പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ലെ മോ​ഷ​ണം ! ക​ള്ള​ന്‍ വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി​യ​ത് പൂ​ച്ച​യ്ക്കു മാ​ത്രം ക​യ​റാ​വു​ന്ന വി​ട​വി​ലൂ​ടെ; അ​മ്പ​ര​ന്ന് പോ​ലീ​സു​കാ​ര്‍…

പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ല്‍ നി​ന്ന് 20,000 രൂ​പ​യും ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും മോ​ഷ്ടി​ച്ച പ്ര​തി വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്ന രീ​തി ക​ണ്ട് ഒ​രു​പോ​ലെ അ​മ്പ​ര​ക്കു​ക​യാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും. മേ​യ് 24ന് ​കോ​താ​യി​ക്കു​ന്നി​ലെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കേ​സി​ലെ പ്ര​തി ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ല്‍ മു​ണ്ട​ക​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഫൈ​സ​ലി​നെ (42) ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​ന്‍​വ​ശ​ത്തെ ജ​ന​ലി​ന്റെ ഒ​രു ക​മ്പി ഏ​റെ നാ​ളാ​യി ഇ​ല്ലാ​യി​രു​ന്നു. വീ​ടി​ന്റെ മ​റ്റൊ​രു ഭാ​ഗ​വും കു​ത്തി​പ്പൊ​ളി​ച്ചി​രു​ന്നി​ല്ല. ഇ​ത്ര ചെ​റി​യ വി​ട​വി​ലൂ​ടെ എ​ങ്ങ​നെ മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്നു​വെ​ന്ന​ത് വീ​ട്ടു​കാ​ര്‍​ക്ക് പു​റ​മേ അ​ന്ന് പോ​ലീ​സി​നെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നു. വീ​ടി​നു​ള്ളി​ല്‍ നി​ന്ന് വി​ര​ല​ട​യാ​ളം ല​ഭി​ച്ച​പ്പോ​ഴാ​ണ് പു​റ​മേ നി​ന്നൊ​രാ​ള്‍ അ​ക​ത്ത് ക​യ​റി​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ പ്ര​തി പ​റ​ഞ്ഞ​തും ജ​ന​ല്‍ വ​ഴി ത​ന്നെ അ​ക​ത്ത് ക​യ​റി​യെ​ന്നാ​ണ്. ഇ​തോ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് മോ​ഷ​ണ രീ​തി പു​ന​രാ​വി​ഷ്‌​ക​രി​ച്ച​ത്. പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ലെ ജ​ന​ലി​ലേ​ക്ക്…

Read More

പെ​ട്രോ​ളിം​ഗി​നി​ടെ പേ​രു ചോ​ദി​ച്ചി​ട്ട് പ​റ​ഞ്ഞി​ല്ല ! ക​ലി​മൂ​ത്ത് പോ​ലീ​സ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ ക​ര്‍​ണ​പ​ടം അ​ടി​ച്ചു​പൊ​ട്ടി​ച്ച​താ​യി പ​രാ​തി…

പോ​ലീ​സു​കാ​ര​ന്റെ അ​ടി​യേ​റ്റ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ ക​ര്‍​ണ​പ​ടം പൊ​ട്ടി​യ​താ​യി പ​രാ​തി. മെ​ഴു​വേ​ലി സ​തീ​ഷ് ഭ​വ​നി​ല്‍ എ​സ്. മ​നു സ​തീ​ഷി(38)​നെ​യാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്. മ​നു ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​നു പ​റ​യു​ന്ന​തി​ങ്ങ​നെ… പോ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്താ​ണ് എ​ന്റെ വീ​ട്. പോ​ലീ​സു​കാ​ര്‍​ക്ക് എ​ന്നെ അ​റി​യാ​വു​ന്ന​താ​ണ്. ജോ​ലി​ക്കി​ട​യി​ല്‍ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി എ​ത്തി​യ എ​സ്.​ഐ ത​ട​ഞ്ഞു നി​റു​ത്തി. ക​ഞ്ചാ​വാ​ണോ എ​ന്ന് ചോ​ദി​ച്ചു. തു​ട​ര്‍​ന്ന് ക​ഞ്ചാ​വ് പൊ​തി​യു​ണ്ടോ എ​ന്ന് അ​റി​യ​ണ​മെ​ന്നും വ​സ്ത്രം അ​ഴി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് പ്ര​കോ​പി​ത​നാ​യി ജീ​പ്പി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന് ഇ​രു​ചെ​വി​ക​ളും ചേ​ര്‍​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​ണ്ടി​യി​ല്‍ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചു. നാ​ട്ടു​കാ​രും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ മ​ന:​പ്പൂ​ര്‍​വ​മാ​ണ് പോ​ലീ​സ് പെ​രു​മാ​റു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ചു​മ​രെ​ഴു​താ​ന്‍ രാ​ത്രി​യി​ല്‍ ഇ​ല​വും​തി​ട്ട ജം​ഗ്ഷ​നി​ല്‍…

Read More

പ​കു​തി വാ​യി​ച്ച​പ്പോ​ൾ ത​ന്നെ കി​ളി പോ​യി, ആ​രാ​ണ് ആ​ര​തി, ആ​രാ​ണ് ന​യ​ന, ആ​രാ​ണ് ഷൈ​നി ഒ​ന്നും മ​ന​സി​ലാ​കി​ല്ല..! അ​നു​ശ്രീ പറയുന്നു…

ട്വ​ൽ​ത്ത്മാ​നി​ലേ​ക്ക് ജി​ത്തു സാ​ർ വി​ളി​പ്പ​ച്ചോ​ൾ ഇ​തൊ​രു ലാ​ലേ​ട്ട​ൻ സി​നി​മ​യാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പ​ത്ത്, പ​തി​നൊ​ന്നുപേ​ർ ഉ​ണ്ടാ​യി​രി​ക്കും, അ​നു​വി​ന് ചെ​യ്യാ​ൻ പ​റ്റു​മോ​യെ​ന്ന് ചോ​ദി​ച്ചി​രു​ന്നു. ഞാ​ന​പ്പോ​ൾ ത​ന്നെ ജി​ത്തു സാ​റി​ന്‍റെ സി​നി​മ​യ​ല്ലേ​യെ​ന്നാ​ണ് ചോ​ദി​ച്ച​ത്. എ​ങ്കി​ൽ വ​ൺ ലൈ​ൻ ആ​യി​ട്ട് പ​റ​യു​ന്നി​ല്ല, നേ​രി​ട്ട് സ്ക്രി​പ്റ്റ് വാ​യി​ക്കൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ക​യാ​യി​രു​ന്നു.​ അ​ങ്ങ​നെ ജി​ത്തു സാ​റി​ന്‍റെ വീ​ട്ടി​ൽ പോ​യാ​ണ് വാ​യി​ക്കു​ന്ന​ത്. ഞാ​ൻ ചെ​ല്ലു​മ്പോ​ൾ ന​മ്മു​ടെ ടീ​മി​ലെ ത​ന്നെ ര​ണ്ടു മൂ​ന്നു പേ​ർ അ​വി​ടെ ഓ​രോ മൂ​ല​ക​ളി​ൽ ഇ​രു​ന്ന് സ്ക്രി​പ്റ്റ് വാ​യി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​കു​തി വാ​യി​ച്ച​പ്പോ​ൾ ത​ന്നെ കി​ളി പോ​യി.​ആ​രാ​ണ് ആ​ര​തി, ആ​രാ​ണ് ന​യ​ന, ആ​രാ​ണ് ഷൈ​നി ഒ​ന്നും മ​ന​സി​ലാ​കി​ല്ല. ഇ​തൊ​ക്കെ ആ​രാ​ണ് ചെ​യ്യു​ന്ന​തെ​ന്നോ ന​മ്മു​ടെ റോ​ൾ ഏ​തെ​ന്നോ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. പ​കു​തി വാ​യി​ച്ചി​ട്ട് വീ​ണ്ടും ഒ​ന്നേ​ന്ന് വാ​യി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.​ ന​ല്ലൊ​രു ടീ​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്. ഒ​രു​മി​ച്ചാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. അ​തി​ല്ലാ​ത്ത​പ്പോ​ൾ എ​ല്ലാ​വ​രും കൂ​ടി ഗെ​യിം ക​ളി​ക്കും. ആ​രും ഫോ​ണി​ൽ കു​ത്തി​രി​യി​രു​ന്നി​ല്ല.…

Read More

ഒ​രാ​ളെ സ​ഹാ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് പു​റ​ത്ത് ആ​രും അ​റി​യാ​തെ ചെ​യ്യ​ണം എ​ന്ന് ക​രു​തു​ന്ന ആ​ളാ​ണ് മോ​ഹ​ന്‍​ലാ​ല്‍..! ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ

ഒ​രാ​ളെ സ​ഹാ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് പു​റ​ത്ത് ആ​രും അ​റി​യാ​തെ ചെ​യ്യ​ണം എ​ന്ന് ക​രു​തു​ന്ന ആ​ളാ​ണ് മോ​ഹ​ന്‍​ലാ​ല്‍. എ​നി​ക്ക് അ​ദ്ദേ​ഹം ഏ​റെ പ്രി​യ​പ്പെ​ട്ട​വ​ന്‍ ആ​വാ​ന്‍ കാ​ര​ണ​വും ഈ ​സ്വ​ഭാ​വ​മാ​ണ്. 30 വ​ര്‍​ഷം മു​മ്പ് കിലു​ക്കം എ​ന്ന സി​നി​മ​യി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നു രേ​വ​തി​യെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യി​ട്ടാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. ആ​ന്‍റ​ണി എ​ന്നാ​യി​രു​ന്നു ആ ​സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും പേ​ര്. പി​ന്നീ​ട് പ​ല സി​നി​മ​ക​ളു​ടെ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മ്പോ​ഴും ലാ​ല്‍ സാ​ര്‍ ചോ​ദി​ക്കും, ആ​ന്‍റ​ണി ഇ​തി​ല്‍ അ​ഭി​ന​യി​ക്കു​ന്നി​ല്ലേ… എ​ന്ന്. സ​ത്യ​ത്തി​ല്‍ ആ ​ഒ​രു ചോ​ദ്യ​മാ​ണ് എ​ന്നെ ഇ​ത്ര​യും സി​നി​മ​ക​ളി​ല്‍ എ​ത്തി​ച്ച​ത്. -ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ

Read More

മു​സ്ലിം പേ​രു​ള്ള എ​ല്ലാ​വ​രും വി​നു​വി​ന് വി​വ​ര​ദോ​ഷി​ക​ളും അ​ല്‍​പ്പ​ന്മാ​രു​മാ​ണ് ! ജ​യ​ശ​ങ്ക​ര്‍ മു​സ്ലിം വി​രോ​ധ​വും സി​പി​എം വി​രോ​ധ​വും കു​ത്തി​നി​റ​ച്ച മ​ന​സ്സി​ന് ഉ​ട​മ​യെ​ന്ന് കെ ​ടി ജ​ലീ​ല്‍…

ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ത​ന്നെ പ​രി​ഹ​സി​ച്ച ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് അ​വ​താ​ര​ക​ന്‍ വി​നു.​വി.​ജോ​ണി​നും, രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ന്‍ അ​ഡ്വ,ജ​യ​ശ​ങ്ക​റി​നും മ​റു​പ​ടി​യു​മാ​യി കെ.​ടി.​ജ​ലീ​ല്‍. താ​ന്‍ തി​രൂ​ര​ങ്ങാ​ടി കോ​ളേ​ജി​ല്‍ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി പ​ഠി​പ്പി​ച്ചി​രു​ന്ന ആ​ളാ​ണെ​ന്നും വി​വ​ര​മി​ല്ലെ​ന്നു​മൊ​ക്കെ അ​ഡ്വ: ജ​യ​ശ​ങ്ക​റും, വി​നു​വും അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ജ​ലീ​ല്‍ പ​റ​യു​ന്ന​ത്. താ​ന്‍ എം.​എ എ​ടു​ത്ത​ത് ച​രി​ത്ര​ത്തി​ലാ​ണ്, അ​ല്ലാ​തെ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി​യി​ല​ല്ല എ​ന്നും ഇ​നി അ​ഥ​വാ ഇ​സ്ലാ​മി​ക ച​രി​ത്ര​മാ​ണ് പ​ഠി​ച്ച​തും പ​ഠി​പ്പി​ക്കു​ന്ന​തും എ​ന്ന് ക​രു​തു​ക, എ​ന്താ കു​ഴ​പ്പ​മെ​ന്നും ജ​ലീ​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ചോ​ദി​ച്ചു. മു​സ്ലിം പേ​രു​ള്ള എ​ല്ലാ​വ​രും വി​നു​വി​ന് വി​വ​ര​ദോ​ഷി​ക​ളും അ​ല്‍​പ്പ​ന്മാ​രു​മാ​ണെ​ന്നും പ​റ​ഞ്ഞ ജ​ലീ​ല്‍ വി​നു​വി​നെ എ​ഷ്യാ​നെ​റ്റ് കു​ള​ത്തി​ലെ ത​വ​ള​യെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. മി​സ്റ്റ​ര്‍ വി​നു, മ​ല​പ്പു​റം പ​ഴ​യ മ​ല​പ്പു​റ​മ​ല്ല. മ​ല​പ്പു​റ​ത്തെ കാ​ക്കാ​മാ​ര്‍ പ​ഴ​യ കാ​ക്കാ​മാ​രു​മ​ല്ല. അ​വ​രി​ന്ന് ബൗ​ദ്ധി​ക വൈ​ജ്ഞാ​നി​ക രം​ഗ​ത്ത് ഒ​രു പാ​ട് മു​ന്നോ​ട്ടു പോ​യി. അ​തി​ല്‍ അ​സൂ​യ പൂ​ണ്ടി​ട്ട് കാ​ര്യ​മി​ല്ല’, ജ​ലീ​ല്‍ കു​റി​ച്ചു. അ​ഡ്വ.​ജ​യ​ശ​ങ്ക​ര്‍ കേ​സി​ല്ലാ വ​ക്കീ​ലാ​ണെ​ന്നും സി​പി​എം വി​രോ​ധ​വും…

Read More

നാ​ദാ​പു​ര​ത്ത് പെ​ൺ​കു​ട്ടി​യെ സു​ഹൃ​ത്ത് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; കൈ​ഞ​ര​മ്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് യുവാവ്

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് പെ​ണ്‍​കു​ട്ടി​യെ സു​ഹൃ​ത്ത് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. നാ​ദാ​പു​രം പേ​രോ​ട് സ്വ​ദേ​ശി​നി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ആ​ക്ര​മി​ച്ച റ​ഫ്‌​ന​സ് കൈ​ഞ​ര​മ്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. നാ​ദാ​പു​രം എം​ഇ​ടി കോ​ള​ജി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പെ​ണ്‍​കു​ട്ടി.പെ​ണ്‍​കു​ട്ടി​യെ നാ​ദാ​പു​രം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി‌​ട്ടു​ണ്ട്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.

Read More

സ്വ​പ്ന​യ്ക്കെ​തി​രാ​യ ജ​ലീ​ലി​ന്‍റെ പ​രാ​തി; അ​ന്വേ​ഷ​ണ​ത്തി​ന് 12 അംഗ സം​ഘം; ഇ​ട​തു​പ​ക്ഷ​ത്തെ ത​ക​ര്‍​ക്കാ​ൻ കോ​ലി​ബി സ​ഖ്യം ശ്ര​മി​ക്കു​ന്നെന്ന് ജ​ലീ​ൽ

  തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​നെ​തി​രാ​യ കെ.​ടി. ജ​ലീ​ലി​ന്‍റെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ 12 അംഗ പ്ര​ത്യേ​ക സം​ഘം. ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ഷെ​യ്ഖ് ദ​ർ​ബേ​ഷ് സാ​ഹി​ബി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച് എ​സ്പി മ​ധു​സൂ​ദ​നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ജ​ലീ​ൽ പ​രാ​തി ന​ല്‍​കി​യ​ത്. ക​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് സ്വ​പ്ന ഉ​ന്ന​യി​ക്കു​ന്ന​ത്. അ​തി​ന് പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. അ​ത് അ​ന്വേ​ഷി​ച്ചു പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ജ​ലീ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നു​ണ​പ്ര​ച​ര​ണം ന​ട​ത്തി കേ​ര​ള​ത്തി​ന്‍റെ അ​സ്ഥി​ര​ത ത​ക​ര്‍​ക്കാ​നാ​ണ് ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഈ ​കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ പോ​ലും അ​ന്വേ​ഷി​ച്ചി​ട്ട് ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ഇ​ട​തു​പ​ക്ഷ​ത്തെ ത​ക​ര്‍​ക്കാ​നാ​ണ് കോ​ലി​ബി സ​ഖ്യം ശ്ര​മി​ക്കു​ന്ന​തെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞി​രു​ന്നു.

Read More

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു ! ര​ണ്ടാം ദി​വ​സ​വും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ന്നു…

നാ​ലാം ത​രം​ഗ സൂ​ച​ന​ക​ള്‍ ന​ല്‍​കി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് കേ​സു​ക​ള്‍ 2000 ക​ട​ന്നു. ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​ക്കു​ക​യാ​ണ്. അ​ഞ്ചു​മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ല്‍ ഒ​രെ​ണ്ണം നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്താ​ണ്. 2193 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ ഇ​തി​ല്‍ 589ഉം ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം​ദി​ന​വും ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ അ​ഞ്ഞൂ​റ് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്തെ ആ​ക്റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം 2500 പി​ന്നി​ട്ടു. ജ​ന​ങ്ങ​ള്‍ കോ​വി​ഡ് ഭീ​ഷ​ണി​യെ​പ്പ​റ്റി മ​റ​ന്ന​മ​ട്ടി​ല്‍ പെ​രു​മാ​റു​ന്ന​ത് സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം ആ​ശ​ങ്ക​പ്പെ​ടു​ന്നു. മാ​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍​ക​രു​ത​ല്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ല​രും അ​ലം​ഭാ​വം കാ​ട്ടു​ന്നു​ണ്ടെ​ന്നും ഇ​ത് രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​നി​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ ക​ണ​ക്കു​ക​ളി​ലും ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 7,240 പേ​ര്‍​ക്ക് രോ​ഗം…

Read More

അതിസുന്ദരിയായി നയന്‍താര! നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി; വിവാഹ വേദിയിലും പരിസര പ്രദേശത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ

നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി. വിഗ്നേഷ് ശിവൻ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്ക് വച്ചത്. മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിവാഹം. അതിസുന്ദരിയായി ചുവന്ന നിറത്തിലുള്ള വേഷത്തിലാണ് നയന്‍താര എത്തിയിരിക്കുന്നത്. വിഗ്നേഷ് ശിവന്‍ നയന്‍താരയെ ചേര്‍ത്തുനിര്‍ത്തി നെറ്റിയില്‍ മുത്തം നല്‍കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിഥികള്‍ക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്നേഷ് നേരത്തെ അറിയിച്ചിരുന്നു. ചിത്രങ്ങള്‍ കാണാം

Read More

ആരാണ് ആ പ്രമുഖ നടന്‍? ബാ​ങ്കി​ല്‍ എ​ല്ലാ​വ​രോ​ടും അയാൾ പ​റ​ഞ്ഞ​ത് ഞാ​ന്‍ അ​യാ​ളെ പ്ര​ണ​യി​ച്ച്, സി​നി​മ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ച​തി​ച്ചു എ​ന്നാ​ണ്..! ഗാ​യ​ത്രി സു​രേ​ഷ് തുറന്നുപറയുന്നു…

ട്രോ​ളു​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. പ​ല​പ്പോ​ഴും അ​തി​നെ​ല്ലാം മ​റു​പ​ടി​യു​മാ​യി താരം രം​ഗ​ത്തു വ​രി​ക​യും ചെ​യ്തി​രു​ന്നു. ട്രോ​ളു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നും ഒ​രി​ക്ക​ൽ ഗാ​യ​ത്രി പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ​ ത​നി​ക്ക് വ​ന്ന ചി​ല പ്രൊ​പ്പോ​സ​ലു​ക​ളെക്കുറി​ച്ചും ട്രോ​ളു​ക​ളെക്കുറി​ച്ചും പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. ഒ​രുകോ​ടി എ​ന്ന ടെലിവിഷൻ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ഗാ​യ​ത്രി മ​ന​സ് തു​റ​ന്ന​ത്. ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന കാ​ല​ത്ത് സ്ഥിരമായി എ​ന്‍റെ പി​റ​കേ ഒ​രാ​ള്‍ ന​ട​ക്കു​മാ​യി​രു​ന്നു. പോ​വു​ന്ന ഇ​ട​ത്ത് എ​ല്ലാം പി​ന്നാ​ലെ വ​രും. ഞാ​ന്‍ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​ന്‍റെ താ​ഴെ ത​ന്നെ മു​റി​യെ​ടു​ത്ത് താ​മ​സം തു​ട​ങ്ങി. അ​ടി​ക്ക​ടി വ​ന്ന് ഡോ​റി​ല്‍ മു​ട്ടും. ബാ​ങ്കി​ല്‍ എ​ല്ലാ​വ​രോ​ടും അയാൾ പ​റ​ഞ്ഞ​ത് ഞാ​ന്‍ അ​യാ​ളെ പ്ര​ണ​യി​ച്ച്, സി​നി​മ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ച​തി​ച്ചു എ​ന്നാ​ണ്. അ​ത് എ​നി​ക്ക് ഭ​യ​ങ്ക​ര ബു​ദ്ധി​മു​ട്ടായി​രു​ന്നു. പി​ന്നീ​ട് ഞാ​ന്‍ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ ഈ ​സം​ഭ​വം പ​റ​യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ അ​യാ​ള്‍ പി​ന്നാ​ലെ ന​ട​ക്കു​ന്ന​ത് നി​ര്‍​ത്തി-ഗാ​യ​ത്രി സു​രേ​ഷ് പ​റ​യു​ന്നു. ഈ ​ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ൽ…

Read More