വി​വി​ധ പേ​രു​ക​ളി​ലെ സ​ത്യ​പ്ര​തി​ജ്ഞ: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ ദൈ​വ​ങ്ങ​ളു​ടെ​യും ബ​ലി​ദാ​നി​ക​ളു​ടെ​യും പേ​രി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത 20 ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ റ​ദ്ദാ​ക്കി. നാ​ലാ​ഴ്ച​യ്ക്ക​കം വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ​സ്. പി. ​ദീ​പ​ക് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. ഭ​ര​ണ​ഘ​ട​നാ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്കി വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ‘ഗു​രു​ദേ​വ നാ​മ​ത്തി​ല്‍, ഉ​ദി​യ​ന്നൂ​ര്‍ ദേ​വി​യു​ടെ നാ​മ​ത്തി​ല്‍, കാ​വി​ല​മ്മ​യു​ടെ നാ​മ​ത്തി​ല്‍, ഭ​ഗ​വ​ത് നാ​മ​ത്തി​ല്‍, ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി​യു​ടെ നാ​മ​ത്തി​ല്‍, ഭാ​ര​താം​ബ​യു​ടെ നാ​മ​ത്തി​ല്‍, എ​ന്‍റെ പ്ര​സ്ഥാ​ന​ത്തി​ലെ ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ല്‍, ഭാ​ര​ത മാ​താ​വി​ന്‍റെ നാ​മ​ത്തി​ല്‍, തി​രു​വ​ല്ലം പ​ര​ശു​രാ​മ​ന്‍റെ നാ​മ​ത്തി​ല്‍, ആ​റ്റു​കാ​ല്‍ അ​മ്മ​യു​ടെ നാ​മ​ത്തി​ല്‍, ശ്രീ ​ഇ​രും​കു​ള​ങ്ങ​ര ദു​ര്‍​ഗ ഭ​ഗ​വ​തി​യു​ടെ നാ​മ​ത്തി​ല്‍, പ​ത്മ​നാ​ഭ​ന്‍റേ​യും ശ്രീ ​മ​ഹാ​വി​ഷ്ണു​വി​ന്‍റേ​യും നാ​മ​ത്തി​ല്‍, ശ്രീ​ക​ണ്‌​ഠേ​ശ്വ​ര​ന്‍ അ​മ്മ​യ​പ്പ​ന്‍ നാ​മ​ത്തി​ല്‍, അ​യ്യ​പ്പ നാ​മ​ത്തി​ല്‍, കാ​ര്യ​വ​ട്ടം ശ്രീ ​ധ​ര്‍​മ…

Read More

തൊ​ള്ളാ​യി​രം ഷാ​പ്പി​ല്‍​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച അ​ഞ്ച് യു​വാ​ക്ക​ള്‍​ക്കു​കൂ​ടി​ഭ​ക്ഷ്യ​വി​ഷ​ബാ​ധ; മൂ​ന്ന് യു​വാ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍

കുമരകം: അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്തു​​ള്ള തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ല്‍​നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ച്ച കൂ​​ടു​​ത​​ല്‍ യു​​വാ​​ക്ക​​ള്‍​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു. മ​​ണ​​ര്‍​കാ​​ട്, ആ​​ര്‍​പ്പൂ​​ക്ക​​ര, വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ഞ്ച് യു​​വാ​​ക്ക​​ള്‍​ക്കാ​​ണ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ​​തെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചു. ഇ​​വ​​രി​​ല്‍ മ​​ണ​​ര്‍​കാ​​ട് പാ​​ല​​യ്ക്കാ​​ട്ട് ജി​​ന്‍​സ് (35), സ​​ഹോ​​ദ​​ര​​ന്‍ ജി​​തി​​ന്‍ (31), ആ​​ര്‍​പ്പൂ​​ക്ക​​ര പാ​​വ​​ന​​മാ​​ലി അ​​ഖി​​ല്‍ (30) എ​​ന്നി​​വ​​ര്‍ ഇ​​പ്പോ​​ഴും ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്. സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു പേ​​രി​​ല്‍ ര​​ണ്ട് പേ​​ര്‍​ക്കാ​​ണ് ഭ​​ക്ഷ്യ വി​​ഷ​​ബാ​​ധ. ഇ​​വ​​ര്‍ ര​​ണ്ടു പേ​​രും വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യി​​രു​​ന്നു. ഷാ​​പ്പി​​ലെ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തി​​രു​​ന്ന യു​​വാ​​വി​​ന് രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​യി​​ല്ല. ജി​​ന്‍​സും ജി​​തി​​നും മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി​​യി​​ലും അ​​ഖി​​ല്‍ അയ്മനം ഗ്രേ​​യ്‌​​സ് ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണു ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​ത്.

Read More

ഹാ​യ്, ഹാ​ല​ണ്ട്… ​ഹാ​ല​ണ്ട് ഡ​ബി​ളി​ല്‍ നോ​ര്‍​വെ ര​ണ്ടാം ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ടി​ല്‍

ന്യൂ​ജ​ഴ്‌​സി: ഇ​ര​ട്ട​ഗോ​ള്‍ നേ​ടി​യ സൂ​പ്പ​ര്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ തോ​ളി​ലേ​റി നോ​ര്‍​വെ ഫി​ഫ 2026 ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍. ഗ്രൂ​പ്പ് ഐ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ നോ​ര്‍​വെ 3-2ന് ​സെ​ന​ഗ​ലി​നെ കീ​ഴ​ട​ക്കി. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ നോ​ര്‍​വെ 4-1ന് ​ഇ​റാ​ക്കി​നെ തോ​ല്‍​പ്പി​ച്ചി​രു​ന്നു. 1998നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് നോ​ര്‍​വെ ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ എ​ത്തു​ന്ന​ത്. 98ല്‍ ​പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച നോ​ര്‍​വെ, ഇ​ത്ത​വ​ണ റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഇ​ടം നേ​ടി​ക്ക​ഴി​ഞ്ഞു. മാ​ര്‍​ക്ക​സ് ഹോം​ഗ്രെ​ന്‍ പെ​ഡേ​ഴ്‌​സ​ണി​ന്‍റെ ഗോ​ളി​ല്‍ 43-ാം മി​നി​റ്റി​ല്‍ നോ​ര്‍​വെ ലീ​ഡ് നേ​ടി. ഒ​രു ഗോ​ളി​ന്‍റെ ലീ​ഡു​മാ​യി ഒ​ന്നാം പ​കു​തി അ​വ​സാ​നി​പ്പി​ച്ച നോ​ര്‍​വെ​യ്ക്കാ​യി 48-ാം മി​നി​റ്റു​ക​ളി​ല്‍ ഹാ​ല​ണ്ട് ല​ക്ഷ്യം ക​ണ്ടു. എ​ന്നാ​ല്‍, സെ​ന​ഗ​ലി​ന്‍റെ ഇ​സ്മ​യി​ല സാ​ര്‍ 53-ാം മി​നി​റ്റി​ല്‍ ഒ​രു ഗോ​ള്‍ മ​ട​ക്കി. 58-ാം മി​നി​റ്റി​ല്‍ ഹാ​ല​ണ്ട് വീ​ണ്ടും വ​ല കു​ലു​ക്കി. അ​തോ​ടെ വൈ​ക്കിം​ഗ്‌​സ് ദേ​ശ​ക്കാ​ര്‍ 3-1നു ​മു​ന്നി​ല്‍. സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ ഇ​സ്മ​യി​ല സാ​ര്‍ (90+3) ര​ണ്ടാം…

Read More

ഇ​നി​യും ജീ​വി​ക്കും അ​വ​ൻ അ​ഞ്ചു​പേ​രി​ലൂ​ടെ; പോ​ലീ​സ് ജീ​പ്പി​ടി​ച്ച് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ഒ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി; അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​ൻ സ​മ്മ​ത​മ​റി​യി​ച്ച് കു​ടും​ബം

കൊ​ച്ചി: പോ​ലീ​സ് ജീ​പ്പും ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ആ​ളൂ​ര്‍ ആ​ന​ത്ത​ടം സ്വ​ദേ​ശി പീ​ണി​ക്ക​പ​റ​മ്പി​ല്‍ രാ​ജു​വി​ന്‍റെ മ​ക​ന്‍ ജു​വി​ന്‍ (16) ആ​ണു മ​രി​ച്ച​ത്. ആ​ന​ത്ത​ടം സ്വ​ദേ​ശി ത​യ്യി​ല്‍ പ്ര​ദീ​പി​ന്‍റെ മ​ക​ന്‍ അ​ന​ന്ത​കൃ​ഷ്ണ​ന്‍ (16) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ 15ന് ​ഉ​ച്ച​യോ​ടെ പോ​ട്ട മൂ​ന്നു​പീ​ടി​ക സം​സ്ഥാ​ന​പാ​ത​യി​ല്‍ ആ​ളൂ​ര്‍ ക​ദ​ളി​ച്ചി​റ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പോ​ട്ട ഭാ​ഗ​ത്തു​നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ല​ക്‌​ട്രി​ക് സ്‌​കൂ​ട്ട​റി​ല്‍ പോ​ലീ​സ് ജീ​പ്പി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജു​വി​ന്‍ രാ​ജു​വി​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യും. ഹൃ​ദ​യം, വൃ​ക്ക​ക​ള്‍, പാ​ന്‍​ക്രി​യാ​സ്, ക​ര​ള്‍, ക​ണ്ണു​ക​ള്‍ എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന ജു​വി​ന്‍റെ പി​താ​വ് രാ​ജു സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടി​ലെ​ത്തി. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് ആ​ളൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍ ന​ട​ക്കും. അ​മ്മ: ബീ​ന. സ​ഹോ​ദ​രി: ജൂ​നി​യ (പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി).

Read More

അ​യ്യ യ്യേ ​നാ​ണ​ക്കേ​ട്… വി​ല്ലിം​ഗ്‌​ട​ൺ ഐ​ല​ൻ​ഡി​ലെ റെ​യി​ൽ​വേ ട്രാ​ക്ക് ആ​രോ മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യി; മോ​ഷ​ണം ന​ട​ന്ന​ത് സി​ഐ​എ​സ്എ​ഫി​ന്‍റെ നി​രീ​ക്ഷ​ണ​മു​ള്ള സ്ഥ​ല​ത്ത് നി​ന്ന്

കൊ​ച്ചി: വി​ല്ലിം​ഗ്‌​ട​ൺ ഐ​ല​ൻ​ഡി​ൽ അ​ര​കി​ലോ​മീ​റ്റ​റോ​ളം റെ​യി​ൽ​വേ ട്രാ​ക്ക് മോ​ഷ​ണം പോ​യി. ഐ​ല​ൻ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റെ​യി​ൽ​വേ പാ​ത​യി​ലെ ഒ​രു ഭാ​ഗ​മാ​ണ് കാ​ണാ​താ​യ​ത്. ഇ​വ ക​ട​ത്തി​ക്കൊ​ണ്ട് പോ​യ​താ​ണെ​ന്നാ​ണു സം​ശ​യം. സി​ഐ​എ​സ്എ​ഫ്, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് എ​ന്നി​വ​രു​ടെ ക​ന​ത്ത നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യാ​ണി​ത്. നി​ല​വി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ല്ലാ​ത്ത പാ​ത​യാ​ണി​ത്. മു​ൻ​പ് ഈ ​ഭാ​ഗ​ത്തെ റെ​യി​ൽ​വേ ഗ​ർ​ഡ​റു​ക​ൾ അ​ഴി​ച്ചു​മാ​റ്റി ചി​ല അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഈ ​പ്ര​വൃ​ത്തി​ക​ളു​ടെ മ​റ​വി​ൽ ട്രാ​ക്കു​ക​ൾ മു​റി​ച്ച് ക​ട​ത്തി​യ​താ​ണോ എ​ന്ന് റെ​യി​ൽ​വേ സം​ശ​യി​ക്കു​ന്നു​ണ്ട്. വ​ല്ലാ​ർ​പാ​ടം നി​ല​വി​ൽ വ​ന്ന​തോ​ടെ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന ട്രാ​ക്കി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. ഈ ​ഭാ​ഗ​ത്തേ​ക്കു നി​ല​വി​ൽ ച​ര​ക്കു​നീ​ക്കം ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ടു​മൂ​ടി​യ അ​വ​സ്ഥ​യാ​ണ്.

Read More

സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. വ​രും​ മ​ണി​ക്കൂ​റി​ൽ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും ഇ​ന്ന് പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല. വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Read More

തു​ട​ക്ക​ത്തി​ൽ വെ​റു​ത്തു, ഒ​ടു​വി​ൽ ബം​ഗ​ളൂ​രു ഹൃ​ദ​യം ക​വ​ർ​ന്നു; ഒ​രു യു​വ​തി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

പു​തി​യൊ​രു ന​ഗ​ര​ത്തി​ലേ​ക്ക് താ​മ​സം മാ​റു​ന്ന​ത് തു​ട​ക്ക​ത്തി​ൽ ആ​ർ​ക്കും ബു​ദ്ധി​മു​ട്ടും ഒ​റ്റ​പ്പെ​ട​ലും ഉ​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണ്. എ​ന്നാ​ൽ, ആ​ദ്യം താ​ൻ വെ​റു​ത്തി​രു​ന്ന ബം​ഗ​ളൂ​രു ന​ഗ​ര​ത്തോ​ട് പി​ന്നീ​ട് തോ​ന്നി​യ ആ​ഴ​ത്തി​ലു​ള്ള അ​ടു​പ്പ​ത്തെ​ക്കു​റി​ച്ച് ഒ​രു യു​വ​തി പ​ങ്കു​വെ​ച്ച അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രു​ടെ​യും ഹൃ​ദ​യം തൊ​ടു​ന്ന​ത്. റി​യ എ​ന്ന യു​വ​തി ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ബം​ഗ​ളൂ​രു​വി​ലെ ത​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് മ​ന​സ്സ് തു​റ​ന്ന​ത്. പു​തി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ജോ​ലി​സ്ഥ​ല​ത്തോ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കോ ആ​യി മാ​റി​ത്താ​മ​സി​ക്കേ​ണ്ടി വ​രു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് റി​യ​യു​ടെ വാ​ക്കു​ക​ൾ ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി മാ​റി​ക്ക​ഴി​ഞ്ഞു. താ​ൻ ആ​ദ്യ​മാ​യി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​പ്പോ​ൾ ഈ ​ന​ഗ​ര​ത്തെ ഒ​രു​പാ​ട് വെ​റു​ത്തി​രു​ന്നു എ​ന്ന് റി​യ തു​റ​ന്നു പ​റ​യു​ന്നു. ന​ഗ​ര​ത്തി​ന്‍റെ കു​ഴ​പ്പം കൊ​ണ്ട​ല്ല, മ​റി​ച്ച് ത​നി​ക്ക് ഇ​വി​ടെ കൂ​ട്ടു​കാ​ർ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും, എ​വി​ടെ​യും അ​പ​രി​ചി​ത​ത്വം തോ​ന്നി​യ​തി​നാ​ലും ആ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ കാ​ല​ക്ര​മേ​ണ ഈ ​ന​ഗ​രം ത​ന്‍റെ മ​ന​സ്സി​ൽ അ​ത്ര​മേ​ൽ…

Read More

നി​യ​മം പാ​ലി​ക്കാ​നു​ള്ള​ത്… ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്ക് നി​രാ​ശ​വാ​ർ​ത്ത; പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യം ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പോ​സ്റ്റ​റു​ക​ള്‍ മ​റ​യ്ക്ക​ണം

ആ​ല​പ്പു​ഴ: ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ ബാ​ന​റു​ക​ളി​ൽ പ്ര​ഖു​ഖ താ​ര​ങ്ങ​ൾ ചു​രു​ട്ട് വ​ലി​ക്കു​ന്ന ചി​ത്രം മറയ്ക്കണമെന്ന് ആരോഗ്യവകുപ്പ്. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​ത്തെ തു​ട​ർ​ന്ന് ചു​രു​ട്ട് വ​ലി​ക്കു​ന്ന ഭാ​ഗം മാ​ത്രം സ്റ്റി​ക്ക​ര്‍ ഉ​പ​യോ​ഗി​ച്ച് മ​റ​യ്ക്കു​ന്ന തിരക്കിൽ ആരാധകർ അ​ര്‍​ജ​ന്‍റീ​ന, ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​ടെ ബാ​ന​റു​ക​ളി​ലാ​യി​രു​ന്നു ഇ​ത്ത​രം ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ചി​ത്രം നീ​ക്കാ​ന്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പി​ന്നാ​ലെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി മു​ന്ന​റി​യി​പ്പും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ പോ​സ്റ്റ​റു​ക​ളു​ടെ പേ​രി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യം ഉ​ള്‍​പ്പെ​ടു​ത്തി പോ​സ്റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് മു​ന്ന​റി​യി​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​സ്റ്റ​റു​ക​ള്‍ ഉ​ട​ന്‍ നീ​ക്കം ചെ​യ്യു​ക​യോ മ​റ​യ്ക്കു​ന്ന ത​ര​ത്തി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ലു​ണ്ടാ​യി​രു​ന്നു

Read More

ആ​രു​ടേ​യും കൈ​യി​ലെ പാ​വ​യ​ല്ല ഞാ​ൻ; ചി​ല സ്വാ​ർ​ഥ​താ​ത്പ​ര്യ​ക്കാ​രു​ടെ ഇ​ട​പെ​ട​ലിൽ ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല; താ​ൻ ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ​യും ആ​ള​ല്ല​ന്ന് ശ്വേ​ത മേ​നോ​ൻ

കൊ​ച്ചി: താ​ര​സം​ഘ​ട​ന അ​മ്മ​യി​ൽ നി​ന്നു​ള്ള ഇ​റ​ങ്ങി​പ്പോ​ക്കി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ശ്വേ​ത മേ​നോ​ൻ. ആ​രു​ടേ​യും പാ​വ​യാ​കാ​ൻ താ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യ ശ്വേ​ത ക​ഴി​ഞ്ഞ വ​ർ​ഷം അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ ത​നി​ക്ക് എ​തി​രെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ന്നെ​ന്നും ആ​രോ​പി​ച്ചു. മു​ൻ ക​മ്മ​റ്റി​യി​ലെ ചി​ല​രു​ടെ തെ​റ്റാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​പോ​ലും അ​ന്വേ​ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ചി​ല സ്വാ​ർ​ഥ​താ​ത്പ​ര്യ​ക്കാ​ർ അ​തി​ൽ ഇ​ട​പെ​ട്ടു. അ​മ്മ​യി​ലെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളി​ൽ ആ​കെ ക​ള്ള​ക്ക​ളി​യെ​ന്നും ശ്വേ​ത ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ ര​ണ്ട് ഭ​ര​ണ സ​മി​തി​ക​ളു​ടെ​യും ക​ണ​ക്കു​ക​ൾ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ശാ​സ്ത്രീ​യ ഓ​ഡി​റ്റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും ശ്വേ​ത ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ൻ​കാ​ല ക​ണ​ക്കു​ക​ളു​മാ​യി ബ​ന്ധ​പെ​ട്ട് ത​ന്‍റെ രാ​ജി​ക്ക് ശേ​ഷ​വും സം​ശ​യ​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞ ശ്വേ​ത താ​ൻ ബി​ജെ​പി​യും അ​ല്ല ക​മ്മ്യൂ​ണി​സ്റ്റും അ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ​യോ മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​യോ ഒ​രു പ​രി​പാ​ടി​യി​ലും താ​ൻ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ബാ​ക്കി വെ​ളി​പ്പെ​ടു​ത്ത​ൽ 26നു ​മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ഴെ​ന്നും ശ്വേ​ത മേ​നോ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More