ആ​കാ​ശ​വ​ഴി​ക​ളി​ൽ ആ​ശ​ങ്ക; ഇ​റാ​നെ പി​ന്തു​ണ​യ്ക്കു​ന്ന ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം കൈ​വി​ടു​ന്നു

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഹൂ​തി ആ​ക്ര​മ​ണം; വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ ഭീ​ഷ​ണി​ക​ളെ​യും തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. സൗ​ദി അ​റേ​ബ്യ​യി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ യെ​മ​നി​ലെ ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ആ​ക്ര​മ​ണ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.

കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ (സി​യാ​ൽ) നി​ന്ന് റി​യാ​ദി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ങ്ങ​ളും ആ​കാ​ശ എ​യ​റി​ന്‍റെ​യും സൗ​ദി​യ​യു​ടെ​യും സ​ർ​വീ​സു​ക​ളും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ നി​ന്ന് റി​യാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ഡ​ൽ​ഹി​യി​ൽ​ത​ന്നെ തി​രി​ച്ചി​റ​ക്കി. കൂ​ടാ​തെ എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ആ​കാ​ശ എ​യ​ർ, ഇ​ൻ​ഡി​ഗോ തു​ട​ങ്ങി​യ വി​മാ​ന ക​മ്പ​നി​ക​ൾ റി​യാ​ദി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

റി​യാ​ദി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​ട്ടു​ള്ള യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് അ​ത​ത് എ​യ​ർ​ലൈ​നു​ക​ളു​ടെ ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യെ ല​ക്ഷ്യ​മി​ട്ടു യെ​മ​നി​ലെ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​ർ ന​ട​ത്തു​ന്ന ഡ്രോ​ൺ, മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ മേ​ഖ​ല​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക സൃ​ഷ്‌​ടി​ക്കു​ന്നു. സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രേ ഇ​ന്ന​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ശ്ര​മ​ത്തി​നി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു. എ​ന്നാ​ൽ തീ​പി​ടി​ത്തം ഉ​ട​ൻ​ത​ന്നെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കു സാ​ധി​ച്ചു.

റി​യാ​ദി​നും ഖ​മീ​സ് മു​ഷൈ​തി​നും നേ​രേ തൊ​ടു​ത്തു​വി​ട്ട ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും സൗ​ദി വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ത​ക​ർ​ത്തു. എ​ന്നാ​ൽ, ത​ക​ർ​ത്ത മി​സൈ​ലു​ക​ളു​ടെ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ പ​തി​ച്ച് റി​യാ​ദി​ലെ ഒ​രു കി​ന്‍റ​ർ​ഗാ​ർ​ട്ട​നും മെ​ഡി​ക്ക​ൽ ക്ലി​നി​ക്കി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. എ​ണ്ണ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ്ര​മു​ഖ സാ​മ്പ​ത്തി​ക​കേ​ന്ദ്ര​ങ്ങ​ൾ​ക്കും നേ​രേ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ റി​യാ​ദി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​രോ​ടു വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും എ​ണ്ണ ഉ​ത്പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടു ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ വി​ദേ​ശ പൗ​ര​ന്മാ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 36 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

2022ൽ ​താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച യെ​മ​നി​ലെ ആ​ഭ്യ​ന്ത​ര​യു​ദ്ധം വീ​ണ്ടും രൂ​ക്ഷ​മാ​യ​തോ​ടെ ബാ​ബ് അ​ൽ മ​ന്ദേ​ബ് ക​ട​ലി​ടു​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ പോ​രാ​ട്ടം രൂ​ക്ഷ​മാ​ണ്. ഇ​ത് ക​ടു​ത്ത മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക്കാ​ണു വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ദി​യി​ലേ​ക്ക് സി​റി​യ​ൻ സേ​ന; റി​യാ​ദി​ൽ സ്ഫോ​ട​ന​ങ്ങ​ൾ

റി​യാ​ദ്: ​ഹൂ​തി വ്യോ​മാ​ക്ര​മ​ണം നേ​രി​ടു​ന്ന സൗ​ദി​യി​ൽ സി​റി​യ​ൻ സേ​ന​യെ വി​ന്യ​സി​ക്കാ​ൻ ആ​ലോ​ച​ന. സി​റി​യ ഇ​തി​നു ത​യാ​റാ​യേ​ക്കു​മെ​ന്നാ​ണു വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​ത്.
ഹൂ​തി ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു സൗ​ദി​യെ സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യ സ​ഹാ​യം ന​ൽ​ക​ൽ, ഹൂ​തി​ക​ളെ നേ​രി​ടു​ന്ന യെ​മ​നി​ലെ ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ട സേ​ന​യ്ക്കൊ​പ്പം പോ​രി​നി​റ​ങ്ങ​ൽ എ​ന്നീ ര​ണ്ടു സാ​ധ്യ​ത​ക​ൾ സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ൽ ഷാ​ര​യു​ടെ ഭ​ര​ണ​കൂ​ടം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഇ​റാ​നെ ആ​ക്ര​മി​ച്ച​തോ​ടെ ആ​രം​ഭി​ച്ച പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം വി​പു​ല​മാ​ക്കു​ന്ന ന​ട​പ​ടി​യാ​കും സി​റി​യ​ൻ രം​ഗ​പ്ര​വേ​ശം. ഇ​റാ​നെ പി​ന്തു​ണ​യ്ക്കു​ന്ന ഹൂ​തി​ക​ൾ സൗ​ദി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ഇ​പ്പോ​ൾ​ത്ത​ന്നെ ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​നു പു​റ​മേ സൈ​നി​ക സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പാ​ക്കി​സ്ഥാ​നോ​ടും തു​ർ​ക്കി​യോ​ടും സൗ​ദി സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​രം. സൈ​നി​ക​ശ​ക്തി​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഈ ​ര​ണ്ടു രാ​ജ്യ​ങ്ങ​ൾ സൗ​ദി​ക്ക് പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യ സ​ഹാ​യം ന​ൽ​കി​യേ​ക്കും.
ഇ​തി​നി​ടെ, സൗ​ദി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും എ​ണ്ണ​വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് ഹൂ​തി ആ​ക്ര​മ​ണം തു​ട​രു​ന്നു​ണ്ട്. റി​യാ​ദി​ൽ ഇ​ന്ന​ലെ രാ​വി​ലെ വ​ലി​യ സ്ഫോ​ട​ന​ശ​ബ്ദ​ങ്ങ​ളു​ണ്ടാ​യി. റി​യാ​ദി​ലെ കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​ർ​ക്ക് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ തൊ​ടു​ത്ത​താ​യി ഹൂ​തി​ക​ൾ അ​റി​യി​ച്ചു.
ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ റി​യാ​ദ്, ആ​ബ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സൗ​ദി അ​റി​യി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു

സു​ര​ക്ഷാ​സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി പ്ര​മു​ഖ വി​മാ​ന​ക്ക​ന്പ​നി​ക​ൾ റി​യാ​ദി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളാ​യ എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഇ​ൻ​ഡി​ഗോ എ​ന്നി​വ റി​യാ​ദി​ലേ​ക്കു​ള്ള ത​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ നാ​ളെ​വ​രെ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ​നി​ന്ന് റി​യാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം ആ​ക്ര​മ​ണ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ അ​റ​ബി​ക്ക​ട​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഗു​ജ​റാ​ത്തി​നു മു​ക​ളി​ൽ​വ​ച്ച് യാ​ത്ര തി​രി​ച്ചു​വി​ട്ട് ഡ​ൽ​ഹി​യി​ൽ​ത്ത​ന്നെ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചി​റ​ക്കി. കേ​ര​ള​ത്തി​ൽ​നി​ന്നു​പോ​യ ചി​ല സ​ർ​വീ​സു​ക​ൾ റി​യാ​ദി​ലി​റ​ങ്ങാ​തെ മ​ട​ങ്ങു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ‌സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് തു​ക പൂ​ർ​ണ​മാ​യി റീ​ഫ​ണ്ട് ചെ​യ്യാ​നോ അ​ധി​ക നി​ര​ക്കു​ക​ളി​ല്ലാ​തെ മ​റ്റു തീ​യ​തി​ക​ളി​ലേ​ക്കു മാ​റ്റി ന​ൽ​കാ​നോ ത​യാ​റാ​ണെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച​ശേ​ഷം സു​ര​ക്ഷാ​അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും.

Related posts

Leave a Comment