വി​നോ​ദ​യാ​ത്ര വി​വാ​ദം: പ്രി​ൻ​സി​പ്പ​ലി​ന്‍റെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം; മീ​ന​ങ്ങാ​ടി സ്കൂ​ളി​ൽ പ​ഠി​പ്പ് മു​ട​ക്കി സ​മ​രം

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മീ​ന​ങ്ങാ​ടി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​നെ സ്ഥ​ലം​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത്. പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​പ്പ് മു​ട​ക്കി പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

സ്കൂ​ളി​ലെ വി​നോ​ദ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തെ തു​ട​ർ​ന്നാ​ണ് പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​നെ സ്ഥ​ലം​മാ​റ്റി​യ​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സു​ക​ൾ ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി.

വി​നോ​ദ യാ​ത്ര​യ്ക്കി​ടെ പ്ര​ധാ​ന അ​ധ്യാ​പ​ക​നും പി​ടി​എ പ്ര​സി​ഡ​ന്‍റും മ​ദ്യ​പി​ച്ചു എ​ന്നാ​യി​രു​ന്നു ഉ​യ​ർ​ന്ന ആ​രോ​പ​ണം. എ​ന്നാ​ൽ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ര​ക്ത പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ല.

Related posts

Leave a Comment