തെന്നിന്ത്യന്‍ താരം അരവിന്ദ് സ്വാമി നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ബോളിവുഡില്‍. നവാഗതനായ തനൂജ് ബ്രമര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഡാഡി എന്ന ചിത്രത്തിലൂടെയാണ് പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരവിന്ദ് സ്വാമി ബോളിവുഡില്‍ മടങ്ങിയെത്തുന്ന ത്. മണിരത്നം സംവിധാനം ചെയ്ത ‘റോജ’യാണ് അരവിന്ദ് സ്വാമിയുടെ ആദ്യ ബോളിവുഡ് ചിത്രം. ഡിയര്‍ ഡാഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
45 വയസ്സുകാരനായ നിതിന്‍ സ്വാമിനാഥന് എന്ന കഥാപാത്രമായാണ് അരവിന്ദ് സ്വാമി അഭിനയിക്കുന്നത്. മകനുമൊത്തുള്ള അച്ഛന്റെ യാത്രയിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഡല്‍ഹി, മുസോറി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഹിമാന്‍ഷു ശര്‍മ്മ, ഏകവാലി ഖന്ന, അമന് ഉപ്പള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രാഘവ്അര്ജുന്, ഉജ്വല്‍ കശ്യപ് എന്നിവരാണ് ഡിയര്‍ ഡാഡിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. മുകേഷാണ് ഛായാഗ്രാഹകന്‍. ചിത്രം മെയ്മാസം റിലീസിനെത്തും. അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തിലെത്തിയ തനി ഒരുവന് എന്ന തമിഴ് ചിത്രം വന്ലിജയമായിരുന്നു.