കെ​ട്ടി​ലും മ​ട്ടി​ലും മാ​റ്റവുമായി ക​ള്ളു​ഷാ​പ്പു​ക​ൾ​ സ്റ്റാ​റാകും; ക​ള്ള് വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കാ​നും

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാ നത്തു ക​ള്ളു​ഷാ​പ്പു​ക​ൾ ഉ​ട​ൻ സ്റ്റാ​ർ പ​ദ​വി​യി​ലേ​ക്കെ​ത്തും.ബാ​റു​ക​ളെ​പ്പോ​ലെ ക്ലാ​സി​ഫി​ക്കേ​ഷ​ൻ വ​രു​ന്ന​തോ​ടെ​യാ​ണു ക​ള്ളു​ഷാ​പ്പു​ക​ൾ​ക്കും സ്റ്റാ​ർ പ​ദ​വി ല​ഭി​ക്കു​ക.

ഏ​പ്രി​ൽ ഒ​ന്നി​ന് നി​ല​വി​ൽ വ​രു​ന്ന പു​തി​യ മ​ദ്യ​ന​യ​ത്തി​ൽ ക​ള്ള് ഷാ​പ്പു​ക​ൾ​ക്കു സ്റ്റാ​ർ പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​ം.ക​ള്ളു​ഷാപ്പു​ക​ളു​ടെ കെ​ട്ടി​ലും മ​ട്ടി​ലും മാ​റ്റം വേ​ണ​മെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ ശിപാ​ർ​ശ.

പ​ല ഷാ​പ്പു​ക​ളി​ലും വൃ​ത്തി​യു​ള്ള സാ​ഹ​ച​ര്യ​മി​ല്ല. ക​ള്ള് വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കാ​നു​മാ​ണ് ക്ലാ​സി​ഫി​ക്കേ​ഷ​ൻ മ​ദ്യ​ന​യ​ത്തി​ലെ ക​ര​ടി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

ക​ള്ളുഷാ​പ്പു​ക​ളു​ടെ ലേ​ലം ഓ​ണ്‍ലൈ​ൻ വ​ഴി​യാ​ക്കും. നി​ല​വി​ൽ ക​ള​ക‌്‌​ട​ർ​മാ​രു​ടെ സാ​ധ്യ​ത്തി​ൽ ന​റു​ക്കി​ട്ടാ​ണ് ക​ള്ളുഷാ​പ്പ് ന​ട​ത്തി​പ്പു​കാ​ർ​ക്ക് ന​ൽ​കു​ന്ന​ത്.

ക​ള്ള് വ്യ​വ​സാ​യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ടോ​ഡി ബോ​ർ​ഡ് ക​ഴി​ഞ്ഞ മ​ദ്യ​ന​യ​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ച​ട്ട​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​ത് അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

Related posts

Leave a Comment