കണ്ണൂര്‍: ധര്‍മടം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച കലാസംഗീത സന്ധ്യയ്ക്ക് പരിധിയില്‍ കവിഞ്ഞ തുക ചെലവഴിച്ചതായി കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ ചീഫ് ഇലക്ഷന് ഏജന്റ് ഇ.പി. ഹരീന്ദ്രന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കണ്ണൂര്‍ കളക്ടര്‍ക്കും പരാതി നല്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥി ചെലവാക്കേണ്ട തുക 28 ലക്ഷം ആണെന്നിരിക്കെ സ്റ്റേജ് ഷോയ്ക്കായി 37 ലക്ഷം രൂപ പിണറായി വിജയന് ചെലവഴിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റേജിന് 15 ലക്ഷം രൂപയും കലാകാരന്മാരുടെ യാത്രാചെലവിന് ഒരു ലക്ഷവും 5000 ഫഌക്സ് ബോര്ഡുകളടിക്കാന് 18 ലക്ഷവും തമിഴ്നാട്ടില്‍നിന്നു കൊണ്ടുവന്ന എല്‍ഇഡി ഡിജിറ്റലിന് മൂന്നുലക്ഷം രൂപയും ചെലവഴിച്ചതായി പരാതിയില്‍ പറയുന്നു.
പിണറായി വിജയനെതിരേതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
