സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ചർച്ചയായ ഒളിച്ചോട്ടത്തിന്റെ സത്യവസ്ഥ തുറന്ന് പറഞ്ഞ് ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി. അഖിലിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിപ്പോയെന്നും അതിന്റെ കാരണങ്ങളുമായിരുന്നു പലരുടെയും ചർച്ചാവിഷയം.
ഇപ്പോഴിതാ ഈ ചർച്ചകളിൽ സത്യമുണ്ടെന്നും അഖിൽ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതുമാണ് അഖിലിന്റെ സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ സായി കൃഷ്ണ പറയുന്നത്.
ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്ത ആള് എന്ന നിലയില്‍ ഈ വാർത്ത തന്നെ ഞെട്ടിച്ചുവെന്നും ഇക്കാര്യം സംസാരിച്ചപ്പോൾ ആരെയും കുറ്റപ്പെടുത്താനില്ല എന്നായിരുന്നു അഖിലിന്റെ പ്രതികരണമെന്നും സായി കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
‘‘ഈ വിഷയം കുറച്ച് കടുത്തതാണ്. പക്ഷേ കുറച്ച് കാര്യങ്ങൾ സംസാരിക്കണം. ഇതൊക്കെ ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അഖിൽ എൻആർഡിയുടെ ഭാര്യ ഒളിച്ചോടിപ്പോയി. ഞാൻ ഇവരുടെ വിവാഹത്തിന് പോയ ഒരാളാണ്. 2021 മുതലൊക്കെ അത്യാവശ്യം നല്ല രീതിയിലുള്ള സുഹൃത്ബന്ധവും അഖിലുമായി കാത്തുസൂക്ഷിക്കുന്നുണ്ട്.
ഈ വാർത്ത കേട്ട സമയത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അഖിൽ എൻആർഡി അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളായിരുന്നില്ല വ്ലോഗ് ആയി ചെയ്തുകൊണ്ടിരുന്നത്. അവരുടെ വീഡിയോസ് ഒരുപാട് നാളായി കാണുന്നുമുണ്ടായിരുന്നു.
കണ്ടാൽ നല്ലൊരു ദമ്പതികൾ. ഈ വീഡിയോ എടുക്കുന്നതിനു മുമ്പും ഞാൻ അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു. ഓക്കെ ആയിട്ടിരിക്കുന്നു എന്നല്ലാതെ ഈ വിഷയത്തിൽ വേറൊന്നും പറയാനില്ല.
അഖിൽ ആരെയും കുറ്റപ്പെടുത്തില്ല, അതാണ് അവന്റെ ക്യാരക്ടർ. ഈ കേസിലും അഖിലിനു പറയാനുള്ളത്, പോയത് പോയി, കഴിഞ്ഞതു കഴിഞ്ഞു എന്നതാണ്. എന്റെയൊരു അവസ്ഥ, ഇങ്ങനെയൊരു പ്രൊഫൈൽ ആണ് എന്റേത്. വീഡിയോ ചെയ്യുക എന്നതാണ് എന്റെ ജോലി. വീഡിയോ ചെയ്തേ തീരൂ, അത് അവനോടും പറഞ്ഞിട്ടുണ്ടായിരുന്നു.
അഖിലിന്റെ കേസ് സോഷ്യൽമീഡിയയിൽ ആദ്യം കണ്ടത് ആരുടെയും പേര് പറയാതൊരു പോസ്റ്റ് ആയിരുന്നു. അത് കണ്ട സമയത്ത് ആരെക്കുറിച്ചാണെന്നും ഒരു ഐഡിയ ഇല്ലായിരുന്നു. പക്ഷേ കമന്റ് ബോക്സിൽ അഖിലിന്റെ പേര് പലരും പറയുന്നുണ്ടായിരുന്നു. രാത്രിയായപ്പോള്‍ അഖിലിന്റെ അടുത്തുനിന്നുള്ള ആളുകൾ എനിക്ക് വോയ്സ് നോട്ടായി പലതും അയച്ചു. അവര്‍ക്കൊക്കെ ഇത് ആഘോഷമായിരുന്നു.
ഒരാളുടെ ജീവിതം തകരുമ്പോഴും ഒരുത്തന്റെ ഭാര്യ ഒളിച്ചോടുമ്പോഴുമുള്ള സന്തോഷം. ഈ നാട്ടുകാർ ചിന്തിക്കണ്ടേ, ഇവർക്കും ജീവിതത്തിൽ നാളെ ഇതുപോലെ സംഭവിച്ചാലെന്ന്. സോഷ്യൽമീഡിയയില്‍ പരിചിതമായ മുഖങ്ങളായതുകൊണ്ട് ഇവരുടെ ഒളിച്ചോട്ടവും പ്രശ്നങ്ങളും കുറച്ച് പക്വതയോടെ ഈ വീഡിയോ ചെയ്യുന്നവരൊക്കെ എടുക്കണം.
വലിയൊരു ആൾക്കൂട്ടത്തിലേക്ക് വരാൻ മടിയുള്ള ക്യാരക്ടർ ആണ് അഖിൽ എന്‍ആർഡി. അവൻ അത്ര ലൗഡ് അല്ല. അങ്ങനെയുള്ള വ്യക്തികൾ നമ്മളെപ്പോലെ എല്ലാം തുറന്നു പറയണമെന്നില്ല. അതുപോലുള്ള ഒരു മനുഷ്യന് ഇത്തരം കാര്യം സംഭവിക്കുമ്പോൾ അത് എത്രത്തോളം അവരെ ബാധിക്കുമെന്ന് നമുക്ക് അറിയാമല്ലോ.
സിസിടിവി ഫൂട്ടേജ് ആരൊക്കെയോ എടുത്തു പുറത്തുവിടുന്നു. അവള്, അവളുടെ ഇഷ്ടമുള്ള ആളുടെ കൂടെ ഒളിച്ചോടിപ്പോയി. അഖിൽ എൻആർഡിക്ക് എന്തോ പ്രശ്നമുള്ള രീതിയിലാണ് ഇപ്പോൾ ചർച്ച. പോലീസ് സ്റ്റേഷനിൽ ഈ കുട്ടി മൊഴി കൊടുത്തിരിക്കുന്നത്, അഖിലിന് വേറെ കുറച്ച് ബന്ധങ്ങൾ ഉണ്ടെന്നാണെന്നൊക്കെയാണ് കമന്റുകൾ വരുന്നു. ഈ പെൺകുട്ടിയെ കുറ്റപ്പെടുത്തിയും കമന്റുകൾ വരുന്നുണ്ട്.
അതിൽ കൂടുതൽ ആളുകളും അഖിലിനെയാണ് കുറ്റപ്പെടുത്തുന്നത്. അവർ വളരെ സന്തോഷത്തോടെ ജീവിച്ചവരാണ്. സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. ഈ കുട്ടിയുടെ വീടും അഖിലിന്റെ വീട് അടുത്തായിരുന്നു. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടാണ് പ്രണയത്തിലാകുന്നത്. അങ്ങനെ വീട്ടുകാർ വഴി സംസാരിച്ച് വിവാഹം കഴിച്ചു.
ഒരു സോഷ്യൽമീഡിയയിലും ഭാര്യയെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല. ആ കുട്ടിയും അങ്ങനെ തന്നെയായിരുന്നു. മനുഷ്യരാണ്, യഥാർഥ ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. ഈ വിഷയം അറിഞ്ഞ ശേഷം ഞാൻ അഖിലിനെ വിളിച്ച് ഒരുപാട് ആശ്വസിപ്പിച്ചിരുന്നു. പക്ഷേ അവനോട് ബഹുമാനം തോന്നുന്ന കാര്യമുണ്ട്.
‘സംസാരിക്കുന്നവർ സംസാരിക്കട്ടെ, പക്ഷേ അവളെ ഒന്നും പറയരുത്. അവൾ ചെയ്യാനുള്ളത് ചെയ്തു. അവൾക്ക് അതാകും ശരിയായി തോന്നിയത്. ഇത്രയും വർഷം പ്രണയിച്ച ഒരാളെ വെറുതെയെങ്കിലും ആളുകൾ കുറ്റം പറയുന്നത് കേൾക്കാനായി സോഷ്യൽമീഡിയയിലേക്ക് ഞാൻ വരുന്നില്ല.
സംഭവിച്ചത് സംഭവിച്ചു, ഞാൻ തിരിച്ചുവരും. ഇതൊന്നും ഒരു അവസാനമല്ല. അടുത്ത ഓപ്ഷൻ എടുക്കുക. അതുമായി മുന്നോട്ടു പോകുക.’ഇതാണ് അഖിൽ എന്നോടു പറഞ്ഞത്.
പറയുമ്പോൾ ചിലർക്ക് ഫീൽ ആകും. ഈ കുട്ടിയുടെ താൽപര്യമാണ് ആരുടെ ഒപ്പം പോകുക എന്നത്. ആ കുട്ടിക്ക് ബസ് കണ്ടക്ടറെ ആണ് ഇഷ്ടപ്പെട്ടതിന്റെ അയാളുടെ പ്രഫഷൻ വച്ച് അയാളെ തള്ളിപ്പറയേണ്ട കാര്യമില്ല. അയാളുടെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ഇത് അഖിൽ എൻആർഡിയുടെ ഭാര്യയാണോ എന്നത് അയാൾക്ക് അറിയുമോ എന്നുപോലും നമുക്ക് അറിയില്ല.
ഒരു ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇരുവീട്ടുകാരോടും സംസാരിച്ച് നിയമപരമായി അത് അവസാനിപ്പിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ജീവനും കൊണ്ട് ഓടേണ്ട ഒരു ടോക്സിക് റിലേഷൻ ആയിരിക്കണം. എന്റെ അറിവിൽ അങ്ങനൊരു ടോക്സിക് റിലേഷൻ ഇതിൽ ഉണ്ടായിട്ടില്ല. ഇത് അപ്പുറത്തുള്ള ആളെ ഒന്നും അല്ലാതാക്കിയാണ് ഈ കുട്ടി ഇങ്ങനെ ചെയ്തിരിക്കുന്നത്. വളരെ മാന്യമായി ഈ ബന്ധം അവസാനിപ്പിക്കാമായിരുന്നു. അങ്ങനെ ഓടിപ്പോകാൻ മാത്രം എന്തുപ്രശ്നമാണ് ഉണ്ടായിരുന്നത്.
അവർക്ക് അവരുടെ ഭാഗം ഉണ്ടാകും, അത് ഞാൻ കേട്ടിട്ടില്ല, പോലീസ് സ്റ്റേഷനിലെ മൊഴിയായി എന്തോ പുറത്തുവന്നിട്ടുണ്ട്. അതും സത്യമാണോ എന്നറിയില്ല. ഞാന്‍ അഖിലിനോട് മാത്രമാണ് സംസാരിച്ചിട്ടുള്ളത്. ഒന്നുമല്ലേല്ലും, ഇത്ര നാളും നിന്നെ നോക്കിയ ആളല്ലേ, ഒരു ബഹുമാനം കൊടുത്തിട്ട് ഇറങ്ങിപ്പോണമായിരുന്നു. നാളെ അഖിൽ എൻആർഡി എന്തൊക്കെയാകും നേരിടേണ്ടി വരുക. ആ കുട്ടിക്കും ഇതേ അവസ്ഥ തന്നെയാകും ഉണ്ടാകുക.
