ക്ര​മ​സ​മാ​ധാ​നം അ​വ​താ​ള​ത്തി​ലാ​കു​മോ? സംസ്ഥാനത്ത് പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യവുമായി പോലീസ് സംഘടനകൾ

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്റ്റേ​ഷ​നു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഈ ​രോ​ഗ​വ്യാ​പ​നം സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യ്ക്കും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും വി​ഘാ​തം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തെ​ന്ന​തി​നാ​ല്‍ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പോ​ലീ​സ് സം​ഘ​ട​ന​ക​ള്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​തു ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലും പോ​ലീ​സിം​ഗ് ന​ട​ക്കേ​ണ്ട​ത് അ​ത്യാ​ന്താ​പേ​ക്ഷി​ത​മാ​യ​തി​നാ​ല്‍ ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. രോ​ഗ​വ്യാ​പ​നം സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ത് കു​റ​യ്ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക, ഇ​തി​നാ​യി നി​ല​വി​ലെ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം കൂ​ടു​ത​ല്‍ ഓ​പ്ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കു​ക, അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ലൊ​ഴി​കെ​യു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക, സ്റ്റേ​ഷ​നു​ക​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട​തും ഒ​ഴി​ച്ചു കൂ​ടാ​ന്‍ സാ​ധി​ക്കാ​ത്ത​തു​മാ​യ ഡ്യൂ​ട്ടി​ക​ള്‍​ക്കു​മാ​ത്രം പോ​ലീ​സു​കാ​രെ വി​നി​യോ​ഗി​ക്കു​ക, അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ഴി​കെ പ്രി​സ​ന്‍ എ​സ്‌​കോ​ര്‍​ട്ട് ഡ്യൂ​ട്ടി…

Read More

നിയോക്കോവ് അത്യന്ത്യം അപകടകാരി ! ബാധിക്കുന്ന മൂന്നില്‍ ഒരാള്‍ മരണമടയും; വുഹാനിലെ ഗവേഷകര്‍ പറയുന്നതിങ്ങനെ…

ലോകം ഒമിക്രോണ്‍ വ്യാപനത്തിന്റെ ദുരിതത്തില്‍ വലയുമ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഏവരെയും തളര്‍ത്തുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വുഹാനില്‍ നിന്നുമുള്ള ഗവേഷകര്‍. ‘നിയോകോവ്’ എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് ആണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ‘നിയോകോവ്’ ഒരു പുതിയ വൈറസ് അല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് പറയുന്നത്. സാര്‍സ് കോവ്- 2 ന് സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കും ഇത് കാരണമാകും. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകള്‍ക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയില്‍ മാത്രമാണ് ഇത് പടര്‍ന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാല്‍ ബയോആര്‍ക്സിവ് വെബ്സൈറ്റില്‍…

Read More

നി​യോ​കോ​വ് കൊ​റോ​ണ വൈ​റ​സ് മ​നു​ഷ്യ​ർ​ക്ക് അ​പ​ക​ട​കാ​രി​യോ? ഭാവി‍യിൽ സംഭവിച്ചേക്കാവുന്നതിനെക്കുറിച്ച് ഗവേഷകർ പറ‍യുന്നതിങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യ നി​യോ​കോ​വ് കൊ​റോ​ണ വൈ​റ​സി​നെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വു​ഹാ​ൻ ഗ​വേ​ഷ​ക​രു​ടെ ഒ​രു സം​ഘം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​വ്വാ​ലു​ക​ളി​ൽ നി​യോ​കോ​വ് എ​ന്ന പു​തി​യ ത​രം കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഈ ​വൈ​റ​സ് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ചു ഭാ​വി​യി​ൽ മ​നു​ഷ്യ​ർ​ക്കു ഭീ​ഷ​ണി​യാ​യേ​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ൽ ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞി​രു​ന്നു. ജ​ല​ദോ​ഷം മു​ത​ൽ സി​വി​യ​ർ അ​ക്യൂ​ട്ട് റെ​സ്പി​റേ​റ്റ​റി സി​ൻ​ഡ്രോം (SARS) വ​രെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന വൈ​റ​സു​ക​ളു​ടെ ഒ​രു വ​ലി​യ കു​ടും​ബ​മാ​ണ് കൊ​റോ​ണ വൈ​റ​സു​ക​ൾ. വൈ​റ​സി​ന്‍റെ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു ബോ​ധ്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ, ഇ​തു മ​നു​ഷ്യ​ർ​ക്ക് എ​ന്തെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​മോ​യെ​ന്നു ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​ഞ്ഞു. മ​നു​ഷ്യ​രി​ലെ 75 ശ​ത​മാ​നം പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും ഉ​റ​വി​ടം വ​ന്യ​മൃ​ഗ​ങ്ങ​ളാ​ണെ​ന്നു സം​ഘ​ട​ന പ​റ​ഞ്ഞു. കൊ​റോ​ണ വൈ​റ​സു​ക​ൾ പ​ല​പ്പോ​ഴും മൃ​ഗ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്നു. ഈ ​വൈ​റ​സു​ക​ളി​ൽ പ​ല​തി​ന്‍റെ​യും സ്വാ​ഭാ​വി​ക ഉ​റ​വി​ട​മാ​ണ് വ​വ്വാ​ലു​ക​ൾ. ഇ​ത്ത​രം ഉ​യ​ർ​ന്നു​വ​രു​ന്ന ജ​ന്തു​ജ​ന്യ…

Read More

സിഡിഎ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന്  എഡിഎ​സ് അം​ഗ​ങ്ങ​ൾ വി​ട്ടുനി​ൽ​ക്കണം; സി ​പി എം ​ലോ​ക്ക​ൽ കമ്മറ്റിയുടെ നി​ർ​ദേ​ശം വി​വാ​ദ​മാ​കു​ന്നു

  അ​മ്പ​ല​പ്പു​ഴ: സി ​ഡി എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് എ.​ഡി.​എ​സ് അം​ഗ​ങ്ങ​ൾ വി​ട്ടു നി​ൽ​ക്കാ​ൻ പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കി​യ​ത് വി​വാ​ദ​മാ​കു​ന്നു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ൾ​ക്കാ​ണ് സി ​പി എം ​ലോ​ക്ക​ൽ ക​മ്മി​റ്റി ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ക​ത്ത് ന​ൽ​കി​യ​ത്.​ ഈ വാ​ർ​ഡി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഹാ​രി​സ് എ.​ഡി.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി​എം നേ​തൃ​ത്വ​വു​മാ​യി ത​ർ​ക്ക​ത്തി​ലാ​ണ്‌.​ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച നി​ല​വി​ലെ സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​നെ വീ​ണ്ടും ചെ​യ​ർ​പേ​ഴ്സ​ണാ​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.​ എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​ത്തി​ന് എ​തി​രു നി​ന്ന ഹാ​രി​സ് ത​ന്‍റെ വാ​ർ​ഡി​ൽ ന​ട​ന്ന എ.​ഡി.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പാ​ന​ലി​ന് സ​മാ​ന്ത​ര​മാ​യി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ച് പാ​ർ​ട്ടി സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന വ​നി​താ നേ​താ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.​ പാ​ർ​ട്ടി അ​വ​ത​രി​പ്പി​ച്ച 11 അം​ഗ…

Read More

പ്രോ​സി​ക്യൂ​ഷ​ന്‍റെ പൂഴിക്കടകൻ; ഫോ​ണി​ല്‍ അടിതെറ്റി ദി​ലീ​പ്; പ്ര​തി​ക​ള്‍ മാ​റ്റി​യ ഫോ​ണു​ക​ള്‍ ദി​ലീ​പി​നെ കു​രു​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ പു​റ​ത്തു​വ​ന്ന​യു​ട​ന്‍ ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ള്‍ മാ​റ്റി​യ ഫോ​ണു​ക​ള്‍ ദി​ലീ​പി​നെ കു​രു​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ഫോ​ണ്‍ മാ​റ്റി​യ​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ തെ​ളി​വാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. മൊ​ബൈ​ലി​ല്‍ സ്വകാര്യ സം​ഭാ​ഷ​ണ​ങ്ങ​ളെ​ന്നു ദി​ലീ​പ്വ്യ​ക്തി​പ​ര​മാ​യ​തും മു​ന്‍ ഭാ​ര്യ​യു​മാ​യും അ​ഭി​ഭാ​ഷ​ക​രു​മാ​യും സം​സാ​രി​ച്ച​ത​ട​ക്ക​മു​ള്ള സ്വ​കാ​ര്യ​വും നി​ര്‍​ണാ​യ​ക​വു​മാ​യ വി​വ​ര​ങ്ങ​ളും ഫോ​ണി​ലു​ണ്ടെ​ന്നും ഇ​തു ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്ന​ത് സ്വ​കാ​ര്യ​ത​യി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ദി​ലീ​പി​ന്‍റെ​യും കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും ഫോ​ണ്‍ വി​ട്ടു​കി​ട്ടാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഈ ​വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്. ഹ​ര്‍​ജി പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ത്ത​പ്പോ​ള്‍​ത​ന്നെ ഫോ​ണു​ക​ള്‍ കൈ​മാ​റ​ണ​മെ​ന്നും ഇ​തി​ല്‍ ഭ​യ​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ ചോ​ദി​ക്കു​ക​യു​ണ്ടാ​യി. ഫോ​ണി​ല്‍​നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണ സം​ഘം കെ​ട്ടു​ക​ഥ​ക​ളു​ണ്ടാ​ക്കു​ന്ന​തു ത​ട​യാ​നാ​ണ് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​കി​യ​തെ​ന്നു ദി​ലീ​പി​ന്‍റെ…

Read More

തെരുവോരത്ത് നിന്ന് മൈക്രോസോഫ്റ്റിലേക്ക് ! ഷഹീനയുടെ കഥ കേട്ട് കണ്ണുമിഴിച്ച് സോഷ്യല്‍ മീഡിയ…

തെരുവോരത്ത് ജീവിതം കഴിച്ചു കൂട്ടിയവര്‍ ഒരുനാള്‍ ലോകത്തിന്റെ നിറുകയിലെത്തിയ കഥകള്‍ നമ്മള്‍ പലതും കേട്ടിട്ടുണ്ട്. അത്തരമൊരു ജീവിതത്തിനുടമയാണ് ഷഹീന അത്താര്‍വാല എന്ന യുവതി. മുംബൈയിലെ തെരുവില്‍ ജനിച്ചു വളര്‍ന്ന് ടെക്ഭീമനായ മൈക്രോസോഫ്റ്റില്‍ ജോലി നേടിയ ഷാഹിനയുടെ ജീവിതകഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. ഒരുകാലത്ത് റോഡരികില്‍ കിടന്നുറങ്ങിയിരുന്ന താന്‍ ഇന്ന് മുംബൈയിലെ വിശാലമായ അപ്പാര്‍ട്ട്മെന്റിലാണ് താമസമെന്ന് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മൈക്രോസോഫ്റ്റില്‍ ഡിസൈന്‍ ലീഡറായ അവര്‍ തെരുവില്‍ വളര്‍ന്ന കാലഘട്ടത്തെക്കുറിച്ചും അവിടുന്ന് പോരാടിനേടിയ ജീവിതത്തെക്കുറിച്ചും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. ബാഡ് ബോയ് ബില്യണയേഴ്സ്: ഇന്ത്യ എന്ന നെറ്റ്ഫ്ളിക്സ് സീരീസില്‍ കാണുന്ന ബോംബെയിലെ തെരുവിലെ തന്റെ പഴയവീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷഹീന തന്റെ ജീവിതകഥ വിവരിച്ചത്. 2015-ല്‍ താന്‍ തനിച്ച് ഇവിടെ വിടുന്നതുവരെ ഇതായിരുന്നു തന്നെ വീട് എന്ന കുറിച്ചിരിക്കുകയാണ് ഷഹീന. ഫോട്ടോയില്‍…

Read More

നാ​ലു​മാ​സം വ​ള​ർ​ച്ച​യു​ള്ള ഭ്രൂ​ണം കാടുപിടിച്ച പറമ്പിൽ ക​ണ്ടെ​ത്തിയ സംഭവം; സമീപവാസിയായ യുവതിയെ പരിശോധനയ്ക്ക് അയച്ച് പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: നാ​ലു മാ​സ​ത്തോ​ളം വ​ള​ർ​ച്ച തോ​ന്നു​ന്ന ഭ്രൂ​ണം വ​ലി​യ​തു​റ ക​ട​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മു​ള്ള കാ​ടു​പി​ടി​ച്ച പ്ര​ദേ​ശ​ത്തു നി​ന്ന് ക​ണ്ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വ​ലി​യ​തു​റ ക​ട​ൽ​പാ​ല​ത്തി​ന് സ​മീ​പ​ത്തെ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഗോ​ഡൗ​ണ് സ​മീ​പ​ത്തു ചോ​ര​കു​ഞ്ഞി​നെ വ​ലി​ച്ചെ​റി​ഞ്ഞ​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലു മാ​സ​ത്തോ​ളം വ​ള​ർ​ച്ച തോ​ന്നു​ന്ന ഭ്രൂ​ണ​മാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യ​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തെ പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന യു​വ​തി​യെ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി തൈ​യ്ക്കാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ക്ക് മാ​റ്റി. തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി രാ​ത്രി​യോ​ടെ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തെ കു​റി​ച്ചു വി​ശ​ദ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു വ​ലി​യ​തു​റ പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ അ​ട​ക്കം ശേ​ഖ​രി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം…

Read More

ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല ! ഹോട്ടലില്‍ വച്ചുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പ്രിയ വാര്യര്‍…

ഒറ്റ കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയവാര്യര്‍. ഇപ്പോഴിതാ മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഷൂട്ടിംഗ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലില്‍ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഇതേക്കുറിച്ച് പ്രിയ പറയുന്നതിങ്ങനെ…ഞാന്‍ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടല്‍, ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക്…

Read More

ബി​​ജെ​​പി-​​ആ​​ർ​​എ​​സ്എ​​സ് നേ​​താ​​ക്ക​​ളു​​ടെ വ്യ​​ക്തി വി​​വ​​ര​​ങ്ങ​​ൾ എ​സ്ഡി​പി​ഐ​ക്കു ചോ​ർ​ത്തി നൽകി; പോലീസുകാരനെതിരേ നടപടി

  തൊ​​ടു​​പു​​ഴ: പോ​​ലീ​​സി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഡേ​​റ്റാ​​ബേ​​സി​​ൽനി​​ന്നു ബി​​ജെ​​പി-​​ആ​​ർ​​എ​​സ്എ​​സ് നേ​​താ​​ക്ക​​ളു​​ടെ വ്യ​​ക്തി വി​​വ​​ര​​ങ്ങ​​ൾ എ​​സ്ഡി​​പി​​ഐ​​ക്കു ചോ​​ർ​​ത്തി ന​​ൽ​​കി​​യ സം​​ഭ​​വ​​ത്തി​​ൽ പോലീസുകാരനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. സി​​പി​​ഒ​​യ്ക്കെ​​തി​​രേ വ​​കു​​പ്പു​​ത​​ല അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടിൽ ചോർത്തൽ സ്ഥിരീകരിച്ചതോടെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ക​​രി​​മ​​ണ്ണൂ​​ർ സ്റ്റേ​​ഷ​​നി​​ലെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന പി.​​കെ.​​അ​​ന​​സി​​ന്‍റെ വി​​വ​​രം ചോ​​ർ​​ത്ത​​ൽ ശ​​രി​​വ​​ച്ചു നാ​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ ഡി​​വൈ​​എ​​സ്പി എ. ​​ജി. ലാ​​ലാ​​ണ് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ആ​​ർ.​​ക​​റു​​പ്പ​​സ്വാ​​മി​​ക്ക് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ​​ത്.റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സു​​കാ​​ര​​നു ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് അ​​യ​​ച്ചു. ജോ​​ലി​​യി​​ൽനി​​ന്നു പി​​രി​​ച്ചു​​വി​​ടാ​​തി​​രി​​ക്കാ​​ൻ എ​​ന്തെ​​ങ്കി​​ലും കാ​​ര​​ണ​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ൽ ബോ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് നോ​​ട്ടീ​​സി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. അ​​ന​​സ് ഗു​​രു​​ത​​ര​​മാ​​യ കൃ​​ത്യ​​വി​​ലോ​​പം കാ​​ണി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ത്തി​​യ​​തി​​ന്‍റെ ഡി​​ജി​​റ്റ​​ൽ റി​​ക്കാ​​ർ​​ഡു​​ക​​ളും ശേ​​ഖ​​രി​​ച്ചി​​ട്ടു​​ണ്ട്. ഡി​​സം​​ബ​​ർ മൂ​​ന്നി​​ന് മു​​ണ്ട​​ൻ​​മു​​ടി സ്വ​​ദേ​​ശി​​യാ​​യ കെ​​എ​​സ്ആ​​ർ​​ടി​​സി ക​​ണ്ട​​ക്ട​​റെ പ്ര​​വാ​​ച​​ക വി​​രു​​ദ്ധ​​ പോ​​സ്റ്റ് ഫേ​​സ്ബു​​ക്കി​​ൽ ഷെ​​യ​​ർ ചെ​​യ്തു​​വെ​​ന്നാ​​രോ​​പി​​ച്ചു ബ​​സ് യാ​​ത്ര​​യ്ക്കി​​ടെ മ​​ങ്ങാ​​ട്ടു​​ക​​വ​​ല​​യി​​ൽ വ​​ച്ച് ഒ​​രു​​സം​​ഘം…

Read More

4847 കോ​ടി രൂ​പ​യു​ടെ ആ​സ്തിയുമായി രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ പാ​ര്‍​ട്ടി ബി​ജെ​പി; സമ്പത്തിന്‍റെ കാര്യത്തിലും കോൺഗ്രസ് പിന്നോട്ട്

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ബി​ജെ​പി​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്. 4847.78 കോ​ടി രൂ​പ​യു​ടെ ആ​സ്തി ബി​ജെ​പി​ക്കു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ സം​ഘ​മാ​യ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റീ​ഫോം​സ് (എ​ഡി​ആ​ര്‍) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ല്‍ പ​റ​യു​ന്നു. സ​മ്പ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് ബി​എ​സ്പി​യാ​ണ്. 698.33 കോ​ടി​യാ​ണ് പാ​ര്‍​ട്ടി​യു​ടെ ആ​സ്തി. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കോ​ണ്‍​ഗ്ര​സി​ന് 588.16 കോ​ടി​യു​ടെ ആ​സ്തി​യാ​ണു​ള്ള​ത്. പ്രാ​ദേ​ശി​യ പാ​ര്‍​ട്ടി​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ്പ​ത്തു​ള്ള​ത് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​ക്കാ​ണ്. 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 563.47 കോ​ടി രൂ​പ​യാ​ണ് എ​സ്.​പി​യു​ടെ ആ​സ്തി. ടി​ആ​ര്‍​എ​സ് ആ​ണ് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. ആ​സ്തി 301.47 കോ​ടി. . 267.61 കോ​ടി​യു​ടെ ആ​സ്തു​യു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് എ​ഐ​എ​ഡി​എം​കെ​യാ​ണ്.

Read More