ഐ​വ​റി​കോ​സ്റ്റി​നെ തോ​ൽ​പ്പി​ച്ച് നോ​ർ​വെ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ

ഡ​ള്ളാ​സ്: ലോ​ക​ക​പ്പ് റൗ​ണ്ട് ഓ​ഫ് 32 പോ​രാ​ട്ട​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ശ​ക്തി​ക​ളാ​യ ഐ​വ​റി​കോ​സ്റ്റി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ച് നോ​ർ​വെ പ്രീ​ക്വാ​ർ​ട്ട​റി​ൽ. അ​ന്േ‍​റാ​ണി​യോ നു​സ, സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ല​ണ്ട് എ​ന്നി​വ​രാ​ണ് നോ​ർ​വെ​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​റു​വ​ശ​ത്ത് പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യ അ​മ​ദ് ദി​യാ​ലോ​യി​ലൂ​ടെ ഐ​വ​റി​കോ​സ്റ്റ് ഒ​രു ഗോ​ൾ മ​ട​ക്കി. മു​ൻ ജേ​താ​ക്ക​ളാ​യ ബ്ര​സീ​ലു​മാ​യി നോ​ർ​വെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഏ​റ്റു​മു​ട്ടും.

യു​എ​സി​ലെ ഡ​ള്ളാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ചൊ​വ്വാ​ഴ്ച രാ​ത്രി 10.30നാ​യി​രു​ന്നു നോ​ർ​വെ-​ഐ​വ​റി​കോ​സ്റ്റ് പോ​രാ​ട്ടം. ക​ളി ആ​രം​ഭി​ച്ച് മൂ​ന്നാം മി​നി​റ്റി​ൽ ഐ​വ​റി​കോ​സ്റ്റ് ഗോ​ൾ​മു​ഖ​ത്ത് വ​ച്ച് നോ​ർ​വെ​യു​ടെ സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഹെ​ഡ​ർ ഗോ​ൾ കീ​പ്പ​ർ യാ​ഹി​യ ഫൊ​ഫാ​ന ത​ട​ഞ്ഞു.

തൊ​ട്ടു​പി​ന്നാ​ലെ ഐ​വ​റി​കോ​സ്റ്റ് താ​രം യാ​ൻ ഡി​യൊ​മാ​ൻ​ഡെ​യു​ടെ ഗോ​ൾ ശ്ര​മ​വും പാ​ഴാ​യി. എ​ന്നാ​ൽ 39-ാം മി​നി​റ്റി​ൽ നോ​ർ​വെ​യു​ടെ അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ൽ​ഡ​ർ അ​ന്േ‍​റാ​ണി​യോ നു​സ ലോം​ഗ് ഷോ​ട്ടി​ലൂ​ടെ ആ​ദ്യ​ഗോ​ൾ നേ​ടി. ബോ​ക്സി​നു മു​ന്നി​ൽ വ​ച്ച് ക്യാ​പ്റ്റ​ൻ മാ​ർ​ട്ടി​ൻ ഒ​ഡെ​ഗാ​ർ​ഡ് ഇ​ട​തു​വ​ശ​ത്തേ​ക്ക് ന​ൽ​കി​യ പാ​സ് സ്വീ​ക​രി​ച്ച അ​ന്േ‍​റാ​ണി​യോ നു​സ, ബോ​ക്സി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന് പാ​യി​ച്ച നീ​ള​ൻ അ​ടി ഗോ​ൾ​വ​ല​യി​ൽ പ​തി​ച്ചു. പ​ന്ത് ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ഐ​വ​റി​കോ​സ്റ്റ് ഗോ​ൾ​കീ​പ്പ​ർ യാ​ഹി​യ ഫൊ​ഫാ​ന​യു​ടെ ശ്ര​മം വി​ഫ​മാ​യി.

മു​ന്നി​ലെ​ത്തി​യ നോ​ർ​വെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. ഇ​തോ​ടെ ഐ​വ​റി​കോ​സ്റ്റ് പ്ര​തി​രോ​ധം പ​ത​റി. എ​ർ​ലിം​ഗ് ഹാ​ല​ണ്ട് അ​ട​ക്ക​മു​ള്ള നോ​ർ​വെ താ​ര​ങ്ങ​ൾ ഐ​വ​റി​കോ​സ്റ്റ് ഗോ​ൾ​മു​ഖ​ത്ത് പ​ല​വ​ട്ടം അ​പ​ക​ടം വി​ത​ച്ചു. 60-ാം മി​നി​റ്റി​ൽ ഐ​വ​റി​കോ​സ്റ്റി​ന്‍റെ അ​മ​ദ് ദി​യാ​ലോ ഇ​റ​ങ്ങി​യ​തോ​ടെ ഗോ​ൾ വ​ന്നു.

74-ാം മി​നി​റ്റി​ൽ സ​ഹ​താ​രം നി​ക്കോ​ളാ​സ് പെ​പ്പെ​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യമു​ന്നേ​റ്റ​മാ​ണ് അ​തി​മ​നോ​ഹ​ര ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. മൈ​താ​ന​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് നി​ന്ന് പെ​പ്പെ​ക്ക് പ​ന്ത് ന​ൽ​കി കു​തി​ച്ച അ​മ​ദ് ദി​യാ​ലോ​ക്ക് ത​ന്നെ പെ​പ്പെ, പ​ന്ത് കൈ​മാ​റി. ബോ​ക്സി​ലേ​ക്ക് ക​ട​ന്നെ​ത്തി​യ അ​മ​ദ് ദി​യാ​ലോ നോ​ർ​വെ പ്ര​തി​രോ​ധ താ​ര​ങ്ങ​ളെ മ​റി​ക​ട​ന്ന് പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു.

മ​ത്സ​രംസ​മ​നി​ല​യി​ൽ തീ​രു​മെ​ന്ന് തോ​ന്നി​ച്ച നി​മി​ഷ​ത്തി​ൽ 86-ാം മി​നി​റ്റി​ൽ എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​ലൂ​ടെ നോ​ർ​വെ ഗോ​ൾ നേ​ടു​ന്ന​താ​ണ് ക​ണ്ട​ത്. മ​ധ്യ​നി​ര​യി​ലെ പാ​ട്രി​ക് ബെ​ർ​ഗ് ആ​ണ് ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. പി​ന്നീ​ട് സ​മ​നി​ല ഗോ​ളി​നാ​യി ഐ​വ​റി​കോ​സ്റ്റ് ആ​കു​ന്ന​ത്ര പൊ​രു​തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

Related posts

Leave a Comment