ബാങ്കോക്ക്: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തായ് ലൻഡ് സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തിലേക്ക് ഉയർത്താൻ ധാരണയായി. രണ്ടു രാജ്യങ്ങളും ഇന്തോ-പസിഫിക് മേഖലയിൽ തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ചട്ടങ്ങളിൽ അധിഷ്ഠിതവുമായ വികസന ക്രമമാണ് ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു. മോദിയും തായ് ലാൻഡ് പ്രധാനമന്ത്രി പെയ്തോങ്താൻ ഷിനാവത്രയും ചേർന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തായ് ലൻഡും തമ്മിൽ വിനോദസഞ്ചാരം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സാധ്യമായേക്കാവുന്ന സഹകരണത്തെ സംബന്ധിച്ചും ചർച്ച ചെയ്തു. വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിൽ തായ് ലൻഡിനു പ്രത്യേക സ്ഥാനം തന്നെയുണ്ട്. സുരക്ഷാ ഏജൻസികൾ തമ്മിലുള്ള സഹകരണവും പരിഗണയിലുണ്ട്. ആസിയാൻ രാജ്യങ്ങളുടെ ഒരുമയെ താൻ പിന്തുണയ്ക്കുന്നതായും മോദി പറഞ്ഞു. ഇന്ത്യയും തായ് ലൻഡും തമ്മിൽ മതപരമായും സാംസ്കാരികമായും ഭാഷാപരമായും…
Read MoreDay: April 4, 2025
ഗുണ്ടാതലൻ ഉൾപ്പെട്ട ലഹരിക്കേസ് അട്ടിമറിക്കാൻ ശ്രമം: അന്വേഷിക്കാൻ ഉത്തരവിട്ട് പോലീസ് കമ്മീഷണർ
തിരുവനന്തപുരം: ഗുണ്ടാ സംഘത്തലവനിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയ കേസിൽ പോലീസ് അട്ടിമറി നടത്തിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പോലീസ് കമ്മീഷണർ . ഡിസിപി നകുൽ ദേശ്മുഖിനെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്. ഗുണ്ടാത്തലവൻ ഷാജഹാനെ 1.2 ഗ്രാം ഹാഷിഷ് ലഹരി മരുന്നുമായി ഷാഡോ പോലീസ് പിടികൂടി തിരുവല്ലം പോലീസിന് കൈമാറിയിരുന്നു. രണ്ട് കാറുകളും പിടിച്ചെടുത്തിരുന്നു. എന്നാൽ തിരുവല്ലം എസ്ഐ. തയാറാക്കിയ മഹസറിൽ ലഹരിമരുന്നിന്റെ അളവ് കുറച്ച് രേഖപ്പെടുത്തുകയും കാറിന്റെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇത് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വിശദമായ അന്വേഷണത്തിന് കമ്മീഷണർ ഉത്തരവിട്ടത്.
Read Moreതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവാളത്തില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉടന്‍
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവാളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുളളവര്‍ക്കും ഇന്ത്യന്‍ പൗരന്മാര്ക്കും സംവിധാനം ഉപയോഗപ്പെടുത്താം. ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ചു വെരിഫിക്കേഷന് പൂര്‍ത്തിയാക്കി ക്ലിയറന്‍സ് ലഭിച്ചാല്‍ 5 വര്‍ഷം സംവിധാനം പ്രയോജനപ്പെടുത്താം എന്നതാണ് രീതി. വിമാനത്താവളത്തിലെ ഇ-ഗേറ്റില്‍ ബോര്‍ഡിംഗ് പാസ് സ്കാന്‍ ചെയ്താല്‍ അടുത്ത ഗേറ്റിലേയ്ക്ക് പ്രവേശിക്കാം. ഇവിടെ ബയോമെട്രിക് വിവരങ്ങള്‍ നല്കിയാല് വെരിഫിക്കേഷനു ശേഷം ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കും. വിമാനത്താവളത്തിനുളളിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്പോര്‍ട്ടും വീസയും പരിശോധനയ്ക്കായി ക്യൂവില്‍ കാത്ത്നില്ക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് നേട്ടം. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്റെ (എഫ്ടിഐടിടിപി) ഭാഗമായി www.ftittp.mha.gov.in വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാവുന്നതാണ്. രജിസ്ട്രേഷന് ആരംഭിച്ചെങ്കിലും സംവിധാനം പ്രാബല്യത്തില്‍ വരാന്‍ രണ്ട് മാസം…
Read Moreവീണയ്ക്കെതിരായ മാസപ്പടിക്കേസ്: പ്രതിരോധിക്കാനുറച്ച് സിപിഎം; പ്രതികൾ കുറ്റപത്രം റദ്ദാക്കാൻ കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെയുള്ള മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും സംരക്ഷണമൊരുക്കാൻ സിപിഎം നേതൃത്വം. പാർട്ടി കോൺഗ്രസിൽ വിഷയം ചർച്ചയ്ക്ക് വരില്ല. വീണയെ പ്രോസിക്യൂട്ട് ചെയ്യാനായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മധുരയിലെ പാർട്ടി കോൺഗ്രസ് വേദിയിൽ ആരോപിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ എസ്എഫ്ഐയുടെ നീക്കം തിടുക്കപ്പെട്ടതും രാഷ്ട്രീയ അജണ്ടയുടെ ഭാഗവുമാണ്. മുഖ്യമന്ത്രിയെയും മകളെയും അപമാനിക്കാനും പാർട്ടിയെ താറടിയ്ക്കാനുമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം. ഇതിനെ എല്ലാ തലത്തിലും പാർട്ടി പ്രതിരോധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. സിഎംആർഎല്ലിൽനിന്നും സഹോദരസ്ഥാപനമായ എംപവർ ഇന്ത്യ എന്ന കമ്പനിയിൽനിന്നും എക്സാലോജിക്കും വീണയും സേവനം ഒന്നും നൽകാതെ അനധികൃതമായി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണു കണ്ടെത്തൽ. 2024 ജനുവരിയിൽ ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോൾ ക്രമക്കേട് കണ്ടെത്തുന്നതും കുറ്റപത്രം സമർപ്പിച്ചതും.…
Read Moreജാതി അധിക്ഷേപവും വധിക്കുമെന്ന ഭീഷണിയും; വനിതാ ജീവനക്കാരിയെ ആക്ഷേപിച്ച ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
മാന്നാർ: ആരോഗ്യവകുപ്പ് ജീവനക്കാരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതീയമായും വിശ്വാസപരമായും ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.എൽ. ശ്രീജിത്തി നെയാണ് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ജമുനാ വർഗീസ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ചിത്രാ സാബുവിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലിക്കിടെ കഴിഞ്ഞദിവസമാണ് യുവതിയെ ശ്രീജിത്ത് ഫോണിൽ വിളിച്ച് അനാവശ്യങ്ങൾ പറയുകയും കൊന്നുകളയുമെന്ന് വധഭീഷണി മുഴക്കുകയും ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തത്. ഈ സംഭവത്തിൽ ഇയാൾക്കെതിരേ യുവതി മാന്നാർ പോലീസിലും ആരോഗ്യവകുപ്പ് അധികാരികൾക്കും പരാതി നൽകിയിരുന്നു. ഇതിനു മുൻപും പലതരത്തിലുള്ള…
Read Moreബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്: ആരാധകരെ നിരാശരാക്കില്ല; ഡേവിഡ് കറ്റാല
കൊച്ചി: ഹോം ഗ്രൗണ്ട് വിപുലീകരണമടക്കം, പുതിയ സീസണില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മലബാര്‍ കേന്ദ്രീകരിച്ചുള്ള ആരാധകരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് ടീമിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്കുകൂടി വിപുലീകരിക്കുന്നതിനാണു നീക്കം. മറ്റെല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അടുത്ത ഐഎസ്എല്‍ സീസണില്‍ ചില മത്സരങ്ങള്‍ കോഴിക്കോട്ടും കളിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. ഹോംഗ്രൗണ്ട് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൂപ്പര്‍ ലീഗ് അധികൃതരുമായി ഉള്‍പ്പെടെ ക്ലബ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഐ ലീഗില്‍ കളിക്കുന്ന ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം. ഇവിടത്തെ അടിസ്ഥാന സൗകര്യമുള്‍പ്പെടെ പരിഗണിച്ചശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് അഭിക് ചാറ്റര്‍ജി പറഞ്ഞു. ഏതാനും മത്സരങ്ങള്‍ക്കു മാത്രമായിരിക്കും കോഴിക്കോട് വേദിയാകുക. അതേസമയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ക്ലബ്ബിന്റെ പ്രധാന ഹോം ഗ്രൗണ്ടായി തുടരുകയും ചെയ്യും. “മഞ്ഞപ്പട ഉള്‍പ്പെടെയുളള ആരാധക കൂട്ടായ്മകള്‍…
Read Moreകരടി മനുഷ്യനെ കൊന്നു; സ്ലൊവാക്യയിൽ 350 കരടികളെ കൊല്ലാൻ തീരുമാനം
കരടിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനു പിന്നാലെ സ്ലൊവാക്യയിലെ കരടികളിൽ നാലിലൊന്നിനെയും വെടിവച്ചു കൊല്ലാൻ തീരുമാനം. 1300 കരടികൾ രാജ്യത്തുണ്ടെന്നും ഇതിൽ 350 എണ്ണത്തെ ഇല്ലാതാക്കാൻ മന്ത്രിസഭ തീരുമാനിച്ചെന്നും പ്രധാനമന്ത്രി റോബർട്ട് ഫിസോ അറിയിച്ചു. വനമേഖലയിൽ പോകാൻ ജനം ഭയക്കുന്ന രാജ്യത്ത് ജീവിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ സ്ലൊവാക്യയിലെ ഡെറ്റ്വ പട്ടണത്തിൽ അന്പത്തൊന്പതുകാരൻ മരിച്ച സംഭവമാണു സർക്കാരിന്റെ തീരുമാനത്തിനു കാരണം. ശനിയാഴ്ച വനമേഖലയിൽ നടക്കാൻ പോയ ഇദ്ദേഹത്തിന്റെ മൃതദേഹം പിറ്റേന്നു കണ്ടെത്തുകയായിരുന്നു. കരടിയാക്രമണത്തിലാണു മരണം സംഭവിച്ചതെന്നു ബുധനാഴ്ച സ്ഥിരീകരിച്ചു. നാട്ടിലിറങ്ങുന്ന കരടികളെ കൊല്ലാനുള്ള അനുമതി സ്ലൊവാക്യൻ സർക്കാർ നേരത്തേ നല്കിയിട്ടുള്ളതാണ്. ഇതു പ്രകാരം കഴിഞ്ഞവർഷം 93 കരടികളെ വെടിവച്ചുകൊന്നു. സംരക്ഷിത ഇനത്തിൽപ്പെട്ട തവിട്ടുകരടികളെ കൊന്ന് എണ്ണം കുറയ്ക്കാനുള്ള ഇപ്പോഴത്തെ തീരുമാനം നിയമവിരുദ്ധമാണെന്ന ആരോപണവുമായി പരിസ്ഥിതി സംരക്ഷണ സംഘടനകൾ രംഗത്തുണ്ട്.
Read Moreപത്തുവർഷം മുന്‍പ് 239 പേരുമായി കാണാതായ മലേഷ്യൻ എയർലൈൻസ്: യാത്രാവിമാനത്തിനായുള്ള തെരച്ചിൽ നിർത്തിവച്ചു
പത്തുവർഷം മുന്‍പ് 239 പേരുമായി കാണാതായ മലേഷ്യൻ എയർലൈൻസ് യാത്രാവിമാനത്തിനായുള്ള തെരച്ചിൽ നിർത്തിവച്ചതായി മലേഷ്യ അറിയിച്ചു. സമയം അനുകൂലമല്ലാത്തതാണു കാരണമെന്നു ഗതാഗത മന്ത്രി ആന്റണി ലോകി പറഞ്ഞു. ഡിസംബറിൽ തെരച്ചിൽ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2014 മാർച്ച് എട്ടിന് ക്വാലാലംപുരിൽനിന്നു ചൈനയിലെ ബെയ്ജിംഗിലേക്കു പറന്ന വിമാനം ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലായിരിക്കവേ റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും ചൈന, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യക്കാരായിരുന്നു. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹ തിരോധാനങ്ങളിലൊന്നായി കണക്കാക്കുന്ന സംഭവത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായി വന്പൻ തെരച്ചിലാണു നടത്തിയത്. ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ 1.2 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശം പരിശോധിച്ചെങ്കിലും വിമാനത്തിന്റേതെന്നു കരുതുന്ന ചില ചെറിയ അവശിഷ്ടങ്ങളല്ലാതെ ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഓഷൻ ഇൻഫിനിറ്റി എന്ന സംഘടന നടത്തിയ തെരച്ചിലും ഫലം കണ്ടില്ല. ഓഷൻ ഇൻഫിനിറ്റി തന്നെയാണ് ഡിസംബറിൽ തെരച്ചിൽ…
Read Moreകടിച്ചുകീറാന്‍ തെരുവുനായകള്‍; തദ്ദേശസ്ഥാപനങ്ങള്‍ ഒന്നും അറിയുന്നില്ല; നായപിടിത്തക്കാരെ കിട്ടാനില്ലെന്നാണ് വിശദീകരണം
കോട്ടയം: പേവിഷബാധ വ്യാപകമായിട്ടും തദ്ദേശസ്ഥാപനങ്ങളുടെ തെരുവുനായ നിയന്ത്രണം എങ്ങുമെത്തുന്നില്ല. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി പഞ്ചായത്തുകളിലും നഗരസഭകളിലും നിലച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. നായപിടിത്തക്കാരെ കിട്ടാനില്ലെന്നാണ് വിശദീകരണം. നായകളെ വലയിട്ടു പിടിച്ച് കുത്തിവയ്ക്കുന്നതിനു തുച്ഛമായ വേതനമായതിനാല്‍ ആരും ഇതിന് താത്പര്യം കാണിക്കുന്നില്ല.തദ്ദേശഭരണം തീരാറായതോടെ ജനപ്രതിനിധികള്‍ക്ക് പദ്ധതിയോട് താത്പര്യവുമില്ല. പാമ്പാടി, കറുകച്ചാല്‍ പ്രദേശങ്ങളില്‍ അടുത്തയിടെ നായകളും പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങിയത് പേബാധയെത്തുടര്ന്നാണ്. ജില്ലയിലെ എല്ലാ നഗരങ്ങളിലും കവലകളിലും തെരുവുനായങ്ങള് അലഞ്ഞുതിരിയുന്നു. മത്സ്യ, മാംസ കടകളുടെ ചുറ്റുപാടില്‍ നായ്ശല്യം കൂടുതലാണ്. നരി, കുറുക്കന് എന്നിവ പെരുകിയതോടെ ഇവയില്‍നിന്ന് നായകള്‍ക്ക് പേവിഷബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ രണ്ടായിരത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം നായ്ക്കളുടെയും നരിയുടെയും കടിയേറ്റത്. കാല്‍നടയാത്രക്കാരും ഇരു ചക്രവാഹനങ്ങളില്‍ പോകുന്നവരുമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.
Read Moreമൂത്രം കുടിച്ചു ജീവിച്ചത് അഞ്ചുദിവസം; ഭൂകന്പത്തിന്റെ അഞ്ചാംദിനം രക്ഷപ്പെടൽ
യാങ്കോൺ: മ്യാൻമർ ഭൂകന്പമുണ്ടായി അഞ്ചാം ദിനം അധ്യാപകനെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു രക്ഷപ്പെടുത്തി. സ്കൂൾ പാഠങ്ങളും സ്വന്തം മൂത്രവുമാണു തന്റെ ജീവൻ നിലനിർത്തിയതെന്നു നാല്പത്തേഴുകാരനായ ടിൻ മാവുംഗ് പറഞ്ഞു. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററായ ഇദ്ദേഹം പരിശീലന കോഴ്സിനായി ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ സാഗെയിംഗ് നഗരത്തിലെത്തിയതായിരുന്നു. ഭൂകന്പമുണ്ടാകുന്പോൾ ഇദ്ദേഹം ഹോട്ടലിലെ താഴത്തെ നിലയിലുള്ള മുറിയിലായിരുന്നു. കെട്ടിടം കുലുങ്ങിത്തുടങ്ങിയപ്പോൾ സ്കൂളിൽ പഠിപ്പിച്ചിരുന്ന പാഠങ്ങൾ ഓർമ വന്നു. അതു പ്രകാരം കിടയ്ക്കയ്ക്കടിയിൽ അഭയം തേടി. തൊട്ടു പിന്നാലെ ഹോട്ടൽ മുഴുവൻ ഇടിഞ്ഞു മുകളിലേക്കുവീണു. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നുവെന്നു തോന്നിത്തുടങ്ങിയപ്പോൾ സ്വന്തം മൂത്രം കുടിച്ചു. കൂടെക്കൂടെ ‘രക്ഷിക്കണേ’ എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. മേഖലയിൽ തെരച്ചിൽ നടത്തുന്ന മ്യാൻമർ റെഡ് ക്രോസ് ടീമാണു ബുധനാഴ്ച ടിൻ മാവുംഗിനെ കണ്ടെത്തിയത്. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനിടെ ആരെയെങ്കിലും ജീവനോടെ കണ്ടെത്തുന്ന പ്രതീക്ഷ തെരച്ചിൽ സംഘത്തിനില്ലായിരുന്നു. ടിൻ മാവുംഗിനു ജീവനുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ രക്ഷാപ്രവർത്തകർക്കും വലിയ സന്തോഷമായി.…
Read More