ബുവാനോസ് ആരിസ്: കളിക്കളത്തിലെ മരണങ്ങള് അവസാനിക്കുന്നില്ല. അര്‍ജന്റീനയില്‍ പ്രാദേശിക ലീഗിനിടെ തലയ്ക്കു ചവിട്ടേറ്റു മരിച്ച മൈക്കിള്‍ ഫവ്റാണ് പുതിയ രക്തസാക്ഷി. ഡെഫെന്സോറസ് ഡെ കൊളോണ്‍ ക്ലബ്ബിനെതിരായ മത്സരത്തിനിടെയാണ് സംഭവം. സാന്ഗോര്ഗ് ഡെ വില്ല എലിസാ ടീമിന്റെ താരമായിരുന്നു ഫവ്റ.
കളിക്കിടെ നിലത്തുവീണ ഫവ്റയുടെ തലയ്ക്ക് എതിര്‍താരത്തിന്റെ ചവിട്ടേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തും മുമ്പേ മരണം സംഭവിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ പിതാവായ ഫവ്റയുടെ നിര്യാണത്തില്‍ അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.