ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പാലപ്പൂ’വിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എരുമേലിയിൽ നടന്നു. അച്ഛന്മാരും അമ്മമാരും ചേർന്ന് ദദ്രദീപം കൊളുത്തി. നിർമ്മാതാക്കളായ ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സിദ്ധാർത്ഥ് ഭരതൻ ഫസ്റ്റ് ക്ലാപ്പടിച്ചു. നിർമ്മാതാക്കൾ സംവിധായകൻ സിസി-യ്ക്ക് തിരക്കഥ കൈമാറി. ചലച്ചിത്ര പ്രവർത്തകരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു. സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്. ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ നിർമ്മാതാവ് ഷെബിൻ ബെക്കർ, ഛായാഗ്രാഹകനും നിർമ്മാതാവുമായ ജോമോൻ ടി ജോൺ, അൻസു എൽസ വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പാലപ്പൂ’വിനുണ്ട്. റുവൈസ്…
Read MoreDay: October 8, 2026
‘ഫുട്പാത്തിലും സ്റ്റേഷനുകളിലും ഉറക്കം, മൂന്ന് ദിവസം പട്ടിണി’: ജാവേദ് അക്തറിന്റെ പഴയകാല ജീവിതം പറഞ്ഞ് ഷബാന ആസ്മി
ജീവിതത്തിന്റെ കഠിനമായ പരീക്ഷണങ്ങളെയും ദാരിദ്ര്യത്തെയും അതിജീവിച്ച് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് എത്തിയ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ കൗമാരകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടി ഷബാന ആസ്മി. അദ്ദേഹത്തിന്റെ 81-ാം പിറന്നാളിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലാണ് ബോംബെ സെൻട്രൽ സ്റ്റേഷനിൽ വെറും 27 പൈസയുമായി വന്നിറങ്ങിയ ആ പഴയ കാലം നടി അനുസ്മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ മുംബൈയിലെത്തിയ കാലത്ത് ജാവേദ് അക്തർ നേരിട്ട കഠിനമായ ജീവിത സാഹചര്യങ്ങളെ കുറിച്ചാണ് ഷബാന അസ്മി തുറന്ന് പറഞ്ഞത്. വെറും 27 പൈസയുമായാണ് പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ മുംബൈയിലെത്തിയതെന്നും ഫുട്പാത്തുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഉറങ്ങിയിരുന്നെന്നും ഒരിക്കൽ മൂന്ന് ദിവസം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. ചെറുപ്പക്കാരനായ ജാവേദ് അക്തറിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് ഷബാന അസ്മി കുറിപ്പ് ആരംഭിച്ചത്. 1964 ഒക്ടോബർ 4……
Read Moreസഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തെന്ന് പരാതി: പുനലൂർ പോളിടെക്നിക് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു
കൊല്ലം: വീണ്ടും മോര്‍ഫിംഗ് പരാതിയുമായി വിദ്യാർഥികള്‍. സഹപാഠികളുടെയും അധ്യാപകരുടെയും ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്തെന്ന പരാതിയുമായാണ് വീണ്ടും വിദ്യാർഥികൾ രംഗത്തെത്തിയത്. പെൺകുട്ടികളുടെ പരാതിയെത്തുടര്‍ന്ന് പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ വിദ്യാർഥിയെ സസ്പെന്‍ഡ് ചെയ്തു. മൂന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിദ്യാര്‍ഥി എസ്. അച്യുതിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറി. കുട്ടികളുടെ പരാതിക്ക് പിന്നാലെ അക്കാദമിക്ക് കൗണ്‍സില്‍ ചേരുകയും പ്രതിയുടെ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. പിന്നാലെ അവിടെവച്ച് കാര്യങ്ങള്‍ സംസാരിച്ചപ്പോഴാണ് അച്യുത് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നു എന്ന് സമ്മതിച്ചത്. കാക്കനാട് ഭാരത് മാതാ കോളജില്‍ നടന്ന മോര്‍ഫിംഗിന് സമാനമായ വ്യാപ്തി ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നാണ് വിവരം. സംഭവത്തിൽ ഉടന്‍ തന്നെ കേസെടുത്ത് അന്വഷണം ആരംഭിക്കും.
Read Moreയുഡിഎഫ് സർക്കാരിന്റെ 100 ദിന കർമപദ്ധതി നാളെ സമാപിക്കും; പ്രഖ്യാപിച്ചത് 598 പദ്ധതികള്‍, നടപ്പായത് 539 എണ്ണം, മാർക്ക് 90.13%
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിന കർമപദ്ധതി നാളെ പൂർത്തിയാകാനിരിക്കേ സംസ്ഥാനത്തെ 50 വകുപ്പുകളിലായി പ്രഖ്യാപിച്ച 598 പദ്ധതികളിൽ 539 എണ്ണം പൂർത്തിയാക്കാനായതായി പ്രോഗ്രസ് റിപ്പോർട്ട്. 39 പദ്ധതികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. 90.13 ശതമാനം വിജയം. ഇന്നും നാളെയും കൂടി കാലാവധിയുള്ള സാഹചര്യത്തിൽ വിവിധ വകുപ്പുകൾ പദ്ധതികൾ പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ധനകാര്യം, ആരോഗ്യം, സാമൂഹിക നീതി, നോർക്ക, പുരാവസ്തു- പുരാരേഖ വകുപ്പുകളാണ് 90 ശതമാനത്തിനു താഴെ മാർക്ക് നേടിയ വകുപ്പുകൾ. പ്രഖ്യാപിച്ച മൂന്നു പദ്ധതികളിൽ രണ്ടെണ്ണം മാത്രം നടപ്പാക്കിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കീഴിലുള്ള ധനവകുപ്പാണ് പിന്നിൽ. 67 ശതമാനം. റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്ന് 250 ആക്കി ഉയർത്തൽ, വയോജനക്ഷേമ വകുപ്പ് രൂപീകരിക്കൽ, മിഷൻ സമുദ്ര പദ്ധതി അടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ 100 ദിന കർമപദ്ധതി പ്രകാരം സർക്കാരിനു നടപ്പാക്കാനായെന്ന നേട്ടവുമുണ്ട്.…
Read Moreരണ്ട് തലയും നാല് കണ്ണുകളുമുള്ള പാമ്പ്; ഗുജറാത്തിൽ ആദ്യമായി അപൂർവ്വ ഇനം പാമ്പിനെ കണ്ടെത്തി, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ രണ്ട് തലയും നാല് കണ്ണുകളുമുള്ള അത്യപൂർവ്വമായ പാമ്പിനെ കണ്ടെത്തി. ഏകദേശം 6 ഇഞ്ച് മാത്രം നീളമുള്ള കുഞ്ഞൻ പാമ്പിനെയാണ് കൃഷിയിടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. ധാൻപൂർ താലൂക്കിലെ അഗസ്വാനി ഗ്രാമത്തിലെ പാടത്താണ് ഈ അപൂർവ്വ കാഴ്ച കണ്ടത്. നാട്ടുകാരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ ‘പ്രകൃതി മിത്ര മണ്ഡൽ’ പ്രവർത്തകർ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇതൊരു ‘വൂൾഫ് സ്നേക്’ വിഭാഗത്തിൽ പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞു. വിഷമില്ലാത്തതും മനുഷ്യർക്ക് അപകടകാരിയല്ലാത്തതുമായ ഇനമാണിത്. ശാസ്ത്രീയമായി ‘ബൈസെഫലി’ (Bicephaly) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഭ്രൂണവളർച്ചയുടെ ഘട്ടത്തിൽ പൂർണമായി വേർപെടാതെ പോകുന്നതുകൊണ്ട് ഒരൊറ്റ ശരീരത്തിൽ രണ്ട് തലകൾ രൂപപ്പെടുന്ന പ്രതിഭാസമാണിത്. ഇതിന്റെ രണ്ട് തലകൾക്കും വെവ്വേറെ കണ്ണുകളും സ്വന്തമായ നാഡീവ്യൂഹവുമുണ്ട്. ഗുജറാത്തിൽ ഇത്തരത്തിലുള്ള ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇന്ത്യയിൽ ഇതിനുമുമ്പ് ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള…
Read Moreഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വീണ്ടും എഫ്ഐആർ; മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു
ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വീണ്ടും എഫ്ഐആര്‍. ഡല്‍ഹി പൊലീസിന്റേതാണ് നടപടി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിലാണ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസ് രജിസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനിടെ പൊലിസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ഡൽഹിയിലെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നത്തെ പ്രതിഷേധത്തിലാണ് പങ്കെടുക്കുന്നത്. ഇന്നും ഉച്ചക്ക് ശേഷമായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. അതിനിടെ, രാഷ്ട്രപതിയെ കാണാനുള്ള 10 പേരെ നിശ്ചയിക്കാൻ രാവിലെ 11ന് നേതാക്കൾ ആശയവിനിമയം നടത്തും. അതേസമയം, ഇന്നും പ്രതിഷേധം കടുക്കും എന്നറിഞ്ഞതോടെ 11,000 അധിക കേന്ദ്രസേനാംഗങ്ങൾ ഡൽഹിയിലേയ്ക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 സിഎപിഎഫ് കമ്പനികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി…
Read Moreകേരളത്തിൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസം 2021 മുതൽ കിട്ടാക്കനി
സംസ്ഥാനത്തു പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് അർഹതയുള്ള 1,52,665 കർഷകർക്ക് 2021 ഒക്ടോബർ മുതൽ ആനുകൂല്യം കിട്ടാക്കനിയാണ്. 90.81 കോടി രൂപയാണ് ദുരിതാശ്വാസ വിതരണത്തിലെ കഴിഞ്ഞ മാസം വരെയുള്ള കുടിശിക.ഉരുൾദുരന്തമുണ്ടായ വയനാട് ജില്ലക്കാർക്കാണു പ്രകൃതിക്ഷോഭ ദുരിതാശ്വാസ തുക കൂടുതൽ കിട്ടാനുള്ളത്. 19.27 കോടി രൂപയാണ് ജില്ലയിലെ കുടിശിക. മലപ്പുറം-11.62 കോടി, തിരുവനന്തപുരം-9.09 കോടി, എറണാകുളം-8.22 കോടി, കോഴിക്കോട്-8.14 കോടി എന്നിങ്ങനെ മറ്റു ജില്ലകളിലും കുടിശിക പെരുകി. ഇടുക്കിയിലെ 24,936 കർഷകർക്കായി 5.08 കോടി രൂപ ദുരിതാശ്വാസ തുകയായി കിട്ടാനുണ്ട്. കേരളത്തിൽ വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ കുടിശിക 133 കോടിയിലധികം കൊച്ചി: വിയർപ്പൊഴുക്കി വിളയിച്ചവയെല്ലാം തകർന്നടിഞ്ഞതിലെ സങ്കടത്തിനു പിന്നാലെ അവയുടെ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കാതെയും കർഷകർ ദുരിതത്തിൽ. സംസ്ഥാനത്തെ പതിനായിരക്കണക്കിനു കർഷകർക്കാണ് വിള ഇൻഷ്വറൻസിന്റെയും പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെയും ആനുകൂല്യങ്ങൾ കിട്ടാനുള്ളത്. ഇരു പദ്ധതികളിലുമായി 133 കോടിയിലധികം രൂപ കർഷകർക്കു വിതരണം…
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടു: ഇൻഫ്ലുവൻസർക്കെതിരേ കേസ്
പത്തനംതിട്ട: ബലാത്സംഗ കേസുകളിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്. പത്തനംതിട്ട അടൂര്‍ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ബറോ എന്ന പേരിലുള്ള ഇന്‍സ്റ്റാ അക്കൗണ്ടിലൂടെയായിരുന്നു പോസ്റ്റ് ഇട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനോട് അടൂര്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി. തന്റെ വീട്ടില്‍ പൊലീസ് എത്തിയതിന്റെ ദൃശ്യം അല്‍ റാഷിദ് പുറത്ത് വിട്ടിരുന്നു. ഭാരതീയ ന്യായസംഹിത 192, 356 (2) കേരള പൊലിസ് ആക്ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ പൊലിസ് പരിശോധന നടത്തിയെന്നും ആരോപണമുണ്ട്. തന്നെ വിമര്‍ശിച്ചതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ 17 പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Read Moreകോഴിക്കോട് വഖഫ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിനെതിരേ വഖഫ് ബോർഡ് നൽകിയഅപ്പീലുകൾ തളളി; മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്കു കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്കു കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി. കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിനെതിരേ വഖഫ് ബോർഡ് നൽകിയ നാല് അപ്പീലുകളും തളളി ജസ്റ്റീസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വഖഫ് ട്രൈബ്യൂണൽ ഉത്തരവിൽ നിർദേശിച്ചപ്രകാരം ചോദ്യരൂപത്തിലുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ ഒരു മാസത്തെ സമയവും ബോർഡിന് കോടതി അനുവദിച്ചു. 2019 മേയ് 20ന് വഖഫ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തു ബന്ധപ്പെട്ട കക്ഷികൾ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ നൽകിയ ഹർജികളിലാണ് ബോർഡിനോടു ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യപ്പെട്ടത്. വഖഫ് ബോർഡിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ട്രൈബ്യൂണലിലെ ഹർജി. ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിനുമുമ്പ് നിയമത്തിൽ നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നു വ്യക്തമാക്കുന്നതിനാണ്…
Read Moreഹോം ഗാർഡ് മോഹം ! സാരിയും ധരിച്ച് നഗ്നപാദയായി ഓടിയത് 1,600 മീറ്റർ; സ്വപ്ന ജോലിക്ക് വേണ്ടി ട്രാക്കിലിറങ്ങി ജാർഖണ്ഡ് സ്വദേശിനി
ഹോം ഗാർഡ് ജോലി നേടുക എന്ന ലക്ഷ്യവുമായി കഠിനമായ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്ത ജാർഖണ്ഡ് സ്വദേശിനിയ്ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പെരുംമഴ. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ നിന്നുള്ള കവിത മഹാതോ (Kavita Mahato) എന്ന യുവതിയാണ് യാതൊരുവിധ സ്പോർട്സ് ഉപകരണങ്ങളുടെയും പിന്തുണയില്ലാതെ, സാരിയും ധരിച്ച് നഗ്നപാദയായി 1,600 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. ജാർഖണ്ഡ് ഹോം ഗാർഡ് റിക്രൂട്ട്മെന്റിന്റെ ഫിസിക്കൽ ടെസ്റ്റിലാണ് കവിത പങ്കെടുത്തത്. ചെങ്കല്ല് ചൂളയിലെ കഠിനാധ്വാനത്തിന് ശേഷമാണ് തന്റെ സ്വപ്നമായ ജോലിക്ക് വേണ്ടി അവർ ട്രാക്കിലിറങ്ങിയത്. കയ്യിൽ പണമില്ലാത്തതിനാലും മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാലും പരമ്പരാഗത സാരി ധരിച്ച് നഗ്നപാദയായി ഓടിയ കവിതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. പരിമിതികളെയും പ്രയാസങ്ങളെയും ദൃഢനിശ്ചയം കൊണ്ട് നേരിട്ട ഈ അമ്മയുടെ ഇച്ഛാശക്തിയെ നിരവധിപ്പേരാണ് പ്രശംസിച്ചത്. ഈ അപൂർവ്വ നേട്ടത്തെ അഭിനന്ദിച്ച് ബീഹാറിലെ ഇമാംഗഞ്ച് എംഎൽഎ ദീപ മാഞ്ചിയും രംഗത്തെത്തി. കവിതയുടെ…
Read More