മു​ത്ത​ശ്ശ​ന്‍റെ ശ​ബ്ദം കേ​ട്ട് അ​മ്പ​ര​ന്ന് കൊ​ച്ചു​മ​ക​ൻ; റൂ​ഷാ​ന്‍റെ ആ​ദ്യ മെ​ട്രോ യാ​ത്ര​യി​ൽ കാ​തു​ക​ൾ​ക്ക് വി​രു​ന്നാ​യി ആ ​മനോഹരശ​ബ്ദം; വീ​ഡി​യോ വൈ​റ​ൽ!

ഓ​രോ കൊ​ച്ചു​കൊ​ച്ചു യാ​ത്ര​ക​ളും ചി​ല​പ്പോ​ൾ ച​രി​ത്ര​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഏ​ടു​ക​ളാ​യി മാ​റാ​റു​ണ്ട്. ഡ​ൽ​ഹി മെ​ട്രോ​യു​ടെ സു​പ​രി​ചി​ത​മാ​യ ശ​ബ്ദ​ത്തി​ന്‌ ഉ​ട​മ​യും മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​നു​മാ​യ ഷ​മ്മി നാ​രം​ഗി​നും അ​ത്ത​ര​മൊ​രു നി​മി​ഷ​ത്തി​നാ​ണ് ഡ​ൽ​ഹി മെ​ട്രോ അ​ടു​ത്തി​ടെ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ത​ന്‍റെ കൊ​ച്ചു​മ​ക​ൻ റു​ഷാ​ന്‍റെ ആ​ദ്യ മെ​ട്രോ യാ​ത്ര​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

യ​ല്ലോ ലൈ​ൻ മെ​ട്രോ ട്രെ​യി​നി​ൽ മു​ത്ത​ശ്ശ​ൻ ഷ​മ്മി നാ​രം​ഗി​ന്‍റെ മ​ടി​യി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന കൊ​ച്ചു​മ​ക​ൻ റു​ഷാ​നെ വീ​ഡി​യോ​യി​ൽ കാ​ണാം. ട്രെ​യി​നി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് സ്പീ​ക്ക​റി​ലൂ​ടെ കേ​ട്ട​പ്പോ​ൾ വീ​ട്ടി​ൽ കേ​ട്ട് ശീ​ലി​ച്ച മു​ത്ത​ശ്ശ​ന്‍റെ ശ​ബ്ദം വേ​റൊ​രു സ്ഥ​ല​ത്തു​നി​ന്നും കേ​ൾ​ക്കു​ന്ന​തി​ന്‍റെ ആ​കാം​ക്ഷ​യി​ലും അ​മ്പ​ര​പ്പി​ലു​മാ​യി​രു​ന്നു കു​ട്ടി.

“ഞാ​ൻ ഈ ​മെ​ട്രോ​ക​ളി​ൽ എ​പ്പോ​ഴും യാ​ത്ര ചെ​യ്തേ​ക്കി​ല്ല, എ​ന്നാ​ൽ എ​ന്‍റെ ശ​ബ്ദം ത​ല​മു​റ​ക​ളി​ൽ നി​ന്ന് ത​ല​മു​റ​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യും എ​ന്ന​റി​യു​ന്ന​തി​ൽ എ​നി​ക്ക് വ​ലി​യ അ​ഭി​മാ​ന​മു​ണ്ട്- ഷ​മ്മി നാ​രം​ഗ്

വീ​ഡി​യോ​യു​ടെ അ​വ​സാ​നം ഷ​മ്മി നാ​രം​ഗ് ത​ന്നെ പ്ര​ശ​സ്ത​മാ​യ “അ​ഗ്ല സ്റ്റേ​ഷ​ൻ സു​ൽ​ത്താ​ൻ​പൂ​ർ”(​അ​ടു​ത്ത സ്റ്റേ​ഷ​ൻ സു​ൽ​ത്താ​ൻ​പൂ​ർ) എ​ന്ന അ​നൗ​ൺ​സ്മെ​ന്‍റ് നേ​രി​ട്ട് പ​റ​യു​ന്ന​തും കാ​ണാം.

എ​ക്സി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​ന​കം നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​ശം​സ​ക​ളും സ്നേ​ഹ​വും അ​റി​യി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്.

റു​ഷാ​ന് ഇ​ത് വെ​റു​മൊ​രു ആ​ദ്യ മെ​ട്രോ യാ​ത്ര​യാ​യി​രു​ന്നെ​ങ്കി​ൽ, ഷ​മ്മി നാ​രം​ഗി​ന് അ​ത് ത​ന്‍റെ ശ​ബ്ദം വ​രും​ത​ല​മു​റ​ക​ളി​ലേ​ക്കും അ​മ​ര​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്ന​തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി മാ​റി.

 

 

Related posts

Leave a Comment