തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി ഇല്ലാത്ത നാടാണ് നമ്മൾക്ക് ആവശ്യമെന്നും ജനങ്ങള്‍ സമീപിക്കുമ്പോള്‍ ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേരയിലിരിക്കേണ്ടത്. ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ആവശ്യങ്ങളുമായി വരുന്നവര്‍ക്ക് ചില ഉദ്യോഗസ്ഥര്‍ വാതില്‍ തുറക്കുന്നില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്ക്കുള്ള താമസം എവിടെയാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Read MoreDay: December 4, 2021
ഹോട്ടൽ കുത്തിതുറന്ന് മോഷണം;രണ്ടു ലക്ഷം രൂപയും ഫോണും കവർന്ന കേസിൽ നാലുപ്രതികൾ കൂടി പിടിയിൽ
പുതുക്കാട്: കുറുമാലിയിൽ ഹോട്ടൽ കുത്തിത്തുറന്നു രണ്ടുലക്ഷത്തിലധികം രൂപയും സ്കൂട്ടറും മൊബൈൽ ഫോണുകളും മോഷ്ടിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ തോണിപ്പറന്പിൽ വീട്ടിൽ ഷിഹാബ് ( റഫീഖ് , 31), കോഴിക്കോട് സ്വദേശികളായ കല്ലായി പന്നിയങ്കര എൻവി വീട്ടിൽ അജ്മൽ ( 21), പാറച്ചിലിൽ അജിത് വർഗീസ് ( 20), മുതുവല്ലൂർ പാറക്കുളങ്ങര വീട്ടിൽ ജിൽഷാദ് ( 28) എന്നിവരാണു പിടിയിലായത്. ഒക്ടോബർ 23നാണു കേസിനാസ്പദമായ സംഭവം. ഹോട്ടലിന്റെ ഗ്ലാസ് തകർത്ത് അകത്തു കയറി മോഷ്ടാക്കൾ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണുകളും ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും മോഷ്ടിച്ചു കടക്കുകയായിരുന്നു. മലമുകളിൽ ഒളിവിൽ കഴിയുന്നതിനിടെയാണു പ്രതികൾ പിടിയിലായത്. പുതുക്കാട് സിഐ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്ഐ സിദ്ധിഖ് അബ്ദുൾ ഖാദർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ പിടികൂടിയത്.
Read Moreആലത്തൂരില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി ! നാടുവിട്ടത് മൂന്നു മാസം മുമ്പ്…
പാലക്കാട്ടെ ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈ.എസ്.പി. ഓഫീസിലാണ് പെണ്‍കുട്ടിയുള്ളത്. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു. സൂര്യയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതിരുന്നിട്ടും മകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കള്‍. ഒടുവില്‍ മാസങ്ങള്‍ നീണ്ട പോലീസ് അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മുംബൈയില്‍നിന്ന് കണ്ടെത്തിയത്. ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയ…
Read Moreഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കില്ലേ! കാടിറങ്ങി റബർ മരത്തൊലി തിന്നാൻ മാൻകൂട്ടങ്ങൾ; കർഷകർ ദുരിതത്തിൽ
വെള്ളിക്കുളങ്ങര: കാടിറങ്ങിയെത്തുന്ന മാൻകൂട്ടങ്ങൾ മലയോര മേഖലയിലെ റബർ കർഷർക്കു തലവേദനയാകുന്നു.റബർ മരങ്ങളുടെ തൊലി മാനുകൾ വ്യാപകമായി നശിപ്പിക്കുന്നതാണു കർഷകരെ വലയ്ക്കുന്നത്. റബർ മരത്തിന്റെ ചുവടുഭാഗത്തെ തൊലി ഇവ കടിച്ചുതിന്നുന്നതിനാൽ മരങ്ങൾ പെട്ടെന്ന് ഉണങ്ങി നശിക്കുന്നു. നിരവധി റബർ മരങ്ങളാണ് മാനുകൾ ഇത്തരത്തിൽ നശിപ്പിച്ചിട്ടുള്ളത്. ചൊക്കന പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലും ഹാരിസണ്‍ പ്ലാന്റേഷനിലും ഇത്തരത്തിൽ മാനുകളുടെ ശല്യം അനുഭവപ്പെടുന്നുണ്ട്. മ്ലാവ് ഇനത്തിൽപ്പെട്ടവയാണ് കൂടുതൽ ശല്യം ചെയ്യുന്നത്. മാനുകളെ ചെറുക്കാനായി ഹാരിസണ്‍ എസ്റ്റേറ്റുകളിലും ചില ഭാഗങ്ങളിലും സ്വകാര്യ തോട്ടങ്ങളിലും റബർ മരത്തിനു ചുറ്റും മൂന്നടിയോളം ഉയരത്തിൽ പ്ലാസ്റ്റിക് വലകൾ കൊണ്ടു പൊതിയുന്നുണ്ട്. വനാതിർത്തിയിലുടനീളം സോളാർ വേലി നിർമിച്ചാൽ മാനുകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കുറയുമെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
Read Moreമതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ യുവാവിനെ ജീവനോടെ കത്തിച്ച് ആള്‍ക്കൂട്ടം ! ഞെട്ടലില്‍ ലോകം…
പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ശ്രീലങ്കന്‍ പൗരനായ യുവാവിനെ മതനിന്ദക്കുറ്റം ആരോപിച്ച് കൊന്നുകളഞ്ഞ് ആള്‍ക്കൂട്ടം. പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സിയാല്‍കോട്ടിലെ വസീറാബാദ് റോഡിലാണ് സംഭവം നടന്നതെന്നാണ് ഡോണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളികള്‍ ഫാക്ടറിയുടെ എക്സ്പോര്‍ട്ട് മാനേജരെ ആക്രമിക്കുകയും ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാരയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് സിയാല്‍കോട്ട് ജില്ലാ പോലീസ് ഓഫീസര്‍ ഉമര്‍ സയീദ് മാലിക് പറഞ്ഞു. 40 വയസ്സുള്ള പ്രിയന്ത കുമാര, ഖുറാന് വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു ആരോപണം. കുമാരയുടെ ഓഫീസിനോട് ചേര്‍ന്നുള്ള ചുവരില്‍ തെഹ്രീക് ഇ ലബ്ബായിക് എന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ് ഈ പോസ്റ്റര്‍…
Read Moreപോലീസുകാരന്റെ ഭാര്യയുമായി യുവാവിന് ബന്ധം; കടയിൽ കയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു പോലീസുകാരൻ
പെരിങ്ങാവ്: പോലീസുകാരൻ കടയിൽ കയറി യുവാവിനെ കുത്തി പരിക്കേല്പിച്ചു. കോവിലകത്തുംപാടത്ത് ബാറിനടുത്തുള്ള റെഡിമെയ്ഡ് കടയിലാണ് സംഭവം. കൈയിൽ കുത്തേറ്റ നിലയിൽ പൂമല സ്വദേശി ജീവനെ(31) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ ഗുരുവായൂർ പേരകം കാരയൂർ തെക്കുംതുറ വീട്ടിൽ പ്രജോദ് (42) ആണ് അക്രമി. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ലീവെടുത്തു വിദേശത്തായിരുന്ന പോലീസുകാരൻ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. ഇയാളുടെ ഭാര്യയും രണ്ടു മക്കളും വരടിയത്തുള്ള ഭാര്യവീട്ടിലാണ് താമസം. കുടുംബകലഹത്തെതുടർന്ന് ഇവർ ഫയൽ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. ജീവനും പ്രജോദിന്റെ ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് അക്രമമെന്നാണ് പോലീസ് നല്കുന്ന സൂചന. ജീവൻ ജോലിചെയ്യുന്ന കോവിലകത്തുംപാടത്തുള്ള കാർ സർവീസ് സെന്ററിൽ പോലീസുകാരൻ അന്വേഷിച്ചെത്തിയിരുന്നു. കാണാൻ കഴിയാതെ തിരിച്ചുവരുന്നതിനിടെയാണ് സമീപത്തെ റെഡിമെയ്ഡ് കടയിൽ ജീവനെ കണ്ടത്. തുടർന്ന് കടയുടെ ഉള്ളിൽ കയറിച്ചെന്നു…
Read Moreഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത കൂടുതല്‍ വിപുലീകരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഭിന്നശേഷിയുള്ളവരെ തൊഴില്‍പരമായി സ്വയം പര്യാപ്തരാക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങളില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തികളെല്ലാം ഇനി മുതല്‍ ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ നല്‍കിവരുന്ന യാത്രാസൗജന്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സെറിബ്രല്‍ പാള്‍സി ബാധിതരായവര്‍ക്ക് പൂര്‍ണമായും സൗജന്യയാത്ര അനുവദിക്കുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. ഭിന്നശേഷി കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റേയും യുഡിഐഡി കാര്‍ഡിന്റേയും വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്കുമാര്‍ നിര്‍വഹിച്ചു. കേരളത്തിലെ…
Read Moreലഹരിയ്ക്കടിമയായ യുവാവ് സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു ! മകനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍…
കഞ്ചാവിന്റെ അടിമയായ മകനെ കൊലപ്പെടുത്തിയ അമ്മ ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കഞ്ചാവു ലഹരിയില്‍ സഹോദരിയെ കയറിപ്പിടിച്ചപ്പോഴാണ് അമ്മ മകനെ കൊലപ്പെടുത്തിയത്. കല്ലുവെട്ടാന്‍ കുഴി പ്ലാങ്കാലവിള വീട്ടില്‍ സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. 2020 സെപ്റ്റംബര്‍ 14നാണ് സിദ്ദിഖിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. മൃതദേഹം തിടുക്കത്തില്‍ സംസ്കരിക്കാന്‍ നീക്കം നടക്കുന്നതായി പോലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സംസ്ക്കാര ഒരുക്കത്തിനിടെ പൊലീസ് എത്തി കോവിഡ് പരിശോധനയ്ക്കാണെന്ന പേരില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞു. കൊലപാതകം സ്ഥിരീകരിച്ചതോടെ മാസങ്ങളായി പോലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. മകന്റെ മൃഗീയ ഉപദ്രവത്തില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ സംഭവിച്ച അപകടമെന്നാണ് നാദിറ പോലീസിനോട് പറഞ്ഞത്. മകളെ കടന്നു പിടിക്കാന്‍ ശ്രമിച്ച സിദ്ദിഖിന്റെ…
Read Moreആരോഗ്യ കേന്ദ്രത്തിൽ നടന്നത് ഗുരുതര വീഴ്ച: കുട്ടികള്‍ക്ക് വാക്സിന് മാറി നല്കിയ സംഭവത്തിൽ ജീവനക്കാരിക്ക് സസ്പെന്ഷൻ
തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്സിന് നല്കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്(ജെപിഎച്ച്എൻ) രാജിയെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ഡിഎംഒയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് ഡിഎംഒ കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യ കേന്ദ്രത്തിൽ നടന്നത്ഗുരുതര വീഴ്ച: ഡിഎംഒനെടുമങ്ങാട്: കുട്ടികൾക്ക് കൊവിഷീൽഡ് കുത്തിവച്ച സംഭവം ഗുരുതര വിഴ്ചയെന്ന് ഡിഎംഒ ഡോ.ജോസ്.വി.ഡിക്രൂസ്. ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി ഡിഎംഒ തെളിവെടുത്ത് റിപ്പോട്ട് നൽകിയിരുന്നു. ഇന്നലെ രാവിലെ 10മണിയോടെ ആശുപത്രിയിലെത്തിയ ഡിഎംഒ സംഭവത്തെപ്പറ്റി വിശദമായി ജീവനക്കാരിൽ നിന്നും തെളിവെടുത്തു.വാക്സിൻ എടുക്കുന്നതിൽ തങ്ങൾക്ക് പറ്റിയ വീഴ്ചയാണെന്ന് ജീവനക്കാർക്ക് സമ്മതിക്കേണ്ടി വന്നു. ബ്ലോക്ക് പ്രസിഡന്റ്…
Read Moreമകനെ കൊന്നത് ഞാൻ തന്നെ; ഒരു കൊല്ലം പിന്നിടുമ്പോൾ മാതാവിന്റെ കുറ്റസമ്മതം; കൊല്ലാനുണ്ടായ സാഹചര്യം ഞെട്ടിക്കുന്നത്
വിഴിഞ്ഞം: യുവാവിന്റെ അസ്വഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരു വർഷത്തിനു ശേഷം മാതാവ് അറസ്റ്റിൽ. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖ് (20)ന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവ് നാദിറ (43)യെ വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തു. 2020 സെപ്തംബർ 14 നാണ് സിദ്ദിഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തൂങ്ങിമരണമാണെന്ന് അന്ന് വീട്ടുകാർ പറഞ്ഞിരുന്നു. തിടുക്കത്തിൽ മൃതദേഹം അടക്കം ചെയ്യാൻ ഒരുങ്ങവെ പോലീസിനു കിട്ടിയ അജ്ഞാത സന്ദേശത്തെ തുടർന്ന് കേസെടുത്ത് മൃതദേഹം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയയ്ക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. സംഭവ ദിവസം രാവിലെ 11 ഓടെ കഞ്ചാവ് ലഹരിയിലായിരുന്ന സിദ്ദിഖും മാതാവുമായി പിടിവലിയുണ്ടായി. പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം തിരിച്ചെത്തിയപ്പോൾ…
Read More