കൊച്ചി: കൊച്ചി പുറംകടലില്‍നിന്ന് 25,000 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ രക്ഷപ്പെട്ടവര്‍ ആന്‍ഡമാന്‍ ദ്വീപില്‍ ഒളിച്ചതായി സൂചന. കഴിഞ്ഞ 13-ന് 2525 കിലോ ഗ്രാം തൂക്കം വരുന്ന മെത്താംഫെറ്റാമിന്‍ ആണ് നാവികസേനയും നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും ചേര്‍ന്ന് പുറംകടലില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷപ്പെട്ടവര്‍ പാക്കിസ്ഥാന് സ്വദേശികളാണെന്ന വിവരം ലഭിച്ചത്. ഇവര്‍ സ്പീഡ് ബോട്ടിലാണ് ആന്‍ഡമാന്‍ ദ്വീപിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. കപ്പല്‍ മുങ്ങിയെന്ന് എന്‍സിബിയുടെ സ്ഥിരീകരണംഅതേസമയം, മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് മുങ്ങിയെന്നാണ് എന്‍സിബിയുടെ സ്ഥിരീകരണം. കൂടുതല്‍ കടത്തുകാര്‍ രക്ഷപ്പെട്ടത് മദര്‍ഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന് സമുദ്രഗുപ്തയില്‍ നാവികസേനക്ക് മുന്നില്‍ വച്ചാണ് മദര്‍ഷിപ്പ് മുങ്ങിയത്. അന്വേഷണം കൊച്ചി അടക്കമുള്ള…
Read MoreDay: May 15, 2023
നവജാതശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ കേസ്; കുഞ്ഞിന്റെ അമ്മയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; വിശദമായ തെളിവെടുപ്പിന് പോലീസ്
തിരുവനന്തപുരം: നവജാതശിശുവിനെ വിൽപ്പന നടത്തിയ കേസിൽ പ്രതിയായ കുഞ്ഞിന്റെ അമ്മയെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. മാരായമുട്ടം സ്വദേശി അഞ്ജുവിനെയാണ് വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി തന്പാനൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. പ്രതിയെ തൈക്കാട് ആശുപത്രിയിലും കുഞ്ഞിനെ കൈമാറിയ സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തും. ജുഡീഷൽ കസ്റ്റഡിയിലുള്ള പ്രതിയെ രണ്ട് ദിവസത്തെ തെളിവെടുപ്പിന് വിട്ട് തരണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ കോടതി വിട്ടത്.കരമന സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് അഞ്ജു നാല് ദിവസം പ്രായമുള്ള തന്റെ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയത്. പ്രതിയുടെ സുഹൃത്തിനെയും കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ സ്ത്രീയെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.തന്പാനൂർ എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നൽകുന്നത്.
Read Moreനല്ലൊരു ഗായികയായിരുന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് കമന്റ് ! ചുട്ട മറുപടിയുമായി അഭയ ഹിരണ്മയി…
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്മയി. സംഗീത സംവിധായകന് ഗോപിസുന്ദറുമായുള്ള ലിവിംഗ് ടുഗദര്‍ റിലേഷനെക്കുറിച്ചും പിന്നീട് വേര്‍പിരിഞ്ഞതിനെക്കുറിച്ചുമെല്ലാം പലപ്പോഴും അഭയ തുറന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ബോള്‍ഡ് ലുക്കിലുളള ഫോട്ടോഷൂട്ടുമായും അഭയ ചിലപ്പോഴൊക്കെ എത്താറുണ്ട്.അതിനാല്‍ വിമര്‍ശകരും കുറവല്ല. ഒരു വിമര്ശകന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് ഷോയുടെ വീഡിയോ അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നല്ലൊരു ഗായികയായിരുന്നു പറഞ്ഞിട്ട് കാര്യമില്ല വിധി അല്ലാതെന്ത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായാണ് താരം എത്തിയത്. താങ്കള്‍ എനിക്ക് കല്പ്പിച്ചു തന്ന വിധി എന്തായാലും ഞാന്‍ അങ്ങ് സഹിച്ചു എന്നായിരുന്നു ഗായിക കുറിച്ചത്. അഭയയുടെ വസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ടും കമന്റുകളെത്തി. കുട്ടികള്‍ ഇത്തരം ഡ്രസ്സുകള്‍ നാണം കൊണ്ട് ഒഴിവാക്കി എന്നായിരുന്നു കമന്റ്. ഇപ്പോള്‍ ഞങ്ങളാണ് ഇത്തരം വസ്ത്രം ധരിക്കുന്നതെന്നും അതില്‍…
Read Moreതിരുവനന്തപുരത്ത് പോലീസിനുനേരേ ആക്രമണം: കമ്പികൊണ്ടുള്ള അടിയിൽ എസ്ഐയ്ക്ക് പരിക്ക്; ക്രിമിനൽ പ്രതികൾക്കായി വലവിരിച്ച് പോലീസ്
തിരുവനന്തപുരം: ബീമാപള്ളി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനുനേരേ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ എസ്ഐയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ബീമാപള്ളി പ്രദേശത്തെ റോഡിൽ ക്രിമിനൽ സംഘങ്ങൾ തന്പടിച്ച വിവരത്തെ തുടർന്ന്് ആ പ്രദേശത്തേക്ക് പോകവെയാണ് പോലീസ് സംഘത്തിനുനേരേ ആക്രമണമുണ്ടയത്. കമ്പി കൊണ്ടള്ള അടിയെ തുടർന്ന് പൂന്തുറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ. ജയപ്രകാശിന് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം അക്രമികൾ രക്ഷപ്പെട്ടു. ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് പോലീസ് സംഘത്തിനുനേരേ ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പൂന്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രതികളെ പിടികൂടാൻ ശ്രമങ്ങൾ തുടങ്ങിയതായി പോലീസ് പറഞ്ഞു.
Read Moreഡോ. വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും; ഫോണും കത്രികയും ഫോറൻസിക് പരിശോധനയ്ക്ക്
കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതകകേസിലെ പ്രതി സന്ദീപിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷനൽകും. പ്രതിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സന്ദീപിന്റെ മൊബൈൽഫോൺ കോടതി മുഖേന ഫോറൻസിക്പരിശോധനയ്ക്ക് അയയ്ക്കുന്നതിനായി ഇന്ന് അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും. ഇതോടൊപ്പം സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ രക്തം, കുത്താൻ ഉപയോഗിച്ച കത്രിക എന്നിവയും ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. സംഭവദിവസം സന്ദീപ് മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായിബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡെപ്യൂട്ടി ഡിഎംഒ ഷാജൻ മാത്യു ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറും. അന്വേഷണത്തിന്റെ ഭാഗമായി…
Read Moreതാനൂര്‍ ദുരന്തത്തിൽ പോർവിളിച്ച് ലീഗും മന്ത്രി അബ്ദുറഹ്മാനും; വെടിപൊട്ടിക്കലിന് തുടക്കമിട്ട കെ.എം. ഷാജിയുടെ വാക്കുകൾക്ക് മന്ത്രിയുടെ മറുപടിയിങ്ങനെ
കോഴിക്കോട്: താനൂര്‍ ദുരന്തത്തില്‍ രാഷ്ട്രീയ പോര്‍വിളികളുമായി നേതാക്കൾ. താനൂര്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി നടത്തിയ പരാമര്‍ശത്തിന് പ്രകോപനപരമായ മറുപടിയുമായി മന്ത്രി വി. അബ്ദുറഹ്മാനും ഇതിൽ പ്രതികരിച്ച് ലീഗ് നേതാക്കളും രംഗത്തെത്തി. ലീഗിന് സ്വാധീനമുള്ള ദുരന്തമേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടന്നുവരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന് പറഞ്ഞ കെ.എം. ഷാജിയാണ് ആദ്യവെടി പൊട്ടിച്ചത്. ഈ പരാമര്‍ശത്തിന് നിന്റെ വീട്ടില്‍പോലും ഞങ്ങള്‍ കടന്നുകയറുമെന്നായിരുന്നു മന്ത്രി വി. അബ്ദുറഹ്മാന്റെ മറുപടി. മാറാട് കലാപബാധിത പ്രദേശത്തുപോലും ധീരമായി കടന്നുചെന്ന പാർട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ആ മുഖ്യമന്ത്രിക്ക് താനൂരിൽ കടന്നുവരാൻ ഒരാളുടെയും അനുവാദം വേണ്ട. മുസ് ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വയ്ക്കുന്നയാളാണ് കെ.എം. ഷാജി. മുസ്് ലിം ലീഗിനെ തോൽപ്പിച്ചാണ് താനൂരിൽ രണ്ടുതവണ ജയിച്ചതെന്ന് ഓർക്കണമെന്നും മന്ത്രി…
Read Moreകോട്ടയത്ത് യൂത്തന്മാരുടെ അടി; സമ്മേളനം മരവിപ്പിച്ചു; മെംബര്‍ഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തില്‍ പുതിയ ജില്ലാ കമ്മിറ്റി
കോട്ടയം: പ്രകടനത്തിനിടയില്‍ അടിയില്‍ കലാശിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം സംസ്ഥാന നേതൃത്വം മരവിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു ശേഷം മെംബര്‍ഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തില്‍ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വരും. അതുവരെ ഒരു പരിപാടിയും നടത്തേണ്ടന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ശനിയും ഞായറും കോട്ടയത്തു നടത്താനിരുന്ന ജില്ലാ സമ്മേളനമാണ് ശനിയാഴ്ച വൈകിട്ടു യുവജനറാലിയെത്തുടര്ന്നുള്ള പൊതുസമ്മേളനത്തിൽ അടിയില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ട പ്രതിനിധി സമ്മേളനം വേണ്ടന്നു വച്ചു. പ്രതിനിധി സമ്മേളത്തിനായി 200 പേര്‍ക്കു ഭക്ഷണം ക്രമീകരിച്ചിരുന്നു. ഭക്ഷണം പിന്നീട് അനാഥാലയത്തില്‍ വിതരണം ചെയ്തു. ഡിസിസിയിലെ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ശനിയാഴ്ച വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. യുവജന റാലി സമാപനത്തിനുശേഷമാണ് സംഘര്‍ഷമുണ്ടായത്. പൊതുസമ്മേളനത്തില്‍ ആന്റോ ആന്റണി എംപി പ്രസംഗിക്കുന്നതിനിടയില്‍…
Read Moreഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയെ വെടിവെച്ചു കൊന്ന് കാമുകന്
ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയെ കാമുകന് വെടിവെച്ചു കൊന്നു. ഹരോള്‍ഡ് തോംപ്സണ് (22) എന്നയാളാണ് തന്റെ കാമുകിയായ ഗബ്രിയേല ഗോണ്‍സാലസിനെ (26) മാളിലെ പാര്‍ക്കിങ് സ്ഥലത്തുവെച്ച് വെടിവെച്ചുകൊന്നതെന്നു പോലീസ് പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന് എത്രമാസം പ്രായമായാലും ഗര്‍ഭഛിദ്രം അനുവദിക്കുന്ന കൊളറാഡോയിലേക്ക് യുവതി പോയിരുന്നു. 800 മൈല്‍ ദൂരംസഞ്ചരിച്ചാണ് യുവതി കൊളറാഡോയിലെത്തി ഗര്‍ഭഛിദ്രം നടത്താനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആറ് ആഴ്ച കഴിഞ്ഞാല്‍ അടിയന്തര ഘട്ടത്തിലൊഴികെ ടെക്സസില്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിക്കില്ല. ഗര്‍ഭഛിദ്രം നടത്തുന്നതിന് തോംപ്സണ് എതിരായിരുന്നു. കൊളറാഡോയില്‍ പോയി തിരിച്ചെത്തിയതിനു പിന്നാലെയാണ് യുവതിയെ വെടിവെച്ചു കൊന്നത്. രാവിലെ ഏഴരയോടെ പാര്‍ക്കിങ് സ്ഥലത്ത് ഇരുവരും കണ്ടുമുട്ടി. കലഹത്തെത്തുടര്‍ന്ന് തോംപ്സണ് ഗബ്രിയേലയുടെ തലയ്ക്കുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തോംപ്സണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പോലീസ് പറഞ്ഞു.
Read Moreട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തിയയാളെ ചോദ്യംചെയ്ത യാത്രക്കാരനു കുത്തേറ്റു; ചില്ല് കുപ്പി പൊട്ടിച്ച് കുത്തിയത് മുഖത്ത്; യുവാവിനെ പ്ലാസ്റ്റിക് സർജറിക്കു വിധേയനാക്കി
ഷൊർണൂർ: ട്രെയിനിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത യാത്രക്കാരനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഓടി രക്ഷപ്പെട്ട അക്രമിയെ പിന്നീട് സിആർപിഎഫ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് (44) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തൈക്കാട് സ്വദേശി സിയാദിനെ (33) സിആർപിഎഫിനെ പിന്നീട് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.50ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെത്തിയ മരുസാഗർ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു ദേവദാസും സിയാദും. സ്ത്രീകളെ ശല്യം ചെയ്ത സിയാദിനെ ദേവദാസ് ചോദ്യം ചെയ്തു. ഇത് പിന്നീട് വാക്കുതർക്കത്തിലെത്തി. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ പുറത്തിറങ്ങിയ ദേവദാസിനെ ചില്ലുകുപ്പി പൊട്ടിച്ചശേഷം കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ദേവദാസിന്റെ കണ്ണിനു സമീപമാണ് കുത്തേറ്റത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച സിയാദിനെ സ്റ്റേഷനിൽവച്ചുതന്നെ സിആർപിഎഫ് പിടികൂടുകയായിരുന്നു. പരിക്കേറ്റ ദേവദാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മുഖത്തെ എല്ലിന് പൊട്ടലുള്ള ഇയാളെ പിന്നീട്…
Read Moreപഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ തികയുന്നില്ല ! പേപ്പറും പ്ലാസ്റ്റിക്കും തിന്ന് വയറു നിറച്ച് പടയപ്പ; ദാരുണ കാഴ്ച
പഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ വിശപ്പടക്കാന്‍ തികയാതെ വന്നതോടെ പടയപ്പ വിശപ്പടക്കുന്നത് പേപ്പര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്നെന്ന് നാട്ടുകാര്‍. നല്ലതണ്ണി കല്ലാറിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിന് പുറത്തുള്ള മാലിന്യങ്ങവാണ് പടയപ്പ കഴിക്കുന്നത്. പ്ലാന്റിന്റെ കവാടം തകര്‍ത്ത് അകത്ത് കയറുന്ന പടയപ്പ, ജൈവവളമുണ്ടാക്കുന്നതിനായി പഞ്ചായത്ത് സൂക്ഷിച്ചിരുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെയാണ് പച്ചക്കറി പ്രത്യേകം മാറ്റി വയ്ക്കാന്‍ തുടങ്ങിയത്. പടയപ്പയെ ഭയന്ന് പ്ലാന്റിന് പുറത്ത് ഇരുമ്പ് ഗെയിറ്റും പഞ്ചായത്ത് സ്ഥാപിച്ചു. ഇതോടെ പുറത്തെ പച്ചക്കറി മാത്രമായി പടയപ്പയുടെ ഭക്ഷണം. ഇത് കഴിച്ചിട്ട് പടയപ്പയ്ക്ക് വിശപ്പ് മാറാതെ വന്നതോടെയാണ് മാലിന്യം അകത്താക്കാന്‍ തുടങ്ങിയത്. പ്രായാധിക്യമുള്ള പടയപ്പ പ്ലാസ്റ്റിക് കഴിക്കുന്നത് ആനയുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും പ്ലാന്റിലെ തൊഴിലാളികള്‍ പറയുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Read More