പ​രി​ക്കേ​റ്റ തെ​രു​വ് നാ​യ​യെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു; ചി​കി​ത്സ ക​ഴി​യു​ന്ന​തു​വ​രെ കൂ​ടെ​നി​ന്ന് വ​യോ​ധി​ക​ന്‍റെ കാ​രു​ണ്യം, വീ​ഡി​യോ വൈ​റ​ൽ

പ​രി​ക്കേ​റ്റ തെ​രു​വ് നാ​യ​യെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്, അ​തി​ന് ചി​കി​ത്സ ല​ഭി​ക്കു​ന്ന​തു​വ​രെ കൂ​ടെ​ത്ത​ന്നെ നി​ന്ന് പ​രി​ച​രി​ച്ച വ​യോ​ധി​ക​ന്‍റെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ‌ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.
യാ​തൊ​രു സ്വാ​ർ​ഥ​താ​ൽ​ത്പ്പ​ര്യ​വു​മി​ല്ലാ​തെ സ​ഹ​ജീ​വി​ക​ളോ​ട് കാ​ണി​ക്കു​ന്ന ഈ ​വ​ലി​യ ക​രു​ണ​യെ പ്ര​ശം​സി​ക്കു​ക​യാ​ണ് നെ​റ്റി​സ​ൺ​സ്.

വി​ദി​ത് ശ​ർ​മ്മ എ​ന്ന വ്യ​ക്തി എ​ക്സി​ൽ പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഒ​രു തെ​രു​വ് നാ​യ​യെ ക​ണ്ട് വ​യോ​ധി​ക​ൻ സ്വ​യം മു​ൻ​കൈ​യെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​നാ മേ​ശ​യി​ൽ കി​ട​ത്തി​യി​രി​ക്കു​ന്ന നാ​യ​യു​ടെ തൊ​ട്ട​ടു​ത്ത്, അ​ത് ഒ​റ്റ​പ്പെ​ടാ​തി​രി​ക്കാ​ൻ ശാ​ന്ത​നാ​യി അ​ദ്ദേ​ഹം കൂ​ട്ടി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​ള​ർ​ത്തു​മൃ​ഗ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സം​ഗീ​ത എ​ന്ന സ്ത്രീ​യാ​ണ് ഈ ​കാ​ഴ്ച പ​ക​ർ​ത്തി​യ​തെ​ന്നും, മ​നു​ഷ്യ​ത്വം ഇ​ന്നും ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വ​മെ​ന്നും കു​റി​ച്ചു​കൊ​ണ്ടാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. പ​ണ​ത്തെ​ക്കാ​ളും സാ​മൂ​ഹി​ക പ​ദ​വി​യെ​ക്കാ​ളും വ​ലു​താ​ണ് സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​മെ​ന്ന് ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Related posts

Leave a Comment