കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് ആള്‍ക്കൂട്ടം നടത്തുന്ന കൊലപാതകങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്ന് നടി സായ് പല്ലവി. വിരാട പര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം. സായ് പല്ലവിയുടെ രാഷ്ട്രീയ നിലപാട് ചോദിക്കുകയായിരുന്നു അവതാരകന്. ആശയപരമായി ഇടതോ വലതോ അതില്‍ ഏതാണ് ശരിയെന്നോ അറിയില്ലെന്ന് സായ് പല്ലവി പറഞ്ഞു. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. എന്നോട് നല്ല മനുഷ്യനാകാനാണ് കുടുംബം പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. ആ നിലപാട് പ്രധാനമാണ്. നിങ്ങള്‍…
Read MoreDay: June 15, 2022
ഇനി എന്ന് നന്നാകും? കിഴക്കമ്പലം-നെല്ലാട് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് പത്തുവർഷം
കിഴക്കമ്പലം: പത്ത് വർഷമായി തകർന്നുകിടക്കുന്ന കിഴക്കമ്പലം-നെല്ലാട് റോഡ് ടാറിംഗിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് നീളുന്നു. ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മ ഭാരവാഹികളായ ബിജു മoത്തിപ്പറമ്പിൽ, പ്രമോജ് ഏബ്രഹാം എന്നിവർ നൽകിയ രണ്ട് ഹർജിയും ഞാറള്ളൂർ ദയറ ഹൈസ്കൂൾ നൽകിയ മറ്റൊരു ഹർജിയുമാണ് കോടതിയിലുള്ളത്. തകർന്ന റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർഥികളുടെ ദുരിതം ചൂണ്ടിക്കാണിച്ചാണ് സ്കൂൾ മാനേജ്മെന്റ് ഹർജി നൽകിയത്. 32 കോടി രൂപ അനുവദിച്ചിട്ടും റോഡ് നിർമാണം പൂർത്തിയാക്കിയിട്ടില്ല. നിർമാണം വേഗത്തിലാക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും നിർമാണം വൈകിയതിനെക്കുറിച്ച് പ്രോസിക്യൂട്ടറോട് കോടതി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടതാണ്. വാട്സാപ്പ് കൂട്ടായ്മ ഭാരവാഹി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് ഫോണിലൂടെ പരാതി അറിയിച്ചെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. മാസങ്ങൾക്ക് മുമ്പ് മന്ത്രി നേരിട്ടെത്തി റോഡിന്റെ സ്ഥിതി കണ്ടിരുന്നതാണ്. റോഡിന് സമീപത്തായി അയ്യായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളുണ്ട്. സ്കൂൾ…
Read Moreഇ.പി.ജയരാജൻ വായ തുറന്നാൽ വിടുവായത്തവും കള്ളവും പറയുന്ന നേതാവ്..! സിപിഎം അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ ഗുരുതരമാകും; മുന്നറിയിപ്പുമായി കെ. സുധാകരൻ
തിരുവനന്തപുരം: എൽഡിഎഫ് സംസ്ഥാനത്ത് വ്യാപകമായി കോണ്‍ഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെയും പ്രവർത്തകർക്ക് നേരെയും ആക്രമണം വ്യാപിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അക്രമം അവസാനിപ്പിക്കാൻ സിപിഎമ്മും എൽഡിഎഫും തയാറായില്ലെങ്കിൽ ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇങ്ങനെ മുന്നോട്ടുപോയാൽ സിപിഎമ്മുകാർ കോണ്‍ഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടത്തുന്നത് പോലെ തിരിച്ച് ആക്രമണം നടത്താൻ കഴിയാഞ്ഞിട്ടല്ല. രാഷ്ട്രീയ മര്യാദയും അന്തസും പുലർത്തുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാൽ ഇനിയും അക്രമം തുടർന്നാൽ ഗുരുതര ഭവിഷ്യത്തുകൾ എൽഡിഎഫ് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് അക്രമരാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരും. കേരളത്തിലെ ജനങ്ങൾ ഇതൊന്നും വക വച്ച് കൊടുക്കില്ല. ജനങ്ങളുടെ മുന്നിൽ സിപിഎം തലകുനിക്കേണ്ടി വരും. മുഖ്യമന്ത്രി ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയപതനം ആസന്നമായിരിക്കുകയാണ്. പ്രതിഷേധിച്ച രീതി… വായ് തുറന്നാൽ വിടുവായത്തവും കള്ളവും പറയുന്ന നേതാവാണ് ഇ.പി.ജയരാജൻ. ഇയാളെ പോലുള്ള…
Read Moreസൈബർ വിദഗ്ധനെ ഒഴിവാക്കിയത് എന്തുകൊണ്ട് ? നടിയെ ആക്രമിച്ച കേസ്; ഫോറൻസിക് റിപ്പോർട്ടിനെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നു പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന കേസിൽ ഫോറൻസിക് റിപ്പോർട്ടിനെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തി. പലരെയും ഉപയോഗിച്ചാണ് ഈ ശ്രമം നടന്നത്. ലഭിച്ചിരിക്കുന്ന വോയ്സ് ക്ലിപ്പുകളിൽനിന്ന് ഇത് വ്യക്തമാണ്. ഫോണിൽ നിന്നു തെളിവുകൾ പലതും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അറിയിച്ചു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ഫോണുകൾ 2022 ജനുവരി 31നാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ 2022 ഫെബ്രുവരി ഏഴിന് ഫോണിലെ ഫയലുകൾ ഇല്ലാതാക്കിയെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫോറൻസിക് റിപ്പോർട്ടിനെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. സൈബർ വിദഗ്ധനെ ഒഴിവാക്കിയത് എന്തുകൊണ്ട്? തെളിവ് നശിപ്പിച്ച കുറ്റത്തിന് എട്ടാം പ്രതി ദിലീപിന്റെ സുഹൃത്ത് ജി. ശരത്തിനെ…
Read Moreസഹോദരങ്ങളുടെ സത്യസന്ധതയിൽ എടിഎമ്മിൽ നഷ്ടപ്പെട്ട പണം യുവതിക്ക് തിരികെ ലഭിച്ചു
വൈപ്പിൻ: സഹോദരങ്ങളായ ശ്രീകാന്തിന്റെയും ശ്രീലക്ഷ്മിയുടേയും സത്യസന്ധതയിൽ ഞാറക്കൽ മഞ്ഞനക്കാട് സ്വദേശിയായ യുവതിക്ക് എടിഎമ്മിൽ വച്ച് നഷ്ടപ്പെട്ട 15000 രൂപ തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസം ഞാറക്കലെ മാഞ്ഞൂരാൻ കെട്ടിടത്തിലുള്ള ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ പണം എടുക്കാൻ എത്തിയതായിരുന്നു വിദ്യാർഥികളായ നായരന്പലം രാമാടിയിൽ ശ്രീലക്ഷ്മിയും ശ്രീകാന്തും. അപ്പോഴാണ് കാഷ് ബോക്സിൽ പണം കണ്ടത്. തുടർന്ന് ഇരുവരും പണവുമായി ഞാറക്കൽ പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയുകയും പണം ഏൽപ്പിക്കുകയും ചെയ്തു. പോലീസ് ഉടൻ ഫെഡറൽ ബാങ്ക് മാനേജരുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം കൈമാറി. തുടർന്ന് ഇടപാടുകാരൻ ആരെന്ന് മനസിലാക്കി പണത്തിന്റെ യഥാർഥ അവകാശിയായ മഞ്ഞനക്കാട് സ്വദേശി ഭവിതയെ വിവരം അറിയിച്ചു. കുട്ടികൾ എത്തുന്നതിനു 15 മനിറ്റ് മുന്‍പേ ഭവിത പണം എടുക്കാൻ ശ്രിച്ചെങ്കിലും ലഭിക്കാതെ വന്നപ്പോൾ തിരികെ പോവുകയായിരുന്നു. എന്നാൽ പണം ബോക്സിൽ വന്നിട്ടുണ്ടായിരുന്നു. ഇതറിയാതെ എടിഎമ്മിൽനിന്ന് ഇറങ്ങിയ…
Read Moreഷാജ് കിരണ്‍ ഇന്ന് പോലീസിന് മുന്നിലേക്ക് ! മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ വീണ്ടും ഗുരുതരണ ആരോപണങ്ങളും മുന്നറിയിപ്പുകളുമായി സ്വപ്ന
കൊച്ചി: സ്വർണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരണും ഇബ്രാഹിമും ഇന്നു പോലീസിനു മുന്നിൽ ഹാജരാകും. സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് തമിഴ്നാട്ടിലേക്കു പോയ ഷാജ് കിരണ്‍ കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഫോണിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ഇരുവരും തമിഴ്നാട്ടിലേക്കു പോയെന്നാണ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പോലീസ് ക്ലബിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇരുവരുടെയും മൊഴി രേഖപ്പെടുത്തുക. അതേസമയം സ്വപ്നയുടെ ആരോപണങ്ങളെത്തുടർന്നുള്ള കേസിൽ ഷാജ് കിരണും ഇബ്രാഹിമും പ്രതികളല്ലെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇവർക്കെതിരേ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും സർക്കാർ കോടതിയിൽ പറയുകയുണ്ടായി. ഇതേത്തുടർന്ന് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. തുടർന്നാണ് ഇരുവരും ഇന്ന് പോലീസിനു മുന്നിൽ ഹാജരാകുന്നതെന്നും സൂചനയുണ്ട്. സ്വപ്നയുടെ രഹസ്യമൊഴി കേന്ദ്ര ഡയറക്ടറേറ്റിനു കൈമാറി അതേസമയം സ്വപ്നയുടെ രഹസ്യമൊഴി ഇഡി കേന്ദ്ര ഡയറക്ടറേറ്റിനു കൈമാറി.…
Read Moreയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണ് അടിച്ചു തകര്‍ത്ത് പോലീസ് ! കാഴ്ചയ്ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യതയെന്ന് വിവരം…
ഇടുക്കിയില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണു തകര്‍ന്നു. ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനെ കാര്‍ തടഞ്ഞ് മര്‍ദിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റു.പോലീസിന്റെ ലാത്തികൊണ്ടുള്ള അടിയിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന്റെ കണ്ണു തകര്‍ന്നത്. കാഴ്ചയ്ക്ക് തകരാര്‍ സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ബിലാല്‍ സമദിനെ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടയ്ക്കല്‍, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാന്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ് എന്നിവര്‍ക്കും പരുക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ഉന്തിലും തള്ളിലുമാണ് രണ്ടു പോലീസുകാര്‍ക്കു പരുക്കേറ്റത്. എസ്.ഐ: നസീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സക്കീര്‍ എന്നിവരെയും ആശുപത്രിയില്‍…
Read More110 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം! കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത് അഞ്ഞൂറിലേറെ പേര്
റായ്പുർ: ഛത്തീസ്ഗഡിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി. 110 മണിക്കൂർ നീണ്ടുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്താനായത്. 11 വയസുള്ള രാഹുൽ സാഹുവിനെയാണ് രക്ഷപ്പെടുത്തിയത്. സംസാര, കേൾവി പ്രശ്നങ്ങളുള്ള രാഹുൽ വീടിനു സമീപം കളിക്കുന്പോൾ 80 അടി ആഴമുള്ള കിണറിലേക്കു വീഴുകയായിരുന്നു. വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിലായിരുന്നു സംഭവം. അറുപതടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്.
Read Moreഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാമ്പതി ചുരം റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് അമ്മയും കുഞ്ഞും… ചിത്രം പകർത്തിയത്- ബെന്നി നെന്മാറ
Read Moreഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാമ്പതി ചുരം റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് അമ്മയും കുഞ്ഞും…
ഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാന്പതി ചുരം റോഡിൽ പതിനാലാം മൈൽ വ്യൂ പോയിന്റിനു സമീപമായി കാട്ടാനകൾ ഇറങ്ങിയതു വിനോദ സഞ്ചാരികളായ യാത്രക്കാർക്കു കൗതുകമായി. ഇന്നലെ വൈകുന്നേരം 3.30 നു അമ്മയും കുഞ്ഞിന്റെയും വികൃതികളാണ് ശ്രദ്ധയാകർഷിച്ചത്. ചൂടു കൂടിയതോടെ പുറത്തേക്ക് ചെളി വാരിയെറിഞ്ഞു കളിക്കുകയായിരുന്നു ഇരുവരും. പിന്നീട് റോഡിലിറങ്ങിയതോടെ ഗതാഗതം ഒരു മണിക്കൂറോളം മുടങ്ങി. ഏറെ നേരത്തെ വികൃതികൾക്കു ശേഷം കാട്ടിലേക്കു കയറിപ്പോയി. ചിത്രം പകർത്തിയത്- ബെന്നി നെന്മാറ
Read More