ഓരോ കൊച്ചുകൊച്ചു യാത്രകളും ചിലപ്പോൾ ചരിത്രത്തിന്റെ മനോഹരമായ ഏടുകളായി മാറാറുണ്ട്. ഡൽഹി മെട്രോയുടെ സുപരിചിതമായ ശബ്ദത്തിന് ഉടമയും മുൻ വാർത്താ അവതാരകനുമായ ഷമ്മി നാരംഗിനും അത്തരമൊരു നിമിഷത്തിനാണ് ഡൽഹി മെട്രോ അടുത്തിടെ സാക്ഷ്യം വഹിച്ചത്. തന്റെ കൊച്ചുമകൻ റുഷാന്റെ ആദ്യ മെട്രോ യാത്രയുടെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. യല്ലോ ലൈൻ മെട്രോ ട്രെയിനിൽ മുത്തശ്ശൻ ഷമ്മി നാരംഗിന്റെ മടിയിലിരുന്ന് യാത്ര ചെയ്യുന്ന കൊച്ചുമകൻ റുഷാനെ വീഡിയോയിൽ കാണാം. ട്രെയിനിലെ അനൗൺസ്മെന്റ് സ്പീക്കറിലൂടെ കേട്ടപ്പോൾ വീട്ടിൽ കേട്ട് ശീലിച്ച മുത്തശ്ശന്റെ ശബ്ദം വേറൊരു സ്ഥലത്തുനിന്നും കേൾക്കുന്നതിന്റെ ആകാംക്ഷയിലും അമ്പരപ്പിലുമായിരുന്നു കുട്ടി. “ഞാൻ ഈ മെട്രോകളിൽ എപ്പോഴും യാത്ര ചെയ്തേക്കില്ല, എന്നാൽ എന്റെ ശബ്ദം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് യാത്ര ചെയ്യും എന്നറിയുന്നതിൽ എനിക്ക് വലിയ അഭിമാനമുണ്ട്- ഷമ്മി നാരംഗ് വീഡിയോയുടെ അവസാനം ഷമ്മി നാരംഗ്…
Read MoreDay: October 5, 2026
ചണ്ഡീഗഡിൽ നിന്ന് ഉത്തർപ്രദേശിലേക്ക് സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; മകനും സഹോദരനും ഉൾപ്പെടെ നാല് പേർ മരിച്ചു
ന്യൂഡൽഹി: ചണ്ഡീഗഡിൽ നിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് സൈനിക ഉദ്യോഗസ്ഥനായ സുബേദാർ മേജർ സത്യവാന്റെ ഭൗതികശരീരവുമായി പോയ ആംബുലൻസ് പൂർവാഞ്ചൽ എക്സ്പ്രസ്വേയിൽ വെച്ച് സ്റ്റേഷനറി ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തം. ഞായറാഴ്ച രാവിലെ അയോധ്യ-സുൽത്താൻപൂർ അതിർത്തിയിലെ ഹലിയാപൂർ പ്രദേശത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സൈനികന്റെ മകൻ ഗൗരവ് സിംഗ് (28), ആംബുലൻസ് ഡ്രൈവർ ജസ്പാൽ (30) എന്നിവർ സംഭവസ്ഥലത്തും, സൈനികന്റെ സഹോദരൻ രാജ്ൻ ചൗധരി (35), സഹോദരിയുടെ മകൻ രാം സമൂജ് സിംഗ് (40) എന്നിവർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. സൈനികന്റെ ഭൗതികശരീരത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിലെ എല്ലാ പുരുഷന്മാരും ആംബുലൻസ് ഡ്രൈവറുമാണ് ഈ ദാരുണ സംഭവത്തിൽ ജീവൻ വെടിഞ്ഞത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Read Moreതാൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ.സുധാകരൻ; സൈബർ പൊലിസ് കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കെ. സുധാകരൻ പ്രസ്താവന നടത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലിസ് കേസെടുത്തു. രാജീവ് പി.ആർ. രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രസ്താവന പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുധാകരൻ നേരത്തെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. വ്യാജപ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. താൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശങ്ങളും പോസ്റ്ററുകളും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സുധാകരൻ വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ബോധപൂർവമായ ശ്രമമാണ് ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വ്യാജവാർത്താ പ്രചാരണവും വ്യക്തിഹത്യയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അംഗീകരിക്കാനാകില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ നിയമവിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Read Moreകാപ്പ കേസിൽ പ്രതിയായ കൗൺസിലർ ആർ. സുഗതനെ ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് അയോഗ്യതയിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ചെന്ന് ആരോപണം; തിരുവനന്തപുരം നഗരസഭയിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വ്യാജ ഒപ്പ് വിവാദം കത്തുന്നു
തിരുവനന്തപുരം: നഗരസഭയിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വ്യാജ ഒപ്പ് വിവാദം കത്തുന്നു. കാപ്പ കേസിൽ പ്രതിയായ കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നിട്ടും ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് അയോഗ്യതയിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. സംഭവത്തിൽ കന്റോൺമെന്റ് എസിപി അന്വേഷണം നടത്തും.വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്ട്രറിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുക്കാതിരുന്നിട്ടും അദ്ദേഹത്തിന്റെ പേരിൽ വ്യാജമായി ഒപ്പിടുകയായിരുന്നുവെന്ന് സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആരോപിച്ചു. ഫെബ്രുവരി മുതൽ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. ആറുമാസം യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ ചട്ടപ്രകാരം കൗൺസിലർ സ്ഥാനം നഷ്ടപ്പെടും. ഇത് ഒഴിവാക്കാനാണ് വ്യാജ ഒപ്പിട്ടതെന്നാണ് സിപിഎം വാദം. മേയർ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് വ്യാജ…
Read Moreതലസ്ഥാനത്തെ എസ്എഫ്ഐ – പൊലിസ് പോരിൽ എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും കമ്മീഷണറുടെ താക്കീത്
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തുണ്ടായ എസ്എഫ്ഐ – പൊലിസ് സംഘർഷത്തിൽ ഇടപെട്ട് സിറ്റി പൊലിസ് കമ്മീഷണർ. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷിനും എസ്ഐ ഗോകുലിനും കമ്മീഷണർ താക്കീത് നൽകി. പൊലിസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകരുതെന്ന് കമ്മീഷണർ നിർദേശം നൽകി. കമ്മീഷണറുടെ താക്കീതിന് പിന്നാലെ എസ്എച്ച്ഒ സതീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചു. അതേസമയം സ്വകാര്യ ആവശ്യത്തിനായി എസ്ഐ ഗോകുലിന് ഒരാഴ്ചത്തെ അവധി അനുവദിച്ചു. ഹോസ്റ്റലിൽ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം എസ്ഐ ഗോകുലിനെയും സിഐ സന്തോഷ്കുമാറിനെയും മാറ്റണമെന്ന ആവശ്യത്തിൽ എസ്എഫ്ഐ ഉറച്ചുനിൽക്കുകയാണ്. 10നകം ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ കന്റോൺമെന്റ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പൊലിസ് കമ്മീഷണറോട് എഡിജിപി വിശദീകരണം തേടി.
Read Moreരാജിയിൽ രാജി; ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. രാജി പ്രഖ്യാപനം പിൻവലിച്ചതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജി പ്രഖ്യാപിച്ചതെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. അതേസമയം രാജിസംബന്ധിച്ച് ശ്രീലേഖ വിശദീകരണം നൽകുമെന്നും സൂചനയുണ്ട്. ഫേസ്ബുക്ക് പേജിലൂടെയോ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയോ വിശദീകരണം നൽകാനാണ് നീക്കം. രാജി പ്രഖ്യാപനം പിൻവലിച്ചതിൽ ആശ്വാസമുണ്ടെങ്കിലും സമാന സാഹചര്യം വീണ്ടും ആവർത്തിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശം കഴിഞ്ഞ ദിവസമാണ് ശ്രീലേഖ പിൻവലിച്ചത്. ശ്രീലേഖ രാജിവയ്ക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അവർ ഇതുവരെ പ്രതികരിച്ചിരുന്നില്ല. പാർട്ടിയോടുള്ള അതൃപ്തിയല്ല ആരോഗ്യപ്രശ്നങ്ങളാണ് രാജി പ്രഖ്യാപനത്തിന് കാരണമെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം. അതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബിജെപി…
Read More