പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത് മൂന്നുതലത്തിലുള്ള അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ എസ്. ഹരികിഷോര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിട്ടില്ലാത്ത ആരെയും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടത്തിവിടില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഈ മേഖലയില്‍ കാല്‍നടയായി മാത്രമേ കടത്തി വിടുകയുള്ളു.
ഒരു കവാടത്തില്‍ കൂടിമാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കു കയുള്ളു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പ്രധാന കവാടത്തില്‍ പരി ശോധന നടത്തും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖ പരിശോധിക്കും. സ്ട്രോംഗ് റൂമില്‍ നിന്ന് വോട്ടെണ്ണല്‍ കേന്ദ്ര ത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ സുഗമവും സുരക്ഷിതവുമായി കൊ ണ്ടുവരുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും.
ആയുധം, തീപ്പെട്ടി എന്നിവ കൊണ്ടുവരുന്നതു തടയുന്നതിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ കവാടത്തില്‍ സംസ്ഥാന പോലീസ് ശരീര പരിശോധന നടത്തും. മതിയായ പാര്‍ക്കിംഗ് സ്ഥലം, തുറന്ന സ്ഥലം, അഗ്നിശമന സംവിധാനങ്ങള്‍, മുടക്കമില്ലാതെ വൈദ്യുതി, ശൗചാല യങ്ങള്‍ എന്നിവ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉറപ്പാക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ വാതിലില്‍ കേന്ദ്ര സേനാംഗങ്ങളാകും സുരക്ഷയൊ രുക്കുക. ഇവിടെയും നിരോധിത വസ്തുക്കള്‍ കടത്തുന്നതു തടയു ന്നതിന് ശരീര പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.