സീമ മോഹൻലാൽകൊച്ചി: സ്വർണവില സർവകാല റിക്കാർഡിലേക്ക്. പവന് 42,000 രൂപ കടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിത്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,270 രൂപയും പവന് 42,160 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ്. 50 വർഷത്തെ സ്വർണ വില പരിശോധിക്കുകയാണെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനു മുന്‍പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു. 2020ൽ അന്താരാഷ്ട്ര സ്വർണ വില റിക്കാർഡിലായിരുന്നു. 2077 ഡോളർ. രൂപയുടെ വിനിമയ നിരക്ക് 74 ലുമായിരുന്നു.1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. പവൻ വില 220…
Read MoreDay: January 24, 2023
അധികസമയ സിംഗിൾ ഡ്യൂട്ടി; നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസിയുടെ വരുമാന നേട്ടം ആശാവഹമല്ല; പരീക്ഷണം പരാജയമായിരുന്നെന്ന് ജീവനക്കാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: അധിക സമയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കായിട്ടും കെഎസ്ആർടിസി യുടെ വരുമാനം ആശാവഹമല്ല. അധികം ബസുകൾ ഓടിക്കുകയും കിലോമീറ്റർ ദൈർഘ്യം വർധിപ്പിക്കുകയും ഡീസൽ ചിലവ് കൂട്ടുകയും ചെയ്തിട്ടും അതിന് ആനുപാതികമായ വരുമാന വർധനവ് ഉണ്ടാകുന്നില്ല. 12 മണിക്കൂർ അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ പാറശാലയിൽ ഈ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് ജീവനക്കാരുടെ കൂട്ടായ്മകൾ ചൂണ്ടിക്കാട്ടുന്നത്. നെയ്യാറ്റിൻകര ഡിപ്പോയിലും അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ കണക്കുകൾ പ്രകാരം തന്നെ പ്രതീക്ഷിച്ചവരുമാനം നേടാനാകുന്നില്ല എന്ന് വ്യക്തമാണ്. സാധാരണ രീതിയിൽ സർവീസ് നടത്തിയിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ജനുവരി 15 ലെ സ്ഥിതിവിവര കണക്ക് പ്രകാരം 34 ബസുകളും 34 ഷെഡ്യൂളുകളും 442 ട്രിപ്പുകളുമായിരുന്നു. 21413 യാത്രക്കാർ സഞ്ചരിച്ചിരുന്നു. 8863 കിലോമീറ്റർ സർവീസ് നടത്തിയിരുന്നപ്പോൾ ദിവസ വരുമാനം 383392 രൂപയായിരുന്നു. 1853 ലിറ്റർ ഡീസൽ ചിലവ് വേണമായിരുന്നു.…
Read Moreനിനക്ക് ഭയങ്കര തടിയാണ് അത് കുറയ്ക്കണം ! എന്നാല്‍ പിന്നെ കണ്ടപ്പോള്‍ മമ്മുക്ക പറഞ്ഞത് മറ്റൊരു കാര്യമെന്ന് ഇനിയ…
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഇനിയ. ഒരു മലയാളി ആണെങ്കിലും ഇനിയ അഭിനയം തുടങ്ങുന്നതും താരം ആകുന്നതും തമിഴ് സിനിമയിലൂടെ ആയിരുന്നു. പിന്നീട് മലയാള സിനിമയിലും താരം സാന്നിദ്ധ്യം അറിയിച്ചു. ഒരു പിടി മലയാള സിനിമകളില്‍ നായികയായും സഹതാരമായും ഒക്കെ ഇനിയ എത്തിയിരുന്നു. സൈറ എന്ന ചിത്രത്തിലൂടെയാണ് ഇനിയ അരങ്ങേറുന്നത്. പിന്നീട് ധളമര്മ്മരങ്ങള്, യുദ്ധം സെയ്, ഉമ്മ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2011 ല്‍ പുറത്തിറങ്ങിയ വാഗൈ സൂഡ വാ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ഇനിയയെ തേടിയെത്തി. അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളി വെളിച്ചത്തില്‍, മാമാങ്കം തുടങ്ങിയവയാണ് ഇനിയയുടെ മലയാളം ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും…
Read Moreവീട് വാടകയ്ക്ക് എടുത്ത് ലഹരിവിൽപന; തിരുമലയിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ പുകയിലെ ഉത്പന്നം; ബീഹാർ സ്വദേശി പിടിയിൽ
പേരൂർക്കട: തിരുമല വേട്ടമുക്ക് കൂട്ടാംവിളയിൽ 5 ലക്ഷത്തോളം രൂപയുടെ ലഹരി പദാർത്ഥങ്ങൾ പിടികൂടി. കൂട്ടാംവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന ലഹരി പദാർഥങ്ങളാണ് പിടിച്ചെടുത്തത്. 15 ചാക്ക് വരുന്ന നിരോധിത ലഹരിവസ്തുക്കളായ ശംഭു, പാൻ പരാഗ് തുടങ്ങിയ പദാർഥങ്ങളാണ് കണ്ടെടുത്തത്.ബീഹാർ സ്വദേശിയായ മൊജഹിത് മംസൈഡി (59) എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യംചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂജപ്പുര പോലീസാണ് വീടിനുള്ളിൽ പരിശോധന നടത്തിയത്. ലഹരിപദാർത്ഥങ്ങൾ മൊത്തത്തിൽ എത്തിച്ച ശേഷം ചില്ലറ വില്പന നടത്തുന്നതിനു വേണ്ടിയാണ് ഇവ വീടിനുള്ളിൽ സൂക്ഷിച്ചു വന്നിരുന്നത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read MoreChatib Com Review
In addition, LINE offers core features, together with premium themes, stickers, and video games for a nominal price. Telegram is one of the finest free chat apps with a cross-platform, cloud-based, freemium IM service. You can personalize your chatting experience using the variety of themes available in Telegram. It additionally lets you delete your messages automatically with the help of self-destructing messages feature. Tidio is a live chat software program answer for web sites that allows you to connect with visitors in real time. In addition, conversation historical past masses…
Read Moreഅപർണ ബാലമുരളിയോടു മോശം പെരുമാറ്റം; സദസിലിരുന്നവരുടെ വളിച്ച ചിരി കണ്ട് അവജ്ഞ തോന്നിയെന്ന് പി.കെ. ശ്രീമതി
തിരുവനന്തപുരം: എറണാകുളം ലോ കോളേജിൽ ചലച്ചിത്രതാരം അപർണ ബാലമുരളിക്ക് ഒരു വിദ്യാർഥിയിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി.കെ. ശ്രീമതി. താരത്തിനെതിരെ മോശം പെരുമാറ്റം ഉണ്ടായപ്പോൾ സദസിലിരുന്നവരുടെ മുഖത്തെ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി എന്ന് പി.കെ. ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു. വീഡിയോ കാണാൻ വൈകിയതിനാലാണ് പോസ്റ്റ് വൈകിയത് എന്നും ശ്രീമതി കുറിച്ചു.ചടങ്ങിൽ വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജിൽ വച്ച് കഴുത്തിലൂടെ കൈയി ടാൻ ആർക്കെങ്കിലും ധൈര്യം വരുമോ? പെൺകുട്ടിയോടെന്തും ചെയ്യാം എന്നല്ലേ? കോളജിലെ ഔദ്യോഗിക പരിപാടി അലങ്കോലപ്പെടാതിരിക്കാൻ അപർണ അത്ഭുതപ്പെടുത്തുന്ന ആത്മസംയമനത്തോടെയും ഔചിത്യ ബോധത്തോടെയുമാണ് നിലപാടെടുത്തത്. ശക്തമായി പ്രതികരിക്കാൻ അറിയാത്തത് കൊണ്ടായിരിക്കില്ലല്ലോ അപർണ അപ്പോൾ സൗമ്യമായി പ്രതികരിച്ചത്. എന്നാൽ സദസിലിരുന്നവരുടെയെല്ലാം മുഖത്ത് വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി. ഒന്ന്…
Read Moreആ സംഭവം മറക്കാന്‍ പറ്റില്ല ! ആദ്യരാത്രിയ്ക്ക് ശേഷം സംഭവിച്ച കാര്യം വെളിപ്പെടുത്തി ബിജു മേനോന്…
മലയാളികളുടെ പ്രിയനടനാണ് ബിജു മേനോന്. നടി സംയുക്തവര്മയാണ് ബിജു മേനോന്റെ ഭാര്യ. സംയുക്ത സിനിമയില്‍ മിന്നിത്തിളങ്ങുമ്പോഴായിരുന്നു ഇവരുടെ പ്രണയവിവാഹം നടന്നത്. വെറും നാലു വര്‍ഷം മാത്രമേ സിനിമയില്‍ നിലനിന്നുള്ളു എങ്കിലും മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ തങ്ങളുടെ ജീവിതത്തിലെ ഒരു മറക്കാനാകാത്ത രസകരമായ സംഭവം ബിജുമേനോന് വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രി കഴിഞ്ഞുള്ള ദിവസം രാവിലെ സംഭവിച്ച കഥ വളരെ രസകരമായിട്ടാണ് ബിജു മേനോന് പറഞ്ഞത്. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്കാന് സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായതന്നു. എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന് വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ…
Read Moreപീഡിപ്പിച്ചയാളെക്കൊണ്ട് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവം; അച്ഛനും വരനും ഉസ്താദും അറസ്റ്റിൽ; വിവാഹത്തിൽ പങ്കെടുത്തവരും പ്രതികളാകും; നെടുമങ്ങാട്ടെ സംഭവം ഇങ്ങനെ
നെടുമങ്ങാട്: പനവൂരിൽ പീഡിപ്പിച്ചയാളെക്കൊണ്ട് പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകും. വിവാഹചടങ്ങിൽ പങ്കെടുത്തവരെയും കേസിൽ പ്രതി ചേർക്കാനാണ് പോലീസിന്റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായി. പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി വിവാഹം കഴിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ വരൻ പനവൂർ വാഴോട് വെള്ളംകുടി ഹിദായ നഗർ സി എസ് ഹൗസിൽ എൻ അൽഅമീർ (23), വിവാഹത്തിന് കർമികത്വം വഹിച്ച മേലെ കല്ലിയോട് വൈത്തന്നൂർ അൻവർ സാദത്ത് (39)എന്നിവരെയും പെൺകുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത അൽ അമീറിന്റെ സഹോദരൻ, സുഹൃത്തുക്കൾ ഉൾപ്പെടെ നാല് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. അൽഅമീർ 2021ൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ പ്രതി നാല് മാസം ജയിൽ ശിക്ഷ അനുഭവിച്ചു. പുറത്തിറങ്ങിയ ഇയാൾ പെൺകുട്ടിയെ വിവാഹം…
Read Moreബാലയ്യയുടെ നായികയായി ഹണിറോസ് വീണ്ടും എത്തുന്നു ! തെലുങ്ക് സിനിമയിലെ സൂപ്പര്‍നായികാ പദവിയിലേക്ക് മലയാളികളുടെ പ്രിയതാരം…
നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ തെലുങ്ക് ചിത്രം വീരസിംഹ റെഡ്ഡി വന്‍ ഹിറ്റായി മാറിയിരുന്നു. മലയാളികളുടെ പ്രിയതാരം ഹണിറോസായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. ഇരുവരും ഒന്നിച്ചുള്ള പ്രകടനം തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഇപ്പോഴിതാ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയായി എത്തുകയാണ്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്. വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു മുഖ്യ ആകര്‍ഷണം. മാത്രമല്ല വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും ആരാധകരുടെ ഇടയില്‍ വൈറലായി മാറി. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്. ബാലയ്യയും ഹണി റോസിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ശ്രദ്ധനേടിയ നടിയാണ് ഹണിയെന്നും തെലുങ്കില്‍…
Read Moreപോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ; സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോയെന്ന് കെ.എം. ഷാജി
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി നീതിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. തീവ്രവാദത്തിന്റെ കനലിൽ എണ്ണയൊഴിക്കുന്നതാണ് സർക്കാർ നടപടിയെ ന്നും ഷാജി കുറ്റപ്പെടുത്തി. പൊതുമുതല്‍ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും ഷാജി ചോദിച്ചു. കേരളത്തി ൽ സിപിഎം പോലെ പൊതുമുതൽ നശിപ്പിച്ച ഒരു പാർട്ടിയുമില്ല. സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോ?. നിരപരാധികളായ ഭാര്യയും മക്കളും അമ്മയും നോക്കിനില്‍ക്കെ ഒരു സുപ്രഭാതത്തില്‍ സ്വത്ത് കണ്ടുകെ ട്ടാനുള്ള നടപടി സാര്‍വത്രികമായ നീതിയാണോ. ആണെങ്കില്‍ ഞങ്ങള്‍ കൂടെ നില്ക്കാം. എല്ലാവര്ക്കും ഈ നീതിയുണ്ടോയെന്നും ഷാജി ചോദിച്ചു.
Read More