ചോറുവയ്ക്കാതെ കറിമാത്രം ഉണ്ടാക്കി വച്ചു; കട്ടക്കലിപ്പിൽ പുഷ്പ ഭാര്യയോട് ചെയ്തത് കൊടും ക്രൂരത; വീട്ടിലെത്തിയ മകൻ കണ്ടകാഴ്ച ഞെട്ടിക്കുന്നത്

  ഭു​വ​നേ​ശ്വ​ര്‍: ചോ​റു​വ​ച്ചി​ല്ല ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ അ​ടി​ച്ചു​കൊ​ന്നു. പു​ഷ്പ ധാ​രു​വ(35) എ​ന്ന യു​വ​തി​യാ​ണ് ഭ​ര്‍​ത്താ​വ് സ​നാ​ത​ന്‍ ധ​രു​വ(40)​യു​ടെ അ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഒ​ഡീ​ഷ​യി​ലെ സം​ബ​ല്‍​പൂ​ര്‍ ജി​ല്ല​യി​ലെ ജ​മ​ന്‍​കി​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നു​വാ​ധി ഗ്രാ​മ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. സം​ഭ​വം ദി​വ​സം സ​നാ​ത​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ പു​ഷ്പ ചോ​റ് പാ​കം ചെ​യ്യാ​തെ ക​റി മാ​ത്രം പാ​കം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​രു​വ​രും വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ഇ​യാ​ള്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. സ​നാ​ത​നും പു​ഷ്പ​യ്ക്കും ഒ​രു മ​ക​ളും മ​ക​നു​മു​ണ്ട്. സം​ഭ​വ​സ​മ​യ​ത്ത് മ​ക്ക​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ക​ന്‍ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വിവരമറിയിച്ചതിനെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ​നാ​ത​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

അ​ന്ന് വി​ക്ര​ത്തെ വി​ഷ​മി​പ്പി​ച്ച് പ​റ​ഞ്ഞ​യ​യ്‌​ക്കേ​ണ്ടി വ​ന്നു ! ഇ​ന്ന് ന​ട​ന്‍ എ​ന്നോ​ടു പ്ര​തി​കാ​രം ചെ​യ്തു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ദി​നേ​ശ് പ​ണി​ക്ക​ര്‍…

മ​ല​യാ​ള സി​നി​മ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​ണ് ദി​നേ​ശ് പ​ണി​ക്ക​ര്‍. വി​ല്ല​നാ​യും സ്വ​ഭാ​വ ന​ട​നാ​യും തി​ള​ങ്ങി നി​ന്ന താ​രം ഒ​രി​ക്ക​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം സി​നി​മ​യി​ല്‍ ദീ​ര്‍​ഘ​കാ​ലം വി​ട്ടു നി​ന്നി​രു​ന്നു. നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ള്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ച നി​ര്‍​മാ​താ​വ് കൂ​ടി​യാ​ണ്് ദി​നേ​ശ് പ​ണി​ക്ക​ര്‍. ഇ​പ്പോ​ഴി​താ തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ന​ട​ന്‍ വി​ക്ര​ത്തെ കു​റി​ച്ച് ദി​നേ​ശ് പ​ണി​ക്ക​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. വി​ക്രം അ​ന്ന് വ​ള​ര്‍​ന്നു​വ​രു​ന്ന ന​ട​നാ​യി​രു​ന്നു. സി​നി​മ​യി​ല്‍ ആ​രു​മാ​യി​രു​ന്നി​ല്ലെ​ന്നും കു​റ​ച്ച് സി​നി​മ​ക​ള്‍ മാ​ത്ര​മേ ചെ​യ്തി​രു​ന്നു​ള്ളൂ​വെ​ന്നും കാ​ണാ​ന്‍ ലു​ക്കാ​യി​രു​ന്നു​വെ​ന്നും ദി​നേ​ശ് പ​റ​യു​ന്നു. ര​ജ​പു​ത്ര എ​ന്ന സി​നി​മ​യി​ല്‍ വി​ക്രം അ​ഭി​ന​യി​ച്ചി​രു​ന്നു. കു​റ​ച്ച് ദി​വ​സം ത​നി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ള്‍ ന​ല്ല അ​ടു​പ്പ​മാ​യി​രു​ന്നു​വെ​ന്നും എ​പ്പോ​ഴും ചേ​ട്ടാ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ഇ​ട​ക്ക് ചി​ല തി​ര​ക്കു​ക​ള്‍ കാ​ര​ണം ത​ങ്ങ​ളു​ടെ റി​ലേ​ഷ​ന്‍ ബ്രേ​ക്കാ​യി എ​ന്നും ദി​നേ​ശ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. 2000ത്തി​ല്‍ ആ​ണ് പി​ന്നെ കാ​ണു​ന്ന​ത്. അ​പ്പോ​ള്‍ ത​ന്നെ കാ​ത്ത്…

Read More

വേമ്പനാട്ടു കായലിന്‍റെ ഓളപ്പരപ്പിലും… ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ പ​ല​തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​ത്; പ​രി​ധി​യി​ല​ധി​കം ആ​ളു​ക​ളു​മാ​യി ഹൗ​സ് ബോ​ട്ടു​ക​ളും

കോ​​ട്ട​​യം: താ​​നൂ​​ര്‍ ബോ​​ട്ട​​പ​​ക​ടം വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ ദു​​ര​​ന്ത​​മെ​​ന്ന വി​​മ​​ര്‍​ശ​​നം ഉ​​യ​​രു​​മ്പോ​​ള്‍ ജി​​ല്ല​​യി​​ലെ ജ​​ല​​ഗ​​താ​​ഗ​​ത മേ​​ഖ​​ല​​യി​​ലും അ​​പ​​ക​​ടം പ​​തി​​യി​​രി​​ക്കു​​ന്നു. ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​ന്‍റെ ബോ​​ട്ട് സ​​ര്‍​വീ​​സു​​ക​​ള്‍ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന​​താ​​ണെ​​ന്നു​​ള്ള​​താ​​ണ് പ്ര​​ധാ​​ന വി​​മ​​ര്‍​ശ​​നം. ഇ​​തു​​കൂ​​ടാ​​തെ കു​​മ​​ര​​ക​​ത്തും വേ​​മ്പ​​നാ​​ട്ടു​കാ​​യ​​ലി​​ലും ഫി​​റ്റ്‌​​ന​​സി​​ല്ലാ​​ത്ത ബോ​​ട്ടു​​ക​​ള്‍ ഉ​​ല്ലാ​​സ യാ​​ത്ര​​യ്ക്കാ​​യി ഇ​​പ്പോ​​ഴും ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. ഹൗ​​സ് ബോ​​ട്ടു​​ക​​ളി​​ലും മ​​റ്റും പ​​ര​​മാ​​വ​​ധി​യി​ല​ധി​കം ആ​​ളു​​ക​​ളു​മാ​യി​ട്ടാ​ണ് പ​​ല​​പ്പോ​​ഴും യാ​​ത്ര. അ​​പ​​ക​​ടം ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തു​​ന്ന ഇ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ക​​ട്ടെ ഉ​​ണ​​ര്‍​ന്നു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​മി​​ല്ല.ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ന്‍റെ ര​​ണ്ടു ബോ​​ട്ട് സ​​ര്‍​വീ​​സു​​ക​​ളാ​​ണ് ജി​​ല്ല​​യി​​ലു​​ള്ള​​ത്. കോ​​ട്ട​​യം-​​ആ​​ല​​പ്പു​​ഴ, കു​​മ​​ര​​കം-​​മു​​ഹ​​മ്മ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് സ​​ര്‍​വീ​​സു​​ക​​ള്‍. ഇ​​തി​​ല്‍ കു​​മ​​ര​​കം-​​മു​​ഹ​​മ്മ സ​​ര്‍​വീ​​സു​​ക​​ള്‍​ക്കാ​​യി പു​​തി​​യ സ്റ്റീ​​ല്‍ ബോ​​ട്ടു​​ക​​ളാ​​ണു​​ള്ള​​ത്. കോ​​ട്ട​​യം-​​ആ​​ല​​പ്പു​​ഴ സ​​ര്‍​വീ​​സു​​ക​​ളി​​ല്‍ ര​​ണ്ടെ​​ണ്ണം കോ​​ട്ട​​യം ഡി​​പ്പോ​​യു​​ടെ​​യും ഒ​​രെ​​ണ്ണം ആ​​ല​​പ്പു​​ഴ​​യു​​ടേ​​തു​​മാ​​ണ്. മൂ​​ന്നു ബോ​​ട്ടു​​ക​​ളും ത​​ടി ബോ​​ട്ടു​​ക​​ളാ​​ണ്. എ​​ല്ലാ വ​​ര്‍​ഷ​​വും ഫി​​റ്റ്‌​​ന​​സ് പ​​രി​​ശോ​​ധി​​ക്കാ​​റു​​ള്ള ബോ​​ട്ടു​​ക​​ള്‍​ക്ക് നി​​ല​​വി​​ല്‍ കു​​ഴ​​പ്പ​​മൊ​​ന്നു​​മി​​ല്ലെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്ന​​തെ​​ങ്കി​​ലും കാ​​ല​​പ്പ​​ഴ​​ക്കം മൂ​​ല​​മു​​ള്ള പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ട്. ഒ​​രു ബോ​​ട്ടി​​ന് 75 സീ​​റ്റിം​​ഗ് ക​​പ്പാ​​സി​​റ്റി​​യും ഒ​​രു ബോ​​ട്ടി​​ന് 101…

Read More

‘ദി ​കേ​ര​ളാ സ്റ്റോ​റി’ അ​ഭി​നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി ! സു​ര​ക്ഷ​യൊ​രു​ക്കി മും​ബൈ പോ​ലീ​സ്

വി​വാ​ദ സി​നി​മ ‘ദി ​കേ​ര​ളാ സ്റ്റോ​റി’​യു​ടെ അ​ഭി​നേ​താ​ക്ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് വ​ധ​ഭീ​ഷ​ണി. ഇ​തേ തു​ട​ര്‍​ന്ന് അ​ഭി​നേ​താ​വി​ന് മും​ബൈ പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കി. വീ​ട്ടി​ല്‍ നി​ന്നും, ഒ​റ്റ​യ്ക്ക് പു​റ​ത്തി​റ​ങ്ങി​യാ​ല്‍ വ​ധി​ക്കും. ന​ല്ലൊ​രു കാ​ര്യ​മ​ല്ല ചെ​യ്ത​തെ​ന്നു​മാ​യി​രു​ന്നു അ​ജ്ഞാ​ത ന​മ്പ​രി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശം. ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് ‘ദ് ​കേ​ര​ളാ സ്റ്റോ​റി’ സം​വി​ധാ​യ​ക​ന്‍ സു​ദീ​പ്‌​തോ സെ​ന്‍ ആ​ണ് പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. പോ​ലീ​സ് ഉ​ട​ന്‍ സു​ര​ക്ഷ​യൊ​രു​ക്കി​യെ​ങ്കി​ലും ഭീ​ഷ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ല. അ​ഭി​നേ​താ​വി​ല്‍ നി​ന്ന് രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണി​ത്. വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​മെ​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം ബം​ഗാ​ളി​ല്‍ ‘ദി ​കേ​ര​ളാ സ്റ്റോ​റി’​യു​ടെ പ്ര​ദ​ര്‍​ശ​നം നി​രോ​ധി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​യി​രു​ന്നു ദി ​കേ​ര​ളാ സ്റ്റോ​റി​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. യു​വ​തി​ക​ളെ മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി ഐ​എ​സി​ല്‍ ചേ​ര്‍​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​മേ​യം. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്രം കൂ​ടു​ത​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍, ചി​ത്ര​ത്തി​ന് നി​കു​തി ഇ​ള​വ്…

Read More

കാഞ്ഞിരപ്പള്ളിയിലും പരിസരത്തും സദാചാര ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിയില്ല; ടാ​ക്സി ഡ്രൈ​വ​ര്‍​ക്ക് ക്രൂരമർദനം

കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ ടാ​​ക്സി ഡ്രൈ​​വ​​ര്‍​ക്കു​​നേ​​രേ സ​​ദാ​​ചാ​​ര ഗു​​ണ്ടാ​​സം​​ഘ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണം.പ​​രി​​ക്കേ​​റ്റ കോ​​ട്ട​​യം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​തേ​​ടി. റോ​​ഡ​​രി​​കി​​ല്‍​നി​​ന്ന​​തു ചോ​​ദ്യം ചെ​​യ്തെ​​ത്തി​​യ സം​​ഘം ഡ്രൈ​​വ​​റെ ത​​ട​​ഞ്ഞു​​നി​​ര്‍​ത്തി ആ​​ക്ര​​മി​​ക്കു​​ക​​യും പ​​ഴ്സ് അ​​പ​​ഹ​​രി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. കോ​​ട്ട​​യം പൂ​​വ​​ന്‍​തു​​രു​​ത്ത് സ്വ​​ദേ​​ശി മു​​ണ്ട​​യ്ക്ക​​ല്‍ ജോ​​ജോ ജോ​​സ​​ഫി​​ന് നേ​​രേ​​യാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 11നാ​​യി​​രു​​ന്നു ഗു​​ണ്ടാ​​സം​​ഘ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണം. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പൊ​​ടി​​മ​​റ്റ​​ത്തെ എം​​സി​​ബി​​എ​​സ് സെ​​മി​​നാ​​രി​​യി​​ലേ​​ക്ക് ഓ​​ട്ടം​​പോ​​യി കാ​​ര്‍ ഇ​​വി​​ടെ പാ​​ര്‍​ക്ക് ചെ​​യ്ത​​തി​​നു​​ശേ​​ഷം ബ​​സ് കാ​​ത്തു​​നി​​ല്‍​ക്കു​​ക​​യാ​​യി​​രു​​ന്നു ജോ​​ജോ. ഈ ​​സ​​മ​​യം ഇ​​വി​​ടെ എ​​ത്തി​​യ ര​​ണ്ടു യു​​വാ​​ക്ക​​ള്‍ ജോ​​ജോ​​യെ ചോ​​ദ്യം ചെ​​യ്തു. എ​​വി​​ടെ പോ​​കു​​ക​​യാ​​ണ്, എ​​ന്തി​​നു പോ​​കു​​ക​​യാ​​ണു തു​​ട​​ങ്ങി​​യ ചോ​​ദ്യ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ത്തി​​യ യു​​വാ​​ക്ക​​ള്‍ ജോ​​ജോ​​യെ ത​​ട​​ഞ്ഞു​​വ​​യ്ക്കു​​ക​​യും മ​​ര്‍​ദി​​ക്കു​​ക​​യും ചെ​​യ്തു. ഭ​​യ​​ന്നു​​പോ​​യ ജോ​​ജോ ഓ​​ടി 27-ാം മൈ​​ലി​​ലെ എ​​ഫ്സി​​സി പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ ഹൗ​​സി​​ല്‍ ക​​യ​​റി. ഇ​​വി​​ടെ എ​​ത്തി​​യും മ​​ര്‍​ദ​​നം തു​​ട​​ർ​​ന്ന അ​​ക്ര​​മി​​ക​​ള്‍ ജോ​​ജോ​​യു​​ടെ പ​​ഴ്സും അ​​പ​​ഹ​​രി​​ച്ചു. മ​​ര്‍​ദ​​ന​​മേ​​റ്റ് താ​​ഴെ വീ​​ണ ജോ​​ജോ​​യു​​ടെ കാ​​ലി​​ലും കൈ​​ക്കും…

Read More

പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ത്ത വി​ദ്യാ​ർ​ഥി​നി​ അ​വ​ശ​നിലയിൽ; സി​എ​ച്ച്സി അ​ധി​കൃ​ത​ർക്കെതിരേ കുട്ടിയുടെ മാതാവ്

തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കു​ത്തി​വ​യ്പ്പി​നെ​ത്തു​ട​ർ​ന്ന് അ​ല​ർ​ജി​യും ബോ​ധ​ക്ഷ​യ​വും ഉ​ണ്ടാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ദി​വ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ൽ. പൂ​ച്ച മാ​ന്തി​യ​തി​നെ​ത്തു​ട​ർ​ന്ന് മു​ട്ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മു​ട്ടം സ്വ​ദേ​ശി​നി മു​ക​ളേ​ൽ അ​ന്ന​മോ​ൾ​ക്കാ​ണ് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​ത്. സം​ഭ​വ​ത്തി​ൽ സി​എ​ച്ച്സി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് അ​നാ​സ്ഥ​യു​ണ്ടാ​യ​താ​യി കാ​ട്ടി ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ 28ന് ​രാ​ത്രി​യി​ലാ​ണ് വീ​ട്ടി​ലെ വ​ള​ർ​ത്തു​പൂ​ച്ച അ​ന്ന​മോ​ളു​ടെ വ​ല​തു കൈ​യി​ൽ മാ​ന്തി​യ​ത്. മു​റി​വു​ണ്ടാ​യ​തോ​ടെ പി​റ്റേ​ന്ന് രാ​വി​ലെ മു​ട്ട​ത്തെ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി. ഇ​വി​ടെ ആ​ദ്യ ഡോ​സ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി. മു​റി​വി​ൽ കു​ത്തി​വ​യ്ക്കേ​ണ്ട മ​രു​ന്ന് ഇ​വി​ടെ​യി​ല്ലെ​ന്നും തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണെ​ന്നും നി​ർ​ദേ​ശി​ച്ച് അ​ന്ന​യെ​യും മാ​താ​വ് സി​മി​യേ​യും പ​റ​ഞ്ഞ​യ​ച്ചു. തൊ​ടു​പു​ഴ​യി​ലും മ​രു​ന്ന് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​വി​ടെ​നി​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. എ​ന്നാ​ൽ, ഇ​തേ ഇ​ഞ്ച​ക്ഷ​ൻ ഏ​താ​നും വ​ർ​ഷം  മു​ന്പ് അ​ന്ന​യ്ക്ക്…

Read More

ന​ഗ്ന​ത കാ​ണാ​വു​ന്ന ക​ണ്ണ​ട​ക​ളെ​ന്നു പ​റ​ഞ്ഞ് ന​ട​ത്തി​യ​ത് വ​ന്‍ ത​ട്ടി​പ്പ് ! മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പി​ടി​യി​ല്‍…

ന​ഗ്‌​ന​ത കാ​ണാ​വു​ന്ന ക​ണ്ണ​ട​ക​ള്‍ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് ആ​ളു​ക​ളെ കെ​ണി​യി​ല്‍​പ്പെ​ടു​ത്തി ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഘം പി​ടി​യി​ല്‍. മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന നാ​ലം​ഗ സം​ഘ​മാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​വ​രെ കോ​യ​മ്പേ​ടു​ള്ള ലോ​ഡ്ജി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ഗു​ബൈ​ബ്, വൈ​ക്കം സ്വ​ദേ​ശി ജി​ത്തു, മ​ല​പ്പു​റം സ്വ​ദേ​ശി ഇ​ര്‍​ഷാ​ദ്, ബെം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ സൂ​ര്യ എ​ന്നി​വ​രാ​ണ് പി​ടി​യാ​ല​യ​ത്. മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. പ​ണം ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യ​മ്പേ​ട് പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്. നാ​ലം​ഗ സം​ഘം തോ​ക്കു ചൂ​ണ്ടി ത​ന്റെ ക​യ്യി​ല്‍​നി​ന്ന് ആ​റു ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു​വെ​ന്നാ​യി​രു​ന്നു ചെ​ന്നൈ സ്വ​ദേ​ശി​യു​ടെ പ​രാ​തി. തു​ട​ര്‍​ന്ന് ചി​ല സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​നാ​ലം​ഗ സം​ഘം താ​മ​സി​ക്കു​ന്ന കോ​യ​മ്പേ​ട് ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ ലോ​ഡ്ജി​ലെ​ത്തി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​രി​ല്‍​നി​ന്ന് കൈ​ത്തോ​ക്ക്, വി​ല​ങ്ങു​ക​ള്‍, നാ​ണ​യ​ങ്ങ​ള്‍, ക​ണ്ണ​ട ഉ​ള്‍​പ്പെ​ടെ…

Read More

കാമുകി കുഞ്ഞുമായും കാമുകൻ മക്കളെ ഉപേക്ഷിച്ചും ഒളിച്ചോടി; ജോലിക്കാരനായെത്തിയ യുവാവ് വളച്ചത് മുതലാളിയുടെ ഭാര്യയെ തന്നെ; ഒടുവിൽ ഇരുവർക്കും സംഭവിച്ചത്…

തൊ​ടു​പു​ഴ: നാ​ലു​വ​യ​സു​ള്ള കു​ഞ്ഞു​മാ​യി യു​വ​തി ര​ണ്ടു കു​ട്ടി​ക​ളു​ള്ള കാ​മു​ക​നൊ​പ്പം പോ​യി. സം​ഭ​വ​ത്തി​ൽ യു​വ​തി​യെ​യും യു​വാ​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 28 കാ​രി​യാ​യ ത​ങ്ക​മ​ണി സ്വ​ദേ​ശി​നി​യെ​യും കാ​മു​ക​നാ​യ 30 കാ​ര​നെ​യു​മാ​ണ് സി​ഐ വി.​സി. വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ഴും ഒ​ൻ​പ​തും വ​യ​സു​ള്ള മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചാ​ണ് യു​വാ​വ് യു​വ​തി​യു​മാ​യി മു​ങ്ങി​യ​ത്. തൊ​ടു​പു​ഴ​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ കൂ​ടെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കെ​ത്തി​യ യു​വാ​വി​നൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ​നി​ന്നു മാ​റ്റി​യ​തി​ന്‍റെ പേ​രി​ൽ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ഇ​രു​വ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. യു​വ​തി കാ​ക്ക​നാ​ട് ജ​യി​ലി​ലും യു​വാ​വ് മു​ട്ടം ജ​യി​ലി​ലു​മാ​ണ്.  

Read More

”ഫയർഫോഴ്സ് വരും എല്ലാം ശരിയാവും”..!സെക്രട്ടറിയേറ്റിലെ തീപിടിത്തം; എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്ന് പി രാജീവ്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​തി​ല്‍ ഫ​യ​ലു​ക​ള്‍ ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. ഓ​ഫീ​സി​ലു​ള്ള​തെ​ല്ലാം ഇ-​ഫ​യ​ലു​ക​ളാ​ണ്. എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ മാ​ത്ര​മേ തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ നോ​ര്‍​ത്ത് സാ​ന്‍​ഡ്‌​വി​ച്ച് ബ്ലോ​ക്കി​ല്‍ രാ​വി​ലെ 7.30നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി വി​നോ​ദി​ന്‍റെ ഓ​ഫീ​സി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്.

Read More

കേട്ടറിവിനേക്കാൾ വലുതാണ്..!  സിനിമാസെറ്റിലെ ലഹരി ഉപയോഗം; ആർക്കും പ്ര​ത്യേ​ക ഇ​ള​വൊ​ന്നു​മി​ല്ലെന്ന്  മന്ത്രി എം.​ബി.​രാ​ജേ​ഷ്

  തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ സി​നി​മാ​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വൊ​ന്നു​മി​ല്ലെ​ന്ന് എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. സി​നി​മാ​സെ​റ്റി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​യെ​ടു​ക്കും.  കേ​ട്ട​റി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ര​ണ്ടാ​ഴ്ച മു​മ്പ് നി​ര്‍​മാ​താ​വാ​യ എം.​ര​ഞ്ജി​ത്ത് സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രു​ന്നു.  കു​റ​ച്ചു​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ര്‍​മാ​താ​വാ​യ സി​യാ​ദ് കോ​ക്ക​റും ഈ ​വി​ഷ​യ​ത്തി​ല്‍ തു​റ​ന്നു​പ​റ​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.  എ​ന്നാ​ല്‍ ആ​ഘോ​ഷ പാ​ര്‍​ട്ടി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രിശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സും എ​ക്‌​സൈ​സും സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി പ​രി​ശോ​ധ​ന​യി​ല്‍ മെ​ല്ലെ​പ്പോ​ക്ക് ന​യം തു​ട​രു​ന്ന​താ​യി പ​ല​കോ​ണി​ല്‍ നി​ന്നും വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ട്.

Read More