ലോകം തന്നെ പുരോഗതിയിലേക്ക് കറങ്ങിയെത്തുകയായിരുന്നെന്ന് പറയാം. കാരണം ചക്രത്തിന്റെ കണ്ടുപിടിത്തം അത്ര വലിയ മാറ്റമാണ് മാനവരാശിക്ക് സമ്മാനിച്ചത്. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചിട്ടും, പല കാര്യങ്ങള്‍ക്കും മറ്റൊന്ന് പകരമായി എത്തിയിട്ടും ഇപ്പോഴും പ്രാധാന്യത്തോടെ നില്ക്കുന്ന ഒന്നാണ് ചക്രം. ഒരു വാഹനത്തെ സംബന്ധിച്ച് നമ്മുടെ മനസില്‍ ആദ്യമെത്തുന്നതും വട്ടത്തിലുള്ള ടയര്‍ എന്നതായിരിക്കും. പക്ഷേ ആ കാഴ്ചപ്പാടിനെ തിരുത്തുകയാണ് ഒരു എഞ്ചിനീയര്‍. കാരണം ചതുരത്തിലുള്ളൊരു സൈക്കിള്‍ നിര്‍മിച്ച് ഓടിച്ചിരിക്കുയാണ് സെര്‍ജി ഗോര്ഡിയേവ് എന്ന ഇദ്ദേഹം. സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹം പങ്കുവച്ച വേറിട്ട ”ചതുരച്ചക്ര സൈക്കിള്‍’ വെെകാതെ വൈറലായി മാറി. ഇദ്ദേഹം സൈക്കിള്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ ആളുകള്‍ ഏറെ കൗതുകത്തോടെയാണ് കണ്ടത്. നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. “ഈ സൈക്കിള്‍ ഞെട്ടിച്ചു കളഞ്ഞു. ഇനിയും വേറിട്ട പരീക്ഷണങ്ങള്‍ ഉണ്ടാകട്ടെ’ എന്നാണൊരാള്‍ കുറിച്ചത്. How The Q created a…
Read MoreDay: April 21, 2023
പുരയിട കൃഷിയായ ഗാക് ഫ്രൂട്ടിൽ തിളങ്ങി ജോജോ പുന്നയ്ക്കൽ; രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമകാന്തി കൂട്ടാനും, യൗവനം നിലനിർത്താനും ഗാക് ഫ്രൂട്ട്
പുരയിടക്കൃഷി എങ്ങനെ ആദായകരമാക്കാമെന്ന ചിന്തയിൽ നടക്കുന്പോഴാണ് യുവകർഷകനായ കാലടി അയ്യംന്പുഴ അമലാപുരത്തെ ജോജോ പുന്നയ്ക്കൽ പോഷകസമൃദ്ധമായ ഗാക് ഫ്രൂട്ടിനെ പരിചയപ്പെടുന്നത്. നാലു വർഷം മുന്‍പ് വൈക്കത്തെത്തിയപ്പോഴാണു പച്ചയ്ക്കും പഴമായും ഉപയോഗിക്കാവുന്ന ഗാക് ഫ്രൂട്ട് ആദ്യമായി കാണുന്നത്. സുഹൃത്ത് വഴി ഒരു പഴം സ്വന്തമാക്കി. അതിൽ നിന്നു കിട്ടിയ വിത്തുകൾ പാകി മുളപ്പിക്കാൻ ശ്രമിച്ചു. രണ്ടു മാസങ്ങൾക്കു ശേഷമാണ് ഏതാനും വിത്തുകൾ മുളച്ചത്. അവയിൽ ഒന്നു മാത്രം പിടിച്ചു കിട്ടി. ഇതിനിടെ, ഇന്റർനെറ്റിലൂടെയും വെള്ളാനിക്കര നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്സ് ഉദ്യോഗസ്ഥരിൽ നിന്നും സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ടിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു. ഗുണങ്ങൾ പോഷക ഗുണങ്ങളാൽ സന്പന്നമാണു പഴുത്തു ചുവന്ന ഗാക് പഴങ്ങൾ. ഉഷ്ണമേഖലയിൽ തഴച്ചു വളരുന്ന ചെടിയിലെ പഴങ്ങളിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായിട്ടുണ്ട്. സൂപ്പർ ഫുഡ് ആയി അറിയപ്പെടുന്ന ഇതിൽ…
Read Moreപ്രധാനമന്ത്രി 24ന് തിരുവനന്തപുരത്ത് എത്തുന്നു; സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും വന്ദേഭാരത് ട്രെയിൻ സർവീസിന്റെ ഉദ്ഘാടന ചടങ്ങും കണക്കിലെടുത്ത് സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ റെയിൽവേ മാറ്റം വരുത്തി. ഏപ്രിൽ 23 മുതല്‍ 25 വരെയാണ് സര്‍വീസുകളില്‍ ക്രമീകരണങ്ങൾ വരുത്തിയിരിക്കുന്നത്. 23, 24 തീയതികളിൽ മലബാര്‍ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുകയും 24, 25 തീയതികളിലെ മലബാർ , ചെന്നൈ എക്സ്പ്രസുകൾ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുകയും ചെയ്യും. 24, 25 തീയതികളിൽ കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ നിന്നാകും സർവീസ് തുടങ്ങുക. 24ന് അമൃത എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.
Read Moreപെന്‍ഷനുവേണ്ടി കസേരയില്‍ താങ്ങി കിലോമീറ്ററുകള്‍ നഗ്നപാദയായി താണ്ടി 70കാരി ! നടുക്കുന്ന വീഡിയോ…
വാര്‍ധക്യ പെന്ഷന് വാങ്ങാനായി നഗ്നപാദയായി കിലോമീറ്ററുകള്‍ താണ്ടി എഴുപതുകാരി. ഒഡീഷയില്‍ നിന്നാണ് കരളലിയിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. റോഡിലൂടെ ഒടിഞ്ഞ കസേരയും പിടിച്ച് കഷ്ടപ്പെട്ട് നടക്കുന്ന സൂര്യ ഹരിജന്‍ എന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഏപ്രില്‍ 17-ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വളരെ പ്രയാസപ്പെട്ട് ബാങ്കിലെത്തിയെങ്കിലും വയോധികയ്ക്ക് പണം ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിട്ടു. അവരുടെ വിലരടയാളം ബാങ്ക് മാതൃകയുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് ബാങ്ക് നല്കുന്ന വിശദീകരണം. അവരുടെ വിരലുകള്‍ക്ക് പൊട്ടലുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ബാങ്ക് മാനേജര്‍ അറിയിച്ചു. 3000 രൂപ അവര്‍ക്ക് നേരിട്ട് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയോധികയുടെ മൂത്ത മകന് മറ്റൊരു സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളിയായി ജോലിചെയ്യുകയാണ്. കന്നുകാലികളെ മേയ്ച്ച് ഉപജീവനം കണ്ടെത്തുന്ന ഇളയ മകന്റെയൊപ്പം ചെറിയൊരു കുടിലിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ല.
Read Moreപോലീസെന്നാൽ കടയ്ക്കൽ പോലീസടാ..! കഞ്ചാവ് വില്പനയ്ക്കെത്തിയ യുവാവിനെ ആംബുലന്‍സില്‍ എത്തി പിടികൂടി പോലീസ്
അഞ്ചല്‍ : കടയ്ക്കലില്‍ കഞ്ചാവുമായി എത്തിയ യുവാവ് പിടിയില്‍. കിളിമാനൂര്‍ ചിറ്റിലഴകം വി.വി ഭവനില്‍ വിവേക് എന്ന യുവാവാണ് പിടിയിലായത്. ഇയാളില്‍ നിന്നും വില്പനയ്ക്കായി പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ചിരുന്ന ഇരുപതു കവറോളം കഞ്ചാവ് പോലീസ് കണ്ടെത്തി. കാറില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വേഷം മാറി ആംബുലന്‍സില്‍ എത്തിയാണ് കടയ്ക്കല്‍ എസ്ഐ ജോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഞ്ചാവ് പിടികൂടിയത്. ഇതിനിടെ പോലീസുകാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്. കുരുമുളക് സ്പ്രേ പ്രയോഗത്തില്‍ കണ്ണിനു പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചു. കടയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകാര്‍ക്ക് വില്പനക്കായി എത്തിച്ച കഞ്ചാവാണ് പോലീസ് സംഘം പിടികൂടിയത്. കാറുമായി കടന്നുകളഞ്ഞ കൂട്ടുപ്രതികള്‍ക്കെതിരെയും ഇവരുടെ ഇടപാടുകാര്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreമാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ മറവ് ചെയ്ത സംഭവം; ദുരൂഹതയില്ലെന്ന് പോലീസ്
കോട്ടയം: വൈക്കത്ത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ്. കുഞ്ഞിന്റെ മൃതദേഹം കുഴിയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. തലയാഴത്തെ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്കയച്ചത്. പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെയാണ് ദമ്പതികള്‍ മറവ് ചെയ്തതെന്നാണ് സൂചന. ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നെന്നും വയറുവേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ കയറിയപ്പോള്‍ മരിച്ച നിലയില്‍ കുഞ്ഞ് പുറത്തുവരികയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.
Read Moreഎല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ് ടോപ് ! ആരും തട്ടിപ്പില്‍ വീഴരുതേയെന്ന് മന്ത്രി ശിവന്‍കുട്ടി…
എല്ലാവര്ക്കും സൗജന്യ ലാപ്ടോപ്പ് എന്ന പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ പ്രചരിക്കുന്ന തട്ടിപ്പില്‍ ആരും വീഴരുതേയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസില്‍ പരാതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം ലാപ്ടോപ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ലാപ്ടോപ് ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ആണ് വാട്സ് ആപ്പില്‍ പ്രചരിക്കുന്നത്. ലിങ്കില്‍ വിദ്യാര്‍ത്ഥിയുടെ പേരും വയസ്സും ഫോണ്‍ നമ്പറും നല്കാന് നിര്‍ദേശമുണ്ട്. ഒടിപിയും ആവശ്യപ്പെടുന്നുണ്ട്. പൊതു വിദ്യാഭ്യാസവകുപ്പിന്റെ പേരില്‍ സര്‍ക്കാര്‍ മുദ്രയും ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ലിങ്ക് വ്യാജമാണെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ്…
Read Moreകിണറ്റില്‍ വീണ കരടി ചത്ത സംഭവം; നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം; വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെന്ന് വനംമന്ത്രി
തിരുവനന്തപുരം: വെള്ളനാട് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ ഉദ്യോഗ സ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനംമന്ത്രി എം.കെ.ശശീന്ദ്രന്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്രമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ മയക്കുവെടി വയ്ക്കരുതെന്ന വനംവകുപ്പിന്റെ സറ്റാന്‍ഡേര്‍ഡ് ഓപ്പറേഷന് പ്രൊസീജ്യര്‍ പാലിക്കപ്പെട്ടില്ല. മയക്കുവെടിയേറ്റ ജീവി അപകടസാഹചര്യത്തിലേക്ക് നീങ്ങിയാല്‍ മറുമരുന്ന് പ്രയോഗിക്കാമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്നും വിമർശനമുണ്ട്.
Read Moreകാമുകിയ്ക്ക് കോക്പിറ്റിനുള്ളില്‍ സുഖവാസം ഒരുക്കി ! എയര്‍ ഇന്ത്യ പൈലറ്റിനെതിരേ പരാതിയില്‍ അന്വേഷണം…
പെണ്‍സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെതിരേ ഡി.ജി.സി.എയ്ക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാബിന് ക്രൂവിന്റെ പരാതി. ഫെബ്രുവരി 27-ന് ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്ന വിമാനത്തിലാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. മാര്‍ച്ച് മൂന്നിനാണ് വനിതാ കാബിന് ക്രൂ പരാതി നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ മൂന്നംഗ സമിതിയ്ക്ക് രൂപം നല്‍കിയെന്നാണ് വിവരം. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ വക്താവ് തയ്യാറായിട്ടില്ല. തന്റെ പെണ്‍സുഹൃത്ത് ഉള്ളില്‍ക്കടക്കുന്നതിന് മുന്‍പ്, കോക്ക്പിറ്റിന്റെ ഉള്‍വശം ആകര്‍ഷണീയമാക്കണമെന്ന് പൈലറ്റ് ക്രൂവിനോട് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. കൂടാതെ, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് നല്കുന്ന ഭക്ഷണം ഈ സുഹൃത്തിന് നല്‍കണമെന്ന് പൈലറ്റ് നിര്‍ദേശിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. വിമാനം പുറപ്പെടുന്നതിന് മുന്‍പേ തന്നെ പ്രശ്നങ്ങള്‍ രൂപപ്പെട്ടിരുന്നു എന്നാണ് വിവരം. റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞാണ് വിമാനത്തിലെ രണ്ടു പൈലറ്റുമാരും എത്തിച്ചേര്‍ന്നതെന്നും യാത്രക്കാര്‍ക്കൊപ്പമാണ് വിമാനത്തിനുള്ളില്‍…
Read Moreകളിക്കളങ്ങളും രാസലഹരിയുടെ പിടിയിൽ; ആദ്യം ഫ്രീയായി നൽകി വശത്താക്കും; പിന്നെ കുട്ടികൾ വാഹകരും വ്യാപാരികളുമാകും
പത്തനംതിട്ട: കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ രണ്ട് കുട്ടികൾ പോലീസ് പിടിയിലായി. ഹ യർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പന്തളത്ത് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പോലീസിന്റെയും സംയുക്ത നീക്കത്തിൽ കുടുങ്ങിയത്. ഇവരിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, വില്പനയ്ക്കായി വാങ്ങികൊണ്ടുവരവേയാണ് പിടിയിലായത്. പോലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരെ സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്നു എംഡിഎംഎയുമായി എത്തിയ യുവാവിൽനിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ കളിക്കളങ്ങൾ കേന്ദ്രീകരിച്ച് കർശന നിരീക്ഷണം തുടരാൻ ജില്ലാ പോലീസ് മേധാവി പോലീസിന് നിർദേശം നൽകിയിരുന്നു. കുളനട പെട്രോൾ പമ്പിനടുത്തുനിന്നാണ് രാസലഹരിയുമായി കുട്ടികൾ പോലീസ് വലയിലായത്. കുട്ടികൾ വാഹകരും വ്യാപാരികളും കുട്ടികൾതന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്ന ഗുരുതര സ്ഥിതിവിശേഷം നിലവിലുണ്ട്. വിൽക്കാൻ കിട്ടുന്ന ലഹരിവസ്തുക്കളിൽനിന്ന് ഇവർക്ക് സ്വന്തം…
Read More