ഗൂ​ഗി​ള്‍​മാ​പ്പ് നോ​ക്കി ഓ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് തൊ​ടു​പു​ഴ​യി​ല്‍ വീ​ട്ട​മ്മ​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു ! കാ​ര്‍ വ​ന്ന​ത് മ​ധു​ര​യി​ല്‍ നി​ന്ന്

മ​ധു​ര​യി​ല്‍​നി​ന്ന് ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി ഓ​ടി​ച്ച കാ​ര്‍ വീ​ട്ട​മ്മ​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ മു​ണ്ട​ന്‍​മു​ടി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ കു​ട്ടി​യ​മ്മ(55)​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 7.15നാ​ണ് വ​ണ്ണ​പ്പു​റം ചേ​ല​ച്ചു​വ​ട് റോ​ഡി​ല്‍ മു​ണ്ട​ന്‍​മു​ടി ഭാ​ഗ​ത്തു​വ​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ധു​ര​യി​ല്‍ പോ​യി മ​ട​ങ്ങി​വ​ന്ന തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​ക​ളു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. മ​ധു​ര​യി​ല്‍​നി​ന്ന് ഗൂ​ഗി​ള്‍ മാ​പ്പു നോ​ക്കി​യാ​ണ് ഇ​വ​ര്‍ ഇ​തു​വ​ഴി വ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ളു​പ്പ​വ​ഴി​യാ​യി ഗൂ​ഗി​ള്‍​മാ​പ്പ് നി​ര്‍​ദേ​ശി​ച്ച വ​ഴി​യി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​ര്‍ വ​ന്ന​ത്. ഇ​ടു​ങ്ങി​യ​തും കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും വ​ള​വു​ക​ളു​മു​ള്ള​താ​ണ് ഈ ​ഭാ​ഗ​ത്തെ റോ​ഡ്. ഇ​വി​ടെ​വെ​ച്ച് കാ​റി​ന്റെ നി​യ​ന്ത്ര​ണം വി​ടു​ക​യും അ​തു​വ​ഴി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യ​മ്മ​യെ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​യ​മ്മ​യെ ഇ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ര്‍ വ​ശ​ത്തെ തി​ട്ട​യി​ല്‍ ഇ​ടി​ച്ചാ​ണു നി​ന്ന​ത്. കാ​റി​ന്റെ മു​ന്‍​വ​ശ​ത്തും വ​ശ​ങ്ങ​ളി​ലും സാ​ര​മാ​യ ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കാ​റി​ന്റെ മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സും ത​ക​ര്‍​ന്നു. അ​തേ​സ​മ​യം റോ​ഡി​ന്റെ അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ​മാ​ണ് അ​പ​ക​ട​ത്തി​ന്…

Read More

വ​നി​താ ഡോ​ക്ട​ര്‍​മാ​ര്‍ സ​ന്തോ​ഷി​ന്റെ ദൗ​ര്‍​ബ​ല്യം ? തോ​ടു​പു​ഴ​യി​ലെ വ​നി​താ ഡോ​ക്ട​ര്‍​മാ​രെ​യും ആ​ക്ര​മി​ച്ച​ത് ഇ​യാ​ളെ​ന്ന് സം​ശ​യം…

തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യ​ത്തി​നു സ​മീ​പം വ​നി​താ ഡോ​ക്ട​ര്‍​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി സ​ന്തോ​ഷ് ക​ടു​ത്ത ഞ​ര​മ്പു​രോ​ഗി​യെ​ന്ന് സൂ​ച​ന. ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ല്‍ മ​റ്റൊ​രു വ​നി​താ ഡോ​ക്ട​ര്‍ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യും സ​ന്തോ​ഷ് ത​ന്നെ​യെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ ന​ട​ന്നു​പോ​യ ഡോ​ക്ട​റു​ടെ പി​ന്നാ​ലെ​യെ​ത്തി​യ മെ​ലി​ഞ്ഞ വ്യ​ക്തി ക​ട​ന്നു പി​ടി​ച്ചു​വെ​ന്നാ​ണ് കേ​സ്. സ​ന്തോ​ഷ് ആ ​ദി​വ​സം തൊ​ടു​പു​ഴ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. തൊ​ടു​പു​ഴ ടൗ​ണി​ലെ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റു​ടെ പി​ന്നാ​ലെ കൂ​ടി​യ പ്ര​തി, ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് പ​രാ​തി. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ര്‍ ഇ​യാ​ള്‍​ക്കു പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്നു​ത​ന്നെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ്ര​തി മാ​സ്‌​ക് വ​ച്ചി​രു​ന്ന​തി​നാ​ല്‍ മു​ഖം വ്യ​ക്ത​മാ​യി കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണു വ​നി​താ ഡോ​ക്ട​ര്‍ പൊ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി. ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കും ചി​ല സാ​മ്യ​ങ്ങ​ളു​ണ്ടെ​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ര്‍.​മ​ധു​ബാ​ബു പ​റ​ഞ്ഞു.…

Read More

പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ലെ മോ​ഷ​ണം ! ക​ള്ള​ന്‍ വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി​യ​ത് പൂ​ച്ച​യ്ക്കു മാ​ത്രം ക​യ​റാ​വു​ന്ന വി​ട​വി​ലൂ​ടെ; അ​മ്പ​ര​ന്ന് പോ​ലീ​സു​കാ​ര്‍…

പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ല്‍ നി​ന്ന് 20,000 രൂ​പ​യും ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും മോ​ഷ്ടി​ച്ച പ്ര​തി വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്ന രീ​തി ക​ണ്ട് ഒ​രു​പോ​ലെ അ​മ്പ​ര​ക്കു​ക​യാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും. മേ​യ് 24ന് ​കോ​താ​യി​ക്കു​ന്നി​ലെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കേ​സി​ലെ പ്ര​തി ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ല്‍ മു​ണ്ട​ക​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഫൈ​സ​ലി​നെ (42) ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​ന്‍​വ​ശ​ത്തെ ജ​ന​ലി​ന്റെ ഒ​രു ക​മ്പി ഏ​റെ നാ​ളാ​യി ഇ​ല്ലാ​യി​രു​ന്നു. വീ​ടി​ന്റെ മ​റ്റൊ​രു ഭാ​ഗ​വും കു​ത്തി​പ്പൊ​ളി​ച്ചി​രു​ന്നി​ല്ല. ഇ​ത്ര ചെ​റി​യ വി​ട​വി​ലൂ​ടെ എ​ങ്ങ​നെ മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്നു​വെ​ന്ന​ത് വീ​ട്ടു​കാ​ര്‍​ക്ക് പു​റ​മേ അ​ന്ന് പോ​ലീ​സി​നെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നു. വീ​ടി​നു​ള്ളി​ല്‍ നി​ന്ന് വി​ര​ല​ട​യാ​ളം ല​ഭി​ച്ച​പ്പോ​ഴാ​ണ് പു​റ​മേ നി​ന്നൊ​രാ​ള്‍ അ​ക​ത്ത് ക​യ​റി​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ പ്ര​തി പ​റ​ഞ്ഞ​തും ജ​ന​ല്‍ വ​ഴി ത​ന്നെ അ​ക​ത്ത് ക​യ​റി​യെ​ന്നാ​ണ്. ഇ​തോ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് മോ​ഷ​ണ രീ​തി പു​ന​രാ​വി​ഷ്‌​ക​രി​ച്ച​ത്. പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ലെ ജ​ന​ലി​ലേ​ക്ക്…

Read More

കോവിഡ് ബാധിതനായ ‘കുട്ടിക്കള്ളന്‍’ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു ! പതിനേഴുകാരനായി വലവിരിച്ച് പോലീസ്;തൊടുപുഴയില്‍ നടന്ന സംഭവം ഇങ്ങനെ…

കോവിഡ് ബാധിതനും മോഷണകേസ് പ്രതിയുമായ കൗമാരക്കാരന്‍ ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു.തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നാണ് പതിനേഴുകാരനായ കുട്ടിക്കള്ളന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ചയാണ് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പോലീസ് കാവലുണ്ടായിരുന്നില്ല. കൗമാരക്കാരനു വേണ്ടി ആശുപത്രിയുടെ പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച പ്രതി പട്രോളിംഗ് സംഘത്തിന്റെ മുന്നില്‍ വന്നുപെടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

Read More

വാടകയായ 1500 രൂപ നല്‍കാനില്ല ! കൂലിപ്പണിക്കാരനെയും കുടുംബത്തെ ഇറക്കിവിട്ട് വീടൊഴുപ്പിക്കാന്‍ ശ്രമിച്ച് അധ്യാപകനായ വീട്ടുടമ; നാട്ടുകാരെത്തിയപ്പോള്‍ പട്ടിയെ അഴിച്ച് വിട്ട് ‘പട്ടി ഷോ’യും

ഈ ലോക്ക് ഡൗണ്‍ കാലത്ത് വാടക നല്‍കാത്തതിന്റെ പേരില്‍ ആരെയും ഇറക്കിവിടരുതെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇതിനു വിപരീതമായ കാര്യമാണ് തൊടുപുഴയില്‍ സംഭവിച്ചത്. വീട്ടുവാടകയായ 1500 രൂപ നല്‍കാഞ്ഞതിന് മൂന്നംഗ കുടുബത്തെ ഇറക്കിവിടാനായിരുന്നു അധ്യാപകനായ വീട്ടുടമസ്ഥന്റെ ശ്രമം. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോള്‍ പട്ടിയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയ്ക്ക് എതിരെ നടപടി എടുക്കുമെന്നും കുടുംബത്തെ പുനരധിവസിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു. കൂലിപ്പണിക്കാരനായ മാത്യുവിനെയും കുടുംബത്തെയുമാണ് റിട്ടയേര്‍ഡ് അധ്യാപകനായ തൊടുപുഴ മുതലക്കോടം സ്വദേശി തോമസ് ഇറക്കി വിടാന്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി 1500 രൂപ വാടക നല്‍കി മാത്യുവും കുടുംബവും ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് താമസം. ലോക്ഡൗണില്‍ പണിയില്ലാത്തതിനാല്‍ മാത്യുവിന് കഴിഞ്ഞ ഒരു മാസത്തെ വാടക നല്‍കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും എത്തിയപ്പോള്‍ തോമസ് പട്ടിയെ അഴിച്ചുവിട്ടു. ഇതോടെ…

Read More