റാ​യ്പൂ​രി​ൽ ന​ടു​ക്കു​ന്ന സം​ഭ​വം; കു​ട്ടി​യു​മാ​യി നി​ന്ന വ​യോ​ധി​ക​നെ​തി​രെ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

റാ​യ്പൂ​രി​ൽ കു​ട്ടി​യു​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ന് നേ​രെ കാ​ള​യു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. വീ​ടി​ന് പു​റ​ത്തു​നി​ന്ന വ​യോ​ധി​ക​നെ കാ​ള പെ​ട്ടെ​ന്ന് ആ​ക്ര​മി​ച്ച് താ​ഴെ​യി​ടു​ക​യാ​യി​രു​ന്നു. ഈ ​ന​ടു​ക്കു​ന്ന സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

കു​ട്ടി​യെ ക​യ്യി​ലെ​ടു​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ന് നേ​രെ​യാ​ണ് കാ​ള പാ​ഞ്ഞ​ടു​ത്ത​ത്. ഇ​ടി​യേ​റ്റ് അ​ദ്ദേ​ഹം നി​ല​ത്തു വീ​ണെ​ങ്കി​ലും കാ​ള കൊ​മ്പു​ക​ൾ കൊ​ണ്ട് വീ​ണ്ടും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ വ​യോ​ധി​ക​ൻ ഒ​രു ഇ​രു​മ്പ് തൂ​ണി​ൽ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ട​യി​ലും കാ​ള ആ​ക്ര​മ​ണം തു​ട​ർ​ന്നു. തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ നി​ന്ന് ഓ​ടി​യെ​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി എ​ടു​ത്തു​മാ​റ്റു​ക​യും വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ലേ​ക്ക് സ​ഹാ​യി​ച്ച് ക​യ​റ്റു​ക​യും ചെ​യ്തു.

തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് കാ​ള​യ്ക്ക് ഇ​ത്ര​യ​ധി​കം ആ​ക്ര​മ​ണ​സ്വ​ഭാ​വം ഉ​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശി​ക കൗ​ൺ​സി​ല​ർ അ​ശു ച​ന്ദ്ര​വം​ശി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു​ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​കൂ​ടാ​ൻ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. റാ​യ്പൂ​ർ ന​ഗ​ര​ത്തി​ൽ തെ​രു​വ് ക​ന്നു​കാ​ലി​ക​ൾ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment