സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ക്കും ഇനി സ്റ്റാര്‍ പദവി. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്കാന് തീരുമാനമുണ്ടാകുക. ബാറുകളെ പോലെ ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ നല്‍കാനാണ് നീക്കം. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്. ക്ലാസിഫിക്കേഷന്‍ വരുന്നതോടെ ഷാപ്പുകള്‍ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈന്‍ വഴിയാക്കും. നിലവില്‍ കളക്ടര്‍മാരുടെ സാധ്യത്തില്‍ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്. കള്ള് ഷാപ്പില് വൃത്തിയുള്ള സാഹചര്യം ഒരുക്കണമെന്നാണ് എക്സൈസിന്റെ ശുപാര്‍ശ. ഒരു തെങ്ങില്‍ നിന്നും നിലവില്‍ രണ്ട് ലിറ്റര്‍ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാന്‍ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ വെക്കാനും നയത്തില്‍…
Read MoreDay: March 24, 2023
ദുരിതാശ്വാസനിധി തട്ടിപ്പ്: ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്; ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്. ഏഴ് കേസു കളാണ് രജിസ്റ്റർ ചെയ്യുന്നത്. 15 തട്ടിപ്പുകളിൽ പ്രാഥമിക അന്വേഷണം നടത്താനും വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും. ഓപ്പറേഷൻ സിഎംഡിആർഎഫ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകളാണ്. വ്യാജരേഖകള്‍ സമർപ്പിച്ച് അനർഹർ ധനസഹായം തട്ടിയെടുത്തതും ഇടനിലക്കാർ കൂട്ടുനിന്നതും കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ വ്യാജരേഖകൾ സമർപ്പിച്ച് തട്ടിപ്പ് നടന്നതായി തെളിഞ്ഞ ഏഴു കേസുകൾ രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് ഡയറക്ടറുടെ തീരുമാനം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്യുക. തലസ്ഥാനത്ത് മാത്രം മൂന്നു കേസുകളാണുള്ളത്. ഏഴ് കേസുകളിലും പണം കൈപ്പറ്റിയത് അനർഹരാണെന്നാണ് കണ്ടെത്തിയത്. ഇതേ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം. ഏഴു കേസുകളിലും ഡോക്ടർമാർ, റവന്യുഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ പങ്ക് വിശദമായി പരിശോധിച്ച്…
Read Moreപുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ കേരളവും; സംസ്ഥാനത്ത് കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ആരോഗ്യവകുപ്പ് നിർത്തിവച്ചു. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 1134 പേർക്ക് പുതുതായി രോഗം ബാധിച്ചിരുന്നു.കേരളത്തിൽ കോവിഡ് മരണം സംഭവിച്ചുവെന്ന് സംസ്ഥാന സർക്കാർ പുറത്ത് വിട്ട കണക്കുകളിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യവകുപ്പ് ഇത് തിരുത്തി. പിശക് സംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 5,30,813 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്കുകൾ.
Read Moreഹോട്ടലില്‍ നിന്നുള്ള ചില്ലി ചിക്കന്‍ കഴിച്ച 52കാരന് മരിച്ചു ! സമാന ലക്ഷണങ്ങളോടെ മക്കള്‍ ചികിത്സയില്‍…
ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ച് അവശനിലയിലായ 52കാരന് മരിച്ചു. കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് പുതുവീട്ടില്‍ പരേതനായ വേലായിയുടെയും മാരിയുടെയും മകന് പ്രകാശനാണ് മരിച്ചത്. ചില്ലി ചിക്കന്‍ കഴിച്ച ശേഷം ചര്‍ദ്ദിയും വയറിളക്കവും കലശലായതോടെ പ്രകാശനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. പ്രകാശന്റെ മക്കളായ പ്രവീണും (22) സംഗീത(16)യും സമാന ലക്ഷണങ്ങളോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകാശന് ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് ചില്ലി ചിക്കന്‍ വാങ്ങിയിരുന്നു. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസാഹാരം കഴിക്കാത്തതിനാല്‍ പ്രകാശന്റെ ഭാര്യ രജനി ഇതു കഴിച്ചിരുന്നില്ല. രജനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് ഹോട്ടലില്‍ നിന്ന് വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയമുയരാന്‍ കാരണം. പ്രകാശനും മക്കളും ബുധനാഴ്ച താലൂക്ക് ആശുപത്രിയിലെത്തി മരുന്ന് വാങ്ങി തിരിച്ച് പോയിരുന്നു. വ്യാഴാഴ്ച രാവിലെ…
Read Moreകെട്ടിലും മട്ടിലും മാറ്റവുമായി കള്ളുഷാപ്പുകൾ സ്റ്റാറാകും; കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനും
തിരുവനന്തപുരം: സംസ്ഥാ നത്തു കള്ളുഷാപ്പുകൾ ഉടൻ സ്റ്റാർ പദവിയിലേക്കെത്തും.ബാറുകളെപ്പോലെ ക്ലാസിഫിക്കേഷൻ വരുന്നതോടെയാണു കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി ലഭിക്കുക. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കു സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകും.കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശിപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്. കള്ളുഷാപ്പുകളുടെ ലേലം ഓണ്‍ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുക്കിട്ടാണ് കള്ളുഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡ് കഴിഞ്ഞ മദ്യനയത്തിൽ നിർദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.
Read Moreകാസര്‍ഗോട്ട് പുരാതന ചെങ്കല്ലറ കണ്ടെത്തി ! 1800 വര്‍ഷം പഴക്കമുണ്ടെന്ന് വിലയിരുത്തല്‍…
പഴയകാല ചരിത്രത്തിലേക്ക് വഴി നയിച്ചുകൊണ്ട് കാസര്‍ഗോട്ട് വീണ്ടും പുരാതന ചെങ്കല്ലറ കണ്ടെത്തി. കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് ചെങ്കല്ലറ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. കോടോം ബേളൂര്‍ പഞ്ചായത്തിലെ കോടോത്താണ് ചെങ്കല്‍പ്പാറ തുരന്ന് നിര്‍മ്മിച്ച നിലയില്‍ ചെങ്കല്ലറ കണ്ടെത്തിയത്. മൂന്ന് തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. മുകള്‍ ഭാഗത്ത് വൃത്താകൃതിയില്‍ ദ്വാരവുമുണ്ട്. ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാന്‍ പാകത്തിലുള്ളതാണ് ഈ ദ്വാരം. നേരത്തേയും കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെങ്കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. ചെങ്കല്ലറയ്ക്ക് 1800 ലധികം വര്‍ഷം പഴക്കം കണക്കാക്കുന്നു. വിശ്വാസത്തിന്റെ ഭാഗമായി വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മണ്‍പാത്രങ്ങളും ആയുധങ്ങളും അടക്കം ചെയ്താണ് ചെങ്കല്ലറകള്‍ നിര്‍മ്മിക്കുന്നത്. കണ്ടെത്തിയ ചെങ്കല്ലറയില്‍ ഉള്‍ഭാഗത്ത് എന്തൊക്കെയുണ്ടെന്ന് വ്യക്തമല്ല. പ്രദേശത്ത് മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. മുനിയറ, നിധിക്കുഴി, മുതലപ്പെട്ടി, പീരങ്കി ഗുഹ എന്നിങ്ങനെ പല പേരുകളിലാണ് ചെങ്കല്ലറ അറിയപ്പെടുന്നത്.…
Read Moreലൈംഗിക പീഡനവും അതിക്രമവും; റഷ്യന്‍ യുവതി വീടിനു മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാമുകൻ മുങ്ങി; വനിതാ കമ്മീഷന് കേസെടുത്തു
കോഴിക്കോട്: ലൈംഗിക പീഡനവും അതിക്രമവും സഹിക്കാനാവാതെ റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെ സുഹൃത്തിന്റെ വീടിനു മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. സാരമായി പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്. യുവതിയുടെ സുഹൃത്തു സ്ഥലത്തുനിന്നു മുങ്ങി. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് സ്റ്റേഷന് ഓഫീസറോട് വനിതാ കമ്മീഷന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മാതൃശിശു സംക്ഷണ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണു യുവതി ചികിത്സയില്‍ കഴിയുന്നത്. യുവതി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് അഖില്‍ (28) ആണ് യുവതിയുടെ സുഹൃത്ത്.ഇയാളുടെ ഉപദ്രവത്തത്തുടര്ന്ന് കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയെന്നാണു നാട്ടുകാര്‍ പറയുന്നത്. അഖിലിന്റെ കൂരാച്ചുണ്ട് കാളാങ്ങാലിയിലെ വാടക വീട്ടിലാണു സംഭവം. ഖത്തറില്‍ ജോലി ചെയ്യുന്ന അഖില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് റഷ്യന്‍ യുവതിയെ പരിചയപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പു യുവതി ഇയാളെ തേടി…
Read Moreമെഡിക്കൽ കോളജ് പീഡനം: മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിനു പിരിച്ചുവിട്ട താത്കാലിക ജീവനക്കാരിക്കെതിരേ പോലീസ് കേസ്
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിനു പിരിച്ചുവിട്ട താത്കാലിക ജീവനക്കാരി ദീപയ്ക്കെതിരേ ഇന്ന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തേക്കും. ഇവരുടെ മൊഴി ഒന്നുകൂടി രേഖപ്പെടുത്തിയശേഷമായിരുക്കും നടപടി. ഇവര്‍ അതിജീവിതയുമായി സംസാരിച്ചതിനുള്ള തെളിവും സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെയാണു പ്രധാനമായും മൊഴിമാറ്റാന്‍ നിയോഗിച്ചതെന്നാണ് പോലീസ് നല്കുന്ന വിവരം.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയാണു പീഡിപ്പിക്കപ്പെട്ടത്. ഈ കേസിലെ പ്രധാന പ്രതിയായ ആശുപത്രി ജീവനക്കാരന് പ്രതി വടകര സ്വദേശി കെ. ശശീന്ദ്രന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ രക്ഷപ്പെടുത്താന്‍ യുവതിയുടെ മൊഴി മാറ്റാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കുടുങ്ങിയിട്ടുള്ളത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ചു പേര്‍ക്കെതിരേ കഴിഞ്ഞ ദിവസം തന്നെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചു എന്നിവയാണു കുറ്റങ്ങള്‍. പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദം…
Read More12-ാം വയസ്സു മുതല്‍ തുടങ്ങിയതാണിത് ! അവരില്‍ ബന്ധുക്കള്‍ പോലുമുണ്ടായിരുന്നു; ദുരനുഭവം വെളിപ്പെടുത്തി സുഹാന ഖാന്…
ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് നിരവധി ആരാധകരാണുള്ളത്. ഇതിനകം തന്നെ മറ്റ് താരപുത്രിമാര്‍ക്ക് ലഭിക്കുന്നതിധികം ജനപ്രീതി നേടാന്‍ സുഹാനയ്ക്ക് സാധിച്ചിരുന്നു. പിതാവിനെപ്പോലെ സിനിമ തന്നെയാണ് സുഹാനയുടെ ലക്ഷ്യം. ഷോര്‍ട്ട്ഫിലിമിലൂടെ അഭിനയരംഗത്തേത്ത് കടന്ന താരപുത്രി നേരത്തെ ഒരിക്കല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ നിറത്തിന്റെ പേരില്‍ ഉള്ള വേര്‍തിരിവ് അനുഭവിച്ചു വരികയാണെന്ന് സുഹാന പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ബന്ധുക്കള്‍ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ടെന്നാണ് സുഹാന പറയുന്നത്. കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ്. കറുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട് എന്നും നിറത്തിന്റെ പേരില്‍ ഉള്ള ഇത്തരത്തില്‍ ഉള്ള വേര്‍തിരിവ് നിര്‍ത്താന്‍ സമയം ആയി എന്നും സുഹാന പറയുന്നു. ഇപ്പോ ഒരുപാട് പ്രശ്നം നടക്കുന്നുണ്ട്. അതില്‍…
Read Moreരാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ; നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസർക്കാർ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ രാഹുലിനെതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങൾക്ക് തോന്നില്ല. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോൾ ജനങ്ങളിൽ ഒട്ടനവധി സംശയങ്ങൾക്ക് ഇടവരും. ഇത്തരമൊരു വിധി ജനങ്ങൾ അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ജയരാജൻ പറഞ്ഞു.
Read More