തിരുവനന്തപുരം: സമ്പൂര്‍ണ മീല്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തി കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെഎഫ്സി) “5 ഇന്‍ 1′ മീല്‍ ബോക്സുകള്‍ പുറത്തിറക്കി. റൈസ് മീല്‍ ബോക്സും സിങ്കര്‍ മീല്‍ ബോക്സുമാണ് 5 ഇന്‍ 1 മീലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. “5 ഇന്‍ 1 റൈസ് മീല്‍ ബോക്സി’ല്‍ റൈസ് ആന്‍ഡ് ഗ്രേവി ബൗള്‍, ഹോട്ട് ആന്‍ഡ് ക്രിസ്പി ചിക്കന്‍ (1 പീസ്), ഹോട്ട് വിംങ്സ് (2 പീസ്), ചോക്കോപൈ, റെഗുലര്‍ പെപ്സി എന്നിവയാണുള്ളത്. “5 ഇന്‍ 1 സിങ്കര്‍ മീല്‍ ബോക്സി’ല്‍ ചിക്കന്‍ സിങ്കര്‍, പൊട്ടറ്റോ ഹാഷ്ബ്രൗണ്‍ (1 പീസ്), ഹോട്ട് വിംങ്സ് (2 പീസ്), ചോക്കോപൈ, റെഗുലര്‍ പെപ്സി എന്നിവയും ലഭിക്കും.
വൈവിധ്യമാര്‍ന്ന രുചികളില്‍ പുറത്തിറങ്ങുന്ന കെഎഫ്സിയുടെ 5 ഇന്‍ 1 മീല്‍ ബോക്സിന് 149 രൂപയാണ് വില. 5 ഇന്‍ 1 മീല്‍ ബോക്സ് വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കെഎഫ്സി “ക്രാക്ക് ദ കോഡ്’ എന്ന ഡിജിറ്റല്‍ പ്രചാരണ പരിപാടിയും കെഎഫ്സി നടത്തിയിരുന്നു.
