സ​തി​യു​ടെ ത്യാ​ഗ​ത്തി​ന്‍റെ​യും അ​ന​ശ്വ​ര പ്ര​ണ​യ​ത്തി​ന്‍റെ​യും ഓ​ർ​മ​ക​ൾ സം​ഗ​മി​ക്കു​ന്നു: കൊ​ട്ടി​യൂ​രി​ന്‍റെ ഐ​തീ​ഹ്യ​ക​ഥ മോ​ഹി​നി​യാ​ട്ട രൂ​പ​ത്തി​ൽ അ​ര​ങ്ങി​ൽ

ക​ണ്ണൂ​ർ: സ​തി​യു​ടെ ത്യാ​ഗ​ത്തി​ന്‍റെ​യും അ​ന​ശ്വ​ര പ്ര​ണ​യ​ത്തി​ന്‍റെ​യും ഓ​ർ​മ​ക​ൾ സം​ഗ​മി​ക്കു​ന്ന കൊ​ട്ടി​യൂ​രി​ന്‍റെ ഐ​തീ​ഹ്യ​ക​ഥ മോ​ഹി​നി​യാ​ട്ട രൂ​പ​ത്തി​ൽ അ​ര​ങ്ങി​ലെ​ത്തു​ന്നു. സ​ഹ്യ​പ​ർ​വ​ത​നി​ര​ക​ളു​ടെ ഹ​രി​താ​ഭ​മാ​യ മ​ടി​ത്ത​ട്ടി​ൽ പ്ര​ണ​വ മ​ന്ത്ര​ത്തി​ന്‍റെ അ​ല​യൊ​ലി​യി​ൽ താ​ള​മി​ട്ടൊ​ഴു​കു​ന്ന ബാ​വ​ലി​പ്പു​ഴ​യു​ടെ സം​ഗീ​ത​വും മ​ന്ത്ര​ധ്വ​നി​യു​ടെ പ​വി​ത്ര​ത​യും പ്ര​പ​ഞ്ച ചൈ​ത​ന്യ​വും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന മ​ഹാ പു​ണ്യ ഭൂ​മി​യാ​ണ് ദ​ക്ഷി​ണ​കാ​ശി എ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ട്ടി​യൂ​ർ.

പു​ണ്യ​ഭൂ​മി​യാ​യ കൊ​ട്ടി​യൂ​ർ ച​രി​ത​ത്തി​ൽ നി​ന്നും ആ​ദി​ശ​ക്തി​യാ​യ സ​തി​യു​ടെ പ്ര​ണ​യ​ത്തി​ന്‍റെ​യും ഭ​ക്തി​യു​ടെ​യും ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ക​ഥ, ക​ണ്ണൂ​ർ ബ​ർ​ണ​ശേ​രി മു​ദ്ര​ക​ലാ​ക്ഷേ​ത്ര​മാ​ണ് മോ​ഹി​നി​യാ​ട്ട നൃ​ത്താ​വി​ഷ്ക്കാ​ര​മാ​യി അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത്. കൊ​ട്ടി​യൂ​ർ ശ​ക്തി​ഗാ​ഥ എ​ന്ന് പേ​രി​ട്ട മോ​ഹി​നി​യാ​ട്ടം ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 12ന് ​രാ​ത്രി 7.30ന് ​ത​ളാ​പ് സു​ന്ദ​രേ​ശ്വ​ര​ക്ഷേ​ത്ര​ത്തി​ൽ അ​ര​ങ്ങേ​റും.

ഒ​എ​ൻ​വി​യു​ടെ ഭൂ​മി​ക്ക് ഒ​രു ച​ര​മ​ഗീ​തം, അ​മ്മ, കു​മാ​ര​നാ​ശാ​ന്‍റെ ച​ണ്ഡാ​ല​ഭി​ക്ഷു​കി തു​ട​ങ്ങി ഏ​റെ ശ്ര​ദ്ധേ​യ​ങ്ങ​ളാ​യ നി​ര​വ​ധി നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച മു​ദ്ര ക​ലാ​ക്ഷേ​ത്രം ഡ​യ​റ​ക്ട​ർ നാ​ട്യ ക​ലാ​നി​ധി എ.​പി. ക​ലാ​വ​തി ടീ​ച്ച​റും ശി​ഷ്യ​രും ചേ​ർ​ന്നാ​ണ് സ​തി​യു​ടെ ആ​ത്മ​ഗാ​ഥ മോ​ഹി​നി​യാ​ട്ട നൃ​ത്താ​വി​ഷ്ക്കാ​ര​മാ​യി എ​ത്തി​ക്കു​ന്ന​ത്. പ്ര​ണ​യ​ത്തി​ന്‍റെ​യും സ്ത്രീ​ശ​ക്തി​യു​ടെ​യും പ്ര​തീ​ക​മാ​യ സ​തി​യെ​യാ​ണ് നൃ​ത്ത​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ്ക​ന്ദ​പു​രാ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ര​യി​മ്മ​ൻ ത​മ്പി ര​ചി​ച്ച ദ​ക്ഷ​യാ​ഗം ആ​ട്ട​ക്ക​ഥ ഈ ​നൃ​ത്താ​വി​ഷ്ക്കാ​ര​ത്തി​ന്‍റെ ര​ച​ന​യ്ക്ക് സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.

ദ​ക്ഷ​ന്‍റെ കാ​ളി​ന്ദി സ്നാ​നം മു​ത​ൽ സ​തീ​ല​ബ്ധി, സ​തി​യു​ടെ ശി​വ​ഭ​ക്തി, വി​വാ​ഹം, ദ​ക്ഷ​യാ​ഗം, ദ​ക്ഷ​ന്‍റെ അ​വ​ഹേ​ള​നം, സ​തി​യു​ടെ ആ​ത്മ​ത്യാ​ഗം,യാ​ഗ വി​ഘ്നം തു​ട​ങ്ങി ക​രു​ണാ​മൂ​ർ​ത്തി​യാ​യ മ​ഹാ​ദേ​വ​ന്‍റെ കാ​രു​ണ്യ​ത്താ​ൽ ദ​ക്ഷ​ൻ അ​ജ​മു​ഖ ദ​ക്ഷ​ൻ ആ​കു​ന്ന​തും ഭ​ഗ​വാ​ൻ അ​നു​ഗ്ര​ഹി​ക്കു​ന്ന​തു​മാ​യ 10 രം​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​തി​മ​നോ​ഹ​ര​മാ​യ ഭാ​വ​യാ​ത്ര​യി​ലൂ​ടെ​യാ​ണ് നൃ​ത്താ​വി​ഷ്ക്കാ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment