സ്വീ​ഡ​ന്‍റെ ക​ഥ ക​ഴി​ച്ച് ഫ്രാ​ൻ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ


ന്യൂ​ജ​ഴ്സി: അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ലെ ആ​ദ്യ റൗ​ണ്ടി​ൽ സ്വീ​ഡ​ന്‍റെ വെ​ല്ലു​വി​ളി സ​ധൈ​ര്യം മ​റി​ക​ട​ന്ന് ഫ്രാ​ൻ​സി​ന് ഗം​ഭീ​ര വി​ജ​യ​വും പ്രീ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​ന​വും. ഏ​ക​പ​ക്ഷീ​യ​മാ​യ 3-0 ഗോ​ളു​ക​ൾ​ക്കാ​ണ് ഫ്രാ​ൻ​സ് ആ​ധി​കാ​രി​ക ജ​യം ഉ​റ​പ്പി​ച്ച​ത്. ന്യൂ​യോ​ർ​ക്കി​ലെ ന്യൂ​ജ​ഴ്സി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 2.30ന് ​ന​ട​ന്ന മ​ത്സ​ര​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ 80,663 പേ​രാ​ണ് എ​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ കൃ​ത്യ​ത​യും വേ​ഗ​ത​യും ച​ടു​ല​ത​യും സ​മാ​സ​മം ചേ​ർ​ത്താ​യി​രു​ന്നു മു​ൻ ചാ​ന്പ്യ​ൻ​മാ​രാ​യ ഫ്രാ​ൻ​സി​ന്‍റെ പ്ര​ക​ട​നം. ഇ​താ​ക​ട്ടെ അ​വ​രു​ടെ വി​ജ​യ​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചു. സൂ​പ്പ​ർ​താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഫ്രാ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മാ​യ​ത്. ഇ​തോ​ടെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ഗോ​ളു​ക​ൾ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ട​വും എം​ബാ​പ്പെ സ്വ​ന്ത​മാ​ക്കി.

ജ​ർ​മ​ൻ മു​ൻ താ​രം മി​റോ​സ്ലാ​വ് ക്ലോ​സെ​യെ​യാ​ണ് എം​ബാ​പ്പെ മ​റി​ക​ട​ന്ന​ത്. 18 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 18 ഗോ​ളു​ക​ളാ​ണ് 27കാ​ര​നാ​യ എം​ബാ​പ്പെ നേ​ടി​യ​ത്. 29 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 19 ഗോ​ളു​ക​ൾ നേ​ടി​യ ല​യ​ണ​ൽ മെ​സി​യാ​ണ് ഇ​നി മു​ന്നി​ലു​ള്ള​ത്. സ്വീ​ഡ​ന്‍റെ പ്ര​ഗ​ത്ഭ താ​ര​ങ്ങ​ളാ​യ അ​ല​ക്സാ​ണ്ട​ർ ഇ​സാ​ക്ക്, വി​ക്ട​ർ ഗ്യോ​ക്ക​റെ​സ് എ​ന്നി​വ​ർ​ക്കൊ​ന്നും അ​പ​ക​ട​ങ്ങ​ൾ വി​ത​ക്കാ​നാ​യി​ല്ല. മ​റു​വ​ശ​ത്ത് എം​ബാ​പ്പെ ത​ന്നെ​യാ​യി​രു​ന്നു ഫ്രാ​ൻ​സി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​ർ​ന്ന​ത്.

16-ാം മി​നി​റ്റി​ൽ എം​ബാ​പ്പെ​യു​ടെ മി​ന്നു​ന്ന ഷോ​ട്ട് ക​ണ്ടു. നീ​ള​ൻ അ​ടി സ്വീ​ഡ​ന്‍റെ ഗോ​ൾ​കീ​പ്പ​ർ ജാ​ക്കോ​ബ് വി​ഡെ​ൽ സെ​റ്റ​ർ​സ്ട്രോം ത​ടു​ത്തി​ടു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന്് നാ​ല് മി​നി​റ്റി​ന് ശേ​ഷം എം​ബാ​പ്പെ പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഓ​ഫ് സൈ​ഡാ​യി. എ​ന്നാ​ൽ ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കും മു​ന്പ് 45-ാം മി​നി​റ്റി​ൽ ഫ്രാ​ൻ​സ് മു​ന്നി​ലെ​ത്തി. സ​ഹ​താ​രം ഉ​സ്മാ​ൻ ഡെം​ബെ​ലെ​യി​ൽ നി​ന്ന് ല​ഭി​ച്ച പ​ന്തു​മാ​യി കു​തി​ച്ച എം​ബാ​പ്പെ, സ്വീ​ഡീ​ഷ് പ്ര​തി​രോ​ധ​ക്കാ​രെ മ​റി​ക​ട​ന്ന് വ​ല​ങ്കാ​ല​ൻ ഷോ​ട്ടി​ലൂ​ടെ പ​ന്ത് പോ​സ്റ്റി​ലേ​ക്ക് പാ​യി​ച്ചു. ഗോ​ളി ജാ​ക്കോ​ബ് വി​ഡെ​ൽ സെ​റ്റ​ർ​സ്ട്രോ​മി​ന് അ​വ​സ​രം ന​ൽ​കാ​തെ പ​ന്ത് വ​ല​യി​ലെ​ത്തി.

ര​ണ്ടാം​പ​കു​തി​യി​ലും ഫ്രാ​ൻ​സ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സ്വീ​ഡ​ൻ നി​ര ചെ​റു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. 53-ാം മി​നി​റ്റി​ൽ ഫ്രാ​ൻ​സ് വീ​ണ്ടും ലീ​ഡു​യ​ർ​ത്തി. അ​വ​രു​ടെ അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ൽ​ഡ​ർ ബ്രാ​ഡ്ലി ബാ​ർ​ക്കോ​ള സ്വീ​ഡി​ഷ് ഗോ​ൾ​കീ​പ്പ​ർ​ക്ക് മു​ക​ളി​ലൂ​ടെ പ​ന്ത് ചി​പ്പ് ചെ​യ്ത് ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു. ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പി​റ​കി​ലാ​യ സ്വീ​ഡ​ൻ തി​രി​ച്ച​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ്രാ​ൻ​സി​ന്‍റെ പ്ര​തി​രോ​ധം പി​ഴ​വു​ക​ൾ വ​രു​ത്തി​യി​ല്ല.

ഇ​തി​നി​ടെ 74-ാം മി​നി​റ്റി​ൽ എം​ബാ​പ്പെ ത​ന്‍റെ ര​ണ്ടാ​മ​ത്തെ ഗോ​ളും സ്വ​ന്ത​മാ​ക്കി. മൈ​ക്ക​ൽ ഒ​ലി​സെ​യി​ൽ നി​ന്ന് ല​ഭി​ച്ച പ​ന്തു​മാ​യി മു​ന്നേ​റി​യ എം​ബാ​പ്പെ സ്വീ​ഡി​ഷ് ഗോ​ൾ​കീ​പ്പ​റെ മ​റി​ക​ട​ന്ന് പ​ന്ത് വ​ല​യി​ലേ​ക്ക് തൊ​ടു​ത്തു​വി​ട്ടു. 3-0 ഗോ​ളു​ക​ൾ​ക്ക് ഫ്രാ​ൻ​സി​ന്‍റെ സ​ന്പൂ​ർ​ണ ആ​ധി​പ​ത്യം ഇ​തോ​ടെ പ്ര​ക​ട​മാ​യി.

Related posts

Leave a Comment