യ​ഥാ​ർ​ഥ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പോ​യി ക​ണ്ട​വ​രെ​ല്ലാം ഉ​ൾ​പ്പെ​ടും; സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കോ​പ്രാ​യ​ങ്ങ​ൾ ഇ​തു​കൊ​ണ്ടെ​ന്ന് എം.​ബി.​രാ​ജേ​ഷ്

തിരുവനന്തപുരം: നി​രാ​യു​ധ​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നാ​ട​ക​മാ​ണ് നി​യ​മ​സ​ഭ​യി​ൽ കാ​ണു​ന്ന​തെന്ന് മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്. ശ​ബ​രി​മ​ല സ്വ​ർ​ണ​മോ​ഷ​ണ​ക്കേ​സി​ൽ കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണം ഇ​വി​ടെ ന​ട​ക്കു​ക​യാ​ണ്. നി​സാ​ര വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ശ​രി​യ​ല്ല എ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​ത് പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ടും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നോ​ടു​മാ​ണ് എ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച​തുകൊ​ണ്ട് ഒ​രു പ്ര​തി​യും ര​ക്ഷ​പ്പെ​ടില്ല എ​ന്നു പ​റ​യു​ന്ന​ത് ദേ​വ​സ്വം ബെ​ഞ്ചാ​ണ്. അ​തി​ന് മു​ക​ളി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നാ​ണ് അ​ദ്ദേ​ഹം ക​രു​തു​ന്ന​ത്. യ​ഥാ​ർ​ഥ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു പോ​ക​ണ​മെ​ന്ന​താ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​വ​ശ്യം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​മോ​ഷ​ണ​ക്കേ​സി​ൽ കോ​ട​തി മ​റ്റൊ​രു കാ​ര്യം കൂ​ടി പ​റ​ഞ്ഞു. ധൃ​തി​പി​ടി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചാ​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു പോ​കും. അ​താ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെയും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ആ​വ​ശ്യം. ​യ​ഥാ​ർ​ഥ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്ത​രു​ത് എ​ന്ന​താ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. യ​ഥാ​ർ​ഥ പ്രതിക​ളി​ലേ​ക്ക് എ​ത്തി​യാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പോ​യി…

Read More

ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പ്: 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജ​റൂ​സ​ലെം: ഗാ​സ​യി​ൽ ഇ​സ്രേ​ലി സേ​ന​യു​ടെ വെ​ടി​വ​യ്പി​ൽ 19 പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ സ്ത്രീ​ക​ളും അ​ഞ്ചു പേ​ർ കു​ട്ടി​ക​ളു​മാ​ണ്. മൂ​ന്നി​ട​ത്താ​യി​രു​ന്നു ഇ​സ്രേ​ലി സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ​ട​ക്ക​ൻ ഗാ​സ​യി​ലെ തു​ഫാ​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രി​ലേ​റെ​യും ഒ​രേ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്. പ​ത്തു ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യും ബ​ന്ധു​വാ​യ അ​ഞ്ചു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രേ​ലി സൈ​നി​ക​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​ണ് ഇ​സ്രേ​ലി സേ​ന​യെ പ്ര​കോ​പി​പ്പി​ച്ച​ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ലാ​യ​ശേ​ഷം മാ​ത്രം ഗാ​സ​യി​ൽ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ 532 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യ​ശേ​ഷം ത​ങ്ങ​ളു​ടെ നാ​ലു സൈ​നി​ക​ർ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​സ്രേ​ലി സൈ​ന്യം പ​റ​യു​ന്നു.

Read More

ക​ന​ത്ത വേ​ന​ലി​ൽ ത​ണു​പ്പു​തേ​ടി പാ​മ്പു​ക​ൾ നാ​ട്ടി​ലേ​ക്ക്; സ​ത്യ​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ല​മാ​ര​യ്ക്കു​ള്ളി​ൽ ക​യ​റി​യ​ത് രാ​ജ​വെ​മ്പാ​ല; ഒ​ന്നും സം​ഭ​വി​ക്കാ​തി​രു​ന്ന​ത് ഭാ​ഗ്യം​കൊ​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ

കോ​​രു​​ത്തോ​​ട്: കോ​​രു​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ കൊ​​മ്പു​​കു​​ത്തി​​യി​​ൽ ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യെ ഭീ​​തി​​യി​​ലാ​​ഴ്ത്തി വീ​​ടി​​നു​​ള്ളി​​ൽ രാ​​ജ​​വെ​​മ്പാ​​ല​​യെ ക​​ണ്ടെ​​ത്തി. മൂ​​ത്തേ​​രി​​യി​​ൽ സ​​ത്യ​​ന്‍റെ വീ​​ടി​​നു​​ള്ളി​​ലാ​​ണ് എ​​ട്ട​​ടി​​യോ​​ളം നീ​​ള​​മു​​ള്ള പാ​​മ്പ് ക​​യ​​റി​​യ​​ത്. ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടു​​കൂ​​ടി​​യാ​​യി​​രു​​ന്നു സം​​ഭ​​വം. സ​​ത്യ​​ന്‍റെ അ​​മ്മ ത​​ങ്ക​​മ്മ വൈ​​കു​​ന്നേ​​രം വീ​​ട്ടി​​ലേ​​ക്ക് ക​​യ​​റി വ​​രു​​മ്പോ​​ഴാ​​ണ് വീ​​ടി​​ന​​ക​​ത്ത് രാ​​ജ​​വെ​​മ്പാ​​ല​​യെ ക​​ണ്ട​​ത്. ത​​ങ്ക​​മ്മ​​യെ ക​​ണ്ട​​തോ​​ടെ പാ​​മ്പ് അ​​ല​​മാ​​ര​​യു​​ടെ അ​​ടി​​യി​​ലേ​​ക്ക് ഇ​​ഴ​​ഞ്ഞു​​ക​​യ​​റി. ഉ​​ട​​ൻ​​ത​​ന്നെ ഇ​​വ​​ർ അ​​യ​​ൽ​​വാ​​സി​​ക​​ളെ​​യും വ​​നം​​വ​​കു​​പ്പി​​നെ​​യും വി​​വ​​ര​​മ​​റി​​യി​​ച്ചു. വ​​നം​​വ​​കു​​പ്പി​​ന്‍റെ സ​​ർ​​പ്പ ടീം ​​സ്ഥ​​ല​​ത്തെ​​ത്തി മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം പ​​രി​​ശ്ര​​മി​​ച്ചാ​​ണ് പാ​​മ്പി​​നെ പി​​ടി​​കൂ​​ടി​​യ​​ത്. പാ​​മ്പ് ഒ​​ളി​​ച്ചി​​രു​​ന്ന അ​​ല​​മാ​​ര വീ​​ടി​​ന് പു​​റ​​ത്തെ​​ത്തി​​ച്ച് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് അ​​തി​​ന്‍റെ ചു​​വ​​ട്ടി​​ലെ അ​​റ​​യി​​ൽ രാ​​ജ​​വെ​​മ്പാ​​ല​​യെ ക​​ണ്ടെ​​ത്തി​​യ​​ത്. കു​​ട്ടി​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​ർ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു​​വ​​രെ വീ​​ടി​​നു​​ള്ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​വ​​ർ കു​​രു​​മു​​ള​​ക് ശേ​​ഖ​​രി​​ക്കാ​​ൻ പ​​റ​​മ്പി​​ലേ​​ക്ക് പോ​​യ സ​​മ​​യ​​ത്താ​​ണ് രാ​​ജ​​വെ​​മ്പാ​​ല അ​​ക​​ത്തു ക​​യ​​റി​​യ​​ത്. കു​​ട്ടി​​ക​​ൾ വീ​​ട്ടി​​ലി​​ല്ലാ​​തി​​രു​​ന്ന സ​​മ​​യ​​മാ​​യ​​തി​​നാ​​ൽ വ​​ലി​​യൊ​​രു അ​​പ​​ക​​ട​​മാ​​ണ് ഒ​​ഴി​​വാ​​യ​​ത്. വേ​​ന​​ൽ ശ​​ക്ത​​മാ​​യ​​തോ​​ടെ വ​​ന​​ത്തി​​ൽ നി​​ന്നു പാ​​മ്പു​​ക​​ൾ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത് പ​​തി​​വാ​​വു​​ക​​യാ​​ണ്.

Read More

അ​നി​യ​ന്‍റെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് കൈ​യി​ട്ടു വാ​രി​യ​വ​രു​ടെ കൂ​ടെ ഇ​നി​യി​ല്ല; വ​ഞ്ചി​യൂ​രി​ലെ സി​പി​എം ര​ക്ത​സാ​ക്ഷി വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ൻ കോ​ൺ​ഗ്ര​സി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​രി​ലെ സി​പി​എം ര​ക്ത​സാ​ക്ഷി വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ൻ വി​നോ​ദ് കോ​ൺ​ഗ്ര​സി​ലേ​ക്ക്. ഉ​ച്ച​യ്ക്ക് 12 ന് ​കെ​പി​സി​സി ഓ​ഫീ​സി​ൽ വ​ച്ച് അം​ഗ​ത്വം ന​ൽ​കും. വി​ഷ്ണു​വി​ന്‍റെ പേ​രി​ൽ പി​രി​ച്ച ര​ക്ത​സാ​ക്ഷി ഫ​ണ്ട് നേ​താ​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി വി​നോ​ദ് ആ​രോ​പി​ച്ചി​രു​ന്നു. ഫ​ണ്ട്‌ ത​ട്ടി​പ്പി​ന് ത​രം താ​ഴ്ത്തി​യ നേ​താ​വി​ന് വീ​ണ്ടും പ​ദ​വി ന​ൽ​കി​യെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് ആ​രോ​പ​ണം. ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ നി​ന്ന് മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ അ​ഞ്ച് ല​ക്ഷം വ​ക​മാ​റ്റി​യെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​രം താ​ഴ്ത്തി​യ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്ക് സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പ​ദ​വി ന​ല്‍​കു​ക​യും ചെ​യ്തു. 2008 ലാ​ണ് വി​ഷ്ണു കൊ​ല്ല​പ്പെ​ട്ട​ത്. വി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ര്‍​ട്ടി ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്. പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് ര​ക്ഷ​സാ​ക്ഷി ഫ​ണ്ടാ​യി സ്വ​രൂ​പി​ച്ചി​രു​ന്നെ​ന്ന് സ​ഹോ​ദ​ര​ൻ വി​നോ​ദ് പ​റ​ഞ്ഞു. അ​ഞ്ചു ല​ക്ഷം രൂ​പ അ​മ്മ​യു​ടെ പേ​രി​ൽ ന​ൽ​കി. ബാ​ക്കി അ​ഞ്ചു​ല​ക്ഷം പാ​ർ​ട്ടി​യു​ടെ അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ച്ചു.…

Read More

പോ​റ്റി​യും പു​റ​ത്തേ​ക്ക്; ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ ര​ണ്ടാ​മ​ത്തെ കേ​സി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം. ഇ​തോ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പു​റ​ത്തി​റ​ങ്ങും. ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ല്‍ പോ​റ്റി​യു​ടെ ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദം ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത് 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, ദ്വാ​ര​പാ​ല​ക പാ​ളി കേ​സി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ര​ണ്ട് കേ​സി​ലും ജാ​മ്യം ല​ഭി​ച്ച പോ​റ്റി പു​റ​ത്തി​റ​ങ്ങും.

Read More

വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ്: വ​യോ​ധി​ക​ന്‍റെ 1.20 കോ​ടി ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ; മ​നു​ഷ്യ​ക്ക​ട​ത്ത് ബ​ന്ധം ആ​രോ​പി​ച്ചാ​യി​രു​ന്നു കു​രു​ക്ക്

ആ​ലു​വ: വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പി​ലൂ​ടെ വ​യോ​ധി​ക​നി​ൽ​നി​ന്ന് ഒ​രു കോ​ടി​യി​ലേ​റെ കൈ​ക്ക​ലാ​ക്കി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ ആ​ലി​പ്പ​റ​മ്പ് പാ​റ​ക്ക​ല്ലി​ൽ വീ​ട്ടി​ൽ സ​ലീ​മി​നെ​യാ(43)​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി ആ​ലു​വ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ സ​ലീം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​ന്‍റെ പേ​രി​ൽ മും​ബൈ​യി​ലെ ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ണ്ടെ​ന്നും ഉ​ത്ത​രേ​ന്ത്യ​യി​ലെ മ​നു​ഷ്യ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി 75 ല​ക്ഷം രൂ​പ ഇ​തു​വ​ഴി ട്രാ​ൻ​സ്ഫ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ശ്വ​സി​പ്പി​ച്ച് കോ​ട​തി​യു​ടേ​തെ​ന്നു പ​റ​ഞ്ഞ ഉ​ത്ത​ര​വും ഓ​ൺ​ലൈ​നാ​യി കാ​ണി​ച്ചു. വ​യോ​ധി​ക​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച് സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഈ ​കേ​സ് പ്ര​യോ​റി​ട്ടി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്കൗ​ണ്ടു​ക​ളി​ലെ തു​ക ത​ട്ടി​പ്പു​സം​ഘം പ​റ​ഞ്ഞ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നും പ​റ​ഞ്ഞു. സ​മ്മ​ർ​ദ​ത്തി​ലാ​യ വ​യോ​ധി​ക​ൻ എ​ട്ടു ത​വ​ണ​യാ​യി…

Read More

ജ​പ്പാ​നി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച: 35 മ​ര​ണം, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ടോ​ക്കി​യോ: വ​ട​ക്ക​ൻ ജ​പ്പാ​നി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ൽ റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി. ജ​പ്പാ​നി​ലു​ട​നീ​ളം 35 പേ​ർ മ​രി​ച്ച​താ​യും 393 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാ​ണു റി​പ്പോ​ർ​ട്ട്. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ 2 മീ​റ്റ​ർ വ​രെ മ​ഞ്ഞു​വീ​ഴ്ച​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തു​മൂ​ലം സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ത​ണു​ത്ത വാ​യു​വാ​ണ് ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യ്ക്ക് കാ​ര​ണം. ബു​ള്ള​റ്റ് ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ മി​ക്ക ട്രെ​യി​നു​ക​ളും ഓ​ടു​ന്നി​ല്ല. 1,700ല​ധി​കം വീ​ടു​ക​ളി​ൽ വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​യി. റോ​ഡി​ലെ മ​ഞ്ഞു​വീ​ഴ്ച കാ​ര​ണം ആം​ബു​ല​ൻ​സും ഫ​യ​ർ ട്ര​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് അ​മോ​റി ഗ​വ​ർ​ണ​ർ സോ​യി​ചി​രോ മി​യാ​ഷി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Read More

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ക​ര​യി​ൽ നി​ന്നും ക​ട​ലി​ലേ​ക്ക്: ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തോ​ടെ വീ​ട്ടു​കാ​രെ ര​ക്ഷി​ക്കാ​ൻ 13 വ​യ​സു​കാ​ര​ൻ നീ​ന്തി​യ​ത് 14 കി​ലോ​മീ​റ്റ​ർ; ഓ​സ്റ്റി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​ങ്ങ​നെ

ക​ട​ലി​ൽ അ​ക​പ്പെ​ട്ടു മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട സ്വ​ന്തം കു​ടും​ബ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നാ​ലു മ​ണി​ക്കൂ​റോ​ളം നീ​ന്തി 13 കാ​ര​ന്‍ സൂ​പ്പ​ര്‍ താ​ര​മാ​യി. പെ​ര്‍​ത്തി​ല്‍​നി​ന്നു​ള്ള ഓ​സ്റ്റി​ന്‍ ആ​പ്പെ​ല്‍​ബീ​യാ​ണ് ഹീ​റോ​യാ​യ​ത്. പെ​ർ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ജൊ​വാ​ന്ന (47), മ​ക്ക​ളാ​യ ഓ​സ്റ്റി​ൻ, ബെ​യു (12), ഗ്രേ​സ് (എ​ട്ട്) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഊ​തി​വീ​ർ​പ്പി​ക്കാ​വു​ന്ന പെ​ഡ​ൽ ബോ​ട്ടി​ൽ പ​ടി​ഞ്ഞാ​റ​ൻ പെ​ർ​ത്തി​ൽ​നി​ന്ന് 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്വി​ൻ​ഡാ​ൽ​പി​ലെ ജി​യോ​ഗ്രാ​ഫെ തു​റ​മു​ഖ​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 14 കി​ലോ​മീ​റ്റ​ർ അ​ക​ലെതീ​ര​ത്തു​നി​ന്ന് 14 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​വ​രു​ടെ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ ഓ​സ്റ്റി​ൻ വി​വ​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​നാ​യി മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ തീ​രം ല​ക്ഷ്യ​മാ​ക്കി നാ​ല് മ​ണി​ക്കൂ​റോ​ളം ക​ട​ലി​ലൂ​ടെ നീ​ന്തു​ക​യാ​യി​രു​ന്നു. ക​ട​ലി​ലൂ​ടെ ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നീ​ന്തി​യ​ത്. മു​ന്നോ​ട്ടു​നീ​ങ്ങ​വേ ക​ന​ത്ത തി​ര​മാ​ല​ക​ൾ ത​ട​സ​മാ​യി. തു​ട​ർ​ന്നു​ള്ള ര​ണ്ടു മ​ണി​ക്കൂ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ഇ​ല്ലാ​തെ​യും…

Read More

അ​ഭി​ജി​ത്ത് നാ​യ​ർ​ക്ക് പ്രാ​യം ഇ​രു​പ​ത്തി​ര​ണ്ട്; വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക‍​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​തി​ക്ര​മം നേ​രി​ട്ട​ത് ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കുക​യാ​യി​രു​ന്ന വീ​ട്ട​മ്മ

പ​ത്ത​നം​തി​ട്ട: ഓ​പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ചി​റ്റാ​ര്‍ മ​ണ​ക്ക​യം നി​വ​ര​ത്ത് കി​ഴ​ക്ക​തി​ല്‍ അ​ഭി​ജി​ത്ത് നാ​യ​ര്‍ (കി​ച്ചു,22)നെ​യാ​ണ് ചി​റ്റാ​ര്‍ എ​സ്എ​ച്ച്ഒ ജി. ​സു​രേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ല്‍ മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യം അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ നി​ല​വി​ളി​ച്ച​തോ​ടെ ഇ​യാ​ൾ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി അ​ഭി​ജി​ത്തി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ ക​ര​ങ്ങ​ൾ​ക്ക് ഇ​ര​യാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക; ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ സ​മ​യ​ത്ത് ഒ​ളി​ഞ്ഞു​നി​ന്ന് യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ചു;ചി​റ്റാ​റി​ലെ സം​ഭ​വ​മി​ങ്ങ​നെ

ചി​റ്റാ​ർ: സ​ഹ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചു​കോ​യി​ക്ക​ൽ സ്‌​റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ശോ​ക​ൻ (53) നെ​യാ​ണ് ചി​റ്റാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. ഉ​ച്ച​യ്ക്ക് സ്റ്റേ​ഷ​ൻ ഭ​ക്ഷ​ണ​ശാ​ല​യി​ൽ വ​ച്ചാ​ണ് അ​ശോ​ക​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ക​ട​ന്നു​പി​ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി​യേ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം അ​ശോ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്‌ അ​ശോ​ക​ൻ. ഇ​യാ​ളെ വ്യാ​ഴാ​ഴ്‌​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More