇരുന്നു താളത്തില്‍ പറയുന്നവരായാലും ശരി എന്ന താക്കീതോടെയാണ് ട്രോള്‍ അവസാനിക്കുന്നത്.
Read MoreDay: April 20, 2021
മൂന്നാംഘട്ട കോവിഡ് വാക്സിനേഷൻ; മേയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ളവർക്കും വാക്സിൻ
ന്യൂഡൽഹി: രാജ്യത്ത് മേയ് ഒന്ന് മുതൽ മൂന്നാംഘട്ട കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നു. പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും മൂന്നാംഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഫാർമ കമ്പനികളുമായും വിദഗ്ധ ഡോക്ടർമാരുമായും നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്. സംസ്ഥാനങ്ങൾക്കു കമ്പനികളിൽ നിന്നു വാക്സിൻ നേരിട്ടു വാങ്ങാം. കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകണമെന്നു യോഗം തീരുമാനിച്ചു.വാക്സിൻ പൊതുവിപണിയിൽ വിൽക്കുന്നതിനും അനുമതി നൽകി.
Read Moreമഹാദ്ഭുതം! നാസയുടെ ഇൻജെന്യുറ്റി ഹെലികോപ്റ്റർ ചൊവ്വയിൽ പറന്നു; മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറത്തുന്നത് ആദ്യം
കേപ് കനാവൽ: യുഎസ് സ്പേസ് ഏജൻസി നാസയുടെ ഇൻജെന്യുറ്റി ഹെലികോപ്റ്റർ ചൊവ്വയുടെ അന്തരീക്ഷത്തിൽ തിങ്കളാഴ്ച പറന്നുയർന്നു. 1903 ൽ റൈറ്റ് സഹോദരന്മാർ ആദ്യ കോപ്റ്റർ പറത്തിയതിനു സമാനമായി മറ്റൊരു ഗ്രഹത്തിൽ മനുഷ്യനിർമിത ഹെലികോപ്റ്റർ പറന്ന് ചരിത്രം സൃഷ്ടിച്ചു. “ആൾട്ടിമീറ്ററിലെ ഡേറ്റ അനുസരിച്ച് ഇൻജെന്യുറ്റി ആദ്യ പറക്കൽ നടത്തി, മറ്റൊരു ഗ്രഹത്തിൽ ആദ്യമായി വിമാനം പറന്നു”- ഇൻജെന്യുറ്റിയുടെ ചരിത്രവിജയമറിയിച്ച് ഹെലികോപ്റ്ററിന്റെ ഭൂമിയിലെ ചീഫ് പൈലറ്റ് ഹാവാഡ് ഗ്രിപ് പറഞ്ഞു. 39.1 സെക്കൻഡ് നേരത്തേക്കാണു ഹെലികോപ്റ്റർ പറന്നത്. അമേരിക്കൻ സമയം രാവിലെ 3.34ന് (ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.04ന്) ആയിരുന്നു പറക്കൽ. ചൊവ്വയുടെ പ്രതലത്തിലുള്ള പെർസീവിയറൻസ് റോവറിൽനിന്നു ലഭിച്ച ചിത്രങ്ങളുടെയും ഡേറ്റയുടെയും അടിസ്ഥാനത്തിൽ കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഇൻജെന്യുറ്റിയുടെ പറക്കൽ വിജയമാണെന്ന് അറിയിച്ചു. പെർസീവിയറൻസ് റോവറിൽനിന്ന് 200 അടി (65 മീറ്റർ) അകലെയാണ് ഇൻജെന്യുറ്റി പറന്നത്.…
Read Moreപൂരം പ്രൗഢഗംഭീരമായി നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം; ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറയുന്നതിന്റെ കാരണം ചെറുതല്ല….
തൃശൂർ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തൃശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. കുടമാറ്റത്തിനു മുപ്പതു സെറ്റ് കുടകൾ നിർമിച്ചിട്ടുണ്ടെങ്കിലും കുടമാറ്റം നടത്തില്ല. മഠത്തിൽവരവും തെക്കോട്ടിറക്കത്തിനുമെല്ലാം ഒരാനപ്പുറത്തുതന്നെയായിരിക്കും ചടങ്ങുകൾ. തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി യോഗം ചേർന്ന് ആളുകളുടെ സുരക്ഷ കണക്കിലെടുത്തു പൂരം ചടങ്ങു മാത്രമാക്കി നടത്താൻ തീരുമാനമെടുത്തത്. ചമയപ്രദർശനം ഉണ്ടാകില്ല. ചൊവ്വാഴ്ച നടത്തുന്ന സാമ്പിൾ വെടിക്കെട്ടിന് ഒരു കുഴിമിന്നൽ മാത്രമാണുണ്ടാകുക. പൂരം വെടിക്കെട്ടും ചടങ്ങായിമാത്രം നടത്തുമെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. അതേസമയം, പൂരം നടത്താൻ സർക്കാർ എല്ലാവിധ സഹകരണവും നൽകുന്ന സാഹചര്യത്തിൽ ആഘോഷത്തിന് ഒട്ടും കുറവു വരുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. 15 ആനപ്പുറത്തുതന്നെ പൂരം നടത്തും. ലോകപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കത്തിനുശേഷം കുടമാറ്റവും നടത്തും. മുപ്പതു സെറ്റ് കുടകളാണ് നിർമിച്ചിരിക്കുന്നത്. പൂരത്തിലേക്ക് ഇത്തവണ…
Read Moreപരീക്ഷ നടക്കുമ്പോള്‍ പത്താംക്ലാസ് കണക്ക് ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പിൽ! ഹെഡ്മാസ്റ്റര്‍ക്ക് എട്ടിന്റെപണി
പത്തനംതിട്ട: പത്താംക്ലാസ് കണക്കുപരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളിൽ ചോദ്യപേപ്പർ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ ഗ്രൂപ്പിലേക്കാണ് ചോദ്യപേപ്പർ എത്തിയത്. മുട്ടത്തുകോണം എസ്എൻഡിപി എച്ച്എസ്എസിലെ ഹെഡ്മാസ്റ്റർ എസ്. സന്തോഷാണ് ഗ്രൂപ്പിലേക്ക് ചോദ്യപേപ്പർ ഇട്ടതെന്നും വ്യക്തമായി. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ വൈകുന്നേരം പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥരും എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപകരും അടക്കം 126 പേരടങ്ങുന്ന ഗ്രൂപ്പിൽ ചോദ്യപേപ്പർ ഇന്നലെ രാവിലെ 10.30ഓടെയാണ് എത്തിയത്. പരീക്ഷ ആരംഭിച്ചെങ്കിലും ഇതു പൂർത്തിയാക്കി നിശ്ചിതസമയം കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങുന്പോൾ മാത്രമേ സാധാരണ നിലയിൽ ചോദ്യം പുറത്താകുകയുള്ളൂ. എന്നാൽ ഔദ്യോഗിക ഗ്രൂപ്പിലൂടെ ചോദ്യപേപ്പർ പുറത്തുവന്നതു സംബന്ധിച്ച് അപ്പോൾതന്നെ അന്വേഷണം ആരംഭിച്ചു. സ്വന്തം സ്കൂൾ ഗ്രൂപ്പിലേക്ക് ഹെഡ്മാസ്റ്റർ ചോദ്യപേപ്പറിന്റെ ചിത്രം എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഹെഡ്മാസ്റ്റർമാരുടെ ഗ്രൂപ്പിലേക്കു മാറിപ്പോയതാണെന്നും പറയുന്നു. ഔദ്യോഗിക…
Read Moreമഴ മഴ.. കുട കുട.. മഴ വന്നാൽ പോപ്പിക്കുട…! ജൂണ്മഴയ്ക്കു കാത്തുനിൽക്കാതെ ബേബിച്ചായൻ…
സ്വന്തം ലേഖകൻ ആലപ്പുഴ: മഴ മഴ.. കുട കുട.. മഴ വന്നാൽ പോപ്പിക്കുട… -മലയാളി ഏറെക്കാലം പാടിനടന്ന പരസ്യ ജംഗിളുകളിലൊന്നാണിത്. ആലപ്പുഴയിലെ പ്രശസ്തമായ പോപ്പിക്കുടയുടെ പരസ്യം. ഭാവനാപൂർണമായ ഈ പരസ്യമൊരുക്കിയത് പരേതനായ മാത്യു പോളാണെങ്കിലും അതിനുവേണ്ട കുടയൊരുക്കിയത്, കുടയുടെ പേര് പോപ്പിയെന്ന് ഓരോരുത്തരെയും കൊണ്ടു പറയിച്ച ബേബി തയ്യിൽ എന്ന ടി.വി. സ്കറിയയായിരുന്നു. കുടയുടെ ലോകത്ത് പിറന്നുവീണ്, കുടയെ സ്നേഹിച്ച്, സ്നേഹിക്കാൻ പഠിപ്പിച്ച് വളർന്ന മനുഷ്യനാണ് വിടവാങ്ങിയത്, ഇനി ഒരു ജൂണ്‍ മഴയ്ക്കായി കാത്തുനിൽക്കാതെ. ഊണിലും ഉറക്കത്തിലും കുടയെന്ന സ്വപ്നവുമായി നടന്നിരുന്ന ടി.വി. സ്കറിയയുടെ കുടപ്രയാണം തുടങ്ങുന്നതു സ്വാതന്ത്ര്യത്തിനും ഏഴു വർഷത്തിനിപ്പുറമാണ്. കാസിം കരിംസേട്ടിന്റെ കുടനിർമാണ കന്പനിയിൽ ജോലിക്കാരനായിരുന്ന കുട വാവച്ചൻ എന്ന തയ്യിൽ ഏബ്രഹാം വർഗീസ് 1954 ഓഗസ്റ്റ് 17നു തുടങ്ങിയ സെന്റ് ജോർജ് എന്ന കുടക്കന്പനിയാണ് പോപ്പിക്കുടയുടെ പൂർവികൻ. അപ്പനൊപ്പമിരുന്നു കുട തുന്നാൻ തുടങ്ങിയതായിരുന്നു…
Read Moreമൗറീഞ്ഞോയെ പുറത്താക്കി
ലണ്ടൻ: പോർച്ചുഗീസ് പരിശീലകൻ ഹൊസെ മൗറീഞ്ഞോയെ ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബായ ടോട്ടനം ഹോട്സ്പർ മാനേജർ സ്ഥാനത്തുനിന്നു പുറത്താക്കി. 17 മാസം ടോട്ടനത്തിന്റെ തന്ത്രജ്ഞനായിരുന്നശേഷമാണു മൗറീഞ്ഞോയ്ക്ക് പടിയിറങ്ങേണ്ടിവന്നത്. 2019 നവംബറിൽ മൗറീസ്യോ പോച്ചെറ്റീനോയ്ക്കു പകരമായാണ് അന്‍പത്തെട്ടുകാരനായ മൗറീഞ്ഞോ ടോട്ടനത്തിന്റെ പരിശീലകനായത്. റയാൻ മാൻസണ് ഇടക്കാല പരിശീലകന്റെ ചുമതല വഹിക്കും. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിനു വെറും ആറു ദിനം ശേഷിക്കേയാണു ടോട്ടനം പരിശീലകനെ പുറത്താക്കിയതെന്നതും ശ്രദ്ധേയം. ലൈപ്സിഗിന്റെ യൂലിയൻ നാഗോസ്മാൻ ടോട്ടനത്തിലേക്ക് എത്തുമെന്നു റിപ്പോർട്ടുണ്ട്. ടീം പരാജയപ്പെടുന്പോൾ കളിക്കാർക്കെതിരേ മൗറീഞ്ഞോ പൊതുവേദിയിൽ വിമർശനമുന്നയിക്കുന്നതിൽ താരങ്ങൾ അസംതൃപ്തരായിരുന്നു.
Read Moreഅടിമുടി മാന്യൻ! സനു മോഹൻ ബ്രില്യന്റ് ക്രിമിനല്‍; ചൂതാട്ടത്തില്‍ വളരെയധികം താത്പര്യം; മാറാതെ രക്തക്കറയിലെ ദുരൂഹത; ആരെയാണു സനു മോഹന്‍ ഭയന്നിരുന്നത്?
കൊച്ചി: പതിമൂന്നുകാരിയായ മകൾ വൈഗയെ പിതാവ് സനുമോഹന് കൊലപ്പെടുത്തിയതും ഒളിവില്‍ പോയതും ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണെന്നു പോലീസ്. കൊലയ്ക്കുശേഷം മുങ്ങിയ സനു, ഫോണും സിം കാര്‍ഡും ഉപയോഗിക്കാതെ എല്ലാ പഴുതുകളും അടച്ചിരുന്നു. സംഭവം നടന്ന മാര്‍ച്ച് 21നും സമീപദിവസങ്ങളിലും ഒളിവിൽ കഴിയുന്പോഴും മൊബൈല്‍ ഉപയോഗിച്ചില്ല. എന്നാല്‍ പിടിയിലായപ്പോള്‍ ഇയാളുടെ പക്കല്‍ ഒരു ഫോണുണ്ടായിരുന്നു. അതു മറ്റാര്‍ക്കും അറിയാത്ത നമ്പറായിരുന്നു. മകളെ കൊന്നശേഷം മരിക്കാന്‍ തീരുമാനിക്കുകയും പലതവണ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത ഒരാള്‍ എന്തിനാണ് ഫോണ്‍ കൈയില്‍ വച്ചതെന്നതടക്കം ദുരൂഹമാണ്. കൊലപാതകം നടന്നതിനു തലേദിവസമായ മാർച്ച് 21ന് അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽനിന്നു മകളെയും കൊണ്ടുപോകുന്നതു അമ്മാവന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ്. എന്നാല്‍ അവിടെ എത്തിയില്ല. ഇതേദിവസംതന്നെ 22നു വന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാമെന്നു പലരോടും സനു മോഹൻ വിളിച്ചുപറഞ്ഞിരുന്നു. എല്ലാ ഡിജിറ്റല്‍ തെളിവുകളും ഇല്ലാതാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങള്‍. അന്വേഷണത്തെ ഇതു കൂടുതല്‍…
Read Moreജന്മദിനത്തിൽ തോൽവി
മുംബൈ: ഇരുപത്തൊന്പതാം ജന്മദിനം കുളമാക്കി ഐപിഎൽ ട്വന്റി-20 ക്ലബ് പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ കെ.എൽ. രാഹുൽ. ഞായറാഴ്ചയായിരുന്നു രാഹുലിന്റെ ജന്മദിനം. അന്ന് ഐപിഎലിൽ നടന്ന ഡൽഹി ക്യാപ്പിറ്റൽസിനെതിരായ പോരാട്ടത്തിൽ രാഹുലിന്റെ ക്യാപ്റ്റൻസി തികഞ്ഞ പരാജയമായി. ഇന്ത്യൻ മുൻ താരങ്ങൾ അടക്കം രാഹുലിന്റെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമർശിച്ചു. ബൗളിംഗ് ചെയ്ഞ്ചുകളിലാണു രാഹുൽ തികഞ്ഞ പരാജയമായത്. മികച്ച പേസറായ മുഹമ്മദ് ഷമിയുടെ നാല് ഓവർ നാലു സ്പെല്ലുകളിലായാണ് അവസാനിച്ചത്. മെറെഡിത്തിന് ആദ്യ 10 ഓവറിനുശേഷമേ രാഹുൽ പന്ത് നൽകിയുള്ളൂ, അർഷദീപിനെവച്ച് ബൗളിംഗ് ആരംഭിക്കുകയും ചെയ്തു- ആശിഷ് നെഹ്റ വിമർശിച്ചു. സ്കോർ: പഞ്ചാബ് 20 ഓവറിൽ 195/4. ഡൽഹി 18.2 ഓവറിൽ 198/4. ശിഖർ ധവാനായിരുന്നു (49 പന്തിൽ 92) മാൻ ഓഫ് ദ മാച്ച്.
Read Moreവിയർക്കും തോറും കൊറോണ ബാധിക്കില്ല! ബംഗാളിലെ ബിജെപിയുടെ പ്രചാരണ പരിപാടിക്കെത്തിയ യുവാവിന്റെ പ്രതികരണം വൈറലാകുന്നു…
വിയർക്കും തോറും കൊറോണ തന്നെ തൊടില്ലെന്ന വിചിത്രവാദവുമായി ഒരു യുവാവ്. ബംഗാളിലെ ബിജെപിയുടെ പ്രചാരണ പരിപാടിക്കെത്തിയ യുവാവിന്റെ പ്രതികരണമാണ് വൈറലാകുന്നത്. ഏപ്രിൽ ഏഴിന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്. മാസ്ക് ധരിക്കാതെ ബിജെപി കൊടിയും തൊപ്പിയും അണിഞ്ഞാണ് യുവാവ് എത്തിയത്. നിങ്ങൾ എന്താണ് മാസ്ക് വയ്ക്കാത്തതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു വിചിത്ര മറുപടി. ‘ഞാൻ സൂര്യന് താഴെയാണ് നിൽക്കുന്നത്. അപ്പോൾ കൊറോണയൊക്കെ ഇല്ലാതാകും. കൊറോണ വൈറസിനെയൊന്നും ഞങ്ങൾ പേടിക്കുന്നില്ല. കൂടുതൽ വിയർക്കും തോറും കൊറോണ ഞങ്ങളെ തൊടില്ല. ഇത് ഞങ്ങളുടെ വിശ്വാസമാണ്. അതുകൊണ്ടാണ് മാസ്ക് ധരിക്കാത്തത്’ യുവാവ് പറഞ്ഞു. കോവിഡ് രൂക്ഷമായതോടെ രാഹുൽ ഗാന്ധി ബംഗാളിലെ പ്രചാരണ പരിപാടികൾ റദ്ദാക്കിയിരുന്നു.
Read More