സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍ 15 മു​ത​ല്‍; ക​ണ്ണൂ​രി​ലെ വോ​ട്ടു​ചോ​ർ​ച്ച​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കും

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ണ്ടാ​യ വോ​ട്ടു ചോ​ർ​ച്ച അ​തീ​വ ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കാ​ൻ സി​പി​എം തീ​രു​മാ​നം. കോ​ട്ട​ക​ളെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു പോ​ന്നി​രു​ന്ന പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ച് മ​ത്സ​രി​ച്ച മു​ൻ നേ​താ​ക്ക​ൾ​ക്കു​ണ്ടാ​യ വി​ജ​യം, 2021ൽ ​സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം നേ​ടി കെ.​കെ. ശൈ​ല​ജ വി​ജ​യി​ച്ച മ​ട്ട​ന്നൂ​രി​ലെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ധ​ർ​മ​ട​ത്തെ​യും ഭൂ​രി​പ​ക്ഷം കു​ത്ത​നെ കു​റ​ഞ്ഞ​ത് എ​ന്നി​വ പാ​ർ​ട്ടി​ക്ക് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തി​ലും വ​ലി​യ മാ​ന​ക്കേ​ടാ​ണു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പോ​ളി​റ്റ് ബ്യൂ​റോ വി​ല​യി​രു​ത്തി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വോ​ട്ടു ചോ​ർ​ച്ച​യു​ടെ എ​ണ്ണം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.

ഇ​തി​നു പി​ന്നി​ൽ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ക. ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രും ബൂ​ത്ത് ത​ല​ത്തി​ലെ വോ​ട്ടു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. വീ​ഴ്ച ക​ണ്ടെ​ത്തി​യ ഘ​ട​ക​ങ്ങ​ളി​ലെ നേ​തൃ​ത്വ​ത്തോ​ട് വി​ശ​ദീ​ക​ര​ണ​വും തേ​ടും. നി​യ​മ​സ​ഭാ പ​രാ​ജ​യം സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തു​ന്ന ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്കു ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക. പ​രാ​ജ​യം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ കീ​ഴ്ഘ​ട​ക​ങ്ങ​ൾ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ൽ മാ​ത്ര​മൊ​തു​ക്കാ​തെ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള പു​തി​യ ക്ര​മീ​ക​ര​ണ​വും ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം.

ഇ​ന്ന് ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം ചെ​യ്യും. നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി സം​സ്ഥാ​ന ക​മ്മി​റ്റി​യും ചേ​രു​ന്നു​ണ്ട്. 15 മു​ത​ലാ​ണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ങ്ങ​ൾ ന​ട​ക്കു​ക. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ലാ ക​മ്മി​റ്റി​ക​ളും ചേ​രും. ഇ​തി​ന്‍റെ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ഴെ​ത്ത​ട്ടു മു​ത​ലു​ള്ള തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ക. സം​സ്ഥാ​ന നേ​താ​ക്ക​ളു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് കീ​ഴ്ഘ​ട​ക​ങ്ങ​ളി​ല​ട​ക്കം പ്ര​ത്യേ​ക ചു​മ​ത​ല ന​ൽ​കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും സം​സ്ഥാ​ന ക​മ്മി​റ്റി​യും ഇ​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്ത് രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​ന്പി​ലു​മു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ചി​ല നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും മ​റ്റു ചി​ല​രെ പു​ക​ഴ്ത്തി​യും പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​ർ വി​വാ​ദ​വും പാ​ർ​ട്ടി നേ​തൃ​ത്വം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കും. ര​ണ്ടി​ട​ങ്ങ​ളി​ലും പാ​ർ​ട്ടി​യു​ടെ നേ​തൃ​നി​ര​യി​ലു​ള്ള ചി​ല​ർ ത​ന്നെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ അ​ണി​യ​റ നീ​ക്കം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം വ​ള​രെ ഗൗ​ര​വ​ക​ര​മാ​യി പ​രി​ശോ​ധി​ക്കും. പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​യ​ർ​ത്തി​യ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ഉ​ൾ​പ്പ​ടെ​യു​ള്ള ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് ആ​രോ​പ​ണ വി​ധേ​യ​നെ പാ​ർ​ട്ടി സം​ര​ക്ഷി​ച്ച​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് ചി​ല​ർ പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് വോ​ട്ട​ർ​മാ​ർ ത​ള്ളി​യ​താ​ണ് പ​യ്യ​ന്നൂ​രി​ൽ ക​ണ്ട​ത്.

ത​ളി​പ്പ​റ​ന്പി​ൽ പാ​ർ​ട്ടി ഭ​രി​ക്കു​ന്ന പ​രി​യാ​രം, കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടി.​കെ. ഗോ​വി​ന്ദ​ൻ നേ​ടി​യ വോ​ട്ടു​ക​ളും സി​പി​എ​മ്മി​നെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ല്‍ 1785 വോ​ട്ടി​ന്‍റെ​യും കു​റു​മാ​ത്തൂ​രി​ല്‍ 2545 വോ​ട്ടി​ന്‍റെ​യും ലീ​ഡാ​ണ് ടി.​കെ. ഗോ​വി​ന്ദ​ൻ നേ​ടി​യ​ത്. എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്താ​യ മ​യ്യി​ലി​ൽ 99 വോ​ട്ടി​ന്‍റെ​യും സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ കു​റ്റ്യാ​ട്ടൂ​രി​ൽ 1662 വോ​ട്ടി​ന്‍റെ​യും ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് ഇ​ട​ത് സ്ഥാ​നാ​ർ​ഥി പി.​കെ.​ശ്യാ​മ​ള​യ്ക്ക് കി​ട്ടി​യ​ത്. സി​പി​എ​മ്മി​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ കേ​വ​ലം 672 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് ശ്യാ​മ​ള​യ്ക്ക് ല​ഭി​ച്ച​ത്.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment