പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വിലും ഫ്യു​വ​ൽ സ​ർ​ചാ​ർ​ജിലും ഉണ്ടായ വ​ർ​ധ​ന; വി​മാ​ന ക​മ്പ​നി​ക​ൾ ടിക്കറ്റ് നിരക്ക് വ​ർ​ധി​പ്പി​ക്കുന്നു

ന്യൂ​ഡ​ൽ​ഹി: ഫ്യു​വ​ൽ സ​ർ​ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​തോ​ടെ വി​മാ​ന യാ​ത്രാ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും. ആ​ഗോ​ള വി​പ​ണി​യി​ലെ ഇ​ന്ധ​ന​വി​ല​യി​ലു​ള്ള വ​ർ​ധ​ന​വും എ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഫ്യു​വ​ൽ വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​മാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഈ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കാ​ര​ണം.

ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളി​ൽ ദൂ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 400 രൂ​പ മു​ത​ൽ 1,200 രൂ​പ വ​രെ​യാ​ണ് സ​ർ​ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര റൂ​ട്ടു​ക​ളി​ൽ ദൂ​ര​വും ല​ക്ഷ്യ​സ്ഥാ​ന​വും അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന നി​ര​ക്കു​ക​ളാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മി​ഡി​ൽ ഈ​സ്റ്റ് സം​ഘ​ർ​ഷ​ങ്ങ​ളും ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യി​ലെ സ​മ്മ​ർ​ദ​ങ്ങ​ളും കാ​ര​ണം പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​ൻ​ഡി​ഗോ, ആ​കാ​ശ എ​യ​ർ തു​ട​ങ്ങി​യ മ​റ്റ് പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ ഫ്യു​വ​ൽ സ​ർ​ചാ​ർ​ജു​ക​ൾ പ​രി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ധ​ന​വോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ തു​ക ന​ൽ​കേ​ണ്ടി വ​രും.

Related posts

Leave a Comment