ചൂ​ണ്ട എ​ന്തി​ലോ ഉ​ട​ക്കി: മീ​ൻ പ്ര​തീ​ക്ഷി​ച്ച യു​വാ​ക്ക​ൾ​ക്ക് കി​ട്ടി​യ​ത് വ​ലി​യ ചാ​ക്കു​കെ​ട്ട്; സൂ​ക്ഷി​ച്ചു നോ​ക്കി​യ​പ്പോ​ൾ ചാ​ക്കു​കെ​ട്ട​ൽ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും; പ​രി​ഭ്രാ​ന്തി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ

ചെ​ങ്ങ​ന്നൂ​ർ: ക​ല്ലി​ശേ​രി റെ​യി​ൽ​വേ പാ​ല​ത്തി​നു സ​മീ​പം പ​മ്പാ ന​ദി​യി​ൽ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും അ​ട​ങ്ങി​യ ചാ​ക്കു​കെ​ട്ട് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വം പ്ര​ദേ​ശ​ത്ത് വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തു മീ​ൻ​പി​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളു​ടെ ചൂ​ണ്ട​യി​ലാ​ണ് അ​സ്ഥി​കൂ​ടാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ങ്ങി​യ ചാ​ക്ക് കു​ടു​ങ്ങി​യ​ത്. യു​വാ​ക്ക​ൾ ആ​റ്റി​ൽ ചൂ​ണ്ട​യി​ട്ടു മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ വ​ലി​യ ഭാ​ര​മു​ള്ള എ​ന്തോ ഒ​ന്ന് ചൂ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വ​ലി​യ മീ​ൻ കു​ടു​ങ്ങി​യെ​ന്ന ധാ​ര​ണ​യി​ൽ ചൂ​ണ്ട വ​ലി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ൾ ആ​റ്റി​ലി​റ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ദി​യി​ൽ താ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ ഒ​രു ചാ​ക്കു​കെ​ട്ട് ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​തു ക​ര​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഉ​ള്ളി​ൽ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ന​ടി സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി, കൈ​യു​ടെ​യും കാ​ലി​ന്‍റെ​യും എ​ല്ലി​ൻ​ക​ഷ്ണ​ങ്ങ​ൾ, ശ​വ​പ്പെ​ട്ടി​യു​ടെ കൈ​പ്പി​ടി,…

Read More

ബി​ഗ്ബോ​സ്താ​രം സ​ജ്ന മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി​യോ? അ​മ്മ​യാ​കു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന ചി​ത്ര​ത്തി​നൊ​പ്പം റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ ചി​ത്ര​വും

വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ്ര​ണ​യം പ​ര​സ്യ​മാ​ക്കി ടെ​ലി​വി​ഷ​ൻ താ​രം സ​ജ്ന ഫി​റോ​സ്. ഗ​ർ​ഭി​ണി​യാ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യാ​ണ് സ​ജ്ന ഈ ​വി​വ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് കാ​ണി​ച്ചു​ള്ള സൂ​ച​ന​യും സ​ജ്ന പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. 9 ആഴ്ച പിന്നിട്ടുവെന്നും റ​സൂ​ൽ പൂ​ക്കൂ​ട്ടി​യെ കെ​ട്ടി​പ്പി​ടി​ച്ചു​ള്ള ചി​ത്ര​വും അ​വ​ർ ആ ​പോ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ഷാ അ​ള്ളാ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് സ​ജ്‌​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. സ​ജ്‌​ന​യും റ​സൂ​ൽ പൂ​ക്കു​ട്ടി​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തെ ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. സ​ജ്ന​യു​ടെ മു​ൻ​ഭ​ർ​ത്താ​വ് ഫി​റോ​സ് ത​ന്നെ ഇ​വ​ർ​ക്കെ​തി​രെ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഇ​രു​വ​രും വി​വാ​ഹി​ത​രാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. റ​സൂ​ൽ പൂ​ക്കു​ട്ടി സ​ജ്‌​ന​യു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​നും ത​യ്യാ​റാ​യി​ട്ടി​ല്ല.

Read More

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ലെ സ​ത്യം ക​ണ്ടെ​ത്താ​ൻ സി​ബി​ഐ വ​രു​ന്നു; മ​ക​ൾ​ക്ക് ആ​ശ്രി​ത​നി​യ​മ​നം ന​ൽ​കാ​നും തീ​രു​മാ​ന​മെ​ടു​ത്ത് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്കു വി​ട്ടു. ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. കു​ടും​ബം ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ക​ൾ നി​ര​ഞ്ജ​ന​യ്ക്ക് ആ​ശ്രി​ത നി​യ​മ​നം ന​ൽ​കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. നി​ല​വി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കു​ടും​ബം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും സം​ഭ​വ​ത്തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത സം​ശ​യി​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ ചെ​യ്യു​ന്ന ആ​ദ്യ കേ​സാ​ണി​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു സി​ബി​ഐ​ക്കു നേ​രി​ട്ട് കേ​സ് ഏ​റ്റെ​ടു​ക്കാ​നു​ള്ള പൊ​തു അ​നു​മ​തി റ​ദ്ദാ​ക്കി​യി​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ശി​പാ​ർ​ശ ഈ ​ഘ​ട്ട​ത്തി​ൽ അ​നി​വാ​ര്യ​മാ​യി​രു​ന്നു. 2024 ഒ​ക്ടോ​ബ​ർ 15നാ​ണ് ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​വീ​ൻ ബാ​ബു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും…

Read More