യാ​ത്ര​മ​ധ്യേ ഡ​യ​പ്പ​ർ തീ​ർ​ന്നു; പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ കു​ഞ്ഞി​ന് ഡ​യ​പ്പ​ർ എ​ത്തി, ഒ​ഡീ​ഷ സ്വ​ദേ​ശി​ക്ക് സ​ഹാ​യ​മാ​യ​ത് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ !

ന്യൂ​ഡ​ൽ​ഹി: തീ​വ​ണ്ടി യാ​ത്ര​യ്ക്കി​ടെ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ഡ​യ​പ്പ​ർ തീ​ർ​ന്നു​പോ​യ ഒ​ഡീ​ഷ സ്വ​ദേ​ശി​ക്ക് തു​ണ​യാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. സ​ഹാ​യ​ത്തി​നാ​യി ‘റെ​യി​ൽ മ​ദ​ദ്’ ആ​പ്പി​ൽ പ​രാ​തി ന​ൽ​കി വെ​റും പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

യാ​ത്ര​യ്ക്കാ​യി ആ​വ​ശ്യ​ത്തി​ന് ഡ​യ​പ്പ​ർ ക​രു​തി​യി​രു​ന്നെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ ഇ​വ തീ​ർ​ന്നു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​നാ​യ ദേ​ബി​പ്ര​സാ​ദ് എ​ന്ന​യാ​ൾ റെ​യി​ൽ​വേ​യു​ടെ ‘റെ​യി​ൽ മ​ദ​ദ്’ പ്ലാ​റ്റ്‌​ഫോ​മി​ൽ രാ​വി​ലെ 10:07ന് ​പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തു.

പ​രാ​തി ന​ൽ​കി പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ റെ​യി​ൽ മ​ദ​ദ് അ​ധി​കൃ​ത​രു​ടെ​യും പാ​ന്‍റ്ട്രി കാ​ർ മാ​നേ​ജ​രു​ടെ​യും ഫോ​ൺ കോ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു. അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​വ​ശ്യ​മാ​യ ഡ​യ​പ്പ​ർ എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യു​ള്ള ഈ ​വേ​ഗ​ത​യേ​റി​യ സേ​വ​ന​ത്തെ പ്ര​ശം​സി​ച്ച് ദേ​ബി​പ്ര​സാ​ദ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​പ്പും ചി​ത്ര​ങ്ങ​ളും പ​ങ്കു​വെ​ച്ചു. താ​ൻ സ്വ​ന്തം പ​ണം ന​ൽ​കി​യാ​ണ് ഡ​യ​പ്പ​ർ വാ​ങ്ങി​യ​തെ​ന്നും റെ​യി​ൽ​വേ​യു​ടെ സൗ​ജ​ന്യ സേ​വ​നം ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​ആ​ഴ്ച ആ​ദ്യം, ബെം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള ഒ​രു സ്ത്രീ​യും കു​ഞ്ഞി​നാ​യി താ​ൻ കൈ​യി​ൽ ക​രു​തി​യ ഓ​ട്സ് പാ​കം ചെ​യ്തു ന​ൽ​കി​യ റെ​യി​ൽ​വേ പാ​ന്‍റ്ട്രി ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ത്തെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment