45,000 ഭ​ക്ത​ര്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​ന ദ​ര്‍​ശ​ന സൗ​ക​ര്യം; പത്തിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം; അ​യ്യ​പ്പ ഭ​ക്ത​ര്‍ ഒ​റി​ജി​ന​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​യി​ല്‍ ക​രു​ത​ണം

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ ദ​ര്‍​ശ​ന സൗ​ക​ര്യം അ​ട​ക്കം വി​പു​ല​പ്പെ​ടു​ത്തി. ദ​ര്‍​ശ​ന​ത്തി​ന് പ്ര​തി​ദി​നം 40,000 ഭ​ക്ത​ര്‍​ക്ക് വെ​ര്‍​ച്വ​ല്‍ ക്യൂ​വ​ഴി​യും 5,000 പേ​ര്‍​ക്ക് സ്‌​പോ​ട്ട് ബു​ക്കിം​ഗി​ലൂ​ടെ​യു​മാ​ണ് ദ​ര്‍​ശ​ന​ത്തി​ന് എ​ത്താ​നാ​കും. കൂ​ടാ​തെ നി​ല​യ്ക്ക​ല്‍, എ​രു​മേ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള 10 സ്പോ​ട്ട് ബു​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​യ്യ​പ്പ ഭ​ക്ത​ര്‍​ക്കാ​യി ബു​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സ് എ​ടു​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റോ, അ​ല്ലെ​ങ്കി​ല്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലു​ള്ള ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യോ എ​ത്തു​ന്ന അ​യ്യ​പ്പ ഭ​ക്ത​ര്‍​ക്ക് സ്പോ​ട്ട് ബു​ക്കിം​ഗി​ലൂ​ടെ ദ​ര്‍​ശ​ന​ത്തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന അ​യ്യ​പ്പ ഭ​ക്ത​ര്‍ ഒ​റി​ജി​ന​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​യി​ല്‍ ക​രു​ത​ണം. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തു​ന്ന ഭ​ക്ത​ര്‍​ക്കാ​യി അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ കു​മ​ളി​യി​ല്‍ സ്പോ​ട്ട് ബു​ക്കിം​ഗ് കേ​ന്ദ്ര​മു​ണ്ട്. അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് യാ​തൊ​രു പ​രി​ശോ​ധ​ന​യും ഇ​ല്ല. അ​ഞ്ച് വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​ന്നാ​ല്‍ ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ട്. കു​ട്ടി​ക​ള്‍​ക്ക്…

Read More

തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണിപ്പെടുത്തിയ ശേഷം പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യെ കൂട്ടിക്കൊണ്ടുപോയത് പ്രണയം നടിച്ച്; സംഭവിച്ചതിനെക്കുറിച്ച് യുവാക്കൾ പറ‍യുന്നത് മറ്റൊരു കഥ…

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 20 കാ​രി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം.​സം​ഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ മ​ര​ക്കാ​ർ ക​ണ്ടി ഷാ​ഹി​ദി (21) നെ ​പി​ടി​കൂ​ടി​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി ബം​ഗ​ലൂ​രു​വി​ൽ വ​ച്ചാ​ണ് യു​വാ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ ഒ​രു യു​വാ​വു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി. തു​ട​ർ​ന്നാ​ണ് സം​ഘം യു​വ​തി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച​ത്. ഇ​വി​ടെ വ​ച്ച് സം​ഘം പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. തോ​ക്കു​ചൂ​ണ്ടി കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലി​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം പെ​ൺ​കു​ട്ടി സ്വ​യം വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു കീ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ യു​വാ​വ് പോ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക്കും സെ​ക്സ് റാ​ക്ക​റ്റി​നും ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലി​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ പെ​ൺ​കു​ട്ടി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ലെ മ​റ്റൊ​രു പ്ര​തി മു​നീ​റി​നാ​യി പോ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

നിയമം എല്ലാവർക്കും ബാധകം; മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നി​രോ​ധ​ന മേ​ഖ​ല​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെയ്ത ഡോക്ടർമാർക്കെതിരേ കേസ്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലെ നി​രോ​ധ​ന മേ​ഖ​ല​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. നി​ര​വ​ധി ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ര​ണ്ട്, മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. വാ​ർ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ടൈ​ൽ​സ് പാ​കി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ഇ​വി​ടെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു.സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡ് കാ​ണാ​ത്ത വി​ധ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. നി​രോ​ധ​ന മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് പ​ല​ത​വ​ണ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ര​ട​ക്കം എ​ല്ലാ​വ​രോ​ടും പ​റ​യു​ക​യും നി​ര​വ​ധി ത​വ​ണ താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും പ്ര​യോ​ജ​നം ല​ഭി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് പോ​ലീ​സി​ന് വി​വ​രം ന​ൽ​കു​ക​യും അ​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 20 വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ് പെ​റ്റി​കേ​സ് ചാ​ർ​ജ്ജ് ചെ​യ്ത​ത്.

Read More

ഹെ​റോ​യി​നു​മാ​യി പാ​യി​പ്പാ​ട്ട് യുവാവ് പിടിയിലായ സംഭവം; ഇതര സംസ്ഥാനക്കാരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

ച​ങ്ങ​നാ​ശേ​രി: ഹെ​റോ​യി​നു​മാ​യി പാ​യി​പ്പാ​ട്ട് പി​ടി​യി​ലാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. മാ​ൾ​ഡ സ്വ​ദേ​ശി മോ​സ​റി​ക് കൗ​ണ്‍ അ​ലാം(32)​നെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ന്പും തൃ​ക്കൊ​ടി​ത്താ​ന​ത്ത് താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഇ​യാ​ൾ ജോ​ലി​ക്കു പോ​യി​രു​ന്നി​ല്ല. മ​റ്റു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കു പോ​കു​ന്പോ​ഴും ഇ​യാ​ൾ മു​റി​ക്കു​ള്ളി​ൽ ക​ഴി​ച്ചു കൂ​ട്ടു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ചി​ല രാ​ത്രി​ക​ളി​ൽ ഇ​യാ​ൾ പു​റ​ത്ത് പോ​യാ​ൽ പി​ന്നീട് രാ​വി​ലെ മാ​ത്ര​മേ മ​ട​ങ്ങി എ​ത്തി​യി​രു​ന്നു​ള്ളു. മു​ന്പ് ഇ​യാ​ൾ ക​ഞ്ചാ​വ് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഹെ​റോ​യി​ൻ ആ​ദ്യ​മാ​യി​ട്ടാ​ണ് വി​ല്പ​ന​യ്ക്കു എ​ത്തി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. നാ​ളു​ക​ൾ​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ൾ വീ​ണ്ടും നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് പ്ര​ധാ​ന​മാ​യും ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ക​ഞ്ചാ​വും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളും വാ​ങ്ങി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പി​ടി​യി​ലാ​യ പ്ര​തി ഹെ​റോ​യി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വി​ധ​വും പോ​ലീ​സി​നു മു​ന്നി​ൽ വി​വ​രി​ച്ചു കൊ​ടു​ത്തു. ഒ​രു…

Read More

അ​ഷ്ട​മി ദ​ർ​ശ​ന​ത്തി​നാ​യി ക്ഷേ​ത്ര ന​ഗ​രി ഒ​രു​ങ്ങി; ശനിയാഴ്ച പുലർച്ചെ 4.30 അഷ്ടമി ദർശനം

വൈ​ക്കം: വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വൈ​ക്ക​ത്ത​ഷ്ട​മി നാ​ളെ ആ​ഘോ​ഷി​ക്കും. അ​ഷ്ട​മി ദ​ർ​ശ​ന​ത്തി​നാ​യി ക്ഷേ​ത്ര ന​ഗ​രി ഒ​രു​ങ്ങി.നാ​ളെ പു​ല​ർ​ച്ചെ 3.30ന് ​ന​ട തു​റ​ന്നു ഉ​ഷ​പൂ​ജ​ക്കും എ​തൃ​ത്ത പൂ​ജ​യ്ക്കും ശേ​ഷം 4.30നാ​ണ് അ​ഷ്ട​മി ദ​ർ​ശ​നം. ഈ ​മു​ഹൂ​ർ​ത്തി​ൽ സ​ർ​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​മാ​യ വൈ​ക്ക​ത്ത​പ്പ​ന്‍റെ മോ​ഹ​ന രൂ​പം ദ​ർ​ശി​ച്ച് സാ​യൂ​ജ്യം നേ​ടു​വാ​ൻ ആ​യി​ര​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വ​ഹി​ക്കും. ശി​വ​പ്രീ​തി​ക്കാ​യി ക​ഠി​ന ത​പ​സ് അ​നു​ഷ്ഠി​ച്ച വ്യാ​ഘ്ര​പാ​ദ​മ​ഹ​ർ​ഷി​ക്ക് ശ്രീ ​പ​ര​മേ​ശ്വ​ര​ൻ ദി​വ്യ​ദ​ർ​ശ​നം ന​ല്കി അ​നു​ഗ്ര​ഹി​ച്ച​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​ണ് അ​ഷ്ട​മി ആ​ഘോ​ഷി​ക്കു​ന്ന​ത്. വ്യാ​ഘ്ര​പാ​ദ മ​ഹ​ർ​ഷി​ക്ക് ദു:​ഖ വി​മോ​ച​ന​ത്തി​നാ​യി അ​ഭി​ഷ്ട വ​രം ന​ൽ​കി അ​നു​ഗ്ര​ഹി​ച്ച കൃ​ഷ്ണാ​ഷ്ട​മി നാ​ളി​ലെ ബ്രാ​ഹ്മ​മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് അ​ഷ്ട​മി ദ​ർ​ശ​നം. അ​ഷ്ട​മി ദി​വ​സം പ്ര​ഭാ​തം മു​ത​ൽ പ്ര​ദോ​ഷം വ​രെ വൈ​ക്ക​ത്ത​പ്പ​നെ ദ​ർ​ശി​ക്കു​ന്ന ഭ​ക്ത​ർ​ക്ക് ഭ​ഗ​വാ​ന്‍റെ കൃ​പാ​ക​ടാ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. അ​ഷ്ട​മി ദ​ർ​ശ​ന​ത്തി​യി ക്ഷേ​ത്ര​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ർ കി​ഴ​ക്ക്, വ​ട​ക്കേ ഗോ​പു​ര​ങ്ങ​ളി​ലൂടെ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്ക​ണം.…

Read More

പ്ലസ്ടുകാരനുമൊത്ത് യുവതിക്ക് കല്യാണം; ഭ​ർ​ത്താ​വ് സ്കൂ​ളി​ൽ​പോ​യ നേ​രം ഭ​ർ​തൃ​പി​താ​വിൽ നിന്ന് നേരിട്ടത് നിരന്തര പീഡനം; പരാതിയുമായി മകനും ഭാര്യയും

ഭോ​പ്പാ​ൽ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് സ്കൂ​ളി​ൽ​പോ​യ നേ​രം ഭ​ർ​തൃ പി​താ​വ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി. ഗു​ണ ജി​ല്ല​യി​ലെ മ്യാ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​തൃ പി​താ​വി​നെ​തി​രെ മ്യാ​ന പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി​യാ​യ 21കാ​രി ഗു​ണ​യി​ൽ നി​ന്നു​ള്ള 22കാ​ര​നെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് യു​വ​തി പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഗു​ണ ടൗ​ണി​ലെ സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​യാ​ൾ ഗ്രാ​മ​ത്തി​ൽ നി​ന്ന് ദി​വ​സ​വും സ്‌​കൂ​ളി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നു. ഭ​ർ​ത്താ​വ് സ്‌​കൂ​ളി​ൽ പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഭ​ർ​തൃ​പി​താ​വ് ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി പ​റ​യു​ന്നു. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ്ര​തി നി​യ​മ​വി​രു​ദ്ധ​മാ​യി നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​വ ഉ​പ​യോ​ഗി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

Read More

മോ​ഫി​യ കേ​സി​ൽ സി​ഐ സു​ധീ​റി​ന് സ​സ്പെ​ൻ​ഷ​ൻ; വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും; സിഐയ്ക്കെതിരേയുള്ള ആരോപണം ചെറുതല്ല

തി​രു​വ​ന​ന്ത​പു​രം: ന​വ​വ​ധു​വാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി മോ​ഫി​യ പ​ർ​വീ​ൺ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ലു​വ സി​ഐ സി.​എ​ല്‍. സു​ധീ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി ഈ​സ്റ്റ് ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ണ് അ​ന്വേ​ഷി​ക്കു​ക. സി​ഐ​യ്ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മോ​ഫി​യ​യു​ടെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഭ​ർ​തൃ​വീ​ട്ടി​ലെ പീ​ഡ​നം സം​ബ​ന്ധി​ച്ചു മോ​ഫി​യ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ വൈ​കി​യ​തി​നു പു​റ​മെ ഒ​ത്തു​തീ​ർ​പ്പി​നു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി പ്പി​ച്ച് ഇ​ര​യെ അ​വ​ഹേ​ളി​ച്ചെ​ന്നു​മാ​ണ് സി​ഐ​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച സ്റ്റേ​ഷ​നി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ മോ​ഫി​യ ജീ​വ​നൊ​ടു​ക്കു ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു സി​ഐ​യെ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.

Read More

’’മി​ഴി​യോ​രം ന​ന​ഞ്ഞൊ​ഴു​കും”… ​ഒ​റ്റ​ക്ക​മ്പി തമ്പുരുവിനും കൊ​തു​കി​ന്‍റെ മൂ​ള​ലി​നും ന​ടു​വി​ൽ ഇ​രു​ന്ന് എ​ഴു​തി​യ ഒ​റ്റ​ക്കമ്പി നാ​ദം ഇന്നും ലോക മലയാളികൾ പാടിക്കൊണ്ടേരിക്കുന്നു…

  എ​സ്. മ​ഞ്ജു​ളാ​ദേ​വി “ഒ​റ്റ​ക്ക​ന്പി നാ​ദം മാ​ത്രം മൂ​ളും വീ​ണാ നാ​ദം ഞാ​ൻ’​എ​ന്ന് എ​ഴു​തി ബി​ച്ചു​തി​രു​മ​ല. 1981-ൽ ​പു​റ​ത്തി​റ​ങ്ങി​യ തേ​നും വ​യ​ന്പും എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി ബി​ച്ചു തി​രു​മ​ല ഇ​ങ്ങ​നെ കു​റി​ച്ചു, എ​ങ്കി​ലും മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ലോ​കം എ​ന്നേ പ​റ​ഞ്ഞു​ക​ഴി​ഞ്ഞു,അ​ഴ​കി​ന്‍റെ ആ​യി​രം ത​ന്ത്രി​ക​ൾ മു​ഴ​ങ്ങു​ന്ന വീ​ണ​യാ​ണ് ബി​ച്ചു തി​രു​മ​ല എ​ന്ന്! അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ആ ​ഗാ​ന​സ​പ​ര്യ​യി​ൽ ബി​ച്ചു തി​രു​മ​ല എ​ന്ന വി​പ​ഞ്ചി​ക​യി​ൽ നി​ന്നു​ണ​ർ​ന്ന​ത് വൈ​വി​ധ്യ​മാ​ർ​ന്ന മൂ​വാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ളാ​ണ്. ’ആ​യി​രം ക​ണ്ണു​മാ​യി കാ​ത്തി​രു​ന്നു നി​ന്നെ ഞാ​ൻ…’’മി​ഴി​യോ​രം ന​ന​ഞ്ഞൊ​ഴു​കും മു​കി​ൽ​മാ​ല​ക​ളോ..’’ഏ​ഴു സ്വ​ര​ങ്ങ​ളും ത​ഴു​കി വ​രു​ന്നൊ​രു ഗാ​നം’ എ​ന്നി​വ ഒ​ഴു​കി​യ അ​തേ വീ​ണ​യി​ൽ നി​ന്നു ത​ന്നെ​യാ​ണ് “പ​ട​കാ​ളി ച​ണ്ഡി​ച​ങ്ക​രി പോ​ർ​ക്ക​ലി മാ​ർ​ഗി​നി ഭ​ഗ​വ​തി’ …എ​ന്ന ഗാ​നം വ​ന്ന​ത് എ​ന്ന​റി​യു​ക. ’ഓ​ല​ത്തു​ന്പ​ത്തി​രു​ന്ന് ഉൗ​യ​ലാ​ടും ചെ​ല്ല​പൈ​ങ്കി​ളി…’’ക​ണ്ണാം​തു​ന്പി പോ​രാ​മോ…’പോ​ലു​ള്ള തേ​നൂ​റു​ന്ന താ​രാ​ട്ട് പാ​ട്ടു​ക​ൾ ര​ചി​ച്ച​തും ഇ​തേ പാ​ട്ടു​കാ​ര​ൻ. പ​ല ഗാ​ന​ങ്ങ​ളും സ്വ​ന്തം ഹൃ​ദ​യ​ത്തി​ൽ വി​ര​ൽ ചേ​ർ​ത്ത്…

Read More

ഞാ​റ​യ്ക്ക​ലെ ഇ​ര​ട്ട മ​ര​ണം;ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ട് മ​റ്റേ അ​റ്റം ജ​ന​ല്‍ ക​മ്പി​യി​ല്‍ കെ​ട്ടി വ​ലി​ഞ്ഞ് ത​റ​യി​ല്‍ കി​ട​ക്കു​ന്ന അ​വ​സ്ഥ​; കൊ​ല​പാ​ത​കസാ​ധ്യ​ത ത​ള്ളാൻ പോലീസ് പറയുന്ന കാരണം ഇതാണ്

വൈ​പ്പി​ന്‍: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ഞാ​റ​ക്ക​ലെ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ഴു​ത്തി​ല്‍ കു​രു​ക്കു​മു​റു​കി​യ​താ​ണ് മ​ര​ണ​കാ​ര​ണെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്ത ഡോ​ക്ട​റു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ട് മ​റ്റേ അ​റ്റം ജ​ന​ല്‍ ക​മ്പി​യി​ല്‍ കെ​ട്ടി വ​ലി​ഞ്ഞ് ത​റ​യി​ല്‍ കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. പ​ക്ഷേ ഇ​വ​രു​ടെ കൈ​ത്ത​ണ്ട ബ്ലേ​ഡ് കൊ​ണ്ട് മു​റി​ഞ്ഞ് ര​ക്തം വാ​ര്‍​ന്ന് മു​റി​യാ​കെ ഒ​ഴു​കി​യി​രു​ന്നു. മു​റി​ക്കാ​നു​പ​യോ​ഗി​ച്ച ബ്ലേ​ഡു​ക​ളും പോ​ലീ​സ് മു​റി​യി​ല്‍​നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഞാ​റ​യ്ക്ക​ല്‍ പ​ള്ളി​ക്ക് കി​ഴ​ക്ക് ന്യൂ​റോ​ഡി​ല്‍ മൂ​ക്കു​ങ്ക​ല്‍ പ​രേ​ത​നാ​യ വ​ര്‍​ഗീ​സി​ന്‍റെ മ​ക്ക​ളാ​യ ജെ​സി(49), സ​ഹോ​ദ​ര​ന്‍ ജോ​സ്(51) എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട ഇ​വ​രു​ടെ വൃ​ദ്ധ​മാ​താ​വ് റീ​ത്ത ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ലാ​ണ്. റീ​ത്ത​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ന്‍ ഇ​പ്പോ​ഴും പോ​ലീ​സി​നാ​യി​ട്ടി​ല്ല. മൂ​വ​രും മാ​ന​സീ​കാ​സ്വ​സ്ഥ്യ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ലും പു​റ​ത്തു​നി​ന്ന് ഒ​രാ​ള്‍ അ​ക​ത്ത് ക​യ​റി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ലും മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​ക്ക്…

Read More

കൗ​തു​ക​മു​ണ​ർ​ത്തിചി​ത്ര​ശ​ല​ഭ വ​വ്വാ​ൽ ; അ​പൂ​ർ​വ ഇ​ന​ത്തി​ൽ പെ​ട്ട ഇ​ത്ത​രം ജീ​വി​ക​ളെ കിട്ടിയാൽ ചെയ്യേണ്ടതിനെക്കുറിച്ച് വനം വകുപ്പ് പറയുന്നതിങ്ങനെ…

കാ​ട്ടാ​ക്ക​ട: വി​രു​ന്നെ​ത്തി​യ ചി​ത്ര​ശ​ല​ഭ വ​വ്വാ​ൽ നാ​ട്ടു​കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തി. കാ​ട്ടാ​ക്ക​ട മു​തി​യാ​വി​ള ചെ​മ്പ​ക​ത്തി​ൻ​മൂ​ട് എ​ൻ​എ​സ് മ​ൻ​സി​ലി​ൽ ഷ​നൂ​പി​ന്‍റെ വീ​ട്ടി​ലാ​ണ് ചി​ത്ര​ശ​ല​ഭ വ​വ്വാ​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ട്ടി​നു​ള്ളി​ലെ ഭി​ത്തി​യി​ൽ പ​റ്റി​പി​ടി​ച്ചി​രു​ന്ന ജീ​വി​യെ വീ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. കു​ഞ്ഞു ത​ല​യും കു​ഞ്ഞു ഉ​ട​ലു​മു​ള്ള ഇ​തി​ന്‍റെ ക​റു​ത്ത ചി​റ​കു​ക​ളി​ൽ ഓ​റ​ഞ്ച് നി​റ​ത്തി​ലെ വ​ര കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന​താ​ണെ​ന്നും ആ​ദ്യം ക​ണ്ട​പ്പോ​ൾ വ​വ്വാ​ലാ​ണോ ശ​ല​ഭ​മാ​ണോ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ വ​വ്വാ​ലി​നെ പ​രു​ത്തി​പ​ള്ളി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ഇ​ന്ത്യ കൂ​ടാ​തെ ഇ​ന്തോ​നേ​ഷ്യ, നേ​പ്പാ​ൾ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ശ​ല​ഭ വ​വ്വാ​ലി​നെ മു​ൻ​പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ കേ​ര​ള​ത്തി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​വ​യു​ടെ അ​പൂ​ർ​വ സാ​ന്നി​ധ്യ​മു​ണ്ട്. പു​ഴു​ക്ക​ളെ​യും ചെ​റു പ്രാ​ണി​ക​ളെ​യു​മാ​ണ് സാ​ധാ​ര​ണ ഇ​വ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്. അ​പൂ​ർ​വ ഇ​ന​ത്തി​ൽ പെ​ട്ട ഇ​ത്ത​രം ജീ​വി​ക​ളെ ഏ​റ്റെ​ടു​ത്താ​ൽ അ​തി​ന്‍റെ സ്വ​ത​ന്ത്ര ആ​വാ​സ​വ്യ​വ​സ്ഥ​യി​ലേ​ക്ക് ത​ന്നെ വി​ടു​ക​യോ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് കൈ​മാ​റു​ക​യോ ചെ​യ്യു​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More