ഹോട്ടലിൽ നിന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങി എട്ടംഗ കുടുംബം. 34,000 രൂപയ്ക്കാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം ഭക്ഷണം കഴിച്ച് സ്ഥലംവിട്ടത്. യുകെയിലെ ബെല്ലാ സയോ സ്വാൻസീ ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ ഒരു സ്ത്രീ രണ്ട് തവണ ബിൽ അടയ്ക്കാനായി കാർഡ് സ്വൈപ് ചെയ്തെങ്കിലും നടന്നില്ലെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. തുടർന്ന് സോഷ്യൽ മീഡിയയിൽ കുടുംബത്തിന്റെ ഫോട്ടോ സഹിതമുള്ള പരാതിയാണ് ഹോട്ടൽ അധികൃതർ പങ്കുവച്ചത്. മറ്റൊരു കാർഡുമായി വരാമെന്ന് പറഞ്ഞ് മകനെ ഹോട്ടലിൽ ഇരുത്തിയശേഷം അവർ ഹോട്ടലിൽ നിന്ന് മുങ്ങി. അല്പസമയത്തിന് ശേഷം മകന് ഒരു കോൾ വന്നതിന് പിന്നാലെ പുറത്തേക്ക് ഓടിപ്പോയി. അതേസമയം റിസർവേഷൻ സമയത്ത് ഹോട്ടലിൽ കുടുംബം നൽകിയ ഫോൺ നമ്പറും വ്യാജമായിരുന്നെന്ന് ഹോട്ടൽ പരാതിയിൽ പറയുന്നു. തുടർന്ന് പോലീസിൽ കുടുംബത്തിനെതിരേ ഹോട്ടൽ അധികൃതർ…
Read MoreDay: April 22, 2024
ജോലിക്കിടെ ഏമാൻ തണുപ്പിക്കാൻ കയറിയത് ബാറിൽ; ചൂടിറങ്ങിയപ്പോൾ ബാറിലിരുന്നവരുമായി കൈയാങ്കളി; ഒടുക്കം പണികൊടുത്ത് ബാറുടമ
കൊച്ചി: ജോലിക്കിടെ ബാറിൽ കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കൊച്ചി എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്ക്വാഡിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എം.ടി. ഹാരിസിനെയാണ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. ഹാരിസ് ബാറിൽ കയറി മദ്യപിച്ച ശേഷം പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ലഹരികേസില്‍ ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ മഹസര്‍ ഉള്‍പ്പെടെ എഴുതുന്നതിനിടെയാണ് ഉദ്യോഗസ്ഥന് മുറിക്ക് പുറത്തിറങ്ങി ബാറില്‍ കയറി മദ്യപിച്ചത്. മദ്യപാനത്തിനുശേഷം ഇവിടെയുണ്ടായിരുന്ന ആളുകളോടും മോശമായി പെരുമാറി. സിസിടിവി ദൃശ്യങ്ങളും തെളിവായി. ബാറുടമയുടെ പരാതിയിലാണ് നടപടി.
Read Moreകാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ തുടർച്ചയായ നാല് റൗണ്ടിൽ ജയം; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ആർ. വൈശാലി
ടൊറൊന്റോ: ഫിഡെ കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. വൈശാലി തുടർച്ചയായ നാല് റൗണ്ടിൽ ജയം നേടി. കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ആർ. പ്രജ്ഞാനന്ദയുടെ ചേച്ചികൂടിയായ ആർ. വൈശാലി. 14 റൗണ്ടുള്ള ചാന്പ്യൻഷിപ്പിലെ 10-ാം റൗണ്ട് മുതൽ 13-ാം റൗണ്ട് വരെയാണ് വൈശാലി തുടർച്ചയായി വെന്നിക്കൊടി പാറിച്ചത്. 13-ാം റൗണ്ടിൽ ചൈനയുടെ ലീ ടിംഗ്ജിയെയാണ് വൈശാലി തോൽപ്പിച്ചത്. 7.5 പോയിന്റുമായി ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന താരമാണ് ടിംഗ്ജി എന്നതാണ് ശ്രദ്ധേയം. 6.5 പോയിന്റുമായി ആറാം സ്ഥാനത്താണ് വൈശാലി. ഇന്ത്യയുടെ മറ്റൊരു താരമായ കൊനേരു ഹംപി 13-ാം റൗണ്ടിൽ യുക്രെയ്നിന്റെ അന്ന മുസിചുക്കുമായി സമനിലയിൽ പിരിഞ്ഞു. 6.5 പോയിന്റുമായി ഹംപി മൂന്നാമതാണ്. ചൈനയുടെ ടാൻ സോങ്യിയാണ് (8.5) ഒന്നാം സ്ഥാനത്ത്.
Read Moreമേക്കപ്പിട്ടാൽ സിനിമാനടിമാർ മാറിനിൽക്കും; ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മഹാരാഷ്ട്രാ സുന്ദരികൾ അറസ്റ്റിൽ
കൊച്ചി: ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കവർച്ചാസംഘം മോഷണം നടത്തി മണിക്കൂറുകൾക്കകം കളമശേരി പോലീസിന്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ അശ്വിൻ വിജയ് സോളാങ്കി (44), ജ്യോത്സന സൂരജ് കച്ച് വെയ് (30), സുചിത്ര കിഷോർ സാലുങ്കെ (52), ജയ സച്ചിൻ ബാദ്ഗുജാ (42) എന്നിവരാണ് പിടിയിലായത്. ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ സ്ഥിതിചെയ്യുന്ന രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ജ്വല്ലറിയിൽ കഴിഞ്ഞ 19ന് സ്വർണം വാങ്ങാനെന്ന വ്യാജേന പ്രവേശിച്ച് എട്ടര ഗ്രാം തൂക്കം വരുന്ന 63,720 രൂപ വിലയുള്ള ബംഗാളി മോഡലിൽ സ്വർണ നെക്ലേസ് മോഷ്ടിച്ച് ഇവർ മുങ്ങുകയായിരുന്നു. ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ഇവർ നന്നായി വസ്ത്രം ധരിച്ച് കൂട്ടത്തോടെ ജ്വല്ലറിയിൽ എത്തി ആഭരണം തെരഞ്ഞെടുക്കുകയും ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ശ്രദ്ധ മാറ്റി മോഷണം നടത്തി രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. ചെറുകിട ജ്വല്ലറികൾ കേന്ദ്രീകരിച്ചാണ് ഇവരുടെ…
Read Moreഎട മോനേ… ഹാപ്പി അല്ലേ… ചെസിൽ ചരിത്ര വിജയവുമായി ഗുകേഷ്
ടൊറൊന്റോ: എട മോനേ, ചരിത്രം പിറക്കട്ടെ… അതെ, ഈ അക്ഷരങ്ങൽ നിങ്ങൾ വായിക്കുന്പോൾ ഒരു പക്ഷേചരിത്രം പിറന്നിരിക്കാം. ആ ചരിത്രം ഡി. ഗുകേഷ് എന്ന പതിനേഴുകാരന്റെ പേരിലായിരിക്കും കുറിക്കപ്പെട്ടിരിക്കുക. കാര്യം എന്താണെന്നല്ലേ…? 2024 ഫിഡെ കാൻഡിഡേറ്റ്സ് ഓപ്പണ്‍ ചെസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ലോക ചാന്പ്യൻഷിപ് കിരീട പോരാട്ടത്തിനു യോഗ്യത നേടുന്ന രണ്ടാമത് ഇന്ത്യക്കാരൻ എന്ന ചരിത്രത്തിനരികെയാണ് ഗുകേഷ്. 14 റൗണ്ടുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇന്നലെ 13-ാം റൗണ്ട് പൂർത്തിയായപ്പോൾ 8.5 പോയിന്റുമായി ഗുകേഷ് ഒന്നാം സ്ഥാനത്താണ്. കാനഡയിലെ ടൊറൊന്റോയിൽ പ്രാദേശിക സമയം ഏപ്രിൽ 21 ഉച്ചകഴിഞ്ഞ് 2.30നാണ് 14-ാം റൗണ്ട് കാൻഡിഡേറ്റ്സ് മത്സരങ്ങൾ ആരംഭിക്കുന്നത്. അതായത് ഇന്ത്യയിൽ അപ്പോൾ സമയം ഏപ്രിൽ 22 പുലർച്ചെ 12.30. 13-ാം റൗണ്ടിൽ ഗുകേഷിന് ലീഡ് 13-ാം റൗണ്ടിൽ നിർണായക ലീഡ് നേടിയ ഡി. ഗുകേഷ് കാൻഡിഡേറ്റ്സ്…
Read Moreപ്രായത്തിലൊക്കെ എന്ത് ഇരിക്കുന്നു മോനേ! സോഷ്യൽ മീഡിയയിൽ വൈറലായി ലീലാമ്മയുടെ അടിപൊടി നൃത്തം
ഒരു മധുരക്കിനാവിൻ ലഹരിയിലെന്ന പാട്ട് കേട്ടാൽ താളം പിടിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്നാൽ വിവാഹ വീട്ടിലെ ആഘോഷത്തിൽ ഈ പാട്ടിന് ചുവടു വയ്ക്കുന്ന മുത്തശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പ്രായം വെറും സംഖ്യ മാത്രമാണെന്നാണ് ഈ വീഡിയോ കണ്ടവർ ഒന്നടങ്കം കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ നൃത്തം ചെയ്യുന്ന മുത്തശിയുടെ അസാധ്യ എനർജിയും എടുത്ത് പറയേണ്ടതാണ്. ബന്ധുവിന്റെ വിവാഹം കൂടാനായി പട്ടാമ്പിയിൽ എത്തിയപ്പോഴാണ് എറണാകുളം പള്ളിക്കര സ്വദേശിയായ ലീലാമ്മ ജോൺ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് ശ്രദ്ധ നേടിയത്. ലീലാമ്മയുടെ നൃത്തം കണ്ട ബന്ധുക്കൾ എല്ലാവരും അവരെ അഭിന്ദിച്ചു. സോഷ്യൽ മീഡിയയിൽ മകൻ സന്തോഷ് ആണ് ലീലാമ്മയുടെ നൃത്തം പങ്കുവച്ചത്. വീഡിയോ ഉടൻ തന്നെ വൈറലാവുകയും ചെയ്തു. എന്നാൽ സംഭവിച്ചതെല്ലാം അവിശ്വസനീയമായി തോന്നുന്നുവെന്നാണ് ലീലാമ്മ പറഞ്ഞത്.
Read More“എടുത്തുകൊണ്ടു പോടാ പട്ട” തൃശൂർ പൂരം; പനന്പട്ടയും കുടകളും കമ്മീഷണർ തടയുന്ന ദൃശ്യങ്ങൾ പുറത്ത്
തൃശൂർ: കടുത്ത പോലീസ് നിയന്ത്രണങ്ങളാണു തൃശൂർ പൂരം പ്രതിസന്ധിയിലാക്കിയതെന്ന വിമർശനങ്ങൾക്കിടെ ആനകൾക്കുള്ള പനന്പട്ടയും കുടമാറ്റത്തിനുള്ള കുടകളും എത്തിക്കുന്നതു തടയുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു തടഞ്ഞത്. “എടുത്തുകൊണ്ടു പോടാ പട്ട” എന്നു കമ്മീഷണർ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനു തൊട്ടുപിന്നാലെ കുടമാറ്റത്തിനായി എത്തിച്ച, ശ്രീരാമന്റെ രൂപമുള്ള കുടകളും തടഞ്ഞു. മതിൽക്കെട്ടിനുള്ളിൽ ഇടയില്ലെന്നു പറഞ്ഞാണ് ഇവ തടഞ്ഞത്. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ തൊട്ടടുത്തു നിന്ന ഉദ്യോഗസ്ഥൻ കാര്യങ്ങൾ വ്യക്തമാക്കിയതോടെയാണു കമ്മീഷണർ വഴങ്ങിയത്. ഒരു പട്ടയും കുടയും കൊണ്ട് നിരവധിപേർ അകത്തുകടക്കാൻ ശ്രമിച്ചപ്പോഴാണു തടഞ്ഞതെന്നാണു കമ്മീഷണറുടെ വിശദീകരണം. പോലീസിന്റെ കടുത്ത നിയന്ത്രണങ്ങളെത്തുടർന്നു തിരുവന്പാടി വിഭാഗം കുടമാറ്റത്തിനുശേഷമുള്ള രാത്രിപൂരം നിർത്തിവച്ചിരുന്നു. തുടർന്നു പന്തലുകളിലെ ലൈറ്റുകളും ഓഫ് ചെയ്തു. വെടിക്കെട്ടും നടത്തില്ലെന്നു വ്യക്തമാക്കിയതോടെ മന്ത്രിതലത്തിൽ ദേവസ്വവുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഏറെ വൈകി വെടിക്കെട്ടു നടത്തിയത്. മറ്റു…
Read Moreപഴം-പച്ചക്കറി സാമ്പിള്‍ പരിശോധനാ ഫലം; പരിധിയിലധികം കീടനാശിനി സാന്നിധ്യം കണ്ടെത്തി
കോഴിക്കോട്: വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയിൽ നടത്തിയ 62-ാമത് പരിശോധനാ ഫലത്തിൽ മൂന്നു ജില്ലകളിൽനിന്നു ശേഖരിച്ച 192 പഴം-പച്ചക്കറി സാമ്പിളുകളിൽ 27 എണ്ണത്തിൽ കീടനാശിനികളുടെ അംശം അനുവദനീയമായ പരിധിക്കു മുകളിൽ കണ്ടെത്തി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ നടത്തിവരുന്ന ‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിച്ച് നൽകിയ പഴം- പച്ചക്കറി സാമ്പിളുകളിലെ കീടനാശിനി അവശിഷ്ട വിഷാംശങ്ങളുടെ റിപ്പോർട്ടാണു പുറത്തുവന്നിരിക്കുന്നത്. കൊല്ലം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലെ 19 ബ്ലോക്കിൽനിന്ന് ഏഴ് മുനിസിപ്പാലിറ്റികളിൽ നിന്നുമായാണ് സാമ്പിളുകൾ ശേഖരിച്ചത്. കീടനാശിനി അവശിഷ്ട വിഷാംശം കണ്ടെത്തിയവയിൽ 12.21 ശതമാനം പച്ചക്കറികളും, 18.03 ലശതമാനം പഴവർഗങ്ങളുമാണ്. കാപ്സിക്കം, ചുരയ്ക്ക, സാന്പാർ മുളക്, പച്ചമാങ്ങ, പച്ചമുളക്, കറിവേപ്പില, പടവലം, വെണ്ട,…
Read Moreമദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 137 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി; കഴിഞ്ഞയാഴ്ച നടപടി നേരിട്ടത് 100 ജീവനക്കാര്‍
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 137 ജീവനക്കാർക്കെതിരേ നടപടി. മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ നടത്തിയ ബ്രീത്ത് അനലൈസർ പരിശോധനയിലാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനുമായി ജീവനക്കാർ പിടിയിലായത്. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കം 137 ജീവനക്കാരാണ് പരിശോധനയിൽ കുടുങ്ങിയത്. ഇതിൽ 97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരും അടക്കം 40 താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഡ്യൂട്ടിക്കെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് വ്യാപക പരിശോധന നടക്കുന്നത്. കഴിഞ്ഞയാഴ്ച ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ 100 ജീവനക്കാർക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
Read Moreഗർഭിണിയെ കിടക്കയിൽ കെട്ടിയിട്ട് തീവച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഗർഭിണിയെ ഭർത്താവ് കിടക്കയിൽ കെട്ടിയിട്ടശേഷം തീവച്ചുകൊന്നു. അമൃത്സറിലെ ബാബ ബകാല മേഖലയിലെ ബുള്ളി നൻഗലിലാണ് 23 കാരിയായ പിങ്കി ഭർത്താവിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. ഗർഭം ധരിച്ച് ആറുമാസത്തോളമായ പിങ്കി ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടരവർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. വെള്ളിയാഴ്ച രാത്രി പിങ്കിയും ഭർത്താവ് സുഖ്ദേവ് സിംഗും തമ്മിൽ വഴക്ക് ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. തുടർന്നാണ് കുറ്റകൃത്യം നടന്നത്. ഗ്രാമമുഖ്യൻ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ സുഖ്ദേവിനെ പോലീസ് പിന്നീട് അറസ്റ്റ്ചെയ്തു.
Read More