കോട്ടയം: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ സാഹസികമായി രക്ഷപെടുത്തി. തോട്ടയ്ക്കാട് ആലപ്പള്ളികുന്നേൽ രാജമ്മ (82)യാണു മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. കുത്തൊഴുക്കുള്ള മീനച്ചിലാറ്റിൽ രണ്ടര കീലോമീറ്ററോളം ദൂരം ഒഴുകിനീങ്ങിയ യെത്തിയ രാജമ്മയെ കോട്ടയം ചുങ്കം പാലത്തിനുസമീപം താമസിക്കുന്ന മിമിക്രി കലാകാരൻ ഇടയാഞ്ഞിലിമാലിൽ ഷാൽ കോട്ടയവും അമ്മ ലാലി ഷാജിയും ഉൾപ്പെടെയുള്ളവരാണ് രക്ഷപെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നാണ് സംഭവം. മകൾക്കൊപ്പം താമസിക്കുന്ന രാജമ്മ ആശുപത്രിയിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയ യാത്രക്കിടെ നാഗന്പടം സെന്റ് ആന്റണീസ് ദേവാലയത്തിൽ പ്രാർഥനയ്ക്കായി കയറി. തുടർന്നു മുഖം കഴുകുന്നതിനായി ആറ്റിൽ എത്തുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയും തുടർന്നു ഒഴുകി പോകുകയുമായിരുന്നു. വീട്ടമ്മ വെള്ളത്തിലുടെ ഒഴുകുന്നതു കണ്ട ഷാൽ കോട്ടയവും ആറ്റിലേക്കു ചാടി വീട്ടമ്മയുടെ അടുത്തെത്തി തൊട്ടു പിന്നാലെ ഷാലിന്റെ അമ്മ ലാലിയും ആറ്റിലേക്കു ചാടി ഇരുവരും ചേർന്നു വീട്ടമ്മയെ കരക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ സമീപവാസികളായ…
Read MoreDay: July 22, 2021
അനന്യയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു! അന്വേഷണം നടത്താൻ സാമൂഹിക നീതി സെക്രട്ടറിയെ ചുമതലപ്പെടുത്തി; വിദഗ്ധ മെഡിക്കല്‍ സംഘം പോസ്റ്റ്മോർട്ടം നടത്തും
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന്റെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹികനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി ഡോ.ആർ. ബിന്ദു. അനന്യകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്ജെൻഡർ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം 23 ന് വിളിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാർഗരേഖ തയാറാക്കും. സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ അനുവർത്തിച്ചു വരുന്ന ചൂഷണവും വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്കി ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര…
Read Moreദുബായ് ഭരണാധികാരിയുടെ മകളുടെയും മുൻ ഭാര്യയുടേയും ഫോണും ചോർത്തി! ഹയ തന്റെ ജീവനെ ഭയന്ന് 2019 ൽ ദുബായ് വിട്ടിരുന്നു….
ദുബായ്: ഇസ്രേലി ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് ദുബായ് ഭരണാധികാരിയുടെ മകളുടെയും മുൻ ഭാര്യയുടേയും ഫോൺ ചോർത്തിയതായി റിപ്പോർട്ട്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് മഖ്തൂമിന്റെ മകൾ ലതിഫ, അമ്മ ഹയ ബിൻത് അൽ ഹുസൈൻ എന്നിവരുടെ ഫോൺ ആണ് ചോർത്തിയത്. തന്നെ വീടിനുള്ളിൽ തടവിലാക്കിയിരിക്കുകയാണെന്ന് ലതിഫ ഏതാനും നാളുകൾക്ക് മുൻപ് പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. അതേസമയം, ഹയ തന്റെ ജീവനെ ഭയന്ന് 2019 ൽ ദുബായ് വിട്ടിരുന്നു. രണ്ടു പേരുടേയും ആരോപണങ്ങൾ ദുബായ് ഭരണകൂടം നിഷേധിച്ചിട്ടുണ്ട്. ലതിഫയുടേയും ഹയയുടെയും ഫോൺ ചോർത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു. പെഗാസസ് ഉപയോഗിച്ച് ലോകനേതാക്കളുടെ ഫോൺ ചോർത്താൻ ശ്രമിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ തുടങ്ങിയവർ ചോർത്തലിനു വിധേയരായതായി വാഷിംഗ്ടൺ പോസ്റ്റ്…
Read Moreലോട്ടറിയിലൂടെ എന്നെങ്കിലും ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷ വെറുതേയായില്ല; ഭാഗ്യമിത്ര ലോട്ടറിയുടെ ഒരു കോടി മെഡിക്കൽഷോപ്പ് ജീവനക്കാരിക്ക്
പാലാ: കഷ്ടപ്പാടിനൊടുവില് ഭാഗ്യദേവത കനിഞ്ഞ സന്തോഷത്തിലാണ് പാലാ സ്വദേശിനിയായ അന്നമ്മ ഷൈജു. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ വീതം ഒന്നാം സമ്മാനം ലഭിക്കുന്ന അഞ്ച് പേരിലൊരാളാണ് അന്നമ്മ. ഭാഗ്യമിത്ര ലോട്ടറിയുടെ ആറാമത് നറുക്കെടുപ്പാണ് പന്ത്രണ്ടാംമൈല് മഠത്തിപ്പറമ്പില്‍ അന്നമ്മയെ (49) കോടിപതിയാക്കിയത്. 2004 മുതല്‍ പാലാ കുരിശുപള്ളിക്കവലയിലുള്ള നിരപ്പേല്‍ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയാണ്. സാമ്പത്തികമായി ഏറെ കഷ്ടപ്പാട് അനുഭവിക്കുമ്പോഴാണ് ഭാഗ്യത്തിന്റെ രൂപത്തില്‍ ആശ്വാസമെത്തിയത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി മുരിക്കുംപുഴയില്‍ നിന്നാണ് അന്നമ്മ ഭർത്താവിനെക്കൊണ്ടു ലോട്ടറി എടുപ്പിച്ചത്. വീട് നിര്‍മിച്ചതിന്റെ കടം വീട്ടുകയെന്നതാണ് അന്നമ്മയുടെ പ്രധാന ആഗ്രഹം. കോവിഡ് വ്യാപിച്ചതോടെ ഭര്‍ത്താവ് ഷാജിയുടെ ജോലിമേഖലയിലും വരുമാനമില്ലാതായി. എന്നെങ്കിലും ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷയിലാണ് പതിവായി ലോട്ടറി എടുത്തിരുന്നതെന്നും അന്നമ്മ പറഞ്ഞു. കഴിയുംപോലെ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനും അന്നമ്മ തയാറാണ്. സമ്മാനാര്‍ഹമായ ബിവി 244770 നമ്പര്‍…
Read Moreനേരെ വന്നേക്കരുത്..! എന്തും തരിപ്പണമാക്കും ഉൽക്ക വരുന്നു; അതിവേഗത്തിൽ ഭൂമിയ്ക്കരികിലേക്ക്
ഹൂസ്റ്റൺ: ഫുട്ബോൾ സ്റ്റേഡിയത്തിന്റെയത്ര വലിപ്പമുള്ള ഉൽക്ക 24ന് ഭൂമിക്കു സമീപത്തുകൂടെ കടന്നുപോകും. ‘2008 ഗോ 20’ എന്നു പേരുള്ള ഉൽക്ക സെ ക്കൻഡിൽ എട്ടു കിലോമീറ്റർ വേഗത്തിൽ ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഉൽക്കയ്ക്കു മുന്നിലെത്തുന്ന എന്തും തരിപ്പണമാകുമെന്നു നാസ പറഞ്ഞു.
Read Moreകേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് ക്യാമ്പ് 30ന്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) 2021-22 സീസണിനു മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് തയാറെടുപ്പുകള്‍ 30ന് കൊച്ചിയില്‍ ആരംഭിക്കും. മുഖ്യപരിശീലകന്‍ ഇവാന് വുകോമനോവിച്ച്, കോച്ചിംഗ് സ്റ്റാഫ്, താരങ്ങള്‍ എന്നിവര്‍ പ്രീ സീസണിന്റെ ആദ്യപാദത്തിനായി കൊച്ചിയിലെ ത്തുമെന്നും ക്ലബ് അറിയിച്ചു. വിദേശത്തായിരിക്കും ക്ലബ്ബിന്റെ ബാക്കിയുള്ള സന്നാഹങ്ങള്‍. പ്രീ സീസണ് ഷെഡ്യൂളിനിടെ, കുറഞ്ഞത് ആറു അക്കാദമി താരങ്ങള്‍ക്ക് ആദ്യ ടീമിനൊപ്പം കളി ക്കാനുള്ള അവസരം നല്‍കാനാണു നീക്കം. ഇവരില്‍ നാലുപേര്‍ കേരളത്തില്നിന്നുള്ളവരായിരിക്കും. റിസര്‍വ് ടീം താരങ്ങളായ സച്ചിന് സുരേഷ്, വി.എസ്. ശ്രീകുട്ടന്, ഷഹജാസ് തെക്കന്‍, വി. ബിജോയ്, സുഖാം യോയിഹെന്‍ബ മെയ്തേ, അനില്‍ ഗോയങ്കര്‍ എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് സൗഹൃദ മത്സരങ്ങളില്‍ അണിനിരക്കും.
Read Moreആ ഒറ്റവാക്ക് പുറത്തേക്കുള്ള വഴിയൊരുക്കി; ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് ഡയറക്ടറെ പുറത്താക്കി
ടോക്കിയോ: ഒളിമ്പിക് സംഘാടക സമിതി ഉദ്ഘാടന ചടങ്ങിന്റെ ഡയറക്ടറെ പുറത്താക്കി. ഉദ്ഘാടന ചടങ്ങ് ഡയറക്ടർ കെന്റാരോ കോബയാഷി 1998ൽ ഒരു കോമഡി ഷോയ്ക്കിടെ നടത്തിയ ഹോളോകോസ്റ്റ് (കൂട്ടക്കൊല) തമാശയാണ് പുറത്താക്കാൻ കാരണം. കോബയാഷിയെ പുറത്താക്കിയതായി സംഘാടക സമിതി പ്രസിഡന്റ് സീകോ ഹാഷിമോട്ടോ അറിയിച്ചു. കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് കാലതാമസം നേരിട്ട ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ തലേദിവസമാണ് കെന്റാരോ കോബയാഷിയുടെ പുറത്താക്കൽ. നാസി കാലത്തെക്കുറിച്ചുള്ള പരാമർശമാണ് വിവാദമായത്. ഒരു ഷോയിൽ “ലെറ്റ്സ് പ്ലേ ഹോളോകോസ്റ്റ്’ എന്ന പറഞ്ഞതായാണ് ആരോപണം. ഉദ്ഘാടനച്ചടങ്ങിൽ സംഗീതം നൽകേണ്ടിയിരുന്ന ഒരു സംഗീതജ്ഞൻ തന്റെ സഹപാഠികളെ മുമ്പ് കളിയാക്കിയിട്ടുണ്ട് എന്ന കാരണത്താൽ ഈ ആഴ്ച ആദ്യം രാജിവയ്ക്കാൻ നിർബന്ധിതനായിരുന്നു.
Read Moreആ ചിരി മാഞ്ഞു…ചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിൽ അന്തരിച്ചു
കൊച്ചി: പ്രമുഖ ചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. തൃപ്പുണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കെ.ടി.എസ്. പടന്നയിൽ. രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് വിടവാങ്ങിയത്. നാടക ലോകത്ത് നിന്നാണ് പടന്നയിൽ സിനിമയിൽ എത്തുന്നത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയപ്പട്ടവനായതോടെ കൂടുതൽ സിനിമകൾ പടന്നയിലിനെ തേടിയെത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു. നിരവധി ടെലിവിഷൻ സീരിയലുകളിലും…
Read Moreചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിൽ അന്തരിച്ചു! നാടക ലോകത്ത് നിന്നാണ് പടന്നയിൽ സിനിമയിൽ എത്തുന്നത്…
കൊച്ചി: പ്രമുഖ ചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. തൃപ്പുണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കെ.ടി.എസ്. പടന്നയിൽ. രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് വിടവാങ്ങിയത്. നാടക ലോകത്ത് നിന്നാണ് പടന്നയിൽ സിനിമയിൽ എത്തുന്നത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയപ്പട്ടവനായതോടെ കൂടുതൽ സിനിമകൾ പടന്നയിലിനെ തേടിയെത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു. നിരവധി ടെലിവിഷൻ…
Read More