കാ​​ൻ​​ഡി​​ഡേ​​റ്റ്സ് വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ല് റൗ​​ണ്ടി​​ൽ ജ​​യം; ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​രി​​യായി ആ​​ർ. വൈ​​ശാ​​ലി

ടൊ​​റൊ​​ന്‍റോ: ഫി​​ഡെ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ർ. വൈ​​ശാ​​ലി തു​​ട​​ർ​​ച്ച​​യാ​​യ നാ​​ല് റൗ​​ണ്ടി​​ൽ ജ​​യം നേ​​ടി. കാ​​ൻ​​ഡി​​ഡേ​​റ്റ്സ് വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​രി​​യാ​​ണ് ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ​​യു​​ടെ ചേ​​ച്ചി​​കൂ​​ടി​​യാ​​യ ആ​​ർ. വൈ​​ശാ​​ലി.

14 റൗ​​ണ്ടു​​ള്ള ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ 10-ാം റൗ​​ണ്ട് മു​​ത​​ൽ 13-ാം റൗ​​ണ്ട് വ​​രെ​​യാ​​ണ് വൈ​​ശാ​​ലി തു​​ട​​ർ​​ച്ച​​യാ​​യി വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. 13-ാം റൗ​​ണ്ടി​​ൽ ചൈ​​ന​​യു​​ടെ ലീ ​​ടിം​​ഗ്ജി​​യെ​​യാ​​ണ് വൈ​​ശാ​​ലി തോ​​ൽ​​പ്പി​​ച്ച​​ത്. 7.5 പോ​​യി​​ന്‍റു​​മാ​​യി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്ന താ​​ര​​മാ​​ണ് ടിം​​ഗ്ജി എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. 6.5 പോ​​യി​​ന്‍റു​​മാ​​യി ആ​​റാം സ്ഥാ​​ന​​ത്താ​​ണ് വൈ​​ശാ​​ലി.

ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു താ​​ര​​മാ​​യ കൊ​​നേ​​രു ഹം​​പി 13-ാം റൗ​​ണ്ടി​​ൽ യു​​ക്രെ​​യ്നി​​ന്‍റെ അ​​ന്ന മു​​സി​​ചു​​ക്കു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. 6.5 പോ​​യി​​ന്‍റു​​മാ​​യി ഹം​​പി മൂ​​ന്നാ​​മ​​താ​​ണ്. ചൈ​​ന​​യു​​ടെ ടാ​​ൻ സോ​​ങ്‌​യി​​യാ​​ണ് (8.5) ഒ​​ന്നാം സ്ഥാ​​ന​​ത്ത്.

Related posts

Leave a Comment