തിരുവനന്തപുരം: ശബരിമലയിൽ ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടു നടത്തിയ കേസിൽ. 2025 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർ, ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടുകൾ നടത്തി 36 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പിന് കീഴിൽ വരുന്ന ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ മുൻ ശാന്തി ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. സുനിൽകുമാർ പോറ്റിയെ ആണ് ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ആടിയ നെയ് പായ്ക്കറ്റിലാക്കി വിൽപ്പന നടത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. നെയ് പാക്കറ്റുകൾ വിൽപ്പന നടത്തിയതിനുശേഷം ലഭിച്ച മഴുവൻ തുകയും ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ ക്രമക്കേട് നടത്തി ദേവസ്വം ബോർഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കേസിലാണ്…
Read MoreDay: February 5, 2026
പ്രഷർ വാഷർ ഉപയോഗിച്ച് തറ കഴുകുന്നതിനിടെ ഷോക്കേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
കോഴിക്കോട്: കാക്കൂരിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകൻ അഭിജിത്ത്(17)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. പ്രഷർ വാഷർ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ബോധരഹിതനായി വീണുകിടക്കുകയായിരുന്ന അഭിജിത്തിന് ചുറ്റും വെള്ളമുണ്ടായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.
Read Moreകേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടി; ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്; ആവശ്യസർവീസുകളെ പണിമുടക്കിൽ നിന്നൊഴിവാക്കി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരേ ഈ മാസം 12ന് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന് നേതൃയോഗം തീരുമാനിച്ചു. ഫെബ്രുവരി 11ന് അര്‍ധരാത്രി മുതല്‍ 12 അര്‍ധരാത്രി വരെയാണ് പണിമുടക്ക് നിശ്ചയിച്ചിട്ടുള്ളത്. ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സ് സര്‍വീസുകള്‍, വിമാനത്താവളങ്ങള്‍, പാല്, പത്ര വിതരണം തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Read More