വീ​ടു​വ​യ്ക്കാ​ൻ വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ന്നി​ല്ല; ആ​ദി​വാ​സി​കു​ടും​ബം സ​മ​രം തു​ട​ങ്ങി

ചെ​റു​തോ​ണി: ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി കു​ടും​ബം ഇ​ടു​ക്കി വെ​ള്ളാ​പ്പാ​റ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ചു. ക​ണ്ണം​പ​ടി വ​ലി​യ​മൂ​ഴി​ക്ക​ൽ രാ​ജ​പ്പ​ൻ, ഭാ​ര്യ ലൈ​ലാ​മ്മ എ​ന്നി​വ​രാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ലൈ​ഫ് മി​ഷ​നി​ൽ വീ​ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും വ​നംവ​കു​പ്പ് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​മു​ണ്ടെ​ന്നും ഇ​തി​ൽ ഒ​രു സ്ഥ​ല​ത്തി​ന് വ​നംവ​കു​പ്പ് കൈ​വ​ശ​രേ​ഖ ന​ല്കി​യി​ട്ടു​ണ്ട്. ഈ ​രേ​ഖ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് പ​ണി​യു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ രേ​ഖ​യു​ള്ള സ്ഥ​ല​ത്ത് വീ​ട് പ​ണി​യാ​തെ നി​യ​മ​വി​ധേ​യ​മ​ല്ലാ​തെ മ​റ്റൊ​രു സ്ഥ​ല​ത്ത് വീ​ട് പ​ണി​യു​ന്ന​തി​ന് അ​നു​മ​തി​രേ​ഖ ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ർ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും അതിന് രേ​ഖാ​മൂ​ലം അ​നു​വാ​ദം ന​ല്കാ​ൻ ക​ഴി​യി​ല്ല​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കും വ​നം​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും റി​പ്പോ​ർ​ട്ട് ന​ല്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ടു​ക്കി…

Read More

“തി​രി​ച്ചു​ത​ല്ലാ​ത്ത​തി​നാ​ലാ​ണ് ഗാ​ന്ധി​ജി​യെ വെ​ടി​വ​ച്ചു​കൊ​ന്ന​ത്’; അ​ടി​ച്ചാ​ൽ കേ​സെ​ക്കെ വ​രും, ന​ല്ല വ​ക്കീ​ലി​നെ വ​ച്ച് വാ​ദി​ക്ക​ണം; പാ​ർ​ട്ടി​യെ വ​ള​ർ​ത്തി​യ​തി​ങ്ങ​നെ​യെ​ന്ന് എം.​എം.​മ​ണി

നെ​ടു​ങ്ക​ണ്ടം: വി​വാ​ദ പ്ര​സം​ഗം ആ​വ​ർ​ത്തി​ച്ച് എം.​എം. മ​ണി എം​എ​ൽ​എ. ത​ല്ലു​കൊ​ണ്ടി​ട്ട് വീ​ട്ടി​ൽ പോ​കു​ക​യ​ല്ല വേ​ണ്ട​ത്. അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്ക​ണം, അ​താ​ണ് ന​മ്മു​ടെ നി​ല​പാ​ട്. ഗാ​ന്ധി​ജി തി​രി​ച്ചു​ത​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ വെ​ടി​വ​ച്ചു​കൊ​ന്ന​തെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു. തൂ​ക്കു​പാ​ല​ത്ത് ന​ട​ക്കു​ന്ന സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടി​ച്ചാ​ൽ കേ​സൊ​ക്കെ വ​രും. അ​തി​ന് ന​ല്ല വ​ക്കീ​ലി​നെ വച്ച് വാ​ദി​ക്ക​ണം, ഇ​തൊ​ക്കെ ചെ​യ്താ​ണ് താ​നി​വി​ടെ വ​രെ എ​ത്തി​യ​തെ​ന്നും പാ​ർ​ട്ടി വ​ള​ർ​ത്തി​യ​തെ​ന്നും മ​ണി പ​റ​ഞ്ഞു. ത​ല്ലേ​ണ്ട​വ​രെ ത​ല്ലി​യി​ട്ടു​ണ്ട്, ഇ​തൊ​ക്കെ കൊ​ടു​ത്ത് മാ​ധ്യ​മ​ങ്ങ​ൾ എ​ന്നെ കു​ഴ​പ്പ​ത്തി​ലാ​ക്ക​രു​തെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ശാ​ന്ത​ൻ​പാ​റ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ എം.​എം. മ​ണി ന​ട​ത്തി​യ അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്ക​ണ​മെ​ന്ന പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു.

Read More

അ​ന​ധി​കൃ​ത ഫ്ല​ക്‌​സു​ക​ള്‍ നീ​ക്കാ​ന്‍ ആ​രെ​യും ഭ​യ​ക്കേ​ണ്ട; കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്തു പി​ഴ ഈ​ടാ​ക്കി​യ​തി​ന്‍റെ ക​ണ​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. ത​ദ്ദേ​ശ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ശ​ര്‍​മി​ള മേ​രി ജോ​സ​ഫി​നാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. അ​ടു​ത്ത ബു​ധ​നാ​ഴ്ച ക​ണ​ക്കു​ക​ളു​മാ​യി പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ള്‍ നീ​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ഭ​യ​പ്പെ​ടേ​ണ്ട. ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​ര്‍ കോ​ട​തി​ക്കു പി​ന്നി​ല്‍ അ​ണി​നി​ര​ക്ക​ണം. ആ​രെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ല്‍ കോ​ട​തി സം​ര​ക്ഷ​ണം ന​ല്‍​കും. കോ​ട​തി​യ​ല​ക്ഷ്യ​മ​ട​ക്കം സ്വീ​ക​രി​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ന്ന​ലെ സെ​ക്ര​ട്ട​റി ഓ​ൺ​ലൈ​നാ​യി ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​രു​ന്നു. ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ 1.75 ല​ക്ഷം ബോ​ര്‍​ഡു​ക​ള്‍ നീ​ക്കി​യി​ട്ടു​ണ്ടെ​ന്നും 98 ല​ക്ഷം രൂ​പ പി​ഴ ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. എ​ന്നാ​ല്‍ 30 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണു വാ​ങ്ങി​യെ​ടു​ത്തി​ട്ടു​ള്ള​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കാ​യി ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ല്‍ വി​ശ​ദീ​ക​ര​ണ​മ​ല്ല, ന​ട​പ​ടി​യാ​ണ്…

Read More

2024-ൽ ​ഇ​ന്ത്യ​ക്കാ​ര്‍ ഗൂ​ഗി​ളി​ല്‍ തി​ര​ഞ്ഞ വാ​ക്കു​ക​ള്‍ ഏ​തൊ​ക്കെ​യെ​ന്ന് നോ​ക്കൂ…

മ​റ്റൊ​രു പു​തു​വ​ർ​ഷം കൂ​ടി വ​ന്നെ​ത്താ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. പോ​യ വ​ർ​ഷം നിങ്ങ​ൾ ഗൂ​ഗി​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ഞ്ഞ വാ​ക്ക് ഏ​താ​ണെ​ന്ന് അ​റി​യ​ണോ? ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) ടി20 ​ലോ​ക​ക​പ്പ് ബി​ജെ​പി എ​ന്നി​വ​യാ​ണ് 2024 -ൽ ​ഇ​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം തി​ര​ഞ്ഞ കീ​വേ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. മെ​യ് 12 മു​ത​ൽ 18 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ആ​ളു​ക​ൾ ഏ​റ്റ​വും അ​ധി​കം തി​ര​ഞ്ഞ കീ​വേ​ഡ് ‘ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്’ ആ​യി​രു​ന്നു. കൂ​ടാ​തെ ‘ടി 20 ​ലോ​ക​ക​പ്പ്’ എ​ന്ന​തും ഗൂ​ഗി​ൾ ചെ​യ്തി​ട്ടു​ണ്ട്. 2024 -ലെ ​ഇ​ന്ത്യ​യി​ലെ ഡാ​റ്റ​യി​ലെ മൊ​ത്ത​ത്തി​ലു​ള്ള ഗൂ​ഗി​ൾ സെ​ർ​ച്ചി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ‘ടി 20 ​ലോ​ക​ക​പ്പ്’. ജൂ​ൺ 2 -നും 8 -​നും ഇ​ട​യി​ൽ, ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​യി​രു​ന്നു ഇ​ന്ത്യ​യി​ല്‍ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഈ ​ര​ണ്ട് തി​യ​തി​ക​ൾ​ക്കും മ​ധ്യേ​യു​ള്ള സ​മ​യ​ത്ത് കൂ​ടു​ത​ൽ ആ​ളു​ക​ളും ബി​ജെ​പി എ​ന്ന വാ​ക്കാ​ണ് തി​ര​ഞ്ഞ​തെ​ന്നാ​ണ്…

Read More

രാ​മാ​യ​ണ സി​നി​മ​ക്ക് വേ​ണ്ടി വെ​ജി​റ്റേ​റി​യ​ൻ ആ​യി, ഷൂ​ട്ടിം​ഗ്സെ​റ്റു​ക​ളി​ൽ പ്ര​ത്യേ​ക ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ക്കു​ന്നു: വ്യാ​ജ വാ​ര്‍​ത്ത​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും; സാ​യി പ​ല്ല​വി

സാ​യി പ​ല്ല​വി​ക്കെ​തി​രേ പ്ര​ച​ര​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ച്ച് താ​രം. രാ​മാ​യ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഹി​ന്ദി ചി​ത്ര​ത്തി​ലാ​ണ് സാ​യി പ​ല്ല​വി അ​ഭി​ന​യി​ക്കു​ന്ന​ത്. സീ​ത​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി സാ​യി പ​ല്ല​വി ഇ​പ്പോ​ൾ വെ​ജി​റ്റേ​റി​യ​നാ​യി എ​ന്ന് വാ​ർ​ത്ത പ്ര​ച​രി​ച്ചു. വെ​ജി​റ്റേ​റി​യ​നാ​യി തു​ട​രാ​ന്‍ ഷൂ​ട്ടിം​ഗ്സെ​റ്റു​ക​ളി​ൽ താ​രം പ്ര​ത്യേ​ക ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ക്കു​ന്നു​വെ​ന്നും ഈ ​റി​പ്പോ​ർ​ട്ട് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ സാ​യ് പ​ല്ല​വി​യു​ടെ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ”എ​ല്ലാ സ​മ​യ​ത്തും, അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ അ​ഭ്യൂ​ഹ​ങ്ങ​ളും കെ​ട്ടി​ച്ച​മ​ച്ച നു​ണ​ക​ളും തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ളും ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യോ അ​ല്ലാ​തെ​യോ പ്ര​ച​രി​ക്കു​ന്ന​ത് കാ​ണു​മ്പോ​ഴെ​ല്ലാം നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​ണ് ശ്ര​മി​ച്ചി​രു​ന്ന​ത്.​എ​ന്നാ​ൽ ഇ​ത് സ്ഥി​ര​മാ​യി സം​ഭ​വി​ക്കു​മ്പോ​ള്‍ പ്ര​തി​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പ്ര​തി​ക​രി​ക്കാ​തെ ഇ​ത് നി​ർ​ത്തു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. അ​ടു​ത്ത ത​വ​ണ എ​ന്‍റെ പേ​രി​ല്‍ ഏ​തെ​ങ്കി​ലും “പ്ര​ശ​സ്ത” പേ​ജോ മാ​ധ്യ​മ​മോ വ്യ​ക്തി​യോ വാ​ർ​ത്ത​യു​ടെ​യോ ഗോ​സി​പ്പി​ന്‍റെ​യോ പേ​രി​ൽ ഒ​രു വൃ​ത്തി​കെ​ട്ട ക​ഥ​യു​മാ​യി വ​ന്നാ​ല്‍ നി​ങ്ങ​ള്‍ എ​ന്നി​ല്‍ നി​ന്നും നി​യ​മ​പ​ര​മാ​യ തി​രി​ച്ച​ടി ത​ന്നെ പ്ര​തീ​ക്ഷി​ക്ക​ണം”- എ​ന്ന് എ​ക്സ് കു​റി​പ്പി​ല്‍ സാ​യി പ​ല്ല​വി…

Read More

കാ​ത്തി​രി​പ്പു​ക​ൾ നി​ല​വി​ളി​യി​ലേ​ക്ക്… 150 അ​ടി താ​ഴ്ച​യി​ലു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം; 55 മ​ണി​ക്കു​റി​ന് ശേ​ഷം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും കു​ട്ടി​മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി

ധൗ​സ: രാ​ജ​സ്ഥാ​നി​ലെ ധൗ​സ​യി​ൽ 150 അ​ടി താ​ഴ്ച​യി​ലു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ കു​ട്ടി മ​രി​ച്ചു . 55 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും വൈ​കാ​തെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കാ​ലി​ഘാ​ത് ഗ്രാ​മ​ത്തി​ലെ പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു​വ​യ​സു​കാ​ര​ൻ ആ​ര്യ​ൻ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കു​ഴ​ൽ​ക്കി​ണ​റി​ന് സ​മാ​ന്ത​ര​മാ​യി ഡ്രി​ല്ലിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു കു​ഴി കു​ഴി​ച്ചാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. ഈ​സ​മ​യം, ഒ​രു പൈ​പ്പി​ലൂ​ടെ കു​ഴ​ൽ​ക്കി​ണ​റി​നു​ള്ളി​ലേ​ക്ക് ഓ​ക്സി​ജ​നും ന​ല്കി​യി​രു​ന്നു. പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More