കോ​വി​ഡ് 19; എറണാകുളത്ത് വീ​ടു​ക​ളി​ല്‍ നിരീക്ഷണത്തിൽ കഴിയുന്നത് 1068 പേ​ര്‍

കൊ​ച്ചി: കൊ​റോ​ണ (കോ​വി​ഡ് 19) പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്ക​വേ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1068 ആ​യി.

ഇ​ന്ന​ലെ പു​തി​യ​താ​യി 74 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണു എ​ണ്ണം വ​ര്‍​ധി​ച്ച​ത്. അ​തി​നി​ടെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ഇ​ന്ന​ലെ പു​തി​യ​താ​യി നാ​ലു​പേ​രെ​ക്കൂ​ടി പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന 14 പേ​രി​ല്‍​നി​ന്ന് ര​ണ്ടു പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 23 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 16 പേ​ര്‍ ക​ള​മ​ശേ​രി​യി​ലും ഏ​ഴു​പേ​ര്‍ മൂ​വാ​റ്റു​പു​ഴ​യി​ലു​മാ​ണ്.

ഇ​ന്ന​ലെ 22 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ല​പ്പു​ഴ എ​ന്‍​ഐ​വി​യി​ലേ​ക്ക് അ​യ​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ല്‍​നി​ന്ന് അ​യ​ച്ച സാ​മ്പി​ളു​ക​ളു​ടെ എ​ണ്ണം 462 ആ​യി ഉ​യ​ര്‍​ന്നു. ഇ​തി​ല്‍ 414 എ​ണ്ണ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്.

കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് ഇ​ന്ന​ലെ 390 ഫോ​ണ്‍ വി​ളി​ക​ള്‍ എ​ത്തി. ഇ​തി​ല്‍ 150 വി​ളി​ക​ള്‍ പൊ​തു​ജ​ങ്ങ​ളി​ല്‍​നി​ന്നും 69 എ​ണ്ണം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രി​ല്‍​നി​ന്നും 77 എ​ണ്ണം സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും 94 എ​ണ്ണം ഫോ​ളോ അ​പ്പ് കോ​ളു​ക​ളു​മാ​ണ്.

കൊ​റോ​ണ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍, നി​രീ​ക്ഷ​ണ കാ​ലാ​വ​ധി, ബ​ന്ധു​ക്ക​ള്‍ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്നു​ണ്ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​യ്‌​ക്കേ​ണ്ടി വ​രു​മോ എ​ന്ന് ചോ​ദി​ച്ചും നി​ര​വ​ധി കോ​ളു​ക​ള്‍ എ​ത്തി.

കൂ​ടാ​തെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്നു​ണ്ട് എ​ന്ന​റി​യി​ച്ച് എ​ത്തി​യ ഫോ​ണ്‍ വി​ളി​ക​ള്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment