മ​ര​ണ​ത്തി​നും മാ​യ്ക്കാ​നാ​കാ​ത്ത പ്ര​ണ​യം; വി​യോ​ഗ​ത്തി​ന് ശേ​ഷ​വും ഓ​ർ​മക​ളി​ൽ പൂ​ക്ക​ൾ ചാ​ർ​ത്തി ബം​ഗ​ളൂ​രു​വി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ,വീഡിയോ കാണാം

പ്ര​ണ​യ​ത്തി​ന് കാ​ല​ഹ​ര​ണ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് തെ​ളി​യി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഒ​രു വ​യോ​ധി​ക​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ. പ്രി​യ​ത​മ​യു​ടെ വി​യോ​ഗ​ത്തി​ന് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും, ദി​വ​സ​വും അ​വ​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പു​തി​യ പൂ​ക്ക​ൾ അ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് ഈ ​വ​യോ​ധി​ക​ൻ ത​ന്‍റെ ഓ​ട്ടോ​യു​ടെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.

ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ആ​ശി​ഷ് മാ​ത്യു ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പ്ര​ണ​യ​ത്തി​ന്‍റെ ഈ ​അ​പൂ​ർ​വ്വ കാ​ഴ്ച ലോ​ക​മ​റി​ഞ്ഞ​ത്. ഇ​ന്ദി​രാ​ന​ഗ​റി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ കി​ട​ക്കു​മ്പോ​ഴാ​ണ് ഡ്രൈ​വ​ർ ത​ന്‍റെ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ശ്ര​ദ്ധ​യോ​ടെ പൂ​ക്ക​ൾ വെ​ക്കു​ന്ന​ത് ആ​ശി​ഷ് കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ളോ​ട് സം​സാ​രി​ച്ച​പ്പോ​ഴാ​ണ് അ​ത് 8 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ന്ത​രി​ച്ച പ്രി​യ​ഭാ​ര്യ​യു​ടെ ചി​ത്ര​മാ​ണെ​ന്ന് ഡ്രൈ​വ​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

ഓ​ട്ടോ​യു​ടെ ഉ​ള്ളി​ൽ പ​ല​ഭാ​ഗ​ത്താ​യി അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ വൃ​ത്തി​യാ​യി പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ക​നും മ​രു​മ​ക​ളും ആ​റ് പേ​ര​ക്കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സ്നേ​ഹ​നി​ധി​ക​ളാ​യ കു​ടും​ബ​മു​ണ്ടെ​ങ്കി​ലും ഭാ​ര്യ​യു​ടെ വി​യോ​ഗം ഇ​ന്നും ത​നി​ക്ക് നി​ക​ത്താ​നാ​വാ​ത്ത വി​ട​വാ​ണെ​ന്ന് ഈ ​വൃ​ദ്ധ​ൻ പ​റ​യു​ന്നു.

ഇ​നി ജോ​ലി​ക്കൊ​ന്നും പോ​കാ​തെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കാ​ൻ മ​ക​ൻ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും ഈ ​വ​യോ​ധി​ക​ൻ സ​മ്മ​തി​ക്കാ​റി​ല്ല. വീ​ട്ടി​ൽ വെ​റു​തെ ഇ​രു​ന്നാ​ൽ പ്രി​യ​ത​മ​യു​ടെ ഓ​ർ​മ്മ​ക​ൾ ത​ള​ർ​ത്തു​മെ​ന്നും, ദി​വ​സ​വും ഓ​ട്ടോ​യു​മാ​യി പു​റ​ത്തി​റ​ങ്ങി പു​തി​യ ആ​ളു​ക​ളെ കാ​ണു​ന്ന​ത് ത​ന്‍റെ ദുഃ​ഖം ല​ഘൂ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വാ​സം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക്ക് വ​ലി​യ വൈ​കാ​രി​ക​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. “സ​ത്യ​മാ​യ സ്നേ​ഹ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥം, മ​ര​ണ​ത്തി​ന് ശേ​ഷ​വും പ്ര​ണ​യം അ​വ​സാ​നി​ക്കു​ന്നി​ല്ല” എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​രു​ന്ന​ത്.

Related posts

Leave a Comment