ത​ല​സ്ഥാ​ന​ത്ത് ര​ണ്ടി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ്; കോളജുകൾ അടയ്ക്കുന്നു; മാ​ളു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കും

  തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പ​രി​ശോ​ധി​ക്കു​ന്ന ര​ണ്ടി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് 6,800 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ ടി​പി​ആ​ർ 48 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​രു​ക​യും ചെ​യ്തു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ഇ​ന്ന് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു​വെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. മാ​ളു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കും. വി​വാ​ഹ പാ​ർ​ട്ടി​ക​ളി​ൽ 50 പേ​രി​ൽ കൂ​ടു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. സം​ഘ​ന​ക​ളു​ടെ പൊ​തു​യോ​ഗം അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ത​ല​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ കൂ​ടി അ​ട​യ്ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. രാ​ത്രി ഒ​ൻ​പ​തി​ന് ശേ​ഷം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ശി​പാ​ർ​ശ​യും സ​ർ​ക്കാ​രി​ന് മു​ന്നി​ലു​ണ്ട്. ബു​ധ​നാ​ഴ്ച…

Read More

പോലീസ് പരിശോധിച്ചു, ഇതൊക്കെ തെറിയാണോ… ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​വും; ചുരുളിക്ക് പോലീസിന്‍റെ ക്ലീൻ ചിറ്റ്

തി​രു​വ​ന​ന്ത​പു​രം: ചു​രു​ളി​യി​ൽ ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​വു​മാ​ണെ​ന്നും സി​നി​മ നി​രോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഡി​ജി​പി നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി​യാ​ണ് സി​നി​മ​യ്ക്ക് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യ​ത്. എ​ഡി​ജി​പി പ​ത്മ​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി ദി​വ്യ ഗോ​പി​നാ​ഥ്, എ​സി​പി എ.​ന​സീം എ​ന്നി​വ​ർ ചേ​ർ​ന്ന സ​മി​തി​യാ​ണ് സി​നി​മ ക​ണ്ട് വി​ല​യി​രു​ത്തി ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. ചു​രു​ളി സി​നി​മ​യി​ൽ സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​ഭി​ഭാ​ഷ​ക സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി സി​നി​മ കാ​ണാ​ൻ പോ​ലീ​സി​നെ നി​യോ​ഗി​ച്ച​ത്. സി​നി​മ എ​ന്ന ക​ലാ​രൂ​പം സ​മൂ​ഹ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​താ​ണെ​ന്നും ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും അ​ന്ത​സ് ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​ക്ഷേ​പം.

Read More

ചൈനയില്‍ വന്‍ പ്രതിസന്ധി ! ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍; ചൈനയെ മറികടന്ന് ഒന്നാമനാകാന്‍ ഇന്ത്യ…

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതു പോലെയാണ് ചൈനയുടെ അവസ്ഥ. ഒറ്റക്കുട്ടി നയം രാജ്യത്ത് യുവതയുടെ എണ്ണം കുത്തനെ കുറച്ചതോടെയാണ് ചൈനയ്ക്ക് വീണ്ടു വിചാരമുണ്ടായത്. ഇതേത്തുടര്‍ന്ന് കുട്ടികള്‍ മൂന്ന് വരെയാകാമെന്ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഈ ഒറ്റക്കുട്ടി നയം പിന്തുടര്‍ന്ന കാലയളവില്‍ ചൈനീസ് ജനത വല്ലാതെ മാറിയിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2021 ല്‍ ആയിരം പേര്‍ക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ ജനനനിരക്കാണ് 2021 ല്‍ രേഖപ്പെടുത്തിയത്. 2020 ല്‍ ആയിരം പേര്‍ക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍മൂലമാണ് ജനനനിരക്ക് കുത്തനെ കുറഞ്ഞത്. ജനസംഖ്യ കുറയുന്നതിനെ മറികടക്കാന്‍…

Read More

ത​ല​യ്ക്ക​ൽ ച​ന്തു​വാ​കാ​ൻ പ​റ്റി​ല്ലെ​ന്ന് മ​നോ​ജ് കെ. ​ജ​യ​ൻ; പി​ന്നെ സം​ഭ​വി​ച്ച​ത്…

പ​ഴ​ശി​രാ​ജ എ​ന്ന സി​നി​മ​യി​ൽ സു​രേ​ഷ് കൃ​ഷ്ണ അ​വ​ത​രി​പ്പി​ച്ച കൈ​തേ​രി അ​മ്പു എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ആ​ദ്യം കാ​സ്റ്റ് ചെ​യ്ത​ത് മ​നോ​ജ് കെ ​ജ​യ​നെ. പി​ന്നീ​ട് ത​ല​യ്ക്ക​ൽ ച​ന്തു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ചെ​യ്യു​ക​യാ​യി​രു​ന്നു. മ​നോ​ജ് കെ. ​ജ​യ​ൻ ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​നോ​ജി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… സി​നി​മ​യു​ടെ പൂ​ജ​യു​ടെ സ​മ​യ​ത്തും എം.​ടി. സാ​റും എ​ന്നോ​ട് കൈ​തേ​രി അ​മ്പു​വി​നെ കു​റി​ച്ചാ​ണ് സം​സാ​രി​ച്ച​ത്. അ​മ്പു​വി​ന് വേ​ണ്ടി കു​തി​ര​സ​വാ​രി പ​ഠി​ക്ക​ണ​മെ​ന്നാ​ണ് എ​ന്നോ​ട് സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍ സാ​ര്‍ പ​റ​ഞ്ഞ​ത്. ഒ​ട്ടേ​റെ സീ​നു​ക​ളി​ല്‍ കു​തി​ര​സ​വാ​രി വ​രു​ന്നു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് നി​ര്‍​ബ​ന്ധ​മാ​യും പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്നും എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ കു​തി​ര​സ​വാ​രി പ​ഠി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു, അ​ങ്ങ​നെ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ വി​ളി​ച്ച് വേ​ഷ​ത്തി​ല്‍ മാ​റ്റ​മു​ണ്ടെ​ന്ന കാ​ര്യം പ​റ​യു​ന്ന​ത്. കൈ​തേ​രി അ​മ്പു ആ​യി​രി​ക്കി​ല്ലെ​ന്നും ത​ല​യ്ക്ക​ല്‍ ച​ന്തു എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രി​ക്കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. പ​ക്ഷേ, ആ ​വേ​ഷ​ത്തെ കു​റി​ച്ച് എ​നി​ക്കൊ​രു പേ​ടി​യു​ണ്ടാ​യി​രു​ന്നു.​ എ​ന്നാ​ല്‍ സം​വി​ധാ​യ​ക​ന്‍…

Read More

ദി​ലീ​പ്- ശരത് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കുറിച്ച് അ​ന്വേ​ഷ​ണം ആരംഭിച്ചു! വി​ചാ​ര​ണ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ര​രു​തെ​ന്ന് ദി​ലീ​പ്; കൂ​ടു​ത​ല്‍ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​ന്‍ അ​നു​മ​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ​ സു​ഹൃ​ത്തും ആ​ലു​വ​യി​ലെ ഹോ​ട്ട​ലു​ട​മ​യു​മാ​യ തോ​ട്ടു​മു​ഖം ക​ല്ലു​ങ്ക​ല്‍ ലെ​യ്‌​നി​ല്‍ ശ​ര​ത്ത് ജി. ​നാ​യ​രു​ടെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹോ​ട്ട​ല്‍ ബി​സി​ന​സി​നൊ​പ്പം ശ​ര​ത്തി​ന് 25 ല​ധി​കം ടൂ​റി​സ്റ്റ് ബ​സ് സ​ര്‍​വീ​സു​ക​ളും ഉ​ണ്ട്. ഇ​തി​ല്‍ ദി​ലീ​പും ബി​സി​ന​സ് പ​ങ്കാ​ളി​യാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ചും ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​നെ​തി​രേ മൊ​ഴി ന​ല്‍​കി​യ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ സൂ​ചി​പ്പി​ച്ച വി​ഐ​പി ശ​ര​ത്താ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ശ​ബ്ദ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം ഏ​റെ​ക്കു​റെ ബോ​ധ്യ​മാ​യെ​ന്നു പോ​ലീ​സ് കേ​ന്ദ്ര​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ശ​ര​ത് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ത​ന്നെ അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍…

Read More

ആ​കാ​ശ​ത്തെ അ​ത്ഭു​തം! വി​മാ​ന​ത്തി​ൽ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി യു​വ​തി; “മി​റാ​ക്കിൾ’ സം​ഭ​വം പു​റ​ത്തു​വി​ട്ട​ത് ഡോ​ക്ട​ർ

ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ല്‍ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി യു​വ​തി. ഉ​ഗാ​ണ്ട സ്വ​ദേ​ശി​യാ​ണ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ടൊ​റ​ന്‍റോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റാ​യ ഡോ​ക്ട​ര്‍ ഐ​ഷ കാ​തി​ബി ത​ന്‍റെ ട്വീ​റ്റി​ലൂ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്തു​വി​ട്ട​ത്. ആ​കാ​ശ​ത്തെ അ​ത്ഭു​ത​മെ​ന്ന നി​ല​യി​ല്‍ കു​ഞ്ഞി​ന് മി​റാ​ക്കി​ള്‍ എ​ന്നാ​ണ് പേ​ര് ന​ൽ​കി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഡോ​ക്ട​റു​ടെ പേ​രും കൂ​ടി ചേ​ര്‍​ത്ത് മി​റാ​ക്കി​ള്‍ ഐ​ഷ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു. ദോ​ഹ​യി​ല്‍ നി​ന്ന് ഉ​ഗാ​ണ്ട ന​ഗ​ര​മാ​യ എ​ന്‍റെ​ബ​യി​ലേ​ക്ക് ഡി​സം​ബ​ര്‍ അ​ഞ്ചി​ന് പു​റ​പ്പെ​ട്ട ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ പി​റ​വി. 35 ആ​ഴ്ച ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കെ പ്ര​സ​വ​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഉ​ഗാ​ണ്ട സ്വ​ദേ​ശി​യാ​യ യു​വ​തി. ഡോ​ക്ട​ര്‍ ഐ​ഷ കാ​തി​ബി​യും ഡോ​ക്ടേ​ഴ്‌​സ് വി​തൗ​ട്ട് ബോ​ര്‍​ഡേ​ഴ്‌​സ് അം​ഗ​ങ്ങ​ളാ​യ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നും മ​റ്റൊ​രു ന​ഴ്‌​സും ചേ​ർ​ന്നാ​ണ് യു​വ​തി​യെ പ​രി​ച​രി​ച്ച​ത്. അ​മ്മ​യും കു​ഞ്ഞും ആ​രോ​ഗ്യ​ത്തോ​ടെ​യും സു​ര​ക്ഷി​ത​മാ​യും ഇ​രി​ക്കു​ന്നു​വെ​ന്ന് ഡോ. ​ഐ​ഷ കു​റി​ച്ചു.

Read More

കോട്ടയം മെഡിക്കൽ കോളജ്  ഭിക്ഷാടന മാഫിയയുടെ കൈയിൽ? ഭിക്ഷാടനം ഒപിടിക്കറ്റ് കൈക്കലാക്കി രോ​ഗി​യെ​ന്ന പ​രി​വേ​ഷ​ത്തിൽ; സന്ധ്യമയങ്ങിയാൽ മദ്യലഹരിയുള്ള അഴിഞ്ഞാട്ടവും

ഗാ​ന്ധി​ന​ഗ​ർ: മ​ധ്യതി​രു​വി​താം​കൂ​റി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ആ​തു​രാ​ല​യ​മാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്.​ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പാ​വ​പ്പെ​ട്ട​വ​രും, സാ​ധാ​ര​ണ​ക്കാ​രു​മാ​യ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളു​ടെ ആ​ശ്ര​യ കേ​ന്ദ്രം. രോ​ഗി​ക​ളോ​ടൊ​പ്പം അ​വ​രു​ടെ സ​ഹാ​യി​ക​ളാ​യി എ​ത്തു​ന്ന​വ​രും ഉ​ൾ​പ്പെ​ടെ ദി​വ​സേ​ന 5000ത്തി​ല​ധി​കം ജ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ വ​ന്നു പോ​കു​ന്ന​ത്.​ കൂ​ടാ​തെ കി​ട​ത്തി ചി​കി​ത്സ വേ​ണ്ടി വ​രു​ന്ന 2500ഓ​ളം ആ​ളു​ക​ൾ വേ​റെ​യും. ഇ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന രീ​തി​യി​ൽ ഭി​ക്ഷാ​ട​ന മാ​ഫി​യ​ക​ളും മെ​ഡി​ക്ക​ൽ കോ​ളജ് പ​രി​സ​രം ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.​പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മാ​ത്ര​മ​ല്ല, ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​നു​ള്ളി​ലും ഇ​വ​ർ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്നു. ​പ​ല​പ്പോ​ഴും ഒപി ടി​ക്ക​റ്റു​ക​ളും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​കും. അ​തുകൊ​ണ്ടു ത​ന്നെ രോ​ഗി​യെ​ന്ന പ​രി​വേ​ഷ​ത്തി​ലാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞ് ഭി​ക്ഷാ​ട​നം ന​ട​ത്തി വ​രു​ന്ന​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ല്കി വ​രു​ന്ന പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും രാ​ത്രി ഭ​ക്ഷ​ണ​വും ഇ​വ​ർ പ​രാ​മ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. ഉ​ച്ച​ ക​ഴി​യു​ന്പോ​ൾ ഭി​ക്ഷ​യെ​ടു​ത്തു കി​ട്ടി​യ…

Read More

യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം ! യുവതി ഉള്‍പ്പെടെ ഏഴുപേര്‍ കോട്ടക്കലില്‍ പിടിയില്‍…

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതിയുള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശി ഫസീല (40) കോട്ടക്കല്‍ സ്വദേശികളായ ചങ്ങരംചോല വീട്ടില്‍ മുബാറക്ക്(32) തൈവളപ്പില്‍ വീട്ടില്‍ നസറുദ്ദീന്‍(30) പാറശ്ശേരി സ്വദേശി കളത്തില്‍പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീം(28) പുളിക്കല്‍ സ്വദേശികളായ പേരാപറമ്പില്‍ നിസാമുദ്ദീന്‍(24) മാളട്ടിക്കല്‍ വീട്ടില്‍ അബ്ദുള്‍ റഷീദ്(36) മംഗലം സ്വദേശി പുത്തന്‍പുരയില്‍ ഷാഹുല്‍ഹമീദ്(30) എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയില്‍നിന്നാണ് ഇവര്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതി ഫോണിലൂടെ പരിചയം സ്ഥാപിച്ച് യുവാവുമായുള്ള സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിരുന്നു. ശേഷം യുവാവിനെ വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോവുകയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങളും സംഭാഷണങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മലപ്പുറം ജില്ലാ…

Read More

ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം ഇ​തു​വ​രെ അ​തി​ന്‍റെ മൂ​ർ​ദ്ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​യി​ട്ടി​ല്ല! വ്യാ​പ​നം അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ ശ​ക്തി​പ്പെ​ടും; യു​എ​സ് സ​ർ​ജ​ൻ ജ​ന​റ​ൽ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം ഇ​തു​വ​രെ അ​തി​ന്‍റെ മൂ​ർ​ദ്ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും, അ​ടു​ത്ത ചി​ല ആ​ഴ്ച​ക​ളി​ൽ ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം തീ​വ്ര​മാ​യി​രി​ക്കു​മെ​ന്നും യു​എ​സ് സ​ർ​ജ​ൻ ജ​ന​റ​ൽ ഡോ. ​വി​വേ​ക് മൂ​ർ​ത്തി മു​ന്ന​റി​യി​പ്പു ന​ൽ​കി. ജ​നു​വ​രി 16 ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു വി​വേ​ക് മൂ​ർ​ത്തി പ​ര​സ്യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ പ്ര​തി​ദി​നം 800000 കേ​സു​ക​ൾ പു​തി​യ​താ​യി ഉ​ണ്ടാ​യി കൊ​ണ്ടി​രി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് ന്യൂ​യോ​ർ​ക്ക് തു​ട​ങ്ങി സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം നേ​ര​ത്തെ തു​ട​ങ്ങി​യെ​ന്നും, അ​ത് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​തി​വേ​ഗം വ്യാ​പി​ക്കു​ന്നു. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ശൈ​ത്യം പി​ടി​മു​റു​ക്കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളെ ഉ​ൾ​കൊ​ള്ളു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​ല ആ​ശു​പ​ത്രി​ക​ളി​ലും പ​രി​മ​ത​മാ​ണ്. ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ൻ വ​ള​രെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണെ​ന്നും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും അ​തി​ജീ​വി​ക്കു​ന്ന​തി​നും വാ​ക്സി​ൻ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ. ​മൂ​ർ​ത്തി നി​ർ​ദേ​ശി​ച്ചു. പ്രൈ​വ​ന്‍റ് ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തോ,…

Read More

വായ്പ്പുണ്ണ് (2)വായിലെ വ്രണങ്ങൾ: ശരിയായ രോഗനിർണയം പ്രധാനം

സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​റി​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് 80 ശ​ത​മാ​നം ആളുകളിലും ഉ​ണ്ടാ​കു​ന്ന​ത്. അ​ത് സാ​ധാ​ര​ണ​യാ​യി 7 മുതൽ 10 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ണ​ങ്ങാ​റു​ണ്ട്. ഇ​വ പൊ​തു​വേ പൊ​റ്റ​ക​ളു​ണ്ടാ​ക്കാ​റി​ല്ല.എ​ന്നാ​ൽ ഒ​രു സെ​ൻ​റി​മീ​റ്റ​റി​ന് മു​ക​ളി​ൽ വ​ലി​പ്പ​മു​ള്ള വ്ര​ണ​ങ്ങ​ൾ ഉ​ണ​ങ്ങാ​ൻ ഒ​രു​മാ​സ​ത്തി​ല​ധി​കം സ​മ​യ​മെ​ടു​ക്കാ​റു​ണ്ട്. ഇ​വ ഉ​ണ​ങ്ങു​ന്പോ​ൾ പൊ​റ്റ​ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.മൂ​ന്നാ​മ​ത്തെ വി​ഭാ​ഗ​ത്തി​ൽ നി​ര​വ​ധി തീ​രെ ചെ​റി​യ വ്ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. എന്തുകൊണ്ട് വ്രണങ്ങൾ?സാ​ധാ​ര​ണ​യാ​യി വാ​യ്ക്ക​ക​ത്ത് വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് മാ​സ​മു​റ​യു​ടെ സ​മ​യ​ത്തോ മാ​ന​സി​ക​സമ്മ​ർ​ദ​ങ്ങ​ളു​ണ്ടാ​കു​ന്പോ​ഴോ ശ​രീ​ര​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ണു​ബാ​ധ​യു​ണ്ടാ​കു​ന്പോ​ഴോ ആ​കാം. തു​ട​ക്ക​ത്തി​ൽ വാ​യ്ക്ക​ക​ത്ത് ചെ​റി​യ നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടും. ഇ​ത് ര​ണ്ടു​മു​ത​ൽ 48 മ​ണി​ക്കൂ​ർ​വ​രെ നീ​ണ്ടു​നി​ൽ​ക്കാം. തു​ട​ർ​ന്നു വാ​യ്ക്ക​ക​ത്ത് ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്ത് അ​ല്ലെ​ങ്കി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ചു​വ​പ്പു​നി​റം കാ​ണ​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് ഈ ​ചു​വ​പ്പു​ക​ളി​ൽ ചെ​റിയ ത​ടി​പ്പു​ണ്ടാ​കു​ക​യും അ​ത് പൊട്ടി ​വൃ​ത്താ​കൃ​തി​യി​ലു​ള്ള ആ​ഴംകു​റ​ഞ്ഞ വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ടു​ള്ള48 – 72 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​തി​നു…

Read More