മ​മ്മൂ​ട്ടി​യെ​പ്പോ​ലെ ത​ന്നെ​യാ​ണ് സേ​തു​രാ​മ​യ്യ​രും

മ​മ്മൂ​ട്ടി​യെ​പ്പോ​ലെ ത​ന്നെ​യാ​ണ് സേ​തു​രാ​മ​യ്യ​രും. കാ​ലാ​തീ​ത​മാ​ണ് ഈ ​ര​ണ്ട് പ്ര​തി​ഭാ​സ​ങ്ങ​ളും. മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് സേ​തു​രാ​മ​യ്യ​ർ. ട്രെ​ൻ​ഡു​ക​ൾ​ക്കും അ​പ്പു​റം നി​ൽ​ക്കു​ന്ന ഈ ​ക​ഥാ​പാ​ത്ര​വു​മൊ​ത്ത് ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു ശേ​ഷം വീ​ണ്ടു​മെ​ത്തു​മ്പോ​ൾ നി​റ​ഞ്ഞ സ​ന്തോ​ഷം തോ​ന്നു​ന്നു. ഒ​രു സി​നി​മ​യു​ടെ അ​ഞ്ചു ഭാ​ഗ​ങ്ങ​ളി​ലും സം​വി​ധാ​യ​ക​നും നാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ഒ​രേ ആ​ളു​ക​ളാ​യി തു​ട​രു​ന്ന​തു സി​നി​മാ ച​രി​ത്ര​ത്തി​ൽ​ത്ത​ന്നെ അ​പൂ​ർ​വ​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്. ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ൽ പോ​ലും നാ​യ​ക​ൻ ഒ​രാ​ളാ​ണെ​ങ്കി​ലും സം​വി​ധാ​യ​ക​നോ തി​ര​ക്ക​ഥാ​കൃ​ത്തോ മാ​റി​യി​ട്ടു​ണ്ടാ​കും. നാ​യ​ക​നെ​ന്ന​തി​ലു​പ​രി മ​മ്മൂ​ട്ടി​യു​മാ​യി എ​നി​ക്കൊ​രു സ​ഹോ​ദ​ര​തു​ല്യ​ബ​ന്ധ​മു​ണ്ട്. ഇ​പ്പോ​ൾ​ത്ത​ന്നെ ചി​ത്ര​ത്തി​ന്‌റെ പൂ​ജ​യു​ടെ കാ​ര്യം വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, ‘മ​ധു അ​ങ്ങ് തു​ട​ങ്ങി​ക്കോ, ഞാ​ൻ എ​ത്തു​ന്നു..’ എ​ന്നാ​ണ്. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്പി​രി​റ്റ്. – കെ. ​മ​ധു

Read More

മ​മ്മൂ​ട്ടി​യു​ടെ വാ​ശി​ക​ൾ വി​ജ​യ​വും ശു​ഭ പ​ര്യ​വ​സാ​ന​വും ആ​കാ​റു​ണ്ടെന്ന് കെ.​ടി. കു​ഞ്ഞു​മോ​ൻ

ലോ​ക്ഡൗ​ണി​ന് ശേ​ഷം തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത കു​റു​പ്പ് വ​ൻ വി​ജ​യം നേ​ടി പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു എ​ന്ന​റി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ഈ ​സി​നി​മാ പ്രേ​ക്ഷ​ക​രെ തി​യ​റ്റ​റു​ക​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​തി​ലൂ​ടെ മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തി​ന് ത​ന്നെ പു​തി​യ ഉ​ന്മേ​ഷ​വും ഉ​ണ​ർ​വു​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ഈ ​സി​നി​മാ ഒ​ടി​ടി റി​ലീ​സാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത് എ​ന്നും മ​മ്മൂ​ട്ടി​യു​ടെ നി​ർ​ബ​ന്ധ പ്ര​കാ​ര​മാ​ണ് തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത​ത് എ​ന്നും കേ​ട്ടി​രു​ന്നു.​ പ​ല​പ്പോ​ഴും മ​മ്മൂ​ട്ടി​യു​ടെ ഇ​ത്ത​രം വാ​ശി​ക​ൾ വി​ജ​യ​വും ശു​ഭ പ​ര്യ​വ​സാ​ന​വും ആ​കാ​റു​ണ്ട്. അ​ങ്ങ​നെ ത​ന്നെ സം​ഭ​വി​ച്ചു. കു​റു​പ്പി​ന്‍റെ തി​യ​റ്റ​ർ റി​ലീ​സി​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ മ​ഹാ​മാ​രി കാ​ല​ത്ത് സി​നി​മ​ക്കു പു​ന​ർ​ജ​ന്മം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. -കെ.​ടി. കു​ഞ്ഞു​മോ​ൻ

Read More

ജനുവരി മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് ചിലവേറും ! എടിഎം കീശ ചോര്‍ത്തുന്ന വഴി ഇങ്ങനെ…

എടിഎം ഇടപാടുകള്‍ നടത്തുന്നവരുടെ കീശ ഇനി ചോരും. സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടപാടുകള്‍ക്ക് ജനുവരിമുതല്‍ നിരക്ക് ഉയര്‍ത്തും. എടിഎം ഇടപാടുകളുടെ ഫീസ് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിനെതുടര്‍ന്നാണിത്. 2022 ജനുവരി മുതല്‍ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്. നിലവില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വര്‍ധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Read More

ഉ​​ടു​​മ്പി​​നെ പാ​​കം ചെ​​യ്ത് ഭ​​ക്ഷ​​ണ​​മാ​​ക്കു​​ന്നെ​​ന്ന് ര​​ഹ​​സ്യ വി​​വ​​രം; പ്രതിയെ പിടികൂടാനെത്തിയ വനപാലകർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; വൈക്കത്ത് സംഭവകഥ ദയനീയം…

എ​​രു​​മേ​​ലി: ഉ​​ടു​​മ്പി​​നെ പി​​ടി​​കൂ​​ടി പാ​​കം ചെ​​യ്ത് ഭ​​ക്ഷ​​ണ​​മാ​​ക്കു​​ന്നെ​​ന്ന് ര​​ഹ​​സ്യ വി​​വ​​രം കി​​ട്ടി അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ചെ​​ന്ന വ​​ന​​പാ​​ല​​ക​​ർ പ്രതിയുടെ ദയനീയാവസ്ഥ കണ്ട് അന്പരപ്പിലായി. ഒ​​റ്റ​​മു​​റി വീ​​ട്ടി​​ൽ ദ​​യ​​നീ​​യ​​മാ​​യ അ​​വ​​സ്ഥ​​യി​​ൽ പ​​ട്ടി​​ണി​​യോ​​ടെ ക​​ഴി​​യു​​ന്ന ആ​​റം​​ഗ കു​​ടും​​ബ​​ത്തി​​ലെ അം​​ഗമാണു പ്രതി. കേ​​സെ​​ടു​​ക്കേ​​ണ്ടി വ​​ന്നെ​​ങ്കി​​ലും കു​​ടും​​ബ​​ത്തി​​ന്‍റെ ദ​​യ​​നീ​​യ സ്ഥി​​തി​​യും നി​​ര​​പ​​രാ​​ധി​​ത്വ​​വും വി​​വ​​രി​​ച്ചു ഉദ്യോഗസ്ഥർ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി. ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​ക്ക​​ത്താ​​ണ് സം​​ഭ​​വം. എ​​രു​​മേ​​ലി​​യി​​ൽ നി​​ന്നു​​ള്ള വ​​ന​​പാ​​ല​​ക സം​​ഘ​​മാ​​ണ് വ​​നം വ​​കു​​പ്പി​​ലെ ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് വി​​ഭാ​​ഗ​​ത്തി​​ൽ ല​​ഭി​​ച്ച ഫോ​​ൺ കോ​​ളി​​നെ തു​​ട​​ർ​​ന്ന് അ​​ന്വേ​​ഷ​​ണ​​ത്തി​​നെ​​ത്തി​​യ​​ത്. കാ​​ഴ്ച ന​​ഷ്ട​​പ്പെ​​ട്ട് ത​​ള​​ർ​​ന്ന് കി​​ട​​ക്കു​​ന്ന​​യാ​​ളും പ്രാ​​യാ​​ധി​​ക്യ​​വും രോ​​ഗ​​ങ്ങ​​ളു​​മാ​​യി ക​​ഴി​​യു​​ന്ന വ​​യോ​​ധി​​ക​​രും വീ​​ട്ട​​മ്മ​​യും ഉ​​ൾ​​പ്പെ​​ടെ ഒ​​റ്റ മു​​റി മാ​​ത്ര​​മു​​ള്ള വീ​​ട്ടി​​ൽ ക​​ഴി​​യു​​ന്ന കു​​ടും​​ബ​​മാ​​ണ് ഉ​​ടു​​മ്പി​​നെ ഭ​​ക്ഷ​​ണ​​മാ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്. വ​​ഴി​​യി​​ൽ ച​​ത്തു​​കി​​ട​​ന്ന ഉ​​ടു​​മ്പി​​നെ​​യാ​​ണ് ഭ​​ക്ഷ​​ണ​​ത്തി​​നാ​​യി പാ​​കം ചെ​​യ്ത​​തെ​​ന്നും നി​​യ​​മ പ്ര​​കാ​​രം ഇ​​ത് കു​​റ്റ​​ക​​ര​​മാ​​ണെ​​ന്ന് അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും ഭ​​ക്ഷ​​ണ​​മാ​​ക്കാ​​ൻ അ​​ടു​​പ്പി​​ൽ വ​​യ്ക്കു​​മ്പോ​​ഴാ​​യി​​രു​​ന്നു വ​​ന​​പാ​​ല​​ക​​രു​​ടെ വ​​ര​​വെ​​ന്നും വീ​​ട്ട​​മ്മ പ​​റ​​ഞ്ഞു.…

Read More

ഒ​റ്റ ഇ​ന്നിം​ഗ്സി​ൽ 10 വി​ക്ക​റ്റ്; അ​ജാ​സ് പ​ട്ടേ​ലി​ന് ച​രി​ത്ര നേ​ട്ടം

മും​ബൈ: ഒ​രു ഇ​ന്നിം​ഗ്സി​ൽ 10 വി​ക്ക​റ്റ് നേ​ട്ടം കൊ​യ്ത് ന്യൂ​സി​ല​ൻ​ഡ് സ്പി​ന്ന​ർ അ​ജാ​സ് പ​ട്ടേ​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി. ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൂ​ടി​യാ​യ അ​ജാ​സ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 325 റ​ണ്‍​സി​ന് പു​റ​ത്താ​യ ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​ലെ മു​ഴു​വ​ൻ ബാറ്റർമാരും അ​ജാ​സ് പ​ട്ടേ​ലി​ന് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​യു​ക​യാ​യി​രു​ന്നു. ഇ​ന്നിം​ഗ്സി​ൽ 10 വി​ക്ക​റ്റു​ക​ളും നേ​ടു​ന്ന ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ ബൗ​ള​ർ മാ​ത്ര​മാ​ണ് അ​ജാ​സ്. ഇം​ഗ്ല​ണ്ട് സ്പി​ന്ന​ർ ജിം ​ലേ​ക്ക​ർ, ഇ​ന്ത്യ​യു​ടെ അ​നി​ൽ കും​ബ്ലൈ എ​ന്നി​വ​രാ​ണ് നേ​ട്ടം കൊ​യ്ത മു​ൻ​ഗാ​മി​ക​ൾ. 47.5 ഓ​വ​ർ പ​ന്തെ​റി​ഞ്ഞ അ​ജാ​സ് 119 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് സു​വ​ർനേ​ട്ടം കൈ​വ​രി​ച്ച​ത്. ഓ​പ്പ​ണ​ർ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​ന്‍റെ സെ​ഞ്ചു​റി (150) മി​ക​വി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 17 ഫോ​റും നാ​ല് സി​ക്സ​റു​ക​ളും പ​റ​ത്തി​യ മാ​യ​ങ്ക് ഏ​ഴാ​മ​നാ​യാ​ണ് പു​റ​ത്താ​യ​ത്. വാ​ല​റ്റ​ത്ത് അ​ക്ഷ​ർ പ​ട്ടേ​ൽ പൊ​രു​തി നേ​ടി​യ…

Read More

ഇ​ന്ദി​രാഗാ​ന്ധി സ​ഹകരണ ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പ് നാളെ; കെ.​എ​സ് Vs കെ.​എ​സ്. വി​രു​ദ്ധ​ർ പോ​രാ​ട്ടം

ത​ല​ശേ​രി: നാ​ളെ ന​ട​ക്കു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ പു​തി​യ ച​ല​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം യു​ഡി​എ​ഫ് പാ​ന​ലി​ന് അ​നു​കൂ​ല​മാ​യാ​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ കൂ​ടു​ത​ൽ ക​രു​ത്ത​നാ​യി മാ​റും. മ​മ്പ​റം ദി​വാ​ക​ര​ന്‍റെ പാ​ന​ലാ​ണ് വി​ജ​യം നേ​ടു​ന്ന​തെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ലെ സു​ധാ​ക​ര വി​രു​ദ്ധ​ർ കൂ​ടു​ത​ൽ ശ​ക്ത​രാ​കും. കോ​ൺ​ഗ്ര​സി​ലെ ത​ല മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യെ​ല്ലാം ഒ​തു​ക്കി ഒ​റ്റ​യാ​ൻ നീ​ക്ക​മാ​ണ് സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് എ, ​ഐ വി​ഭാ​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​തി​നെ​തി​രേ​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ എ, ​ഐ വി​ഭാ​ഗ​ങ്ങ​ളു​ടെ ര​ഹ​സ്യ കൂ​ട്ടാ​യ്മ​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യും ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ലു​ണ്ടെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മ​മ്പ​റം ദി​വാ​ക​ര​ന്‍റെ വ്യ​ക്തി പ്ര​ഭാ​വം കൊ​ണ്ടു പ​ടു​തു​യ​ർ​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സു​ധാ​ക​ര​ന്‍റെ നീ​ക്കം ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ…

Read More

ഒ​മി​ക്രോ​ണ്‍: പ​രി​ശോ​ധ​നാ​ഫ​ലം കാ​ത്ത് കേ​ര​ളം; റൂട്ട് മാപ്പ് തയാറാക്കുന്നു; യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ ഡോ​ക്ട​റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കോ​ഴി​ക്കോ​ട് : ഒ​മി​ക്രോ​ണ്‍ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ഇം​ഗ്ല​ണ്ടി​ല്‍ നി​ന്നെ​ത്തി​യ ഡോ​ക്ട​റു​ടെ​യും കു​ടും​ബ​ത്തി​ന്‍റെയും റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്നു. തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ട്രെയി​നി​ലും അ​ല്ലാ​തേ​യും ഡോ​ക്ട​ര്‍ യാ​ത്ര ചെ​യ്ത​താ​യാ​ണ് വി​വ​രം. ഈ ​വി​വ​ര​ങ്ങ​ളു​ള്‍​പ്പെ​ടു​ത്തി​യാ​ണ് റൂ​ട്ട്മാ​പ്പ് ത​യാ​റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യും മ​റ്റും ഇ​വ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​മി​ല്ല. അ​തേ​സ​മ​യം വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഡോ​ക്ട​റേ​യും അ​മ്മ​യേ​യും കോ​ഴി​ക്കോ​ട് ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​രു​വ​ര്‍​ക്കും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തേ​സ​മ​യം കോ​വ​ിഡ് പോ​സി​റ്റീ​വാ​ണ്. 21-ന് ​വി​ദേ​ശ​ത്തുനി​ന്നെ​ത്തി​യ ഡോ​ക്ട​ര്‍​ക്ക് 26 നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. തു​ട​ര്‍​ന്നു ഡോ​ക്ട​ര്‍ വീ​ട്ടി​ല്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഒ​മി​ക്രോ​ണ്‍ സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ത്തി​ല്‍നി​ന്നു വ​ന്ന​തി​നാ​ല്‍ ഡോ​ക്ട​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ അ​മ്മ​യ്ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​വ​രു​ടെ സ്ര​വം ഇ​ന്നു പ​രി​ശോ​ധ​നയ്​ക്കാ​യി അ​യ​യ്ക്കാ​നാ​ണ് തീ​രു​മാ​നം. തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ്…

Read More

അ​തി​ഥിത്തൊഴി​ലാ​ളി​ക​ൾ​ക്കു ച​ക്ക​പ്പ​ഴ വി​രു​ന്നൊ​രു​ക്കി മം​ഗ​ലം​ഡാം ഫൊ​റോ​ന ദേ​വാ​ല​യം;  മനസ് നിറഞ്ഞ് തൊ​ഴി​ലാ​ളി​ക​ളും

മം​ഗ​ലം​ഡാം: തി​രു​നാ​ളി​ന് ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ച​ക്ക​പ്പ​ഴം വി​ത​ര​ണം ചെ​യ്ത് മം​ഗ​ലം​ഡാം ഇ​ട​വ​ക.റോ​ഡ് ടാ​റിം​ഗി​നും മ​റ്റു​മാ​യി ഡാ​മി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പു​തു​മ​യാ​ർ​ന്ന വി​രു​ന്നൊ​രു​ക്കി സ​ൽ​ക്ക​രി​ച്ച​ത്. സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​രു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഈ ​പു​തു​മ​യാ​ർ​ന്ന സ​ൽ​ക്കാ​രം സം​ഘ​ടി​പ്പി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ച​ക്ക​പ്പ​ഴം ന​ൽ​കി വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ച​ക്ക​പ്പ​ഴ വി​രു​ന്നി​നു തു​ട​ക്കം​കു​റി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​അ​ഖി​ൽ ക​ണ്ണ​ന്പു​ഴ, കൈ​ക്കാ​ര​ൻമാരാ​യ സി​ജി ആ​ലു​ങ്ക​ൽ, കു​രി​യ​ൻ​കാ​ര​ക്കാ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. പ​ള്ളി​മു​റ്റ​ത്തു വി​ള​ഞ്ഞ ച​ക്ക​യാ​ണ് അ​തി​ഥി ത്തൊഴി​ലാ​ളി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്ത​ത്. സീ​സ​ണി​നു മു​ന്നേ കൊ​തി​യൂ​റു​ന്ന ച​ക്ക​പ്പ​ഴം മ​തി​യാ​വോ​ളം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളും.

Read More

കര്‍ണാടകയില്‍ ഒമിക്രോണ്‍ പോസിറ്റീവായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കക്കാരന്‍ മുങ്ങി ! വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയത് 10 പേര്‍…

കര്‍ണാടകയില്‍ ഒമിക്രോണ്‍ പോസിറ്റിവായി കണ്ടെത്തിയ രണ്ടു പേരില്‍ ഒരാള്‍ മുങ്ങി. സ്വകാര്യ ലാബില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്ത വ്യക്തിയാണ് കടന്നുകളഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരനാണ് നിര്‍ദേശങ്ങള്‍ പാലിക്കാതെ രക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെ പരിശോധിച്ച സമയം വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തിയ 57 പേരെയും വീണ്ടും പരിശോധിക്കും. ഇവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായാണ് വിമാനത്താവളത്തില്‍ എത്തിയത്. ഇദ്ദേഹത്തെ കൂടാതെ വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയ പത്ത് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കാണാതായ പത്ത് പേരും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ആരെയും കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. ഒരാള്‍ ഒമിക്രോണ്‍ പോസിറ്റിവ് ആയതോടെ നെഗറ്റിവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നല്‍കിയവര്‍ ഉള്‍പ്പടെ എല്ലാവരെയും വീണ്ടും പരിശോധിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. വിമാനത്താവളത്തില്‍ ഒമിക്രോണ്‍ പരിശോധന ഊര്‍ജിതമായ പശ്ചാത്തലത്തിലാണ് ഇവരെ കാണാതാവുന്നത്. ഇവരെ…

Read More

ചു​മ​രി​ൽ മ​ണ്ണു​കൊ​ണ്ട് കൂ​ടൊ​രു​ക്കി ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ; കേ​വ്സ് സ്വാ​ലോ എ​ന്ന ചെ​റി​യ പ​ക്ഷി​യാ​ണ് കളിമൺ വീടുണ്ടാക്കി വിസ്മയിപ്പിക്കുന്നത്

വ​ട​ക്ക​ഞ്ചേ​രി: ചു​മ​രി​ൽ മ​ണ്ണു​കൊ​ണ്ട് വി​സ്മ​യ കൂ​ടൊ​രു​ക്കി ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ. വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി​യു​ടെ ആ​മ​കു​ള​ത്തു​ള്ള സെ​മി​ത്തേ​രി കെ​ട്ടി​ട​ത്തി​ലാ​ണ് മ​ണ്ണു​കൊ​ണ്ടു​ള്ള കി​ളി​ക്കൂ​ട് കൗ​തു​ക കാ​ഴ്ച​യാ​കു​ന്ന​ത്. വ​ള​രെ അ​പൂ​ർ​വ​മാ​യ കാ​ഴ്ച​യാ​യ​തി​നാ​ൽ സെ​മി​ത്തേ​രി​യി​ലെ​ത്തു​ന്ന​വ​ർ ഏ​റെ നേ​രം ചെ​ല​വ​ഴി​ച്ചാ​ണ് കൂ​ടുനി​ർ​മാ​ണ രീ​തി​ക​ൾ ക​ണ്ട് തി​രി​ച്ചുപോ​കു​ന്ന​ത്. കേ​വ്സ് സ്വാ​ലോ എ​ന്ന ചെ​റി​യ പ​ക്ഷി​യാ​ണ് ക​ളി​മ​ണ്ണു​കൊ​ണ്ട് ഗു​ഹ​യൊ​രു​ക്കി മ​നു​ഷ്യ​രെ വി​സ്മ​യ​പ്പെ​ടു​ത്തു​ന്ന​ത്. ത​ലയ്​ക്ക് മു​ക​ളി​ൽ ബ്രൗ​ണ്‍ ക​ള​റും ക​റു​ത്ത വ​ട്ടംകൂ​ടി​യ ചി​റ​കു​ക​ളു​മാ​ണ് ഇ​വ​യു​ടേ​ത്. മ​ണ്ണി​നൊ​പ്പം തൂ​വ​ൽ, മു​ടി, പു​ല്ല്, ഇ​ല​ക​ൾ തു​ട​ങ്ങി​യ​വ​യും നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പാ​ല​ങ്ങ​ളും റോ​ഡു​ക​ളും നി​ർ​മി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ക​രു​ന്ന ന​മ്മു​ടെ എ​ഞ്ചി​നീ​യ​ർ·ാ​രെ വെ​ല്ലു​ന്ന വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യാ​ണ് ഈ ​കു​ഞ്ഞ​ൻ പ​ക്ഷി​ക​ൾ കൂ​ട് ഒ​രു​ക്കു​ന്ന​തെ​ന്ന് പ​ക്ഷി​ക​ളു​ടെ കൂ​ട് നി​ർ​മാ​ണം നി​രീ​ക്ഷി​ച്ചി​രു​ന്ന പ​ള്ളി​യി​ലെ ക​പ്യാ​ർ ജോ​ണ്‍ മ​ണ​ക്ക​ളം പ​റ​ഞ്ഞു. സ​മീ​പ​ത്തെ മം​ഗ​ലം പു​ഴ​യോ​ര​ത്തു നി​ന്നും ച​തു​പ്പു നി​ല​ത്തു​നി​ന്നു​മാ​ണ് കൊ​ക്കി​ൽ മ​ണ്ണു​മാ​യി കി​ളി​ക​ളെ​ത്തി കൂ​ട് നി​ർ​മ്മി​ച്ചി​രു​ന്ന​ത്. മ​ണ​ൽ ചാ​ക്ക്…

Read More