പ്ര​ധാ​ന​മ​ന്ത്രി​ 24ന് തിരുവനന്തപുരത്ത് എത്തുന്നു; സം​സ്ഥാ​ന​ത്തെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളി​ല്‍ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​വും വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങും ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ റെ​യി​ൽ​വേ മാ​റ്റം വ​രു​ത്തി. ഏ​പ്രി​ൽ 23 മു​ത​ല്‍ 25 വ​രെ​യാ​ണ് സ​ര്‍​വീ​സു​ക​ളി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

23, 24 തീ​യ​തി​ക​ളി​ൽ മ​ല​ബാ​ര്‍ എ​ക്സ്‌​പ്ര​സും ചെ​ന്നൈ മെ​യി​ലും കൊ​ച്ചു​വേ​ളി​യി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക​യും 24, 25 തീ​യ​തി​ക​ളി​ലെ മ​ല​ബാ​ർ , ചെ​ന്നൈ എ​ക്സ്പ്ര​സു​ക​ൾ കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ക​യും ചെ​യ്യും.

24, 25 തീ​യ​തി​ക​ളി​ൽ കൊ​ച്ചു​വേ​ളി-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നാ​കും സ​ർ​വീ​സ് തു​ട​ങ്ങു​ക. 24ന് ​അ​മൃ​ത എ​ക്സ്പ്ര​സും കൊ​ച്ചു​വേ​ളി​യി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

Related posts

Leave a Comment