പു​ന​ർ​ജ​നി​ക്കി​ല്ല..! പു​ന​ർ​ജ​നി കേ​സി​ൽ വി.​ഡി.​സ​തീ​ശ​ന് അ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ക്ലീ​ൻ​ചി​റ്റ്; എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ച​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി പ​ദ്ധ​തി ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി ആ​ഭ്യ​ന്ത​ര മ​ന്ത്രി. സ​തീ​ശ​നെ​തി​രാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ച​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ല്‍ നി​ന്നും സ​തീ​ശ​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ​തീ​ശ​ൻ നേ​രി​ട്ട് ഒ​രു രൂ​പ​യു​ടെ പോ​ലും ഇ​ട​പാ​ട് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ സ​തീ​ശ​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന വി​ജി​ല​ൻ​സി​ന്‍റെ നി​ഗ​മ​നം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് മു​ന്പു​ള്ള​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​സ് സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി​രു​ന്നെ ന്നും ​ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment