രാ​ത്രി​യി​ല്‍ വീ​ടു​ക​ളി​ലെ​ത്തി  ശബ്ദമുണ്ടാക്കി പേടിപ്പിക്കും,വളർത്തു മൃഗങ്ങളെ ഉപദ്രവിക്കൽ; പുറത്തിറങ്ങാൻ ഭയന്ന് കടുത്തുരുത്തിക്കാർ


ക​ടു​ത്തു​രു​ത്തി: എ​ഴു​മാ​ന്തു​രു​ത്ത്, പു​ലി​ത്തു​രു​ത്ത് മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി​യി​ല്‍ വീ​ടു​ക​ളി​ലെ​ത്തി അ​ക്ര​മ​വും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​തി​വാ​യി.

കു​റു​വ സം​ഘ​ത്തി​ന്‍റെ പ​ശ്ചാ​ത്തല​ത്തി​ല്‍ ജ​നം ഭീ​തി​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദേ​ശീ​യ​നാ​യ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ത്രി​യി​ല്‍ തി​ര​ച്ചി​ല്‍ ശ​ക്ത​മാ​യി ന​ട​ന്ന ദി​വ​സ​വും വീ​ടു​ക​ളി​ല്‍ ശ​ല്യ​മു​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​രും ഭ​യ​ത്തി​ലാ​ണ്.

വീ​ടു​ക​ളി​ലെ പൈ​പ്പ് തു​റ​ന്ന് വെ​ള്ളം ഒ​ഴു​ക്കി ക​ള​യു​ക, വി​ത്യ​സ്ത രീ​തി​യി​ല്‍ ഒ​ച്ച​യു​ണ്ടാ​ക്കി ഭ​യപ്പെ​ടു​ത്തു​ക, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ത​റേ​വീ​ട്ടി​ല്‍ ബാ​ല​ന്‍റെ വീ​ടി​നു പു​റ​കി​ലെ വാ​തി​ല്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി. വീ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി. ഇ​തി​നി​ടെ ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

അ​തി​ര​മ്പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടു​ത്തി​ടെ​യു​ണ്ടാ​യ മോ​ഷ​ണ​ങ്ങ​ളി​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​യ കു​റു​വ മോ​ഷ​ണ​സം​ഘ​മാ​ണെ​യെ​ന്ന ത​ര​ത്തി​ല്‍ പ്ര​ച​ര​ണം ഉ​ണ്ടാ​യ​തോ​ടെ ജ​ന​ങ്ങ​ള്‍​ക്കി​ടെ​യി​ല്‍ ഭ​യ​വും പ​രി​ഭ്രാ​ന്തി​യും വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment