മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി മു​ദാ​വാ​ക്യം: ത​ല​ശേ​രി​യി​ൽ 20 ബിജെപി ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

ത​ല​ശേ​രി: കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ ബ​ലി​ദാ​ൻ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച 20 ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ്ര​തി​ക​ൾ​ക്കാ​യി ശി​വ​പു​രം, പ​ടു​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ അ​ഞ്ച് വ​രെ പോ​ലീ​സ് വ്യാ​പ​ക​മാ​യ റെ​യ്ഡ് ന​ട​ത്തി. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ മ​ര​ക്കാ​ർ സി​നി​മ​യു​ടെ ഫാ​ൻ​സ് ഷോ ​കാ​ണാ​ൻ പ്ര​തി​ക​ൾ ന​ഗ​ര​ത്തി​ലെ തിയേ​റ്റ​റി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് പോ​ലീ​സ് ന​ഗ​ര​ത്തി​ലെ തിയ​റ്റ​ർ വ​ള​ഞ്ഞെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.

പു​ല​ർ​ച്ചെ മൂ​ന്ന​ര മ​ണി​ക്കാ​ണ് മ​ര​ക്കാ​റി​ന്‍റെ ഫാ​ൻ​സ് ഷോ ​ആ​രം​ഭി​ച്ച​ത്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലാ​ണ് അ​ത്യ​ന്തം പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ടൗ​ൺ സി​ഐ കെ.​സ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.​

പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ പ്ര​വ​ർ​ത്ത​ക​രെ സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ൾ പ​രി​സ​ര​ത്തു നി​ന്നാ​ണ് ബ​ലി​ദാ​ൻ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് റാ​ലി ആ​രം​ഭി​ച്ച​ത്. പ്രി​ന്‍റ് ചെ​യ്ത മു​ദ്രാ​വാ​ക്യ​മേ വി​ളി​ക്കാ​വൂ​വെ​ന്ന് നേ​താ​ക്ക​ൾ ഇ​വി​ടെ വെ​ച്ച് അ​നൗ​ൺ​സ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നു വി​വ​രീ​ത​മാ​യാ​ണ് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​നെ​തി​രെ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ വ​ർ​ഗീ​യ വി​ഷം ചീ​റ്റു​ന്ന ക​മ​ന്‍റു​ക​ളും ന​വ​മാ​ധ്യ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ച്ചു. ഇ​തോ​ടെ ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ത​ന്നെ പോ​ലീ​സ് കാ​വ​ൽ ശ​ക്ത​മാ​ക്കി.

വ​ർ​ഗീ​യ ക​ലാ​പം ല​ക്ഷ്യം വെ​ച്ച് ബി​ജെ​പി ത​ല​ശേ​രി​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ നേ​താ​ക്ക​ൾ​ക്കും മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ത​ല​ശേ​രി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​എ​ൻ.​ജി​ഥു​ൻ ത​ല​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

യു​വ​മോ​ർ​ച്ച റാ​ലി​യി​ൽ മു​സ്‌​ലിം വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന് യൂ​ത്ത് ലീ​ഗ് വ്യ​ക്ത​മാ​ക്കി. എ​സ് ഡി ​പി ഐ ​യും പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment