മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ കഴിഞ്ഞയിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പിക്കപ്പ് വാന്‍ മോഷ്ടിച്ച കേസിലും തൊഴിലാളി ഫിഷറീസിലും നിന്നും പണം മോഷ്ടിച്ച കേസിലും തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് ഉണ്ണി (48)യെയാണ് കീഴ് കീഴ് വായ്പൂര് പോലീസ് അറസ്റ്റു ചെയ്തത്. അടുത്തടുത്ത ദിവസങ്ങളായി മല്ലപ്പള്ളിയിലെയും പുതുശേരിയിലെയും കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയിരുന്നു. കഴിഞ്ഞ 11നു മല്ലപ്പള്ളി ജിതേഷിന്റെയും രാജേഷിന്റെയും വര്‍ക്ക്ഷോപ്പില്‍ പണിക്കായി സൂക്ഷിച്ചിരുന്ന പിക്കപ്പ് വാനാണ് മോഷണം നടത്തിയത്. പിക്കപ്പിന്റെ സീറ്റും ബാറ്ററിയും ഇളക്കി കടയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കട പൊളിച്ച് വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കി ബാറ്ററിയും സീറ്റും ഫിറ്റ് ചെയ്തു വഴിയില്‍ കണ്ട വാഹനത്തില്‍ നിന്നും ഡീസല്‍ ഊറ്റി തിരുവല്ല വഴി തിരുവല്ലത്തേക്ക് കടക്കുകയായിരുന്നു. പോകുന്ന വഴിക്ക് കടമാന്‍കുളത്ത് റോഡ് പണിക്കായി എത്തിച്ച റോഡ് റോളര്‍ വാഹനത്തില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചു. മോഷ്ടിച്ച പിക്കപ്പ് വാനില്‍…
Read MoreDay: October 23, 2021
പ്രളയത്തില്‍ നക്ഷത്ര ആമ ചെങ്ങന്നൂരെത്തി! പമ്പയാറിന്റെ തീരത്തെ വീട്ടുവളപ്പിൽ ഒഴുകി എത്തിയതാവാം എന്നാണു നിഗമനം
ചെങ്ങന്നൂർ: അപൂർവ്വ ഇനത്തിൽപ്പെട്ട സംരക്ഷിത ജീവിയായ നക്ഷത്ര ആമയെ ചെങ്ങന്നൂരിനു സമീപം കണ്ടെത്തി. പോലീസ് എത്തി തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഇന്ന് വനം വകുപ്പിനു കൈമാറും. പാണ്ടനാട് പഞ്ചായത്ത് മൂന്നാം വാർഡായ പ്രയാർ മുള്ളേലിൽ എം.സി. അജയകുമാറിന്റെ വീട്ടുവളപ്പിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഇതിനെ കണ്ടത്. മഞ്ഞ നിറത്തിലുള്ള പുറന്തോടിൽ നക്ഷത്ര അടയാളത്തോടു കൂടിയ ആമയെ , അജയകുമാറിന്റെ ഭാര്യ രാജേശ്വരിയാണ് ആദ്യം കണ്ടത് . തുടർന്ന് ജീവിയിൽ സംശയം തോന്നിയതിനാൽ വാർഡ് മെമ്പർ ജയിൻ ജിനുവിനെയും പിന്നീട് ചെങ്ങന്നൂർ പോലിസിലും വിവരം അറിയിക്കുകയായിരുന്നു. പമ്പയാറിന്റെ തീരത്തെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസത്തെ കിഴക്കൻ മലവെള്ളപ്പാച്ചലിൽ ആമ ഒഴുകി എത്തിയതാവാം എന്നാണു നിഗമനം. ചെങ്ങന്നൂർ എസ്. ഐ. നിധീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട ശേഷമാണ് ജീവി നക്ഷത്ര ആമയാണെന്നു സ്ഥിരീകരിച്ചത്. ഇനി വനം വകുപ്പിനു കൈമാറുന്നതു വരെ ആമയെ…
Read Moreഅശ്ലീല വീഡിയോ കോളിലൂടെ തട്ടിയെടുത്തത് കോടികള്‍ ! നാലു സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തത് സെക്സ് ടോയ്സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍…
അശ്ലീല വീഡിയോ കോളും ചാറ്റിംഗും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അഞ്ചംഗസംഘം തട്ടിയെടുത്തത് കോടികള്‍. സംഘാംഗങ്ങളായ യോഗേഷ്, സപ്ന, നികിത, നിഥി, പ്രിയ എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തത്. നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ഇവര്‍ അവരില്‍ നിന്ന് കോടികള്‍ തട്ടിയതായി പോലീസ് പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് പോലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അശ്ലീലവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്കോട്ടിലെ ഒരാളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ രാജ്കോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങള്‍ ലഭിച്ചതോടെ സൈബര്‍ പോലീസിന്റെ സഹായത്തോടെ ഗാസിയാബാദ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അശ്ലീല വെബ്സൈറ്റ് വഴിയാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വെബ്സൈറ്റ് വഴി അശ്ലീലവീഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചും നഗ്നത പ്രദര്‍ശിപ്പിച്ചുള്ള…
Read Moreമുംബൈയിലെ പാർട്ടിക്ക് കേരള ലഹരി! ആഫ്രിക്കന്‍ യുവതികളുടെ ഇടപാടുകൾ പുറത്തേക്ക്; കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്…
സ്വന്തംലേഖകന്‍ കോഴിക്കോട്: മുംബൈ തീരത്തെ ക്രൂസ് കപ്പലിലെ ലഹരി പാര്‍ട്ടിക്കുള്‍പ്പെടെ ഉപയോഗിക്കാനുള്ള വിലകൂടിയ മയക്കുമരുന്നുകള്‍ കേരളം വഴി കടത്താന്‍ പദ്ധതിയിട്ടതായി കണ്ടെത്തല്‍. നെടുമ്പാശേരി, കരിപ്പൂര്‍ എന്നിവിടങ്ങളിലായി പിടികൂടിയ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവ ഉത്തരേന്ത്യയിലെ ലഹരി മാഫിയക്കായി എത്തിച്ചതാണെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ നിഗമനം. സംസ്ഥാനത്തെ ലഹരിക്കടത്ത് സംഘത്തിനായി എത്തിച്ചതാണോ ഇതെന്നു വിശദമായി അന്വേഷിച്ചിരുന്നു. പിടിയിലായ ആഫ്രിക്കന്‍ യുവതികളുടെ മൊഴികള്‍ കൂടി പരിശോധിച്ചതോടെയാണ് ലഹരി കേരളത്തിലുള്ളവര്‍ക്ക് എത്തിച്ചതെല്ലെന്നു വ്യക്തമായത്. അതേസമയം, ഉത്തരേന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനായി ഏതെങ്കിലും മലയാളികള്‍ ഇവര്‍ക്കു സഹായം ചെയ്തു നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. മുംബൈ കാത്തിരുന്ന കൊക്കെയ്ന്‍ അന്താരാഷ്ട്ര വിപണിയില്‍ 5.34 കോടി രൂപ വിലവരുന്ന 534 ഗ്രാം കൊക്കെയ്നുമായാണ് ഐവറി കോസ്റ്റ് സ്വദേശിനി കാനേ സിംപ ജൂലി (21) നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിന് പുറത്ത് ഐവറി കോസ്റ്റ് സ്വദേശിനി സീവി…
Read Moreഇതെന്തൊരു റോഡ് വികസനമാണ് സാറൻമാരേ..! ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് റോഡു വികസനം
ഗാന്ധിനഗർ: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് റോഡു വികസനം. ആർപ്പൂക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് വെട്ടിമുറിച്ചിരിക്കുന്നതു മൂലം കാൽനട യാത്ര പോലും സാധ്യമല്ലാത്ത രീതിയിലാണ്. വില്ലൂന്നി കരിപ്പൂത്തട്ട് റോഡിൽ എൻഎസ്എസ് കരയോഗത്തിനു മുന്നിലാണ് റോഡ് പൂർണമായും കുഴിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞിരിക്കുന്നത്. കലുങ്കു നിർമാണത്തിനായി എട്ടടിയോളം താഴ്ചയിലും ആറ് അടിയോളം വീതിയിലുമാണ് റോഡ് കുഴിച്ചിരിക്കുന്നത്. എന്നാൽ ഇതേ പാതയിൽ തന്നെ സ്വകാര്യ സ്കൂളിന്റെ സമീപത്തും, മാതക്കവലയിലും, തൊമ്മൻകവലയിലും, സൂര്യക്കവലയിലുമെല്ലാമായി എട്ടോളം സ്ഥലങ്ങളിൽ കലുങ്കു നിർമാണം നടക്കുന്നുണ്ട്. ഇവിടെയെല്ലാം റോഡിന്റെ പകുതി ഭാഗത്ത് മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനാൽ ഒരു ഭാഗത്തു കൂടി ചെറുവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നു പോകാം. എന്നാൽ എൻ എസ് എസ് കരയോഗത്തിനു മുന്നിലെ റോഡിന്റെ ഇരുവശങ്ങളും ഉൾപ്പെടെ മുഴുവൻ കുഴിച്ചിട്ടിരിക്കുന്നതു കൊണ്ട് കാൽ നട യാത്രപോലും സാധിക്കാത്ത അവസ്ഥയാണ്. ആർപ്പൂക്കരയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക്…
Read Moreമാലിന്യം വലിച്ചെറിഞ്ഞപ്പോൾ പിടിവീഴുമെന്ന് അറിഞ്ഞില്ല ! ചതിച്ചത് ഫ്ളിപ്കാർട്ട് കവര്‍
കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് 22- ാം വാർഡിലെ മിനി എംസിഎഫിനു സമീപം മാലിന്യങ്ങൾ സ്ഥിരമായി വലിച്ചെറിഞ്ഞയാൾക്ക് പഞ്ചായത്തിൽനിന്നും നോട്ടീസ് നൽകി 5000 രൂപ പിഴയീടാക്കി. മാലിന്യം വലിച്ചെറിയുന്ന സംഭവം പതിവായതോടെ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമന്റെ നേതൃത്വത്തിൽ ഹരിതകർമ സേന മാലിന്യം പരിശോധിക്കുകയായിരുന്നു. മാലിന്യത്തിൽനിന്നും ലിഭിച്ച ഫ്ളിപ്കാർട്ട് കവറിൽ നിന്നാണ് വിലാസക്കാരനെ തിരിച്ചറിഞ്ഞത്. വഴിയോരങ്ങളിൽ വച്ചിരിക്കുന്ന മിനി എംസിഎഫ് ഹരിത കർമസേന അംഗങ്ങൾക്കു ഭവനങ്ങളിൽനിന്ന് ശേഖരിക്കുന്ന ശുചിത്വമുള്ള പ്ലാസ്റ്റിക്കുകൾ സൂക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. ഇവിടെ മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് നിയമവിരുദ്ധവും ശിക്ഷാർഹമാണെന്ന് പഞ്ചായത്ത് അറിയിച്ചു.
Read Moreകോട്ടയത്തും വ്യാജ ഡീസൽ! ഈ ഡീസല്‍ വാഹനങ്ങളുടെ എൻജിൻ തകരാറിലാക്കും; ഉറവിടം തേടി പോലീസും മോട്ടോർ വാഹന വകുപ്പും
കോട്ടയം: കോട്ടയത്ത് എത്തിയ വ്യാജ ഡീസലിന്റെ ഉറവിടം തേടി അന്വേഷണം പുരോഗമിക്കുന്നു. ഒരാഴ്ച മുന്‍പാണ് കോട്ടയം നാഗന്പടത്തെ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ നിന്നും വ്യാജ ഡീസൽ കോട്ടയം ഈസ്റ്റ് പോലീസ് പിടിച്ചെടുത്തത്. ലിറ്ററിനു 60 രൂപയ്ക്കാണ് വ്യാജ ഡീസൽ വില്പന നടത്തുന്നത്. നല്ല ഡീസലിനൊപ്പമാണ് വ്യാജ ഡീസൽ ഉപയോഗിക്കുന്നത്. വ്യാജ ഡീസൽ ഉപയോഗിക്കുന്നതു വാഹനങ്ങളുടെ എൻജിൻ തകരാറിലാക്കും. കോട്ടയത്ത് നിന്നും പിടിച്ചെടുത്ത ഡീസലിന്റെ വിശദാംശങ്ങൾ അറിയുന്നതിനായി വ്യാജ ഡീസലിന്റെ സാംപിൾ പോലീസ് കൊച്ചിൻ റീഫൈനറിയിൽ നല്‍കിയിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷമേ ഈ ഡീസലിൽ ചേർത്തിരിക്കുന്ന പദാർഥങ്ങൾ സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. ഇതിനു പുറമേ ഇത്തരത്തിലുള്ള ഡീസൽ കോട്ടയത്ത് വിതരണം ചെയ്യുന്നത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണ്. മുംബൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കന്പനിയുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. ഇതിന്റെ ഉടമകളുടെ വിശദാംശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണെന്ന്…
Read Moreപ്രധാനമന്ത്രിമാരെ “മണ്ണിലൊരുക്കി’ ആദിറയുടെ റിക്കാര്‍ഡ് നേട്ടം
സ്വന്തംലേഖകന്‍ കോഴിക്കോട്: രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരെ മണല്‍തരികളില്‍ അണിയിച്ചൊരുക്കി ചരിത്രനേട്ടവുമായി മലയാളി യുവതി. കോഴിക്കോട് കുന്നമംഗലം പന്തീര്‍പ്പാടം നൊച്ചിപൊയില്‍ സ്വദേശി വടക്കേക്കര കരീമിന്റെ മകള്‍ ആദിറ മുംതാസ് ആണ് എഫോര്‍ ഷീറ്റില്‍ 14 പ്രധാനമന്ത്രിമാരെ മണലില്‍ ഒരുക്കി ഇന്ത്യബുക്സ് ഓഫ് റിക്കാര്‍ഡ് കരസ്ഥമാക്കിയത്. ആദ്യമായാണ് സാന്‍ഡ് ആര്‍ട്ടില്‍ ഇന്ത്യ ബുക്സ് ഓഫ് റിക്കാര്‍ഡ് നല്‍കുന്നത്. എട്ടു വര്‍ഷം മുമ്പാണ് ആദിറ സാന്‍ഡ് ആര്‍ട്ടിനെക്കുറിച്ച് അറിയുന്നത്. അന്നുമുതല്‍ മണല്തരികളാല് വിവിധങ്ങളായ ചിത്രങ്ങള്‍ ആദിറ ഒരുക്കി തുടങ്ങി. ചിത്രകലയോട് ഏറെ താത്പര്യമുള്ള ആദിറയ്ക്ക് മണല്‍ ചിത്രങ്ങള്‍ എളുപ്പത്തില്‍ തയാറാക്കാന്‍ സാധിച്ചിരുന്നു. വയനാട് വിംസ് ആശുപത്രിയില്‍ എന്‍ഡോസ്കോപ്പി വിഭാഗത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്നതിനിടെ പുതിയ ചിത്രകലയിലും ആദിറ തന്റേതായ ഇടം പിടിക്കാന്‍ തീരുമാനിച്ചു. അതിനിടെയാണ് പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ മണലില്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തിലൊരു ശ്രമം കൂടുതലാരും നടത്തിയിട്ടില്ലെന്ന് വ്യക്തമായി.…
Read Moreസുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം കഴിച്ചത് ! ഇവര്‍ക്കൊപ്പം ജീവിക്കുമ്പോഴാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്; ജയചന്ദ്രന് പറയുന്നതിങ്ങനെ…
കുഞ്ഞിനെ താനറിയാതെ അച്ഛന് തന്റെ പക്കല്‍ നിന്ന് തട്ടിക്കൊണ്ടു പോയെന്ന അനുപമയുടെ ആരോപണത്തിന് മറുപടിയുമായി അച്ഛന് പി.എസ് ജയചന്ദ്രന്. ശിശുക്ഷേമ സമിതിയ്ക്കു മുമ്പില്‍ അനുപമയെ കാറിലിരുത്തിയ ശേഷമാണ് കുഞ്ഞിനെ സമിതിയ്ക്കു കൈമാറിയതെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ജയചന്ദ്രന് വ്യക്തമാക്കി. അനുപമയുടെ ആവശ്യപ്രകാരമുള്ള നിബന്ധനകള്‍ എഴുതിച്ചേര്‍ത്താണ് സമ്മതപത്രം തയ്യാറാക്കിയതെന്നും അജിത് മകളെ പ്രണയിച്ചത് പണം ലക്ഷ്യമാക്കിയാണെന്നും ജയചന്ദ്രന് പറയുന്നു. ക്രിസ്തുമതത്തില്‍ നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്ത് 30 വര്‍ഷക്കാലമായി ഒരുമിച്ച് ജീവിക്കുന്ന താന്‍ ജാതിവാദിയാണെന്ന ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും ജയചന്ദ്രന് ചോദിക്കുന്നു. മാത്രമല്ല അജിത്തിന്റെ ആദ്യ വിവാഹം തന്നെ അത്ര നേരായ രീതിയിലുള്ളതായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. സ്വന്തം സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം ചെയ്തത്. ഒമ്പതു വര്‍ഷത്തോളം ആദ്യ ഭാര്യയായ നസിയയ്ക്കൊപ്പം ഇയാള്‍ ജീവിച്ചു. ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്.…
Read Moreപഠനത്തോട് വിമുഖത; കൗൺസിലിംഗിന് വിധേയമാക്കിയ പെൺകുട്ടി പറഞ്ഞത് ഞെട്ടിപ്പിക്കുന്ന പീഡന വിവരം; കടുത്തുരുത്തി സ്വദേശി പിടിയിൽ
വൈക്കം: ഉറങ്ങിക്കിടന്ന ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ബാലികയെ ഒരു വർഷം മുന്‍പ് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് കടുത്തുരുത്തി മധുരവേലി സ്വദേശിയായ സുരേഷ് കുമാറി (38) നെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു വർഷം മുന്‍പ് ബാലികയുടെ വീട്ടിൽ എത്തിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. നന്നായി പഠിച്ചിരുന്ന ബാലിക പഠനത്തോട് വിമുഖത കാട്ടിത്തുടങ്ങിയതോടെ അധ്യാപകർ കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് ബന്ധുവിൽ നിന്നുണ്ടായ ദുരനുഭവം ബാലിക പറഞ്ഞത്. ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More